"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
No edit summary
വരി 22: വരി 22:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=supriya}}
{{Verified|name=supriya| തരം=    ലേഖനം}}

22:36, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി.

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ് കൊറോണ എന്ന കോവിഡ് 19. ലോകത്തെ മുഴുവനും കൊറോണ വൈറസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 2019 December 31 നാണ് ആദ്യമായി ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോണ സ്ഥിരീകരിച്ചത്. ലോകത്തെ മുഴുവൻ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ് അതിമാരകമായ കോവിഡ് 19. കൊറോണയേ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു.

ചൈനയ്ക്കു ശേഷം ഒട്ടുമിക്ക രാജ്യങ്ങളിലും അത് പടർന്നു പിടിച്ചു. ലോക രാഷ്ട്രങ്ങളുടെ അധിപനും , ഏറ്റവും വലിയ വികസിത രാജ്യവുമായ അമേരിക്കയെപ്പോലും കോവിഡ് 19 കീഴടക്കി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണസംഖ്യയും വികസിത രാജ്യമായ അമേരിക്കയിലാണ്. ലോകത്തിലെ വ്യാപാര സാമ്പത്തിക മേഖലയെ വരെ ഇത് ഗുരുതരമായി ബാധിച്ചു. അങ്ങനെയിരിക്കെ ഈ മഹാമാരി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിച്ചു. മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗബാധിതരും മരണനിരക്കും വളരെ കുറവാണ്. അതിന് കാരണം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ശക്തമായ പ്രതിരോധ പ്രവർത്തനവും ലോക് ഡൗൺ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചതുകൊണ്ടുമാണ്.

ഇതിന്റെ ലക്ഷണങ്ങൾ പനി , ചുമ , തുമ്മൽ , ശ്വാസതടസം , തലവേദന , എന്നിവയാണ്. ഈ മഹാമാരിക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം എന്നു പറയുന്നത് കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക, സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക എന്നൊക്കെയാണ്. ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ പ്രശംസിക്കേണ്ടത് ആരോഗ്യ പ്രവർത്തകർ , ഡോക്ടർമാർ , നഴ്സുമാർ , സന്നദ്ധ സംഘടനകൾ , പോലീസുകാ‍ർ , കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എന്നിവരെയാണ്. ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അവരെ നമ്മൾ പ്രത്യേകം നമിക്കേണ്ടതാണ്. ഈ ലോകത്ത് മദ്യമില്ലാതെയും ജീവിക്കാമെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു. ശാരീരികമായ അകലവും മാനസികമായ അടുപ്പവും പാലിച്ചുകൊണ്ടും , സർക്കാർ പറയുന്ന എല്ലാ മുൻകരുതലുകളും കർശനമായി പാലിച്ചുകൊണ്ടും , നമുക്ക് ഒറ്റക്കെട്ടായി ഈ മഹാമാരിയെ പ്രതിരോധിക്കാം.

നേഹ കെ സി
9ജി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriya തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം