"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
'''ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. | '''ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. | ||
''' | ''' | ||
[[പ്രമാണം:42021 12234.jpg|thumb|സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...]] | [[പ്രമാണം:42021 12234.jpg|thumb|നടുവിൽ| സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...]] |
17:42, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മരുവത്കരണവിരുദ്ധദിനം
17/6/2018
ഗവ. എച്ച്. എസ്. അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ ഇതിനോടനുബന്ധിച്ച് ഹരിത നിയമാവലി രേഖപ്പെടുത്തി പ്രദർശിപ്പിക്കുകയും വിത്തുശേഖരണം നടത്തുകയും മണ്ണിനെ രക്ഷിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ലേഖനങ്ങൾ തയ്യാറാക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗദിനം
21-06-2018
ഗവ.എച്ച്.എസ്.അവനവൻചേരി:അവനവൻചേരി സ്കൂളിൽ യോഗദിനം സമുചിതമായി ആചരിച്ചു.സംസ്ഥാന തലത്തിൽ നിരവധി യോഗ ക്ലാസ്സുകൾ കൈകാര്യം ചെയ്തിട്ടുള്ള ശ്രീ രമേശ് സ്കുൾ അസംബ്ലിയിൽ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ച്ക്ലാസ്സ് നയിച്ചു.പ്രതികുല കാലാവസ്ഥ ആയിരുന്നിട്ടും യോഗയുടെ ആവശ്യകത,മനശക്തി വർദ്ധിപ്പിക്കുന്നതിൽ യോഗ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ച സംഗ്രഹിച്ച ക്ലാസ്സ് വളരെ മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 29-6-2018
സ്കൂളിനൊരു കൈതാങ്
29-6-2018
അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ ;അവനവഞ്ചേരി സ്കൂളിലെ 2016 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കൊരു കൈത്താങ്ങുമായി എത്തി.അവർ സ്കൂളിന് ഫാൻ സംഭാവനയായി നൽകി.സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയില്ലാത്ത ,ഇപ്പോഴും വിദ്യാർത്ഥികളായ ഇവരുടെ സന്മനസ്സു സമൂഹത്തിനാകെ മാതൃകയാവുകയാണ്.ചെയര്മാന് ശ്രീ.എം.പ്രദീപ് സർ ആണ് ഫാനുകൾ സ്കൂൾ പ്രഥമദ്യപിക്ക ശ്രീമതി.എം.ർ.മായ്ക്ക് കൈമാറിയത്.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആദിത്യൻ സംസാരിച്ചു സ്റ്റാഫ് സെക്രീറ്ററി ശ്രീ സജിൻ നന്ദി പറഞ്ഞു.
അവനവൻചേരി സ്കൂളിൽ വായനാദിനം
29-6-2018
ഗവ.എച്ച്.എസ്.അവനവൻചേരി : ഈ വർഷത്തെ വായാനാവാരാചരണം ഉദ്ഘാടനം ചെയ്തത് സ്കൂളിൻെറ അഭ്യുദയകാംക്ഷിയായ ബാവ -ഹോസ്പിറ്റൽ ഉടമ ബാബു ഡോക്ടറാണ് വായനയുടെ പ്രാധാന്യത്തെ-ക്കുറിച്ചും പി.എ൯.പണിക്കരെയും പറ്റി ഡോക്ടർ വിശദമായി സംസാരിച്ചു.അദ്ദേഹം ഈ ചടങ്ങിൽ വച്ച് കുട്ടികൾക്ക് സൗജന്യമായി യൂണിഫോം,നോട്ട്ബുക്ക്,പേനകൾ എന്നിവ സംഭാവന ചെയ്തൂ.ഈ വേദിയിൽ വച്ച് തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ വിജയൻ പാലാഴി നിർവഹിക്കുകയുണ്ടായി.സ്കൂൾ ലൈബ്രറിയൻ ശ്രീമതി ഉണ്ണിത്താൻ രജനി സ്കുൾ ഗ്രന്ഥശാല പുസ്ത്കാരമത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ സംഗ്രഹിക്കുകയും ക്ലാസ്സ് ഗ്രന്ഥശാലകൾ പ്രവർത്തനം ആരംഭിച്ച് മെച്ചപ്പെടുത്തേണ്ടതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് യൂ.പി,എച്ച്.എസ്.ക്ലാസ്സുകളിൽ ഒരേസമയം എല്ലാകുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ഭാഷാപ്രശ്നോത്തരി മത്സരം സംങ്കടിപ്പിച്ചു.ഒന്നാംഘട്ടം മത്സരവിജയികളായ 26 കുട്ടികൾ-ക്കായി അടുത്താഴ്ച രണ്ടാംഘട്ട മത്സരം നടത്താൻ തീരുമാനിച്ചു.
ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക്
22-02-2019 അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.
വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.
04-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വീക്ഷണം - പാഠശാല വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൽ നിർവ്വഹിച്ചു. കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ, ശ്രീ.നിയാസ് ചിതറ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ. ഗ്രാമംശങ്കർ, ശ്രീ. ജനിമോർ, ശ്രീ.സുരേഷ് കുമാർ (വീക്ഷണം സർക്കുലേഷൻ മാനേജർ),പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രറ്റ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്.സജിൻ എന്നിവർ പങ്കെടുത്തു.
ചലഞ്ച് സൈക്കിൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി
04-07-2018 കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ചലഞ്ച് സൈക്കിൾ പദ്ധതി ഏറ്റെടുത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർഥിക്ക് അഡ്വ. നിയാസ് ചിതറ വാങ്ങി നൽകിയ സൈക്കിൾ കെ.പി.സി.സി അംഗം അഡ്വ.വി.ജയകുമാർ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ശ്രീ.ജയചന്ദ്രൻ നായർ, ശ്രീ.ശ്രീരംഗൻ, ശ്രീ.ഗ്രാമം ശങ്കർ, ശ്രീ.ജനിമോൻ, ശ്രീ.സുരേഷ് കുമാർ, സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി ശ്രീ.എസ്. സജിൻ എന്നിവർ പങ്കെടുത്തു. സൈക്കിൾ വാങ്ങി നൽകിയ അഡ്വ.നിയാസ് ചിതറക്കും അത് ലഭിച്ച ഒൻപതാം ക്ലാസുകാരൻ കെ.പി. ആദർശിനും അഭിനന്ദനങ്ങൾ.
കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.
29-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.
ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി
27-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ദേശാഭിമാനി - അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം.
മാതൃഭൂമി - മാസ്റ്റേഴ്സ് ട്യൂഷൻസ് 'മധുരം മലയാളം' പദ്ധതി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി
21-7-2018
എന്റെകൗമുദി
20-07-2018 അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനദിനാചരണവും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും. അവനവഞ്ചേരി ബാവ ഹോസ്പിറ്റൽസിന്റെ സഹകരണത്തോടെ അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ബാവ ഹോസ്പിറ്റൽ എം.ഡി. ഡോ.ആർ.ബാബു വിദ്യാർഥി പ്രതിനിധിക്ക് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് 10,000/- രൂപയുടെ ചെക്ക് അദ്ദേഹം ഹെഡ്മിസ്ട്രസിന് കൈമാറി. വായനദിനാചരണത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം പ്രശസ്ത കവിയും മാധ്യമപ്രവർത്തകനും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ശ്രീ. വിജയൻ പാലാഴി നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ ശ്രീ.സജിത്, ബാവ ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.
മലയാള മനോരമ വായനക്കളരി
മലയാള മനോരമ വായനക്കളരി യുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനവും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും. മലയാള മനോരമയുടെ വായനക്കളരി പദ്ധതിയുടെ ചിറയിൻകീഴ് താലൂക്ക്തല ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് വിദ്യാർഥി പ്രതിനിധി കുമാരി അബർണയ്ക്ക് പത്രത്തിന്റെ കോപ്പി നൽകിക്കൊണ്ട് നിർവ്വഹിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്ത് പാക്കറ്റിന്റെ വിതരണോദ്ഘാടനവും മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭ കൃഷി ഫീൽഡ് ഓഫീസർ ശ്രീ.പുരുഷോത്തമൻ നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്രം സ്പോൺസർ ചെയ്ത ആറ്റിങ്ങൽ മോഡേൺ ബേക്കറി മാനേജർ ശ്രീ.മധു, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ. മായ, മലയാള മനോരമ മാർക്കറ്റിംഗ് ഇൻസ്പെക്ടർ ശ്രീ. ദീപു, സ്റ്റാഫ് സെക്രട്ടറി ശ്രീ.സജിൻ എന്നിവർ സംസാരിച്ചു.
അവനവഞ്ചേരി ഹൈ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിജയ പൊൻതൂവൽ
ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയവും ആകെ 98.3% വിജയവും നേടി എസ്.എസ്.എൽ.സി.പരീക്ഷയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മിന്നും പ്രകടനം. ആകെ പരീക്ഷ എഴുതിയ 234 കുട്ടികളിൽ 230 പേരും വിജയിക്കുകയും 47 പേർ എല്ലാ വിഷയത്തിലും A+ നേടുകയും ചെയ്തു. വിജയം നേടിയ കുട്ടികളെ അഡ്വ.ബി.സത്യൻ എം.എൽ.എ.യും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും സ്കൂളിലെത്തി അഭിനന്ദിച്ചു. പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്കൂൾ അക്കാഡമിക രംഗത്തും മികവു തെളിയിച്ച് ജില്ലയിലെ തന്നെ മികച്ച സ്കൂളായി മാറിയിരിക്കുകയാണ്.
സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...
ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.