"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 116: | വരി 116: | ||
[[പ്രമാണം:MG 1851.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം]] | [[പ്രമാണം:MG 1851.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ജവാൻ ജോണി കുടുന്നനാംകുഴിയോടൊപ്പം]] | ||
|} | |} | ||
== '''ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.''' == | |||
ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു. | |||
== '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' == | == '''സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ''' == |
22:04, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
12021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12021 |
യൂണിറ്റ് നമ്പർ | LK/2018/12021 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ്ഗ് |
ലീഡർ | നവീൻ.ആർ |
ഡെപ്യൂട്ടി ലീഡർ | ഫാത്തിമത്ത് ഷഹാന ഷിറിൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | എ.എം.കൃഷ്ണൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ധനലക്ഷ്മി വെള്ളുവക്കണ്ടി |
അവസാനം തിരുത്തിയത് | |
17-02-2019 | 12021 |
ലിറ്റിൽ കൈറ്റ്സ്
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ
2018-2020 യൂണിറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ലൈബ്രറി ഡോക്യുമെന്ററി
രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും സാങ്കേതിക വൈദഗ്‌ധ്യമുള്ള ഒരുസംഘം വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽത്തന്നെ സജ്ജരാക്കുന്നതിന് ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങളോടെ ആരംഭിച്ചതാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22 ന് ബുഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ചെയ്തു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,ഇ കൊമേഴ്സ്,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)
സ്കൂളിൽ 23 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
ലിറ്റിൽ കൈറ്റ്സ് ടീം 2018-2020
യൂണിറ്റ് തല യോഗങ്ങൾ
സ്കൂൾതല പ്രിലിമിനറി ക്യാമ്പ്
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.
ജൂലൈ മാസത്തെ പരിശീലനം
- ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.
യൂണിറ്റ് തല ക്യാമ്പ് 2018
- ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.9.30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4.30 ന് അവസാനിച്ചു.ക്യാമ്പിന്റെ അവസാനം കുട്ടികൾ തയ്യാറാക്കിയ സിനിമകളുടെ പ്രദർശനം നടന്നു.
ഉപജില്ലാതല ക്യാമ്പ്
ഹോസ്ദുർഗ്ഗ് ഉപജില്ലാതല ക്യാമ്പ് രാജപുരം ഹോളി ഫാമിലി ഹയർസെക്കന്ററി സ്കൂളിൽ വച്ച് തീയതികളിൽ നടന്നു.സ്കൂളിൽ നിന്നും നവീൻ.ആർ,കാർഗിൽ.സി.സി,ഫാത്തിമത്ത് ഷഹാന ഷിറിൻ,ശ്രീഹരി.കെ.വി എന്നീ 4 ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.രണ്ടുദിവസത്തെ ക്യാമ്പിൽ നിന്നും വിവിധ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം കുട്ടികൾക്ക് ലഭിച്ചു.
സ്കൂൾ വിക്കി അപ്ഡേഷനും ഡോക്യുമെന്റേഷനും
രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിക്കുന്നു.ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ഖൈറുന്നിസ,ദേവാനന്ദ്,കാർഗിൽ,നവീൻ തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.കൂടാതെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ക്യാമറ ന്യൂസ് മേക്കിംഗ് ട്രെയിനിംഗ് രാജപുരം ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.സ്കൂളിൽ നിന്നും ഫാത്തിമത്ത് ഷഹാന ഷിറിൻ,കാർഗിൽ.സി.സി,നവീൻ.ആർ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.രണ്ടു ദിവസത്തെ ട്രെയിനിംഗ് ആയിരുന്നു.സ്കൂളുകൾക്ക് ലഭിച്ച ഡി.എസ്.എൽ.ആർ ക്യാമറയുപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് , KDEnlive വീഡിയോ എഡിറ്റിംഗ് സോഫ്റ്റവെയർ ഉപയോഗിച്ച് എഡിറ്റിംഗ് പരിശീലനവും കുട്ടികൾക്ക് ലഭിച്ചു.ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത്.
വിസിറ്റ്
സ്കൂൾ പഠനയാത്രയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം ,പ്ലാനറ്റോറിയം , നിയമസഭാ മ്യൂസിയം ,എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (ഐ.എസ്.ആർ.ഒ) സ്പെയ്സ് മ്യൂസിയം
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രവും റോക്കറ്റുകളുടെ പ്രവർത്തനവും മാതൃകകളും കണ്ടു മനസ്സിലാക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിട്ടിയ മികച്ച അവസരമായി സപെയ്സ് മ്യൂസിയം സന്ദർശനം.ഇന്ത്യൻ ബഹിരാകാശ ചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും കണ്ടു.അവിടെ സന്ദർശകരുടെ സഹായത്തിനായുണ്ടായിരുന്നവർ വളരെ വ്യക്തമായും കുട്ടികൾക്ക് ഹൃദിസ്ഥമാകുന്ന രീതിയിലുമായിരുന്നു വിവരണങ്ങൾ നൽകിയത്.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം & പ്രിയദർശിനി പ്ളാനറ്റേറിയം
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് 1984 - ൽ കേരള സർക്കാരിനാൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം. 1981 ഒക്ടോബർ 5 - ാം തീയതി ട്രാവൻകൂർ - കൊച്ചിൻ ലിറ്റററി സയൻന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റർ ചെയ്തിട്ടുള്ള ഈ സ്ഥാപനം അനൌപചാരിക രീതിയിൽ വിനോദത്തിലൂടെ ശാസ്ത്രവിജ്ഞാനം സമൂഹത്തിന് പകർന്നു കൊടുക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ഇതൊരു അനൌപചാരിക പഠനകേന്ദ്രവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമാണ്.
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
-
മ്യൂസിയത്തിലെ റൊബോട്ടുകൾ
-
ശാസ്ത്രസാങ്കേതിക മ്യൂസിയം
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
-
ശാസ്ത്രസാങ്കേതിക മ്യൂസിയം ടെലിസ്കോപ്
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ
ശാസ്ത്രസാങ്കേതിക ഗാലറികൾ
ഇലക്ട്രിക്കൽ ഗാലറി : വൈദ്യുതിയുടെ കണ്ടുപിടുത്തം മുതൽ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ, അവയുടെ പ്രവർത്തനം, ജനജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം ഇവ ഇലക്ട്രിക്കൽ ഗാലറിയിലൂടെ അനായാസേന മനസ്സിലാക്കാൻ സാധിക്കുന്നു.
ഇലക്ട്രോണിക്സ് ഗാലറി : വാക്വം ട്യൂബ് മുതൽ അത്യന്താധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ വരെയുള്ള വികാസം മാതൃകകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്വങ്ങൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ ഗാലറി ഉപകരിക്കും.
പോപ്പുലർ സയൻസ് ഗാലറി : നിത്യജീവിതത്തിൽ സ്വാധീനം വ്യക്തമാക്കുന്ന ഈ ഗാലറി ശാസ്ത്രകൌതുകികൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ഹരം പകരും.
ഗണിത ഗാലറി : പ്രഹേളികളുടെ ഒരു വൻ ശേഖരമാണ് ഈ ഗാലറിയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഗണിതശാസ്ത്ര അധ്യയനത്തിൽ ഒരു പുത്തൻ സമീപനം സ്വീകരിക്കാൻ സന്ദർശകരെ ഈ ഗാലറി സഹായിക്കും. പ്രദർശനവസ്തുക്കൾക്കുപരി മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ക്രിയകൾക്കാണ് ഇതിൽ പ്രാധാന്യം.
മെക്കാനിക്കൽ ഗാലറി : മെക്കാനിക്കൽ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന തത്വങ്ങൾ ലളിതമായി ബോധ്യപ്പെടുത്തുന്നതിനു പുറമേ ബോയിലറുകളുടെ നിരവധി മാതൃകകളും ഇതിൽ സന്ദർശകരെ കാത്തിരിക്കുന്നു.
ഓട്ടോമൊബൈൽ ഗാലറി : വാഹനങ്ങളുടെയും അവയുടെ എൻഞ്ചിന്റേയും സങ്കീർണ്ണ പ്രവർത്തനം സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അതീവ ലളിതമായി വിവിധ മോഡലുകളുടെ സഹായത്തോടെ ഈ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ബയോമെഡിക്കൽ ഗാലറി : സന്ദർശകരോട് നേരിട്ട് സംവദിക്കുന്ന അനേകം മോഡലുകൾ ഈ ഗാലറിയിൽ കാണാം. ആധുനിക ആശുപത്രിയിൽ ലഭ്യമായ മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും പ്രവർത്തനം അനിമേഷനുകളുടേയും മറ്റും സഹായത്തോടെ ബോധ്യപ്പെടാം.
കമ്പ്യൂട്ടർ ഗാലറി: അബാക്കസ് മുതൽ ഇന്നത്തെ ആധുനിക കമ്പ്യൂട്ടർ വരെയുള്ള വികാസചരിത്രത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്.
സൌരോർജ്ജ ഗാലറി : പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ പ്രാധാന്യം വക്തമാക്കുകയാണ് ഈ ഗാലറിയുടെ ഉദ്ദേശ്യം.
ബഹിരാകാശ ഗാലറി : ബഹിരാകാശ ചരിത്രത്തിന്റെ സചിത്രവിവരണത്തോടൊപ്പം റോക്കറ്റ് എഞ്ചിനുകളുടെ വിവിധ മോഡലുകളും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
ടെലിസ്ക്കോപ്പുകൾ : ഓട്ടോ ട്രാക്കിംഗ്, ജി.പി.എസ് സംവിധാനങ്ങളോടുകൂടിയ 11 ഇഞ്ച് ടെലിസ്ക്കോപ്പുകൾ രാത്രി വാന നിരീക്ഷണത്തിനായി ലഭ്യമാണ്. ഇതുപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനുള്ള സൌകര്യവും ക്രമീകരിച്ചിട്ടുണ്ട്.
നിയമസഭാ മ്യൂസിയം
അത്യാധുനിക സംവിധാനങ്ങളോടുകൂടിയതാണ് നിയമസഭാ മ്യൂസിയം. മ്യൂസിയത്തിന്റെ രണ്ടാം നിലയിലാണ് ഗാന്ധി സ്മൃതി രൂപകല്പന ചെയ്തിട്ടുള്ളത്. പഴയ പത്രത്താളുകൾ, രേഖകൾ, രാഷ്ട്രപിതാവിന്റെ ജീവിത മുഹൂർത്തങ്ങൾ വ്യക്തമാക്കുന്ന അപൂർവ്വ ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഒരു അർദ്ധകായപ്രതിമയും ഇവിടെയുണ്ട്. മ്യൂസിയത്തിൽ ഭരണഘടനാ വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഭരണഘടനാ ആരംഭം മുതലുള്ള പത്രത്താളുകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളി അംഗങ്ങളുടെ ഫോട്ടോകൾ, കോൺസ്റിറ്റ്യുവെന്റ് അസംബ്ളിയിൽ അംഗങ്ങളായിരുന്ന മലയാളികളുടെ വിവരങ്ങൾ, അപൂർവ്വ ദൃശ്യങ്ങൾ എന്നിവയൊക്കെ സന്ദർശകർക്ക് പുതുമയുള്ള അനുഭവം പകരുന്നതാണ്.ഒന്നും രണ്ടും നിലകളിൽ, ആധുനിക സംവിധാനമുപയോഗിച്ച് നിയമനിർമ്മാണ സഭകളുടെ ചരിത്രം മനസ്സിലാക്കാനുള്ള ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഇത്തരം 10 ടച്ച് സ്ക്രീനുകളും രണ്ടാംനിലയിൽ നാല് ടച്ച് സ്ക്രീനുകളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ വ്യത്യസ്ത എൽ.സി.ഡി ടിവി സ്ക്രീനുകളിലായി ഹൃസ്വചിത്ര രൂപത്തിൽ പ്രദർശിപ്പിക്കുന്ന രീതിയാണിവിടെ. സംസ്ഥാന രൂപീകരണത്തിനു മുമ്പുള്ള ട്രാവൻകൂർ ലെജിസ്ളേറ്റീവ് അസംബ്ളി, കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിൽ, ശ്രീചിത്രാ സ്റേറ്റ് കൌൺസിൽ, ശ്രീമൂലം അസംബ്ളി, ട്രാവൻകൂർ - കൊച്ചിൻ ലജിസ്ളേറ്റീവ് അസംബ്ളി എന്നിവയെപ്പറ്റിയും 1957 മുതലുള്ള സംസ്ഥാന നിയമസഭയുടെ കാലാകാലങ്ങളിലുള്ള വിവരവും ഹൃസ്വചിത്രങ്ങളായി ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
-
കേരള നിയമസഭാ മ്യൂസിയം
-
കേരള നിയമസഭാ മ്യൂസിയം
-
കേരള നിയമസഭാ മ്യൂസിയം
-
കേരള നിയമസഭാ മ്യൂസിയം
-
കേരള നിയമസഭാ മ്യൂസിയം
-
കേരള നിയമസഭാ മ്യൂസിയം
ലിറ്റിൽ കൈറ്റ്സ് ഇ-മാഗസിൻ പ്രകാശനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ജനുവരി 21 ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പി.ടി.എ. പ്രസിഡണ്ട് ബി.അബ്ദുള്ള പ്രകാശനം ചെയ്തു.ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ‌്ണൻ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിമത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.
സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങൾ
1. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.ഉബുണ്ടു സോഫ്റ്റ്‌വെയർ 14.04 ,5 പേരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.
2. രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.
ജില്ലാതല ക്യാമ്പ്
ദ്വിദിന ലിറ്റിൽ കൈറ്റ്സ് ജില്ലാതല സഹവാസ ക്യാമ്പ് 2019 ഫെബ്രുവരി 16,17 തീയതികളിലായി ചെർക്കള മാർത്തോമാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഡിസംബർ അവധിക്കാലത്ത് നടത്തിയ ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 700 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 80 ലിറ്റിൽ കൈറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീഹരി.കെ.വി യാണ് ക്യാമ്പിൽ പങ്കെടുത്തത്.
<- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്