"സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
| color= 4
| color= 4
}}
}}
[[Category : കവിതകൾ ]]

19:31, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണാ കാലത്തെ കവിത

ആധികൾ പലതുണ്ടേ
ഈ ൮ാധികൾ പെരുകും കാലത്ത്
എന്നാലും ഒന്നായ്
ഈ ചങ്ങല പൊട്ടിക്കാം
ഒരുമിച്ചു നടക്കേണ്ടാ...
ഹൃദയത്താലൊപ്പം ചേ൪ക്കാം
ഒന്നായി മഹാമാരിയെ
ഇവിടുന്ന് തുരത്തീടാം
കയ്യതിലോ പറ്റിയൊരണു
മറുകയ്യതിലോ ചേ൪ക്കരുതാരും
കൈ കഴുകാം അകലം കാക്കാം
നാളെ നമുക്കൊരുമിക്കാനായ്
അയൽപക്കത്തുള്ളവരിൽ
ഉണ്ണാത്തവരുണ്ടോ അറിയാം
നാമുണ്ണാൻ കരുതിയതിൽ
നിന്നല്പം അവ൪ക്കെത്തിക്കാം
കരുതലിനൊരു സ൪ക്കാരുണ്ട്
കനിവു നിറഞ്ഞ കരങ്ങളുമുണ്ട്
തളരാത്ത മനസ്സും പേറി
ഒരു നല്ല ജനതയുമുണ്ട്
ആസ്പത്രികളനവധിയുണ്ട്
ആതുരസേവക൪ നിരവധിയുണ്ട്
ഊണുമുറക്കവുമില്ലാത്തവരോ
നാടിന്നായ് പൊരുതുന്നുണ്ട്
മതമില്ലാ ജാതിയുമില്ല
രാഷ്ട്രിയപ്പോരുകൾ വേണ്ട
ഈ കാലം അതിജീവിക്കാൻ
ഒന്നായി നാം നിന്നേ തീരു.
 

ജാഹ്നവി ആർ ശാന്ത്
5 ബി സെന്റ് ജോസഫ്‌സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത