"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:
24018-2019v3.jpg
24018-2019v3.jpg
</gallery>
</gallery>
== '''സ്കൂൾ ക്ലബ്ബുകളുടെ  ഉദ്ഘാടനം 2019-20''' ==
== '''സ്കൂൾ ക്ലബ്ബുകളുടെ  ഉദ്ഘാടനം 2019-20''' ==
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം    സ്കൂൾ  അസ്സെംബ്ലിയിൽ  വെച്ച് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ    എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ ,അദ്ദഹം  കൊണ്ടുവന്ന കടലാസ്സ് മരത്തിന്റെ ശിഖരങ്ങളിൽ ഓരോ  ക്ലബ്ബിന്റെയും  പേരെഴുതിയ  പേപ്പറുകൾ  ഒട്ടിച്ചു  വെച്ച്  പ്രതീകാത്മായി  ക്ലബ്ബുകളുടെ ഉദ്ഘാടനം  നിർവഹിച്ചു  .
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം    സ്കൂൾ  അസ്സെംബ്ലിയിൽ  വെച്ച് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ    എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ ,അദ്ദഹം  കൊണ്ടുവന്ന കടലാസ്സ് മരത്തിന്റെ ശിഖരങ്ങളിൽ ഓരോ  ക്ലബ്ബിന്റെയും  പേരെഴുതിയ  പേപ്പറുകൾ  ഒട്ടിച്ചു  വെച്ച്  പ്രതീകാത്മായി  ക്ലബ്ബുകളുടെ ഉദ്ഘാടനം  നിർവഹിച്ചു  .


 
<gallery>
24018-2019c1.jpg
24018-2019c2.jpg
24018-2019c3.jpg
</gallery>


<!--visbot  verified-chils->
<!--visbot  verified-chils->

14:44, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2017-18

2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം മറ്റം ഫൊറോന പള്ളി അസി. വികാരി റവ. ഫാ. പ്രതീഷ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മറ്റം ബ്രാഞ്ച് സൗജന്യമായി വിദ്യാർത്ഥികൾക്ക് നൽകാൻ ഏൽപ്പിച്ച സ്കൂൾ ബാഗുകൾ പി.ടി.എ പ്രസിഡണ്ട് വിദ്യാർത്ഥികൾക്ക് നൽകി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , സ്റ്റാഫ് സെക്രട്ടറി ഫ്ളോറൻസ് ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. പ്രവേശനോത്സവ കമ്മറ്റി കൺവീനർ ഷെൽജി ടീച്ചർ നന്ദി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. ചടങ്ങുകൾക്ക് അധ്യാപകരായ ഷെൽജി പി.ആർ, ജോൺസൺ സി.ടി, ലാൽബാബു ഫ്രാൻസിസ് എം, വർഗ്ഗീസ് ജോബ്, സഞ്ചു തോമസ്, ജസ്റ്റിൻ ഇ.വി എന്നിവർ നേതൃത്വം നൽകി.


വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം 2017-18

2017-18 അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ, അധ്യാപകരായ സിജു പി ജോൺ, ജോളി ടി. ഒ, ലാൽബാബു ഫ്രാൻസിസ് എം, അനിത പി. എഫ്, ജസീന്ത വി. പി, പ്രീതി സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കളരി 2017-18

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. ജൂലൈ 21 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. മലയാള മനോരമ സർക്കുലേഷൻ മാനേജർ ശ്രീ. സുധീഷ് ആമുഖ പ്രസംഗം നടത്തി. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി സി. ഒ ഫ്ലോറൻസ് ടീച്ചർ എന്നിവർ പ്രസംഗിച്ചു. സി. ടി ജോൺസൻ മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കളരി 2018-19

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. ജൂലൈ 24 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീമതി. അമിലിനി സുബ്രമണ്യൻ , മലയാള മനോരമ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ, സി.ടി ജോൺസൺ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രവേശനോത്സവം 2018 -19

2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രൊമോദ് കെ ജി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രേയ്‌സൺ എന്നിവർ ആശംസകൾ പറഞ്ഞു.ചടങ്ങുകൾക്ക് അധ്യാപകരായ ജോൺസൺ സി.ടി, ലാൽബാബു ഫ്രാൻസിസ് എം, വർഗ്ഗീസ് ജോബ്, എന്നിവർ നേതൃത്വം നൽകി.

അധ്യാപക ദിനം 2018 -19

സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി അധ്യാപക ദിന സന്ദേശം നൽകി. വിദ്യാർത്ഥി പ്രധിനിധി ഹെഡ്മാസ്റ്ററിന് ബൊക്ക നൽകി. പരിപാടികൾക്ക് സി ടി ജോൺസൻ മാസ്റ്റർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ ഓരോ ക്ലാസ്സിലും ക്ലാസ് അധ്യാപകരെ ബൊക്ക നൽകി ആശംസകൾ അറിയിച്ചു.

പ്രവേശനോത്സവം 2019-20

2019 -20 അധ്യയനവർഷത്തെ up ,hs ,hss പ്രേവേശനോത്സവം സംയുക്തമായി ജൂൺ 6 ന് നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിസിലി ടീച്ചർ ആശംസയും ജാൻസി ടീച്ചർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു ക്ലാസ്സുകളിൽ ഫുൾ A + നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് സ്കോളർഷിപ് നേടിയ എം എൽ സനലിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി ടി എ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും ലഡു നൽകി. പരിപാടികൾക്ക് അദ്ധ്യാപകരായ ജാൻസി, വിനി, ഫെബി, റീജ, വർഗീസ്, ജോളി എന്നിവർ നേതൃത്വം നൽകി.


വായനക്കളരി 2019-20

സ്കൂളിൽ ഈ അധ്യയന വർഷത്തെ മലയാള മനോരമ വായനക്കളരിക്ക് തുടക്കം കുറിച്ചു. 2019 ജൂലൈ 17 ന് സ്കൂൾ അസംബ്ലിയിൽ ജ്യോതി ലബോറട്ടറീസ് കമ്പനി പ്രതിനിധിയും കണ്ടാണശ്ശേരി ഗ്രാമീണ വായനശാല സെക്രട്ടറിയുമായ ശ്രീ. ടി. എ വാമനൻ സാർ വായനകളരി ഉദ്ഘാടനം ചെയ്തു. ജ്യോതി ലബോറട്ടറീസ് ആണ് ഒരു വർഷത്തേക്ക് മനോരമ പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, പി.ടി.എ പ്രസിഡന്റ് ശ്രീ. കെ സി ജോസ് , മലയാള മനോരമ പ്രതിനിധി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം 2019-20

സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് എരുമപ്പെട്ടി ഗവ .യു .പി സ്കൂളിലെ എം. എസ് . രാമകൃഷ്ണൻ മാസ്റ്റർ ,അദ്ദഹം കൊണ്ടുവന്ന കടലാസ്സ് മരത്തിന്റെ ശിഖരങ്ങളിൽ ഓരോ ക്ലബ്ബിന്റെയും പേരെഴുതിയ പേപ്പറുകൾ ഒട്ടിച്ചു വെച്ച് പ്രതീകാത്മായി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു .