"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി യാകുന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയാകുന്ന അമ്മ.      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയാകുന്ന അമ്മ.      

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധൃമങ്ങളിലും പരിസ്ഥിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാക്കാത്ത ദിനങ്ങളില്ല.പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായ നികത്തൽ,ജലസ്്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക,കാടുകൾ,മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക കുന്നുകൾ,പാറകൾ ഇവ ഇടിച്ചു നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷമലിനീകരണം,അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം,ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ_വേസ്റ്റുെ വാഹനങ്ങളിൽ നിന്നുമുള്ള അന്തരീക്ഷമലിനീകരണം,പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം. മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാൽ മനുഷ്യന്റെ അത്യാർത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല എന്ന് ഗാന്ധിജി നമ്മോട് പറഞ്ഞിട്ടുണ്ട്. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പുതിയ വർഷം ലോകപരിസ്ഥിതി ദിനം കൊണ്ടാടുന്നത് ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആദിമ ജനതയ്ക്ക് പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചവരായിരുന്നു അവർ. വരും തലമുറയ്ക്കായി അവർ പ്രകൃതിയെ സംരക്ഷിച്ചു പോന്നിരുന്നു. എന്നാൽ ഇന്നത്തെ തലമുറ പ്രകൃതിയെ കൊല്ലുകയാണ് ചെയ്യുന്നത്. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെയെല്ലാം സ്വാർത്ഥമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ആധുനിക ജനത. എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതകളോട് അതേ നാണയത്തിൽ തന്നെ പ്രകൃതി ഇന്ന് തിരിച്ചടിക്കുന്നു. പ്രളയം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കൊടും വരൾച്ച തുടങ്ങി മനുഷ്യൻ ഇന്ന് നേരിടുന്ന തിരിച്ചടികൾ നിരവധിയാണ്.ഇതിന്റെ ഫലമായി വരും തലമുറയ്ക്കും ഇപ്പോഴുള്ള തലമുറയ്ക്കും ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. റേച്ചൽ കഴ്സൺ രചിച്ച "പരിസ്ഥിതിയുടെ ബൈബിൾ" എന്ന പേരിൽ അറിയപ്പെടുന്ന "നിശബ്ദവസന്തം" എന്ന പുസ്തകത്തിന്റെ പിറവിയോടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് ബോധ്യപ്പെട്ടത്. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. ആ ദിനം നാം ഓരോരുത്തരും വച്ചുപിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നു എങ്കിൽ ആമസോണിനേക്കാൾ വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയും ഓക്സിജനുമായി അധികകാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാനാകില്ല എന്നത് തീർച്ചയാണ്. അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തു വില കൊടുത്തും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം മനുഷ്യരായ നമുക്ക് തന്നെയാണ്.


ആദിത്യ പി. എസ്
9 A ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]