"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  

=<div  style="background-color:#FFAA79;text-align:center;">'''ഫീൽഡ് ട്രിപ്പ് 2020'''</div>=
=<div  style="background-color:#FFAA79;text-align:center;">'''ഫീൽഡ് ട്രിപ്പ് 2020'''</div>=
[[പ്രമാണം:28012 LK 1920 176.jpeg|thumb|1000px|<center>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജ്  [http://www.visat.in/ (വിസാറ്റ്)] സന്ദർശിച്ചപ്പോൾ''' </center>]]
[[പ്രമാണം:28012 LK 1920 176.jpeg|thumb|1000px|center|<center>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജ്  [http://www.visat.in/ (വിസാറ്റ്)] സന്ദർശിച്ചപ്പോൾ''' </center>]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഞങ്ങൾ 2020 ഫെബ്രുവരി പത്തൊമ്പതാം തീയതി ബുധനാഴ്ച മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ രണ്ടുബാച്ചുകളിൽ നിന്നായി അമ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ 9.30 ന് സ്ക്കൂളിൽ നിന്നും മുത്തോലപുരത്തേയ്ക്ക് പുറപ്പെട്ടു. വിസാറ്റ് എ‍ഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഞങ്ങളെ കൊണ്ടുപോകുന്നതിനായി കോളേജ് ബസ് അയച്ചിരുന്നു. ഇടയാർ വഴി മുത്തോലപുരത്തേയ്ക്കുള്ള യാത്ര രസകരമായിരുന്നു. മൂവാറ്റുപുഴ റിവർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്നും വർഷംമുഴുവൻ വെള്ളം ലഭിക്കുന്ന ഇടയാറിലെ വയലുകളിൽ നെല്ല് വിളഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.  വയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതു് ഞങ്ങളിൽ അദ്ഭുതം ഉണർത്തി. കൊയ്ത്ത് യന്ത്രം നെല്ല് മെതിച്ചെടുക്കുക മാത്രമല്ല കച്ചി കെട്ടുകളാക്കി പാടത്ത് നിരനിരയായി വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശാലമായ പാടശേഖരങ്ങൾ കടന്ന് ഞങ്ങൾ കൂരുമലയുടെ താഴ്വാരത്തിലെത്തി. പിന്നീടങ്ങോട്ട് കൂറ്റൻ പാറക്കെട്ടുകളും ഇടയ്ക്കിടയ്ക്ക് വൻമരങ്ങളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ മലയോരപാതയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടുനീങ്ങി.

09:46, 29 മാർച്ച് 2020-നു നിലവിലുള്ള രൂപം

ഫീൽഡ് ട്രിപ്പ് 2020

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളേജ് (വിസാറ്റ്) സന്ദർശിച്ചപ്പോൾ

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഞങ്ങൾ 2020 ഫെബ്രുവരി പത്തൊമ്പതാം തീയതി ബുധനാഴ്ച മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ രണ്ടുബാച്ചുകളിൽ നിന്നായി അമ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രാവിലെ 9.30 ന് സ്ക്കൂളിൽ നിന്നും മുത്തോലപുരത്തേയ്ക്ക് പുറപ്പെട്ടു. വിസാറ്റ് എ‍ഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഞങ്ങളെ കൊണ്ടുപോകുന്നതിനായി കോളേജ് ബസ് അയച്ചിരുന്നു. ഇടയാർ വഴി മുത്തോലപുരത്തേയ്ക്കുള്ള യാത്ര രസകരമായിരുന്നു. മൂവാറ്റുപുഴ റിവർവാലി ഇറിഗേഷൻ പ്രോജക്ടിൽ നിന്നും വർഷംമുഴുവൻ വെള്ളം ലഭിക്കുന്ന ഇടയാറിലെ വയലുകളിൽ നെല്ല് വിളഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. വയലിൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് വിളവെടുക്കുന്നതു് ഞങ്ങളിൽ അദ്ഭുതം ഉണർത്തി. കൊയ്ത്ത് യന്ത്രം നെല്ല് മെതിച്ചെടുക്കുക മാത്രമല്ല കച്ചി കെട്ടുകളാക്കി പാടത്ത് നിരനിരയായി വിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശാലമായ പാടശേഖരങ്ങൾ കടന്ന് ഞങ്ങൾ കൂരുമലയുടെ താഴ്വാരത്തിലെത്തി. പിന്നീടങ്ങോട്ട് കൂറ്റൻ പാറക്കെട്ടുകളും ഇടയ്ക്കിടയ്ക്ക് വൻമരങ്ങളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ മലയോരപാതയിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടുനീങ്ങി.

