"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
[[പ്രമാണം:Nss 1.jpg|400px]] | [[പ്രമാണം:Nss 1.jpg|400px]] | ||
[[പ്രമാണം:Nss234.jpg|400px]] | [[പ്രമാണം:Nss234.jpg|400px]] | ||
==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | ==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== |
11:48, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കായികപരിശീലനം തുടങ്ങി
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611
വളർന്നു വളർന്ന് നന്മമരങ്ങൾ
...👈👈👈👈👈ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്. നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. പരിസരം ശുചിയാക്കിയും വൃക്ഷങ്ങളെ പരിചരിച്ചും 'നന്മമരച്ചോട്ടിൽ രണ്ടാംവർഷം' വിദ്യാർഥികൾ ആഘോഷമാക്കി.
ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം
അങ്ങാടിപ്പുറം: ചിക്കൻ ബിരിയാണി വിളമ്പി ചീരട്ടാമല ആദിവാസി കോളനിയിൽ വിദ്യാർഥികളുടെ റമസാൻ ആഘോഷം. വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങൾക്ക് ഇടവേള നൽകി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം,വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ അധ്യാപകർക്കൊപ്പമാണ് പെരുന്നാളിന്റെ ആഹ്ലാദവുമായി കോളനിയിലെത്തിയത്.കയ്യിൽ കരുതിയ 'സ്നേഹപ്പൊതി'കളും കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും പെരുന്നാൾ സമ്മാനമായി കൈമാറി. പന്ത്രണ്ടുവർഷം മുൻപ് കോളനിയിലെ രണ്ടു കുടുംബങ്ങൾക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു നിർമിച്ചു നൽകിയതു മുതൽ തുടങ്ങിയതാണ് ഈ സ്നേഹസൗഹൃദം.
വരച്ചും വായിച്ചും വൈകല്യങ്ങളെ തോൽപ്പിച്ച ജസ്ഫർ വിദ്യാർഥികൾക്കൊപ്പം
ബ്രഷ് പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ച് ജസ്ഫർ വരച്ചു തുടങ്ങി. വിടർന്ന കണ്ണുകളോടെ വിദ്യാർഥികൾ. പുസ്തകം വായിക്കുന്ന കുട്ടിയുടെ ബഹുവർണചിത്രം പൂർത്തിയായപ്പോൾ നിറഞ്ഞ കയ്യടി .വിധിയേയും സ്വന്തം ശരീരത്തെയും തോൽപ്പിച്ച് വരച്ചും വായിച്ചും ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ചിത്രകാരൻ ജസ്ഫർ കോട്ടക്കുന്ന് കുട്ടികൾക്ക് കൂട്ടുകാരനായി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജസ്ഫർ നിർവഹിച്ചു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വരയ്ക്കുന്നതിനിടയിൽ പെൻസിൽ ഊർന്നുവീണു. കഴുത്തിനു മുകളിൽ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു. മസിലുകൾ അയഞ്ഞ് അവയവങ്ങൾ നിശ്ചലമാകുന്ന അപൂർവരോഗം - മസ്കുലർ ഡിസ്ട്രോഫി. അങ്ങനെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലേക്കുള്ള വഴിയടഞ്ഞു. പക്ഷേ പഠനം ഉപേക്ഷിച്ചില്ല.ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങൾ വായിച്ചു.വര ശാസ്ത്രീയമായി പഠിച്ചു. എഴുപത്തഞ്ചോളം രാജ്യങ്ങളിൽ ചിത്രപ്രദർശനം നടത്തി. ലോകവ്യാപകമായി ആശംസാകാർഡുകളിലും കലണ്ടറുകളിലും ചിത്രങ്ങൾ സ്ഥാനം പിടിച്ചു. നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്. നിങ്ങളും കഴിവുകൾ വളർത്തണം. വായിച്ചും വരച്ചും മിടുക്കരാകണം. ജീവിതത്തിൽ തോറ്റു പിന്മാറരുത്." ജസ്ഫറിന്റെ വാക്കുകൾ വിദ്യാർഥികൾ ഹൃദയത്തോടു ചേർത്തു. ചിത്രകാരൻ ഡി.സുരേഷ് ബാബുവും ചിത്രം വരച്ചു.പ്രധാനാധ്യാപിക ജോജി വർഗീസ്,വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.ജസ്ഫറിന്റെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായി.
പുസ്തകയാത്ര,പുസ്തകോത്സവം, എഴുത്തുകാരുമായി കൂടിക്കാഴ്ച, പഠനയാത്ര, കൈയെഴുത്തു മാസിക നിർമാണം, പ്രിന്റഡ് പത്രം തുടങ്ങി ഒട്ടേറെ പദ്ധതികൾ വായനാവാരത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്നുണ്ട്.
ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഓരോ ഡിവിഷനും അവർക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാൽ ടീം സ്പിരിറ്റോടെ ക്ലാസ് മുറികൾ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വർണബലൂണുകളും നിറഞ്ഞപ്പോൾ ആവേശം മൂത്തു നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്.
ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ
'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. 'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും വിദ്യാർഥികൾ സന്ദർശിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ചരിത്രാവലോകനം നടത്തി. വൈദ്യരെക്കുറിച്ചുള്ള ടെലിഫിലിമും ഹൃദ്യാനുഭവമായി. കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീടും അരക്കിണറിലെ സിനിമാ നടൻ മാമുക്കോയയുടെ വീടും കുട്ടികൾ സന്ദർശിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം
ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ
അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു. "റ്റാറ്റയുടെ നർമബോധവും രചനാരീതിയും എല്ലാവരെയും ആകർഷിച്ചു.മത വർഗീയത അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലായിരുന്നു. ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ചയാളല്ലേ ... അനൽ ഹക്കും അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന് പറയുമായിരുന്നു. കറകളഞ്ഞ ദൈവഭക്തി ഞാൻ ബാപ്പയിലാണ് കണ്ടത്. " അനീസ് ബഷീർ പറഞ്ഞു. പത്രവിൽപ്പനക്കാരനായും പത്രാധിപരായും കമ്പൗണ്ടറായും പാചകക്കാരനായും കൈ നോട്ടക്കാരനായും കാവൽക്കാരനായും ഖലാസിയായും ബുക്സ്റ്റാൾ നടത്തിപ്പുകാരനായും മാജിക്കുകാരനായും ഹോട്ടൽ തൊഴിലാളിയായുമെല്ലാം ഉപജീവനത്തിനായി അധ്വാനിച്ച ബേപ്പൂർ സുൽത്താനെ അനീസ് കുട്ടികൾക്കു പരിചയപ്പെടുത്തി.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെത്തിയതും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തതും ജയിൽവാസമനുഭവിച്ചതുമെല്ലാം അനീസ് വിശദീകരിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത്ത് ചുമന്ന വി.മുഹമ്മദ് കോയയും അനുഭവങ്ങൾ പങ്കുവച്ചു.
പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ടി.എ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടിയ പി.വിഷ്ണുവിനും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 32 വിദ്യാർഥികൾക്കും എം.എൽ.എ പുരസ്കാരങ്ങൾ നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ആധ്യക്ഷ്യം വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ്, പി.ടി.എ പ്രസിഡന്റ് ജോണി പുതുപ്പറമ്പിൽ, പ്രധാനാധ്യാപിക ജോജി വർഗീസ്, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, വിൽസൺ ജോസഫ്, ഷോൺഷാ സഖറിയ, മിലിൻഡ റോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ജോയ്സി തോമസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, സുനിൽ ദേവസ്യ തകിടിയേൽ എന്നിവർ പ്രസംഗിച്ചു.പി.വിഷ്ണു, ഇ.ജെ ആഗ്നസ് ,എം.കെ ഫാത്തിമ ഉനൈസ, എം.ഫൗമിന ഷെറിൻ, ടി.പി നിനിത, ആൽവിൻ ആൻറണി, അമൽസൺ ആൻറണി, വി.മുഹമ്മദ് മുസ്തഫ, അലീന ആന്റണി, ആഷ്ന തെരേസ, പി.പി.ഫാത്തിമ നിഷിദ, എം.കെ ഫാത്തിമത്ത് ഷഹന, വി.ഗീതു, ജിൻഷ, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, മിലിൻഡ റോസ് ജോർജ്, കെ. നിമിഷ, കെ.റിൻസിയ, റോസ് മരിയ സണ്ണി, സി.ഷിബ്ന ഷെറിൻ, അഖിൽ ആന്റണി, ആൽവിൻ സ്കറിയ ഷെല്ലി ,മുഹമ്മദ് ഹാഷിം, കെ.മുഹമ്മദ് ഷിബിൻ, എ. രോഹിത്, ഷോൺഷാ സഖറിയ, സിദ്ദാർഥ് ഹരി, എ.കെ നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സി.പി മുഹമ്മദ് മുഹ്സിൻ, ഡെന്നി ജോസഫ്, സാന്ദ്ര ഫിലിപ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.
പത്ത് ഇലകളും നാട്ടറിവും പിന്നെ ഔഷധക്കഞ്ഞിയും; കർക്കടകമറിഞ്ഞ് പരിയാപുരത്തെ വിദ്യാർഥികൾ
കർക്കടകത്തിലെ നാട്ടറിവുകൾ തിരിച്ചറിഞ്ഞും കർക്കടകക്കഞ്ഞി സേവിച്ചും ഭക്ഷ്യയോഗ്യമായ പത്ത് ഇലകളുടെ ചന്തയൊരുക്കിയും പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കർക്കടകമാസത്തെ വരവേറ്റു. പോഷകങ്ങളും ഔഷധങ്ങളും നിറഞ്ഞ ആഹാരശീലവും നാട്ടുനന്മകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് 'കർക്കടകം ആഘോഷമാക്കാം' പരിപാടിയൊരുക്കിയത്. കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന, മുള്ളൻ ചീര, തകര, പയർ, തഴുതാമ, ആനക്കൊടിത്തൂവ എന്നിവയാണ് വീടുകളിൽ നിന്നും 'ഇലച്ചന്ത'യിലേക്ക് കുട്ടികൾ എത്തിച്ചത്.ഇവയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ അധ്യാപകരും വിദ്യാർഥികളും കട 'കാലി'യാക്കി! പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി
നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു
കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ആശ്വാസമെത്തിക്കാൻ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു.സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകും. ചങ്ങനാശേരി സർഗക്ഷേത്രയുമായി സഹകരിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളുടെ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കുട്ടനാട്ടിലെ കുട്ടികൾക്കു നൽകുന്നതിനായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നോട്ടുബുക്കുകളുടെ ശേഖരണവും സ്കൂളിൽ തുടങ്ങി. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ
കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...
പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ കൗമാര ദിനാഘോഷം
കൗമാരത്തിൽ കുട്ടികൾ അറിയേണ്ടത്... നാളെ ബുധനാഴ്ച ( ഓഗസ്റ്റ് 1) നടക്കുന്ന ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിക്കും രാവിലെ 9.45 ന് ഉദ്ഘാടനം. 10.30 മുതൽ 12.30 വരെ എല്ലാ എട്ടാം ക്ലാസ്സുകാർക്കും 9 A, B,C, D ക്ലാസ്സുകാർക്കും ബോധവത്കരണ ക്ലാസ്സ് 1.15 മുതൽ 3.30 വരെ എല്ലാ പത്താം ക്ലാസ്സുകാർക്കും 9E, F, G ക്ലാസ്സുകാർക്കും ബോധവത്കരണ ക്ലാസ്സ് നമ്മുടെ കുട്ടികൾ മിടുക്കരായി വളരട്ടെ ...
പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു.കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു
സ്വാതന്ത്രദിനാഘോഷം 2018
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ലളിതമായാണ് പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പൾ ബെനോ തോമസ് പതാക ഉയർത്തി.പ്രധാനാധ്യാപിക ജോജി വർഗ്ഗീസ് ആശംസകൾ പറഞ്ഞു.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു.
കാരുണ്യം കൈനിറയെ....
സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും. പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു.
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. ഇനിയും വേണ്ടത് ? അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഓണക്കിറ്റുകൾ എങ്ങോട്ട്? ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. നാളെ മുതൽ പായ്ക്കിങ് തുടങ്ങും. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം
നമുക്ക് കൂടെ നിൽക്കാം
അവശ്യവസ്തുക്കൾ നാളെയെങ്കിലും എത്തിക്കണേ ... വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകളുമായി ബുധനാഴ്ച രാവിലെ ഏഴിന് പുറപ്പെടും. പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് അവശ്യവസ്തുക്കൾ ധാരാളമെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. നാളെ കൂടി (ചൊവ്വ-21) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. നാളെ ഉച്ചയ്ക്കു മുൻപു തന്നെ സാധനങ്ങൾ എത്തിച്ചാൽ പായ്ക്കിങ് വേഗം നടത്താൻ കഴിയും. ഇനിയും വേണ്ടത് ? അരിയും പഞ്ചസാരയും ആണ് അത്യാവശ്യം. വൻപയർ, ചെറുപയർ,കടല, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. പായ്ക്കിങ് തുടങ്ങി. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം
കാരുണ്യം കടലോളം;നാടിന്റെ നന്മ നാളെ ചുരം കയറും
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശേഖരിച്ചത് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ 500 ഓണക്കിറ്റുകളുമായി വാഹനങ്ങൾ നാളെ രാവിലെ ഏഴിന് പുറപ്പെടും.ഓരോ കിറ്റിലും 1300 രൂപ വിലവരുന്ന അവശ്യവസ്തുക്കൾ. ഓണക്കോടിയും പായസക്കൂട്ടും ഓരോ ബാഗിലും പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് നാടിന്റെ നന്മ ഒഴുകിയെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്,റസ്ക്, കറിപ്പൊടികൾ,സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്,പേസ്റ്റ്, പുതപ്പ്,പുതുവസ്ത്രങ്ങൾ, നോർത്ത്,ലുങ്കി,നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ,വാഴക്കുല, പച്ചക്കറികൾ,നോട്ട് ബുക്ക്,ചായപ്പൊടി, കാപ്പിപ്പൊടി,പുൽപ്പായ, സേമിയ തുടങ്ങിയവയെല്ലാം കൗണ്ടറിലെത്തി.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂരും എൻ.എസ്.എസ് വൊളന്റിയേഴ്സും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി.പെരിന്തൽമണ്ണ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി സംഘടനകളും വ്യക്തികളും സഹായവുമായെത്തി. പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, നല്ലപാഠം, സൗഹൃദ ക്ലബ്, ബാലജനസഖ്യം, പരിയാപുരം ഇടവകയിലെ പാരിഷ് കമ്മിറ്റി, കെ.സി.വൈ.എം, വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ് ,പുത്തനങ്ങാടി സി.എം.സി കോൺവെൻറ് എന്നീ പ്രസ്ഥാനങ്ങളും സ്നേഹ കൂട്ടായ്മയിൽ കരം കോർത്തു. ശ്രീ ശ്രദ്ധ കല്യാൺ സർവീസസ് ട്രസ്റ്റ് മലപ്പുറം ടീം, സെന്റ് മേരീസ് ചർച്ച് പാലൂർകോട്ട, ക്രിസ്തുരാജ ദേവാലയം ചീരട്ടാമല, സെന്റ് മേരീസിലെ പൂർവവിദ്യാർഥി കൂട്ടായ്മകൾ, സ്മൃതി ക്ലാസ്മേറ്റ്സ്, എസ്.എൻ.ഡി.പി ചെരക്കാപ്പറമ്പ് ഈസ്റ്റ് ശാഖ, മേച്ചേരിപ്പറമ്പ് ജനകീയ കൂട്ടായ്മ,മഡോണ ഗാർമെന്റ്സ്, കാഞ്ഞിരത്തിങ്കൽ ലാറ്റെക്സ് പാലൂർകോട്ട, എസ്.ബി.ടി അങ്ങാടിപ്പുറം എന്നീ പ്രസ്ഥാനങ്ങളും ഒട്ടേറെ സാധനങ്ങൾ കൗണ്ടറിലെത്തിച്ചു. ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. ഈ സദുദ്യമത്തിൽ പങ്കുചേർന്ന എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി ഫോൺ .. 9961614805,9846943212.
പെയ്തിറങ്ങി, സ്നേഹമഴ...
ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ വയനാട്ടിലെ 500 ആദിവാസി നിർധന കുടുംബങ്ങൾക്കു സമ്മാനിച്ച് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഓണാഘോഷം.എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയാണ് സ്നേഹപ്പൊതികൾ ഒരുക്കിയത്.
പ്രളയം തീർത്ത ദുരിതക്കയങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന മനസ്സായിരുന്നു, അവർക്ക്. സ്നേഹം പൊതിഞ്ഞു നൽകിയ ഓണക്കിറ്റുകൾ ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്കളങ്കമായ ചിരിയോടെ തങ്ങൾക്കു ലഭിച്ച ഓണസമ്മാനം അവർ നെഞ്ചോടുചേർത്തു.
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങളിൽ ഓണമെത്തിച്ച ആഹ്ലാദത്തിലാണ് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കുളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.ഓരോ കുടുംബത്തിനുമായി തയാറാക്കിയ കിറ്റുകളിൽ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും ഓണക്കോടിയും പായസക്കൂട്ടുമുണ്ടായിരുന്നു.
സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. നാലുദിവസം സ്കൂളിലൊരുക്കിയ ദുരിതാശ്വാസ കൗണ്ടറിൽ ആയിരത്തിലധികം സുമനസ്സുകൾ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് നിത്യോപയോഗ സാധനങ്ങളുമായെത്തി.എൻ.എസ്.എസ് വൊളന്റിയേഴ്സിനൊപ്പം സ്കൂൾ മാനേജ്മെന്റും പൂർവവിദ്യാർഥികളും സ്കൗട്ട് & ഗൈഡ്സ്, സൗഹൃദക്ലബ്,പാരിഷ് കൗൺസിൽ,വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ്, കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തകരും അധ്യാപകരും നാട്ടുകാരും സാധനങ്ങൾ എത്തിക്കുന്നതിനും ക്രമീകരിക്കുന്നതിനും രാപകൽ വ്യത്യാസമില്ലാതെ വിയർപ്പൊഴുക്കി. ശ്രമകരമായ പായ്ക്കിംഗിലും എല്ലാവരും സജീവമായി.
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്. പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സെന്റ് മേരീസ് കായികമേള 2018 :199 പോയന്റോടെ BLUE ഹൗസിന് കിരീടം
എം.ആദിത്യ, ടി.കെ.ഫർഹാന നസ്റിൻ, വി.കെ. ആദിൽ സദറുദ്ദീൻ, മരിയ മാർഷൽ എന്നിവർക്ക് ഹാട്രിക് സ്വർണം പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (ഹൈസ്കൂൾ വിഭാഗം) കായികമേളയിൽ 199 പോയന്റ് സ്വന്തമാക്കി BLUE ഹൗസ് വിജയകിരീടം ചൂടി. 84പോയന്റ് നേടി RED ഹൗസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. 72 പോയന്റ് നേടി YELLOW ഹൗസ് മൂന്നാംസ്ഥാനത്തെത്തി. 71 പോയന്റ് നേടി GREEN ഹൗസ് നാലാംസ്ഥാനത്ത്. വ്യക്തിഗത മത്സരങ്ങളിൽ റിങ്കു ആന്റണി(VIII.B), എം.മുഹമ്മദ് മുഹ്സിൻ(X.E), അലൻ ദേവസ്യ- 2(IX.D), അലൻ ജോൺ- 2(X.F), ടോബി വർഗീസ്(X.E), കെ.ജെ.തോമസ്(X.F),ടി.കെ.സലാഹുദ്ദീൻ (X.G), എം.ആദിത്യ- 3(X.C), വി.കെ. ആദിൽ സദറുദ്ദീൻ -3 (VIII.A ), മരിയ മാർഷൽ - 3 (VIll.D), ടി.കെ.ഫർഹാന നസ്റിൻ -3 ( IX.D), എ.കെ.മുഹമ്മദ് അജ്സൽ -2(VIIl.B), കെ.ടി.മുനവിർ മുഹമ്മദ് (IX.G), ഡെൽഫി തോമസ് (IX.A), കെ.ദിഖിൽ (X.C), ലിയ ജോമോൻ (VIII. B), ജ്യോതി ജയൻ ( IX.A), ആഷ്ലി വിനോജ് -2 (VIII.D), അമൻ മുഹമ്മദ്-2(VIII.B), അനിഷ്മ ലെനി (X.D), എം.പി.മനീഷ- 2(X.E), ടി.ശിവദാസൻ (X.C), കെവിൻ എ.ഷാജി-2 (IX.A), അരുൺ മണി(VIII. B), കെ.ഷഹൽ ഹംസ(lX. A),എന്നിവർ ഒന്നാംസ്ഥാനം സ്വന്തമാക്കി. നാളെ (വ്യാഴം) ഹയർ സെക്കൻഡറി വിഭാഗം കായികമേളയും7, 9 (വെള്ളി, തിങ്കൾ) തീയതികളിൽ യു.പി, എൽ.പി കായികമേളയും നടക്കും. ഇന്നു നടന്ന പത്താംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോൾ ഫൈനലിൽ X. G (അർജന്റീന) ചാമ്പ്യന്മാരായി. X. B (ഫ്രാൻസ്)യെ 1-0 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഒൻപതാംക്ലാസ് വിദ്യാർഥികളുടെ ഫുട്ബോളിൽ IX. G (സ്പെയിൻ) .ജേതാക്കളായി. IX. A(ഫ്രാൻസ്) ക്ലാസിനെ 3-2ന് ഫൈനലിൽ തോൽപ്പിച്ചു. എട്ടാംക്ലാസുകാരുടെ ഫൈനലിൽ VIII.A(പോർച്ചുഗൽ) ജേതാക്കളായി.VIII.B(ബ്രസീൽ) യെ 2-0 സ്കോറിനാണ് പരാജയപ്പെടുത്തിയത് മരിയൻ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളും സ്കൗട്ട് & ഗൈഡ്സ് പ്രവർത്തകരും മേളയുടെ വിജയത്തിനായി അധ്യാപകർക്കൊപ്പം അണിചേർന്നു.
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക ദിനാഘോഷം 2018
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേത്യത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി. അസംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ പുച്ചെണ്ട് നൽകുകയും ചെയ്തു.