"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് | color=3 }} <center> <poem> കേരളക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 53: വരി 53:


{{BoxBottom1
{{BoxBottom1
| പേര്=SOORYA.G
| പേര്=സൂര്യ.ജി
| ക്ലാസ്സ്=10C   
| ക്ലാസ്സ്=10C   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

02:38, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


കേരളക്കരതൻ ചങ്കുറപ്പിനോടെതിരിട്ട്
തോറ്റുമടങ്ങി ചില മഹാവിപത്തുകൾ
നിപ്പയും, ഓഖിയും, പ്രളയവും തലകുനിച്ചിടത്തു
കൊറോണയെന്ന വിപത്തിതാ തലപൊക്കുന്നു
  
കോവിഡ് -19 എന്നൊരു ഓമനപ്പേരിൽ
മർത്യരെ തകർക്കുന്നു ഈ കുഞ്ഞണുവിനു
കഴിയില്ല, കഴിയില്ല ഒരു മഹാവിപത്തിനും
ഈ നാടിനെ തകർക്കുവാൻ
തളരില്ല, തളരില്ല കൈകൾ
കോർത്തുനാം നീങ്ങവെ
ചങ്കുറപ്പോടെ ഈ മഹാ -
വിപത്തിനെ തുരത്തിടാം നാം

പരിസരവും ശരീരവും ശുചിത്വമോടെ
കാത്തിടും നാം
കഴിയില്ല,കഴിയില്ല ഒരു മഹാ -
വിപത്തിനും ഈ നാടിനെ തകർക്കുവാൻ
കൈകൾ രണ്ടും ഇടക്കിടക്ക്
സോപ്പ് കൊണ്ട് കഴുകീടും നാം
തൊട്ടുരുമ്മി തലോടിയുള്ള
യാത്രകൾ നിർത്തിടും നാം
ഒത്തുകൂടലും, കൂട്ടുകൂടലും
സ്വന്തമായി നിർത്തിടാം

കഴിയില്ല, കഴിയില്ല ഒരു മഹാ -
വിപത്തിനും ഈ നാടിനെ തർക്കുവാൻ
തുമ്മലും ചുമയും പൊത്തി വച്ച
കൈകളിലോ മാസ്കിലോ അടച്ചിടണം
രോഗമുള്ള നാട്ടിൽനിന്ന് ആര്
വന്നാലും കാട്ടിടും നാം മടിക്കാതെ
പനിയോ ചുമയോ വന്നീടുകിൽ
ചികിത്സിക്കേണ്ട സ്വന്തമായി,
അറിയിച്ചിടുക ആരോഗ്യ പ്രവർത്തകരെ
നമ്മുടെ കൂടെയുണ്ട് ആംബുലൻസും
മറ്റു സേവനങ്ങളും

കൂട്ടമായി റോഡിലുള്ള
യാത്രകൾ നിർത്തണം
പരത്തിടാതെ തുരത്തിടാം
കൊറോണയെന്ന വിപത്തിനെ
ഒത്തുനിന്നു കൈകൾ കോർത്തു
അകറ്റിടാം ഈ മഹാമാരിയെ
നന്ദിയോടെ സ്മരിച്ചിടുന്നു
രക്ഷകരായി വന്നവരെ
                                                 
 

സൂര്യ.ജി
10C സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത