"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 233: | വരി 233: | ||
പ്രമാണം:Nn603.jpeg| | പ്രമാണം:Nn603.jpeg| | ||
പ്രമാണം:Nn604.jpeg| | പ്രമാണം:Nn604.jpeg| | ||
</gallery></center> | |||
==കണ്ണട നിർമ്മാണ പരിശീലനം== | |||
വലയ സൂര്യ ഗ്രഹണം വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി. | |||
<center><gallery> | |||
പ്രമാണം:Nn420.jpeg| | |||
പ്രമാണം:Nn421.jpeg| | |||
പ്രമാണം:Nn422.jpeg| | |||
പ്രമാണം:Nn423.jpeg| | |||
പ്രമാണം:Nn424.jpeg| | |||
പ്രമാണം:Nn425.jpeg| | |||
പ്രമാണം:Nn426.jpeg| | |||
പ്രമാണം:Nn427.jpeg| | |||
പ്രമാണം:Nn428.jpeg| | |||
പ്രമാണം:Nn429.jpeg| | |||
</gallery></center> | </gallery></center> |
11:53, 22 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് പ്രിൻസിപ്പൽ രാജേഷ് .കെ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് സുധർമ്മ.ജി. പി.ടി.എ.പ്രസിഡന്റ് മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ വിദ്യാർത്ഥികൾ,അനധ്യാപക ജീവനക്കാർ,രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച നമ്മുടെ കഴിഞ്ഞ വർഷത്തെ പത്താം വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്യുകയും ചെയ്തു.
സെപ്തംബർ 5 അധ്യാപക ദിനം
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ JRC യൂണിറ്റ് അധ്യാപകരെ ആദരിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.
ഓണാഘോഷം
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേയാണ് ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലനിൽക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമായാണ് ഓണത്തെ കരുതുന്നത്. പണ്ഡിതൻറെയും, പാമരൻറെയും കുചേലൻറെയും കുബേരൻറെയും അങ്ങനെ സകലമാന മനുഷ്യരുടേയും സന്തോഷം കൂടിയാണ് ഓണം.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതലാണ് ഓണാഘോഷം തുടങ്ങുന്നത്. ഇത് തിരുവോണം നാളിൽ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു. പായസവിതരണവും ഉണ്ടായി.
ഒക്ടോബർ 15ലോക കൈകഴുകൽ ദിനം
കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
നമ്മുടെ സ്കൂളിലും ഒക്ടോബർ 15 കൈകഴുകൽ ദിനം ആചരിച്ചു. ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രമോദ് മാസ്റ്റർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ.ജി പരിപാടി ഉത്ഘാടനം ചെയ്തു. അശോകൻ മാസ്റ്റർ, എ.പി. പ്രമോദ് തുടങ്ങിയവർ ആശസകൾ നേർന്നു.
"മിഴി" പദ്ധതി
കൊളച്ചേരി PHC ജില്ലാ ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന "മിഴി" പ്രോഗ്രാം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.പദ്ധതിയുടെ ഉത്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.താഹിറ നിർവഹിച്ചു. സ്കൂൾ ഹെൽത്ത് നഴ്‌സ്, എന്നിവർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടയും നേത്രരോഗമുള്ള കുട്ടികളെ ഉയർന്ന ആശുപത്രികളിലേക്കും മാറ്റി. കമ്പിൽ മാപ്പിള ഹെഡ് ടീച്ചർ ശ്രീമതി. സുധർമ. ജി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ ഉമേഷ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വാർഡ് മെമ്പർ ഹനീഫ, കൊളച്ചേരി PHC ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു എന്നിവർ സംസാരിച്ചു.
സൈബർ ബോധവൽക്കരണ ക്ലാസ്സ്
ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ്ബ് ഇൻസ്‌പെക്ടർ ശ്രീ.തമ്പാൻ ബ്ലാത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി. ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സൈബർ ബോധവൽക്കരണ ക്ലാസ്സിലൂടെ സാധിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.സുധർമ്മ.ജി ഉത്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീ. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതവും ശ്രീമതി. കെ.വി. വിമല ടീച്ചർ നന്ദിയും പറഞ്ഞ
ഗ്രൂപ്പ് കൗൺസിലിങ്
പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് ജീവിതം നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ മനഃശാസ്ത്ര ക്ലാസ്സ് സംഘടിപ്പിച്ചു.
മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ മൊബൈൽ ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം സോഷ്യൽ മീഡിയ കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ കുട്ടികളെ ഓർമ്മപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി സ്വാഗതം പറഞ്ഞു.
വിദ്യാലയം പ്രതിഭകളോടൊപ്പം
പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി നവംബർ 14 ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ. കെ.പി.നിധീഷിനെ ആദരിക്കാനാണ് പോയത്.
സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ ചേർന്ന ഒരു ബൊക്കെയും ശിശു ദിന ഗ്രീറ്റിംഗ് കാർഡും നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു.
കണ്ണൂരിലെ നാറാത്ത്, ഓണപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ "നളിനം" വീട്ടിൽ പി.ആർ.ചന്ദ്രശേഖരന്റേയും നളിനിയുടെയും മകനായ നിധീഷ്, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മയ്യിൽ ഹയർസെക്കൻണ്ടറിയിൽ നിന്നും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായിരിക്കേ "സ്വപ്നകൊട്ടാരം" എന്ന പേരിൽ കഥ എഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം പാസ്സായി. 2014 ൽ ഡോക്ടറേറ്റ് നേടി.