കൂരുമലയുടെ പിൻഭാഗത്തായി പീഠഭൂമിപോലെ ഉയർന്നു പരന്നുകിക്കുന്ന ഒരു പ്രദേശത്തായിരുന്നു മുത്തോലപുരം വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (വിസാറ്റ്) സ്ഥിതിചെയ്തിരുന്നത്. 10 മണി ആയപ്പോഴേക്കും ഞങ്ങൾ വിസാറ്റിന്റെ പ്രൗഢഗംഭീരമായ പ്രവേശനകവാടത്തിലെത്തിയിരുന്നു. മനോഹരമായ ചെറുമരങ്ങൾ തണൽ വിരിക്കുന്ന കോളേജ് കാമ്പസ് പ്രശാന്ത സുന്ദരമായിരുന്നു. മലയുടെ മട്ടുപ്പാവിലായിരുന്നു കാമ്പസ് എന്നതുകൊണ്ട് മൂന്നു വശത്തും വിശാലമായ ഭൂപ്രദേശം പരന്നുകിടക്കുന്നതു കാണാമായിരുന്നു. പ്രധാനകെട്ടിടത്തിന് മുൻവശത്ത് ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി. അവിടെ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി ഇലക്ട്രോണിക്സ് ഡിപ്പാർട്ട് മെന്റ് തലവൻ അസോസിയേറ്റ് പ്രൊഫ. വി. എം. മനേഷ് കാത്തു നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ രണ്ടു ഗ്രൂപ്പുകളായി പിരിഞ്ഞു. പ്രാക്ടിക്കൽ തിയറി ക്ലാസ്സുകൾ എടുക്കുന്നതിനുള്ള സൗകര്യത്തിനായാണ് രണ്ടു ഗ്രൂപ്പുകളാക്കിയത്.

അസിസ്റ്റന്റ് പ്രൊഫ. ആർ. റിഫാന ക്ലാസ്സ് നയിക്കുന്നു

അജിത് സാറിന്റെ നേതൃത്വത്തിൽ ആ വലിയകെട്ടിടത്തിന്റെ വിശാലമായ ഇടനാഴികളും നടകളും പിന്നിട്ട് ഞങ്ങളുൾപ്പെടുന്ന ഗ്രൂപ്പ് തിയറി ക്ലാസ്സ് നടക്കുന്ന പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിലുൾപ്പെട്ട പരിശീലന കേന്ദ്രത്തിലെത്തി. അവിടെ ഞങ്ങളെ സ്വാഗതം ചെയ്തത് ബേസിക് സയൻസ് ആന്റ് ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് തലവനും അസോസിയേറ്റ് പ്രോഫസറുമായ ആർ. അയ്യപ്പദാസും അസിസ്റ്റന്റ് പ്രൊഫ. ആർ. റിഫാനയും ആയിരുന്നു. റോബോട്ടിക്സിന്റെയും റാസ്പെറി പെയുടെയും അടിസ്ഥാനാശയങ്ങൾ വിശദമാക്കുന്ന ക്ലാസ്സ് അസിസ്റ്റന്റ് പ്രൊഫ. ആർ. റിഫാന നയിച്ചു. റോബോട്ടിക്സിന്റെ ചരിത്രം, സേവനമേഖലകൾ, റോബോട്ടുകളുടെ നിർമ്മാണവും ഉപയോഗവും സംബന്ധിച്ച നിയമങ്ങൾ, റോബോട്ടുകളുടെ വർഗ്ഗീകരണം, റോബോട്ടിക്സിലെ പുതിയഗവേഷണ സാദ്ധ്യതകൾ, പ്രസിദ്ധമായ റോബോട്ടുകൾ, ഹ്യുമനോയിഡുകൾ, റോബോട്ടിക്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ പ്രാധാന്യം എന്നിവ ആദ്യസെഷനിൽ പരിചയപ്പെടുത്തി.

ക്ലാസ്സിന്റെ രണ്ടാം സെഷനിൽ റാസ്പെറി പൈയുടെ അടിസ്ഥാനാശയങ്ങൾ റിഫാന ടീച്ചർ ഞങ്ങൾക്കു പറഞ്ഞുതന്നു. ഒരു സോപ്പുപെട്ടിയുടെ അത്രമാത്രം പോലും വലിപ്പമില്ലാത്ത ഈ കുഞ്ഞൻ കമ്പ്യൂട്ടറിന്റെ മേന്മകൾ, ഉപയോഗിക്കാനുള്ള സൗകര്യം, വിലയിലും വൈദ്യതിച്ചെലവിലുമുള്ള കുറവ്, പ്രധാന ഘടകങ്ങൾ, ഉപയോഗ സാദ്ധ്യതകൾ ഇവയെക്കുറിച്ചെല്ലാം സാമാന്യധാരണ നേടുന്നതിന് രണ്ടാം സെഷൻ ഞങ്ങളെ സഹായിച്ചു. മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടുകൂടിയുള്ള ഈ തിയറിക്ലാസ്സുകൾ വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു. ഒരു മണിയായത് ഞങ്ങൾ അറിഞ്ഞതേയില്ല.

റിഫാന ടീച്ചറിന്റെ ക്ലാസ്സിനുശേഷം കോളേജ് കാന്റീനിലേയ്ക്ക് ഉച്ചഭക്ഷണത്തിനായി പോയി. കാന്റീനിലിരുന്ന് ഭക്ഷണം കഴിച്ചശേഷം കോളേജ് കാമ്പസിലെ മരത്തണലുകളിലൂടെ അല്പസമയം ഞങ്ങൾ നടന്നു. ആ നടത്തത്തിനിടയിൽ കോളേജിൽ നിന്നും അകലെയല്ലാതെ കൂരുമല കാണാമായിരുന്നു. ഇലഞ്ഞിപഞ്ചായത്തിലെ ഈ മല എറണാകുളം ജില്ലയിലെ വിനോദസഞ്ചാരസാദ്ധ്യതയുള്ള ഒരു പ്രദേശമാണെന്ന് അജിത് സാർ പറഞ്ഞു.

ത്രീ ഡി പ്രിന്റർ പരിചയപ്പെടുത്തുന്നു

അപ്പോഴേയ്ക്കും റാസ്പെറി പൈയുടെ പ്രാക്ടിക്കൽ ക്ലാസ്സിന് സമയമായെന്ന അറിയിപ്പുകിട്ടി. ഉടൻതന്നെ ഞങ്ങളെ സാർ വേറെയൊരു കെട്ടിടത്തിലെ വലിയൊരു ക്ലാസ്സ് മുറിയിലേയ്ക്ക് നയിച്ചു. അവിടെ മുറിയുടെ നടുവിൽ വലിയ ഒരു നീളൻ മേശക്ക് ചുറ്റുമായി ഞങ്ങൾക്ക് ഇരിപ്പിടം ക്രമീകരിച്ചിരുന്നു. മേശപ്പുറത്ത് നിരവധി മോനിട്ടറുകൾ തലയുയർത്തി നിൽപ്പുണ്ടായിരുന്നു. അടുത്തു ചെന്നപ്പോഴാണ് അവയെല്ലാം ഓരോ കുഞ്ഞൻ റാസ്പെറി പൈയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.

ആ ഹാളിൽ തന്നെ ഒരു വശത്ത് ഒരു ചെറിയ യന്ത്രം പ്രവർത്തിക്കുന്നതിന്റെ ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഞങ്ങളിൽ ഏതാനും പേരെ വീതം ഗീതടീച്ചർ ആ യന്ത്രത്തിനടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അത് ഒരു ത്രീഡി പ്രിന്റർ ആയിരുന്നു. വെളുത്ത് മഞ്ഞു കൊണ്ടുണ്ടാക്കിയതുപോലുള്ള ഒരു പാവയെ ആ പ്രിന്റർ പ്രിന്റു ചെയ്യുകയായിരുന്നു. ഇ.സി.ഇ സീനിയർ വിദ്യാർത്ഥിയായ ആകാശ് ജോസഫ് ത്രീഡി പ്രിന്ററിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുതന്നു.

പ്രായോഗിക പരിശീലനം

എല്ലാവരേയും ത്രീഡി പ്രിന്റർ പരിചയപ്പെടുത്തിയശേ‍ഷം റാസ്പെറി പൈയുടെ പ്രായോഗിക പരിശീലനം ആരംഭിച്ചു. ആദ്യം ഈ കുഞ്ഞൻ കമ്പ്യൂട്ടറിനെ ശരിയായ രീതിയിൽ അസംബിൾ ചെയ്യുന്നതെങ്ങനെയെന്ന് കാണിച്ചു തന്നു. അതിന്റെ മുന്നോടിയായി വിവിധ പോർട്ടുകൾ പരിചയപ്പെടുത്തുകയും അവയോരോന്നും എങ്ങനെയൊക്കെ പ്രയോജനപ്പടുത്താമെന്നു് വിശദീകരിക്കുകയും ചെയ്തു. പൈത്തൺന്റെ സഹായത്തോടെ റാസ്പെറി പൈയിൽ ചില പ്രോഗ്രാമുകൾ ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. വെർച്ച്വൽ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി ഇവയെക്കുറിച്ച് വിശദീകരിക്കുകയും അതുമായി ബന്ധപ്പെട്ട ഏതാനും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. റാസ്പെറി പൈ ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത് ത്രീഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചില റോബോട്ട് മാതൃകകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഈ പ്രാക്ടിക്കൽ ക്ലാസ്സ് എടുത്തത് സീനിയർ വിദ്യാർത്ഥികളായ ആകാശ് ജോസഫ് (ഇ.സി.ഇ), ജസ്റ്റിൻ കെ ജോസഫ് (സി. എസ്. ഇ) എന്നിവർ ചേർന്നായിരുന്നു. പുത്തൻ അറിവുകളുടെ പുതിയ ആകാശത്ത് പാറിപ്പറന്നു നടന്ന ഞങ്ങൾ നാലുമണിയായതറിഞ്ഞില്ല. കോളേജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിൽ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. അപ്പോഴേക്കും തിരികെപ്പോകുന്നതിനായി കോളേജ് ബസ് തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. മലഞ്ചെരിവുകളും വിശാലമായ പാടശേഖരങ്ങളുെ പിന്നിട്ട് 4.30 ന് ഞങ്ങൾ സ്ക്കൂളിൽ തിരിച്ചെത്തി.

തയ്യാറാക്കിയത്: ലിബിയ ബിജു, ആതിര എസ്., സൂര്യ എസ്. കരുൺ, ആതിര സുഭാഷ്, നന്ദന അനിൽ, സന്ദീപ് സുനിൽ