Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 28: |
വരി 28: |
| | color= 7 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 7 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{verified|name=Kannankollam}} | | {{verified|name=Kannankollam|തരം=ലേഖനം}} |
23:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അനുസരണയാണ് രക്ഷാമാർഗം
2019 അവസാനത്തോടു കൂടി ചൈനയിലെ വുഹാൻ പ്രാവിശ്യയിൽ പാമ്പ്, പട്ടി, അണ്ണാൻ, പന്നി തുടങ്ങിയ ജീവികളുടെ മാംസം ഭക്ഷണത്തിനായി വില്പന നടത്തിയതിനിടയിൽ പിടിപെട്ട കോവിഡ് -19 എന്ന വൈറസ് കൊറോണ എന്ന പേരിൽ ആയിരകണക്കിന് മരണം വിതച്ചു കൊണ്ടു പടർന്നു പിടിക്കുന്നത് വർത്താമാധ്യമങ്ങൾ വഴി നമ്മൾ അറിഞ്ഞു.
അധികം താമസിയാതെ ഈ വൈറസ് ലോക രാജ്യങ്ങളിൽ വ്യാപിക്കാൻ തുടങ്ങി. മാർച്ച് മാസമായതോടെ ഇന്ത്യയിലും രോഗം ഭീതി വിതച്ചു.. നമ്മുടെ കൊച്ചു കേരളത്തിൽ ഉടനടി ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. ഷൈലജ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരീക്ഷകൾ വേണ്ടെന്നു വച്ചും തുടങ്ങിയ പരീക്ഷകൾ പൂർത്തിയാക്കാനാകാതെയും വിദ്യാലയങ്ങൾ അടച്ചു. നമ്മുടെ സർക്കാർ അതിവേഗം നിയന്ത്രണങ്ങൾ നടപ്പിലാക്കി. ഇന്ത്യയിൽ മൂന്നാഴ്ച്ച ലോക് ഡൗൺ പ്രഖ്യാപിച്ചു.
ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും ഞങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. സർക്കാർ നൽകിയ സൗജന്യ അരിയും വീട്ടിൽ വിലയുന്ന ചക്ക, പച്ചക്കറി, തേങ്ങ ഒക്കെ ഭക്ഷണത്തിനായി ഉപയോഗിച്ചു. അകലം പാലിച്ചു കൊണ്ട് അയൽ ക്ഷേമം അന്യേഷിച്ചു.
ഞങ്ങളുടെ അധ്യാപകരും സഹായഹസ്തവുമായി ഒപ്പമുണ്ടായി. വിവരങ്ങൾ വിളിച്ചു തിരക്കുകയും ഏറെ ബുദ്ധിമുട്ട് ഉള്ളവരെ സഹായിക്കുകയും ചെയ്തു. ഞങ്ങൾക്കും വീട്ടുകാർക്കും ഈ ദിനങ്ങൾ വിരസമാകാതിരിക്കാൻ പാകത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ നൽകി.
ഞങ്ങൾ കുട്ടികൾ ധാരാളം ഇഷ്ട വിഭവങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങാറുണ്ട്. അവയൊക്കെ കിട്ടാതെ വന്നപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും മഹാ വിപത്തിനെ തോൽപ്പിക്കാൻ വീട്ടിലിരിക്കാം സുരക്ഷിതരാകാം എന്ന മുദ്രാവാക്യം മാണ് പ്രധാനമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.
നമ്മളെ സംരക്ഷിക്കാനായി പാടുപെടുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസിനും അനുസരണ എന്ന ഇത്തിരി സ്നേഹം തിരിച്ചു നൽകാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|