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു.
നവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും NIT കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ.പി.യെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു. എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി. അദ്ദേഹത്തിന് ചുറ്റും വിദ്യാർത്ഥികൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് Dr. കെ വിനീഷ്.
-
ശ്രീ. Dr.കെ.വിനീഷ്
-
സ്കൂളിന്റെ ആദരം
-
ഹെഡ്മിസ്ട്രസ് ശ്രീമതി.സുധർമ്മ.ജി
-
കുട്ടികളുമായി സംവദിക്കുന്നു
JRC യുടെ നേതൃത്വത്തിൽ ശിശുദിന റാലി
മോട്ടിവേഷൻ ക്ലാസ്സ്
പത്താം തരത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സൈക്കോളജിസ്റ്റ് ശ്രീമതി. തബ്ഷീറ ക്ലാസ്സിന് നേതൃത്വം നൽകി.
പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതികുഴികളെ കുറിച്ച് മയ്യിൽ പോലീസ് PRO. ശ്രീ.രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉത്ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ.കെ.പി. അബ്ദുൽ മജീദ്,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ സ്വാഗതവും ശ്രീ.എൻ.നസീർ നന്ദിയും പറഞ്ഞു.
ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം
യു.പി.ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി സൗഹൃദ ചിത്ര രചനാ മത്സരം 29 -11 -2019 സ്കൂളിൽ വെച്ച് നടത്തി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്നും ദീപ്ദാസ് എം.കെ. +2 ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആരോമൽ സി, യു.പി.വിഭാഗത്തിൽ നിന്നും നെഹ്‌ല നസീറും ഒന്നാംസ്ഥാനാം കരസ്ഥമാക്കി.
നൈതികം പദ്ധതി
വിദ്യാഭ്യാസ വകുപ്പിന്റെയും സർവശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക് തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന് കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾതല ഭരണഘടന തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.
നൈതികം പദ്ധതി പ്രകാശനം
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി
‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ ഡിസംബർ 4 ന് പ്രതിജ്ഞ ചൊല്ലണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സുരേലി ഹിന്ദി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹിന്ദിപഠനം ആസ്വാദവും ആകർഷണീയവും സുഗുമവുമാക്കുന്നതിന് എസ്.എസ്.എ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സുരേലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു . UP വിഭാഗം ഹിന്ദി അധ്യാപകൻ ശ്രീ.പ്രമോദ് പി.ബി. പരിപാടിക്ക് നേതൃത്വം കൊടുത്തു.
സംക്രമീകേതര രോഗ പ്രതിരോധ പരിപാടി
കോളച്ചേരി PHC യുടെ ആഭിമുഖ്യത്തിൽ സംക്രമീകേതര രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ കായിക മത്സരം നടത്തി. കുട്ടികളിൽ വ്യായാമശീലം വളർത്താൻ ബോധവൽക്കരണം നടത്തുകയും ചെയ്തു. കൊളച്ചേരി PHC ജീവനക്കാരും സ്കൂളിലെ അധ്യാപകരും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പ്രാദേശികപി.ടി.എ
പത്താം തരം വിജയം മികച്ചതാക്കുന്നതിന് പി.ടി.എ ആലോചന പ്രകാരം നടത്തിയ പ്രാദേശിക പി.ടി.എ കൾ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. ഡിസംബർ ആദ്യ ആഴ്ച മുതൽ നടത്താൻ തീരുമാനിച്ച പ്രസ്തുത പി.ടി.എ കൾ ഇതുവരെ അഞ്ചെണ്ണം നടന്നു. കാട്ടാമ്പള്ളി , നാറാത്ത് , പാമ്പുരുത്തി , പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവടങ്ങളിലാണ് പി.ടി.എ കൾ ചേർന്നത്. ഇരുപത് മുതൽ അൻപത് വരെ രക്ഷിതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ഓരോ കേന്ദ്രത്തിലും പഠന നിലവാരം മെച്ചപ്പെചുത്തുന്നതിനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശം ഹെഡ്മിസ്ട്രസ് ശ്രീമതി.ജി.സുധർമ്മ . കുട്ടികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള കർമ്മപരിപാടികൾ യോഗങ്ങളിൽ ആസൂത്രണം ചെയ്തു.
മോർണിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9 മണിമുതൽ മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഈവനിംഗ് ക്ലാസ്
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 5 മണി വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
എസ് ആർ ജി
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു
ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ
ഭിന്നശേഷി സൗഹൃദ കേരളം അനുയാത്ര ക്യാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും, കേരള സാമൂഹിക സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ വിദ്യാലയങ്ങളിൽ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞ സംഘടിപ്പിച്ചു .
കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് സുധർമ.ജി. യോഗം ഉഘാടനം ചെയ്തു. എം. ധന്യ സ്വാഗതം പറഞ്ഞു
കണ്ണട നിർമ്മാണ പരിശീലനം
വലയ സൂര്യ ഗ്രഹണം വീക്ഷിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണട നിർമ്മാണം നടത്തുന്നതിനായി ഏകദിന പരിശീലനം നടത്തി.