"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം


പടർന്ന് പന്തലിക്കട്ടെ കലാമിന്റെ ഓർമ്മകൾ

കാട്ടുകുളം ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾയൂണിറ്റ് സ്കൗട്ട് & ഗൈഡ്സിന്റെയും അടക്കാപുത്തൂർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഓർമ്മമരം നടൽ ശ്രീ.എ.കെ.വെങ്കിടകൃഷ്ണൻ മുൻ ISRO ശാസ്ത്രജ്ഞൻ ഉദ്ഘാടനം ചെയ്തു.A.P.J.അബ്ദുൾ കലാമിന്റെ കൂടെയുള്ള ഓർമ്മകളും അബ്ദുൾ കലാം എന്ന മനുഷ്യനെയും കുട്ടികൾക്ക് വിശദീകരിച്ചു.സംസ്കൃതി പ്രവർത്തകനായ ശ്രീ.രാജേഷ്അടക്കാപുത്തൂർ ,HM ഇൻ ചാർജ്ജ് ശ്രീമതി.കെ.പി.പത്മിനി കുട്ടി എന്നിവർ സംസാരിച്ചു.സ്കൗട്ട് അധ്യാപകൻ ജി.പ്രശോഭ്,ഗൈഡ് ക്യാപ്റ്റൻ സി.സത്യവതി,കെ.ശ്രീലത,പി.ജയശ്രി,കെ പ്രമോദ്,വി.കെ.മാനസ് മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എ.പി സുബ്രഹ്മണ്യൻ നന്ദി പ്രകാശിപ്പിച്ചു.



കാരുണ്യത്തിന്റെ കൈത്താങ്ങു

സ്കൗട്ട്&ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 10200 രൂപ ദുരിതാശ്വാസ ഫണ്ട് സ്വരൂപിച് മണ്ണാർക്കാട് ജില്ലാ സെക്രട്ടറി ശ്രീ ഹംസ മാസ്റ്ററെ ഏൽപ്പിച്ചു

അദ്ധ്യാപകദിനം

കാട്ടുകുളം ഹൈ സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകദിനം ആഘോഷിച്ചു