"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| color=    4
| color=    4
}}
}}
{{Verified|name= Asokank}}
{{Verified|name= Asokank | തരം=  കഥ}}

19:04, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

"മോനേ, എഴുന്നേൽക്കടാ. നേരം വെളുത്തു" . "അമ്മേ കുറച്ചുനേരംകൂടി ഉറങ്ങട്ടെ" . ഈ മോനെ വിളിച്ചെഴുനേൽപ്പിക്കുന്ന അമ്മ റോസ്‍വില്ലയിലെ മേരിയോ, തോട്ടുങ്കലിലെ റോസമ്മയോ അല്ല. മാളത്തിൽ എലിയമ്മയാണ്. രാവിലെ കപ്പക്കഷണം എടുക്കാൻ പോകാൻ മകനെക്കൂടി വളിക്കുകയാണ് എലിയമ്മ. മഹാ മടിയനാണ് എലിക്കുഞ്ഞ്. ആരും വിളിച്ചില്ലെങ്കിൽ വൈകുന്നേരം വരെ സുഖമായി കിടന്നുറങ്ങിക്കോളും എലിക്കുഞ്ഞ്. ഒടുവിൽ എലിയമ്മ എലിക്കുഞ്ഞിനെ വിളിച്ചെഴുന്നേൽപ്പിച്ചു. "ഈ അമ്മയുടെ ഒരു കാര്യം. ഒരു സ്വപ്നം കണ്ട് വന്നതായിരുന്നു”. "നീയിവിടെ സ്വപ്നം കണ്ടോണ്ടിരുന്നാലേ, വയറ്റിൽ കപ്പയ്ക്ക് പകരം വായു നിറയ്ക്കേണ്ടിവരും”. "വാടാ, പോയി കപ്പകഷണം എടുത്തോണ്ട്‍വരാം”. "ഹാ...ശരി. വരാം”. എലിയമ്മ മാളത്തീന്ന് പുറത്തേക്ക് തലയിട്ട് പൂച്ച വരുന്നുണ്ടോന്ന് നോക്കി. ഇല്ല, പൂച്ചയില്ല. അവർ പുറത്തിറങ്ങി പറമ്പിലോട്ട് നടന്നു. എലിക്കുഞ്ഞിന് മടിയല്ലാതെ മറ്റൊരു സ്വഭാവസവിശേഷതകൂടിയുണ്ട്. എന്തുകണ്ടാലും അവന് സംശയമാണ്. ആ സംശയങ്ങൾ നവീകരിച്ചുകൊടുക്കാൻ എലിയമ്മയ്ക്ക് ഒരു മടിയുമില്ല. കപ്പകഷണം കക്കാൻ പോകമ്പോൾ എലിക്കുഞ്ഞിന് ഒരു സംശയം. "അമ്മേ, നമ്മൾ ഈ കപ്പ കക്കുന്നത് തെറ്റല്ലേ?അതു നമ്മൾ മനുഷ്യരോടു ചെയ്യുന്ന ദ്രോഹമല്ലേ? ഇത് അവരുടെ പറമ്പല്ലേ”? "മോനേ,നിന്റെ സംശയം കൊള്ളാം. പക്ഷേ, നമ്മൾ ഈ ചെയ്യുന്നത് തെറ്റല്ല. ഈ പറമ്പും പുഴയും ഭ‍ൂമിയും നമുക്കുംകൂടി അവകാശപ്പെട്ടതാണ്. പുറത്തിറങ്ങിനടക്കാൻ മനുഷ്യരെ ഭയപ്പെടേണ്ട ആവശ്യം ശരിക്കും നമുക്കില്ല, കാരണം ഈ പരിസരം നമുക്കുകൂടി അവകാശപ്പെട്ടതാണ്. മനുഷ്യർ ഈ സ്ഥലം കൈയേറിയതുകൊണ്ടാണ് നമുക്ക് ഈ അവസ്ഥ വന്നത്. പ്രകൃതിയുടെ നിയമം തെറ്റിച്ച് ജീവിക്കുന്ന് ഏക ജീവിയാണ് മനുഷ്യൻ. മനുഷ്യൻ നന്നായാൽ ഭ‍ൂമിയും നന്നാവും. മറ്റെല്ലാ ജീവികളും അവരവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു. എന്നാൽ മനുഷ്യൻ മാത്രം അവരുടെ കർത്തവ്യങ്ങളിൽനിന്ന് ഒഴി‍‍‍‍ഞ്ഞുമാറാൻ നമ്മുടെ പരിസരം നശിപ്പിക്കുന്നു, മലിനമാക്കുന്നു" "അപ്പോൾ മനുഷ്യരാണ് ശരിക്കും നമ്മളെ ദ്രോഹിക്കുന്നത്, അല്ലേ അമ്മേ? അതെ മോനെ, മനുഷ്യർ എന്നെങ്കിലും നന്നാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അപ്പോൾ നമ്മൾ കപ്പ കക്കുന്നത് ഒരു പ്രകൃതി നിയമമാണോ അമ്മേ”? "അതേ മോനേ, എലി കപ്പ തിന്നുന്നതും പൂച്ച എലിയെ പിടിക്കുന്നതും മരണവും എല്ലാം പ്രകൃതി നിയമമാണ്”. ഈ ലോകത്തിന്റെ സ്ഥിതി മാറ്റിമറിക്കാൻ കഴിയുന്ന ആ തിരിച്ചറിവ് എലിക്കുഞ്ഞ് മനസ്സിൽ സൂക്ഷിച്ചു.

ഇവാൻ ജോബി
7 ഏ സെന്റ്. മേരീസ് എച്.എസ്.എസ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