"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ജോഷ്വാ ജെയിം ബിജു | ജോഷ്വാ ജെയിം ബിജു]] {{BoxT...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ജോഷ്വാ ജെയിം ബിജു | ജോഷ്വാ ജെയിം ബിജു]]
*[[{{PAGENAME}}/ ദീപിക ശശി | ദീപിക ശശി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

13:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഒത്തിരി ആഘോഷ മേളങ്ങളുടെ അകമ്പടിയോടെ ട്വൻറി ട്വൻറിയെ നാം വരവേറ്റപ്പോൾ
അതിന്റെ പിന്നിൽ ഒളിച്ചിരുന്ന കോവിഡ് 19 നെ നാം ആരും കണ്ടതില്ല അറിഞ്ഞതുമില്ല
ആർഭാടങ്ങളും ആരവങ്ങളും ആഘോഷങ്ങളുമെല്ലാം മുറവിളിയും ചുടുനിശ്വാസങ്ങളാകുമെന്നും ആരും നിനച്ചതേയില്ല
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ
അതിനു പലപല വ്യാഖ്യാനങ്ങൾ നൽകിയവരാണ് നാം
വീടിനെ സ്വർഗ്ഗക്കി മാറ്റിടുന്ന അനുഭൂതി നുണയുന്നവർ ഒരുവശത്ത്
വീടിനകത്ത് തളച്ചിടേണ്ടി വരുമെന്ന യാതന മറു കൂട്ടർക്ക്
തെരുവിലാരെങ്കിലും ഇറങ്ങുന്നുവോയെന്ന് വീക്ഷിക്കുവാൻ
നേരമ്പോക്കിനിറങ്ങി നടക്കുന്നവരും ലോകകോണിലുണ്ട്
ക്ഷാമത്തെ തോൽപ്പിക്കുവാൻ സാധനങ്ങൾ പെറുക്കി കൂട്ടുന്നവർ മറുവശത്ത്.
മരണനായകനോടും കൊറോണയാം യക്ഷനോടും
മല്ലടിക്കുന്ന നാനാജാതിമതസ്ഥരാം ലക്ഷകൂട്ടങ്ങളും നമ്മുടെ സോദരർ തന്നെയല്ലേ
ഇതെല്ലാം ഭവിച്ചിടുന്നത് നമ്മുടെ ചാരത്ത് തന്നെയെന്ന നിജസ്ഥിതി തിരിച്ചറിഞ്ഞ്
പെരുമാറുന്നതിന് നമുക്ക് സാധിക്കുന്നുവോ?
ഭരണാധികാരികളുടെ ആജ്ഞയെ ഒരു പരിധിവരെ പരിഹസിക്കുന്നവരല്ലോ നാം
സ്വജീവനേയും ഉറ്റവരെയും മറന്ന് രോഗികൾക്കുവേണ്ടി രോഗപ്രതിരോധത്തിന് വേണ്ടി
അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും എത്ര നന്ദിയോതിയാലും മതി വരില്ല.
സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു വ്യാധിയെപറ്റിയും ഇങ്ങനെയൊരു കാലഘട്ടത്തെ പറ്റിയും അഹങ്കാരിയാം മാനവസമൂഹം ചിന്തിച്ചിരുന്നോ?
വിവരവിനിമയ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സമ്പത്തിലൂടെ
എല്ലാറ്റിനെയും കീഴ്പ്പെടുത്താമെന്ന് ആധിപത്യം നേടാമെന്ന് അഹങ്കരിച്ച
മാനവർ ‘കൊറോണ’ എന്ന കുഞ്ഞൻ വയറസിനു മുമ്പിൽ
മരപ്പാവകൾ ആയി തരിച്ചിരിക്കുന്ന നോക്കുകുത്തിയാകുന്ന
ദയനീയ ദുരവസ്ഥ ആരെങ്കിലും നിനച്ചതോ?
ബലഹീനരാം മനുഷ്യർക്കും അതീതമായ കാലാതീതമായ ..... പ്രവചനാതീതമായ ശക്തിയുണ്ടെന്ന്
ഇനിയെങ്കിലും തിരിച്ചറിഞ്ഞേ പറ്റൂ
വിവേകത്തോടെ…….. അനുസരണയോടെ……. പ്രതിരോധ ശക്തിയെ
നമുക്ക് സ്വായത്തമാക്കുവാൻ സാധിച്ചിടട്ടെ ഓരോ നിമിഷങ്ങളും
പാഴാക്കാൻ മുന്നിൽ സമയമില്ലെന്ന് തിരിച്ചറിവ് സ്വന്തമാക്കൂ!
 

ജോഷ്വാ ജെയിം ബിജു
9A എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം
പിറവം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത