"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വിദ്യാർത്ഥിജീവിതവ‌ും മാധ്യമങ്ങള‌ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| color=5
| color=5
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

23:00, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

<

വിദ്യാർത്ഥിജീവിതവ‌ും മാധ്യമങ്ങള‌ും


മാധ്യമങ്ങൾ സ്വാധീനം ചെല‌ുത്താത്ത ഒര‌ു മേഖലയ‌ും ഇന്നില്ല. എല്ലാ മേഖലയില‌ും അവർ അവര‌ുടേതായ വ്യക്തിമ‌ുദ്ര പതിപ്പിച്ചിട്ട‌ുണ്ട്. അത് പത്രമാകാം, ടിവിയാകാം റേ‍ഡിയോയാവാം . കാലങ്ങൾക്കന‌ുസരിച്ച് മാധ്യമങ്ങളുടെ ധർമ്മവ‌ും ര‌ൂപവ‌ും ഭാവവ‌ും മാറിക്കൊണ്ടേയിരിക്ക‌ും. മലയാളിയെ സംബന്ധിച്ചിടത്തോളം രാവിലെ പത്രം വായിക്ക‌ുക എന്നത് ഒര‌ു ശീലമാണ്.എല്ലാ മാറ്റങ്ങൾക്ക‌ും മാധ്യമം ഒര‌ു പങ്ക് വഹിക്ക‌ുന്ന‌ു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവ‌ും ക‌ൂട‌ുതൽ വിദ്യാഭ്യാസം കേരളത്തിലാണ്. അപരിഷ്‌ക‌ൃതരായി കിടന്ന കേരളീയരെ പടിപടിയായി ഉയർത്താൻ ശ്രമിച്ചവര‌ുടെ ക‌ൂട്ടത്തില‌ും മാധ്യമങ്ങള‌ുടെ പങ്ക് ചെറ‌ുതല്ല.ദാരിദ്ര്യം , പട്ടിണി ത‌ുടങ്ങിയ ഘടകങ്ങളാണ് നന്നായി പഠിക്ക‌ുന്ന ക‌ുട്ടികളെ പഠിത്തത്തിൽനിന്ന് പിന്തിരിപ്പിക്ക‌ുന്നത്. മാധ്യമങ്ങൾ ഇടപെട്ട് ഇങ്ങനത്തെ നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ട‌ുണ്ട്. ഒര‌ു വിദ്യാർത്ഥിക്ക് പ‌ൂർണ്ണമായ വിദ്യാഭ്യാസം അവര‌ുടെ പ‌ുസ്‌തകങ്ങളിൽ നിന്നല്ല ലഭിക്ക‌ുന്നത്. പത്രങ്ങൾ , ടിവി , റേഡിയോ ഇതെല്ലാം ഒര‌ു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്.പത്രങ്ങളിൽ നിന്ന് പൊത‌ുവിവരങ്ങൾ ആ ക‌ുട്ടിയ്‌ക്ക് ലഭ്യമാക‌ുന്ന‌ു.ഇത്തരം പൊത‌ുവിവരങ്ങൾ പരീക്ഷയ്ക്ക‌ും ചോദിക്ക‌ുന്നത‌ു വഴി ക‌ുട്ടിയ്‌ക്ക് ഉയർന്ന വിജയം ഉറപ്പാക്കാൻ കഴിയ‌ും. ടിവിയിൽ വര‌ുന്ന ചില പരിപാടികൾ ക‌ുട്ടികൾക്ക് പ്രയോജനമാക‌ുന്ന‌ു.പഠനവ‌ുമായി ബന്ധപ്പെട്ട കളികളില‌ൂടെ പഠനത്തിലേക്ക് ക‌ൂട‌ുതൽ അട‌ുക്കാന‌ും പരീക്ഷയോട‌ുള്ള തെറ്റായ മനോഭാവം മാറ‌ുകയ‌ും ചെയ്യ‌ുന്ന‌ു.

അന്ന
10 F ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം