"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 119: | വരി 119: | ||
[[പ്രമാണം:Philine teachers.jpg|thumb||right|മികച്ച ഫിലൈൻ അദ്ധ്യാപകർ 2018-2019]] | [[പ്രമാണം:Philine teachers.jpg|thumb||right|മികച്ച ഫിലൈൻ അദ്ധ്യാപകർ 2018-2019]] | ||

കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ ഏറെ അഭിമാനത്തോടും, നന്ദിയോടും കൂടെയാണ് ഓരോ അധ്യാപികയും പങ്കെടുത്തത് . എസ് പി സി കുട്ടികൾ അധ്യാപകർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയും, ചന്ദനവും തിലകവും ചാർത്തിയും ഗംഭീരമായ സ്വീകരണമാണ് കുഞ്ഞുങ്ങൾ അധ്യാപകർക്ക് നൽകിയത് .ക്ളാസ്സ് ലീഡേഴ്സിന്റെ നേതൃത്വത്ത്തിൽ തയ്യാറാക്കിയ ആശംസാകാർഡും ,ചെറിയഒരു സമ്മാനവും ടീച്ചേഴ്സിന് ഒത്തിരി സന്തോഷം നൽകി |
കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ ഏറെ അഭിമാനത്തോടും, നന്ദിയോടും കൂടെയാണ് ഓരോ അധ്യാപികയും പങ്കെടുത്തത് . എസ് പി സി കുട്ടികൾ അധ്യാപകർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയും, ചന്ദനവും തിലകവും ചാർത്തിയും ഗംഭീരമായ സ്വീകരണമാണ് കുഞ്ഞുങ്ങൾ അധ്യാപകർക്ക് നൽകിയത് .ക്ളാസ്സ് ലീഡേഴ്സിന്റെ നേതൃത്വത്ത്തിൽ തയ്യാറാക്കിയ ആശംസാകാർഡും ,ചെറിയഒരു സമ്മാനവും ടീച്ചേഴ്സിന് ഒത്തിരി സന്തോഷം നൽകി | ||

തന്റെ സ്കൂളിനുവേണ്ടി പ്രായം മറന്ന് നിസ്വാർത്ഥവും സ്തുത്യാർഹവുമായ സേവനം ചെയ്തുകൊണ്ടിരിക്കയുന്ന കുട്ടികൾക്കും ടീച്ചേഴ്സിനും ഒരു പോലെ മാതൃകയും പ്രിയങ്കരിയുമായ ശ്രിമതി വിൽസി പി ജോർജ് നെ ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകി ആദരിച്ചു .കുഞ്ഞു മനസുകളിൽ സ്നേഹത്തിന്റെയും അറിവിന്റെയും തിരിനാളം തീർത്തു കൊണ്ട് അധ്യാപകർക്കുതന്നെ മാതൃകയായി ഒരു വിശുദ്ധ ജീവിതം നയിക്കുന്ന ശ്രീമതി മിനിവർഗീസ് ടീച്ചറിനെ സെക്കന്റ് ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകിയും ആദരിച്ചു കുട്ടികൾ ഒരു മനോഹരമായ കലാവിരുന്ന് ഒരുക്കി ഈ ദിനം അർഥവത്താക്കി മാറ്റി | തന്റെ സ്കൂളിനുവേണ്ടി പ്രായം മറന്ന് നിസ്വാർത്ഥവും സ്തുത്യാർഹവുമായ സേവനം ചെയ്തുകൊണ്ടിരിക്കയുന്ന കുട്ടികൾക്കും ടീച്ചേഴ്സിനും ഒരു പോലെ മാതൃകയും പ്രിയങ്കരിയുമായ ശ്രിമതി വിൽസി പി ജോർജ് നെ ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകി ആദരിച്ചു .കുഞ്ഞു മനസുകളിൽ സ്നേഹത്തിന്റെയും അറിവിന്റെയും തിരിനാളം തീർത്തു കൊണ്ട് അധ്യാപകർക്കുതന്നെ മാതൃകയായി ഒരു വിശുദ്ധ ജീവിതം നയിക്കുന്ന ശ്രീമതി മിനിവർഗീസ് ടീച്ചറിനെ സെക്കന്റ് ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകിയും ആദരിച്ചു കുട്ടികൾ ഒരു മനോഹരമായ കലാവിരുന്ന് ഒരുക്കി ഈ ദിനം അർഥവത്താക്കി മാറ്റി

[[പ്രമാണം:സന്തോഷത്തോടെ അദ്ധ്യാപക ദിനത്തിൽ.jpg|thumb|center|സന്തോഷത്തോടെ അദ്ധ്യാപക ദിനത്തിൽ]] | [[പ്രമാണം:സന്തോഷത്തോടെ അദ്ധ്യാപക ദിനത്തിൽ.jpg|thumb|center|സന്തോഷത്തോടെ അദ്ധ്യാപക ദിനത്തിൽ]] | ||

11:39, 10 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവേശനോത്സവം
![](/images/thumb/d/df/Praveshanotsavam.png/300px-Praveshanotsavam.png)
![](/images/thumb/8/82/Praveshanotsavam1.png/300px-Praveshanotsavam1.png)
2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
സ്മാർട്ട് ക്‌ളാസ്സുകളുടെ ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ 12 ക്ലാസ് മുറികളുടെ ഉത്‌ഘാടനം ബഹുമാനപെട്ട ലോക്കൽ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി നിർവഹിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം പി തന്നെ നിർവഹിക്കുകയുണ്ടായി
ലഹരിവിരുദ്ധ ദിനം
ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം 26/6/2018 SPC, Guides , Redcross , വിവിധ ക്ലബ്ബ്കൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സ്കൂൾ മുതൽ പൂന്തുറ ജംഗ്ഷൻ വരെ ഒരു ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂന്തുറയിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു. ബഹുമാനപ്പെട്ട പൂന്തുറ ഇടവക വികാരി ഫാദർ ബിബിൻസൺ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വായനാമാസം
ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
കുട്ടികളുടെ വൈജ്ഞാനിക സഹ വൈജ്ഞാനിക മേഖലയ്ക്ക് ഏറ്റവും കൂട്ടാകുന്ന ഒന്നാണ് ക്ലബ്ബുകൾ. ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം 06 -07 -2018 വെള്ളിയാഴ്ച്ച 2 മണിക്ക് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സിസ്റ്റർ ജിജിയും സീനിയർ അസിസ്റ്റന്റ് ടെസ്സ് ടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സും സീനിയർ അസ്സിസ്റ്റന്റും ക്ലബ് പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്
പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ് പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്‌ളാസും നടത്തി
സ്വാതന്ത്ര്യ ദിനം
![](/images/thumb/1/1b/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_43065.jpg/300px-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_43065.jpg)
എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു.

പ്രത്യേക അംഗീകാരങ്ങൾ
- 2017 - 2018 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡു2018
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- കഴിഞ്ഞ കൊല്ലം എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം
പ്രളയ ബാധിതർക്ക് സഹായം
![](/images/thumb/e/e4/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%AE%E0%B5%86%E2%80%8B%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%AE%E0%B5%86%E2%80%8B%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg)
പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്‌ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ് ഓഫീസിലും എത്തിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പ്രതിനിധികൾ ആലുവ പറവൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിച്ചു. കൂടാതെ അൻപതിനായിരം രൂപയുടെ മരുന്ന് ആലപ്പുഴ ഡി എം ഓ യിൽ എത്തിച്ചു. 25/08/2018 തിരുവോണ ദിവസം നോട്ടു ബുക്ക് ശേഖരണത്തിനായി മാറ്റിവച്ചു. 1442 ബുക്കുകൾ അന്നേ ദിവസം ലഭിച്ചു. 26/08/2018 ഞായറാഴ്ച സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന പകർത്തെഴുത്ത് പദ്ധതിയിൽ നോട്ടുകൾ പകർത്തിയെഴുതാൻ ഈ സ്കൂളിലെ 81 കുട്ടികളും അധ്യാപകരും പങ്കു ചേർന്നു. 1218 നോട്ടു ബുക്കുകൾ ഇതിനായി വിനിയോഗിച്ചു. ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ മിനി ഓട്ടോ നിറയെ വെള്ളം മാത്രമായി എത്തിച്ചു. തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിലും വെള്ളം എത്തിച്ചു.
29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ് എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ , പേന, പെന്സില്, സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180 നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.
![](/images/thumb/4/49/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2_43065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D2_43065.jpg)
![](/images/thumb/5/59/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D1_43065.jpg/300px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%88%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D1_43065.jpg)
പ്രളയ ബാധിതർക്ക് രക്ഷകരായ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് ആദരവോടുകൂടി.........
![](/images/thumb/d/d4/%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D.jpg/300px-%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D.jpg)
ദൈവത്തിന്റെ സ്വന്തം നാടിനെ പ്രളയം വിഴുങ്ങിയ ദിനങ്ങൾ നമ്മുടെ ഓർമകളിൽ നിന്നും ഒരിക്കലും മായ്ക്കാനാകാത്ത ആ ദിനങ്ങളിൽ മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കോ, ശാസ്ത്ര സാങ്കേതിക വിദ്യകൾക്കോ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് തെളിയിച്ച ദിവസങ്ങൾ , ജീവന് വേണ്ടി നിലവിളിക്കുന്ന ആയിരങ്ങൾക്കിടയിലേക്കു സ്വന്തം ജീവനും ജീവിതവും വകവയ്ക്കാതെ, " ഓഖി " തകർത്തെറിഞ്ഞ ജീവിതാനുഭവങ്ങളിൽ നിന്നും വീറോടും വാശിയോടും ഉയിർത്തെഴുന്നേറ്റ പൂന്തുറയിലെ കടലിന്റെ മക്കളും കടന്നുചെന്നു. 25 വള്ളങ്ങളിലായി 105 പേർ, ദൈവത്തിന്റെ അരുമ ശിഷ്യന്മാർ , തീർച്ചയായും അവർ അർഹിക്കുന്ന ആദരവ് തന്നെയായിരുന്നു അത്. ചരിത്രത്തിലാദ്യമായി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകരുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടുകൂടി പ്രൗഢ ഗംഭീരമായ സ്വീകരണം നൽകി അവരെ സ്കൂൾ അങ്കണത്തിലേക്കു ആനയിച്ചു. പൂന്തുറ ഇടവക വികാരിയും കനോഷ്യൻ സഭയുടെ പ്രൊവിൻഷ്യലും മദർ സുപ്പീരിയറും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറും പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ്കുമാറും പങ്കെടുത്ത ഈ ചടങ്ങു വികാര നിർഭരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എസ് പി സി കുട്ടികൾ ബിഗ് സല്യൂട്ട് നൽകി. അവരുടെ ഈ സാഹസിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സെന്റ് ഫിലോമിനസ്സിലെ കുരുന്നുകൾ സീഹോപഹാരങ്ങൾ നൽകി. കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ട് സ്കൂളിലെ സംഗീതാധ്യാപികയായ ഷീബ ബാബു ടീച്ചർ രചിച്ചു ഈണം പകർന്ന ഗാനം കുട്ടികൾ ആലപിച്ചതും ഏറെ ഹൃദ്യമായി
![](/images/thumb/9/95/%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BF_%E0%B4%B8%E0%B4%BF_%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D_%E0%B4%B8%E0%B4%B2%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_43065.jpg/300px-%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BF_%E0%B4%B8%E0%B4%BF_%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D_%E0%B4%B8%E0%B4%B2%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_43065.jpg)
![](/images/thumb/3/38/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AC%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.jpg/300px-%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AC%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D.jpg)
ആശംസാഗാനം
കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം.
തെയ് തെയ് തെയ്
തെയ് തക താരോ
തന്തിനം തന്നാരോ..... (4)
വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി
ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്.... (2)
ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ
ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... (2)
[തെയ് ...
ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം
ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ (2)
ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി
പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...(2) ഓ ...
[തെയ് ...
സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ
സകലരുമെന്നുടെ സോദരരാണെന്നുറച്ച് മനതാരിൽ (2)
സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ
പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു
ജീവനിവർ നൽകി .....(2) [തെയ്
രചന, സംഗീതം - ഷീബ ബാബു എ ഇ (സംഗീതം അധ്യാപിക, സെന്റ് ഫിലോമിനാസ് ജി എച് എസ്)
ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ് ഫിലോമിനാസിലെ കുരുന്നുകൾ......
![](/images/thumb/c/ce/Teachers_day_43065.jpg/300px-Teachers_day_43065.jpg)
![](/images/thumb/1/14/Philine_teachers.jpg/300px-Philine_teachers.jpg)
കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ ഏറെ അഭിമാനത്തോടും, നന്ദിയോടും കൂടെയാണ് ഓരോ അധ്യാപികയും പങ്കെടുത്തത് . എസ് പി സി കുട്ടികൾ അധ്യാപകർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയും, ചന്ദനവും തിലകവും ചാർത്തിയും ഗംഭീരമായ സ്വീകരണമാണ് കുഞ്ഞുങ്ങൾ അധ്യാപകർക്ക് നൽകിയത് .ക്ളാസ്സ് ലീഡേഴ്സിന്റെ നേതൃത്വത്ത്തിൽ തയ്യാറാക്കിയ ആശംസാകാർഡും ,ചെറിയഒരു സമ്മാനവും ടീച്ചേഴ്സിന് ഒത്തിരി സന്തോഷം നൽകി
തന്റെ സ്കൂളിനുവേണ്ടി പ്രായം മറന്ന് നിസ്വാർത്ഥവും സ്തുത്യാർഹവുമായ സേവനം ചെയ്തുകൊണ്ടിരിക്കയുന്ന കുട്ടികൾക്കും ടീച്ചേഴ്സിനും ഒരു പോലെ മാതൃകയും പ്രിയങ്കരിയുമായ ശ്രിമതി വിൽസി പി ജോർജ് നെ ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകി ആദരിച്ചു .കുഞ്ഞു മനസുകളിൽ സ്നേഹത്തിന്റെയും അറിവിന്റെയും തിരിനാളം തീർത്തു കൊണ്ട് അധ്യാപകർക്കുതന്നെ മാതൃകയായി ഒരു വിശുദ്ധ ജീവിതം നയിക്കുന്ന ശ്രീമതി മിനിവർഗീസ് ടീച്ചറിനെ സെക്കന്റ് ബെസ്ററ് ഫിലൈൻ ടീച്ചർ അവാർഡ് നൽകിയും ആദരിച്ചു കുട്ടികൾ ഒരു മനോഹരമായ കലാവിരുന്ന് ഒരുക്കി ഈ ദിനം അർഥവത്താക്കി മാറ്റി
![](/images/thumb/4/49/%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%86_%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD.jpg/300px-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B5%86_%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD.jpg)
മികവിന്റെ കൈത്താങ്ങു്
![](/images/thumb/4/48/Mikavinte_kaithangu.png/300px-Mikavinte_kaithangu.png)
മെട്രോ മനോരമയും സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന മികവിന്റെ കൈത്താങ്ങു സെന്റ് ഫിലോമിനാസിൽ മുൻ കേരളം പോലീസ് ഐ ജി, എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനുശേഷം അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ, സരസ്വതി വിദ്യാലയത്തിലെ അധ്യാപകരായ ഹിരണ്മയീ ദേവി, ജെ കണ്ണൻ, മലയാളമനോരമ സർക്കുലേഷൻ ഓഫീസർ ജോഷി ജോൺ മാത്യു , സ്കൂൾ ലീഡർ സുജിന എന്നിവർ പ്രസംഗിച്ചു. പത്താം ക്‌ളാസ്സിലെ മുന്നൂറിലധികം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പ്രവൃത്തി പരിചയ മേള
ശാസ്ത്രമേള
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 26/09/2018-ഇൽ സ്കൂൾ തലത്തിൽ ശാസ്ത്രമേള നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ് വിഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു. സി വി രാമൻ ഉപയാസ മത്സരം സ്കൂൾ തലത്തിൽ നടത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലിഫാത്തിമയെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്
![](/images/thumb/7/76/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82_43065.jpg/300px-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82_43065.jpg)
![](/images/thumb/e/ef/Science_expo1_43065.jpg/300px-Science_expo1_43065.jpg)
![](/images/thumb/9/9e/Science_expo_43065.jpg/300px-Science_expo_43065.jpg)
ഗണിത ശാസ്ത്ര മേള
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്
![](/images/thumb/c/c2/Maths1_43065.jpg/300px-Maths1_43065.jpg)
![](/images/thumb/f/f4/Maths2_43065.jpg/300px-Maths2_43065.jpg)
![](/images/thumb/6/6e/Maths3_43065.jpg/300px-Maths3_43065.jpg)
സാമൂഹ്യശാസ്ത്ര മേള
ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചരിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു
പ്രവൃത്തി പരിചയ മേള
അധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയുടെ തത്സമയ മത്സരങ്ങൾ സെപ്റ്റംബർ മാസം 28 -ആം തിയതി നടത്തി. സമ്മാനാർഹരായവരെ കണ്ടെത്തുകയും അവരെ സബ് ജില്ലാ മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവർത്തി പരിചയ എക്സിബിഷൻ ഒക്ടോബർ മാസം മൂന്നാം തിയതി നടത്തി. എക്സിബിഷൻ വളരെ നല്ല നിലവാരം പുലർത്തി.
![](/images/thumb/9/97/We_43065.jpg/300px-We_43065.jpg)
![](/images/thumb/5/5a/We_43065-1.jpg/300px-We_43065-1.jpg)
![](/images/thumb/1/1d/We_43065-2.jpg/300px-We_43065-2.jpg)
കാർഷിക മേളയും സാലഡ് ഫെസ്റ്റും
5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു

![](/images/thumb/8/8d/Salad_fest.jpg/300px-Salad_fest.jpg)
![](/images/thumb/3/3e/Veg_fest.jpg/300px-Veg_fest.jpg)
![](/images/thumb/4/49/Veg_1.jpg/300px-Veg_1.jpg)
മേളകൾ - സബ് ജില്ലാതലം
ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയ മേളയിൽ