"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=ലേഖനം}}

20:14, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും പ്രകൃതിയും


ജൂൺ 5ആം തീയതിയാണ് നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പ്രകൃതിയെ സംരക്ഷിക്കുക ജീവൻ നിലനിർത്തുക. മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണെന്നതിൽ ആർക്കും സംശയമുണ്ടാവാനിടയില്ല.ഹരിതസുന്ദരമായ ഭൂപ്രകൃതിയാൽ അനുഗ്രഹീതമായിരുന്ന അറബിക്കടലും സഹ്യാദ്രിയും ചേർന്ന് സംരക്ഷിച്ച് പോന്ന കായലുകളും,പുഴകളും, തടാകങ്ങളും,കുന്നും,മലയും,പുൽമേടുകളും കൊണ്ട് സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം.ഇപ്പോൾ ചുരുങ്ങിയ മഴക്കാലവും ദീർഘമായി പൊള്ളുന്ന വേനലുകളും കൊണ്ട് ദുരിതം അനുഭവിക്കുന്നു.പ്രളയം കേരളത്തിൽ സ്ഥിരം പ്രകൃതി ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നു.മനുഷ്യനേക്കാൾ പ്രകൃതിയുടെ മാറ്റങ്ങൾ അറിയാൻ കഴിവുള്ളവരാണ് പക്ഷിമൃഗാദികൾ.ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിൽ നിൽക്കുന്ന ചെടികൾ പിഴുതു കളഞ്ഞു നാം ടൈൽസ് ഇട്ട് ചെടിച്ചട്ടികളിൽ മുന്തിയ ഇനം ചെടികൾ വെച്ച് അലങ്കരിക്കുന്നു.ഒരു മഴ പെയ്താൽ വെള്ളം ഭൂമിയിൽ അരിച്ചിറങ്ങി സ്വാഭാവിക സംഭരണികളിൽ സൂക്ഷിക്കപ്പെടാൻ ടൈൽസ് ഇട്ട മുറ്റങ്ങൾ അനുവദിക്കില്ല.വേനൽക്കാലത്ത് കൊടിയ വരൾച്ചയും ചെറിയ മഴകളിൽ വെള്ളപ്പൊക്കവും.ഇനി വേണ്ടത് കഴിയുന്നതും എല്ലാ വീടുകളിലും മഴവെള്ള സംഭരണികൾ ഉണ്ടാക്കാൻ ശ്രമിക്കുക.അങ്ങനെ ചെയ്താൽ ഒരു മഴ കൊണ്ട് തന്നെ വരൾച്ചയിൽ ഉപയോഗിക്കാനുള്ള വെള്ളം ലഭ്യമാകും.വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് വരും തലമുറയ്ക്കായി നമുക്ക് പ്രകൃതിയെ ഒരുക്കാം.മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശം പക്ഷികൾക്കും മൃഗങ്ങൾക്കും ഉണ്ട്.അവർക്ക് വേണ്ടി നമുക്ക് പ്രകൃതിയെ ഒരുക്കാം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ധാരാളം വൈറസുകൾ നമുക്ക് ചുറ്റും നിലകൊള്ളുന്നു.ഉല്പരിവർത്തനത്തിലൂടെ ഈ വൈറസുകൾ ശക്തിയാർജ്ജിക്കുന്നു.ഇന്ന് നമ്മുടെ ജനങ്ങൾ വിവിധതരം പകർച്ചവ്യാധികളെ കൊണ്ട് മരണമടയുന്നു.ഒരു ചെറിയ വൈറസ് പരത്തുന്ന രോഗമാണിത്.രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്.സാമൂഹിക അകലം പാലിക്കുക,വ്യക്തി ശുചിത്വം പാലിക്കുക.നമ്മൾ ഓരോരുത്തർ എടുക്കുന്ന തീരുമാനം വഴി ഈ മഹാമാരിയെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കാനാകും.ആരോഗ്യമുള്ള ഒരു തലമുറയ്ക്കായി നമ്മൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

അഭിനവ്. ആർ
IX B ടി കെ ഡി എം ഗവ എച്ച് എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം