"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
</gallery> | </gallery> | ||
അനുഗ്രഹീത കലാകാരൻമാരാൽ സമ്പുഷ്ടമാണ് ഈ കൊച്ചുഗ്രാമം.ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത് ചിറയിൻകീഴ് താലൂക്കിലാണ്.അതുപോലെ മഹാകവി കുമാരനാശാൻ ജനിച്ചത് ചിറയിൻകീഴ് താലൂക്കിൽ കായിക്കര എന്ന ഗ്രാമത്തിലാണ്.പ്രസിദ്ധ സിനിമാതാരം ശ്രീ.പ്രേംനസീർ, ശ്രീ.ഭരത്ഗോപി,ശ്രീ.ജി.ശങ്കരപ്പിള്ള,ശ്രീ.ജി കെ.പിള്ള, ശ്രീമതി ജസ്റ്റിസ് ഡി ശ്രീദേവി എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ചിറയിൻകീഴ്. | അനുഗ്രഹീത കലാകാരൻമാരാൽ സമ്പുഷ്ടമാണ് ഈ കൊച്ചുഗ്രാമം.ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത് ചിറയിൻകീഴ് താലൂക്കിലാണ്.അതുപോലെ മഹാകവി കുമാരനാശാൻ ജനിച്ചത് ചിറയിൻകീഴ് താലൂക്കിൽ കായിക്കര എന്ന ഗ്രാമത്തിലാണ്.പ്രസിദ്ധ സിനിമാതാരം ശ്രീ.പ്രേംനസീർ, ശ്രീ.ഭരത്ഗോപി,ശ്രീ.ജി.ശങ്കരപ്പിള്ള,ശ്രീ.ജി കെ.പിള്ള, ശ്രീമതി ജസ്റ്റിസ് ഡി ശ്രീദേവി എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ചിറയിൻകീഴ്. | ||
<gallery> | |||
Ckl15.jpeg | |||
Ckl9.jpeg | |||
Ckl11.jpeg | |||
Ckl10.jpeg | |||
</gallery> |
15:22, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
തിരുവനന്തപുരം ജില്ലയിലെ ഒരു താലൂക്കാണ് ചിറയിൻകീഴ്. തിരുവനന്തപുരത്തു നിന്നും 33കി.മി അകലെയാണ് ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നത്.ചരിത്രപരമായും സാംസ്കാരികമായും കലാപരമായും ഒരുപാട് വളർന്നനാട്.ഈ നാട് നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും പരമ്പരാഗതമായ കയർ ഉത്പാദനമേഖലയുമായിരുന്നു.'ചിറ' എന്നാൽ നദി എന്നാണർത്ഥം.അതിനാൽ വാമനപുരം നദിയും അഞ്ചുതെങ്ങുകായലും ഒരുമിക്കുന്ന സ്ഥലം എന്നും അറിയപ്പെടുന്നു.സീതാപഹരണവുമായി ബന്ധപ്പെട്ട് ജഡായുവിന്റെ ചിറകറ്റ് താഴെ വീണത് ഈ പ്രദേശത്ത് ആയതിനാലാണ് 'ചിറകിൻകീഴ്' പിന്നീട് 'ചിറയിൻകീഴ്' ആയി മാറിയതെന്നും കേട്ടുകേൾവിയുണ്ട്.വളരെ ചെറിയ പ്രദേശമാണെങ്കിലും ജനനിബിഡമാണ്.എന്നാലും മതസൗഹാർദ്ദവും സ്നേഹവും നിറഞ്ഞ നാടാണ്.പള്ളികളും അമ്പലങ്ങളും നിറഞ്ഞ് ചരിത്രപ്രാധാന്യമുള്ളതാണ് ഈ പ്രദേശം.
ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് 'ശാർക്കര ദേവി ക്ഷേത്രം'. ഇവിടുത്തെ പ്രധാന ഉത്സവമാണ് 'കാളിയൂട്ട്'. തിരുവിതാംകൂർ രാജ്യം ഭരിക്കുന്ന മാർത്താണ്ഠവർമ്മ രാജാവ് രാജ്യവിസ്തൃതി ലക്ഷ്യമിട്ട് കായംകുളം പിടിച്ചടക്കാൻ ഒരുങ്ങി.പലപ്രാവശ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വീണ്ടും ശക്തമായ ആക്രമണത്തിന് ഇറങ്ങിയ രാജാവ് പോകുന്ന വഴി ശാർക്കര മൈതാനത്ത് വിശ്രമിച്ചു. കായംകുളം വിജയത്തിന് ശാർക്കര കാളിയൂട്ട് നടത്തുന്നത് ഉത്തമമായിരിക്കുമെന്ന് കേട്ടറിഞ്ഞ രാജാവ് കാളിയൂട്ട് വഴിപാട് നേരുകയും കായംകുളം യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു. മാർത്താണ്ഠവർമ്മയുടേ അമ്മ ഉമയമ്മറാണി കാളിയൂട്ട് നടത്താനുള്ള അധികാരം പൊന്നറ കുടുംബത്തിനു നൽകി. ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കലാരൂപം അരങ്ങേറുന്നതെങ്കിലും ചില ചടങ്ങുകൾ അനുഷ്ഠിക്കാൻ മുസൽമാൻമാരും ക്രിസ്ത്യാനികളും നിയോഗിക്കപ്പെട്ടിരുന്നു. ഇന്നും ചടങ്ങുകൾ മുറ തെറ്റാതെ നടന്നുവരുന്നുണ്ട്.ഇതുപോലെ മറ്റൊരു പ്രധാന ഉത്സവമാണ് മീനഭരണി.മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു.
ചരിത്രപരമായി പ്രധാനപ്പെട്ട ഒരു സ്ഥലമാണ്അഞ്ചുതെങ്ങുകോട്ട. പണ്ട് ഇത്പോർട്ടുഗീസുകാരുടെ കൈവശമായിരുന്നു.പിൽക്കാലത്ത് ഇത് ബ്രിട്ടീഷുകാരുടെ കൈവശമായി.ആറ്റിങ്ങൽ റാണിയുടെ അനുമതിയോടെ ബ്രിട്ടീഷുകാർ അവിടെ കോട്ട പണിതു.ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പലുകൾക്കുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതിനു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള നിരവധി ടൂറിസ്റ്റുകേന്ദ്രങ്ങളും ഇവിടെയുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് പെരുമാതുറയിൽ സ്ഥിതിചെയ്യുന്ന ബീച്ച്. കടലും കായലും ഒരുമിക്കുന്ന മുതലപ്പൊഴി. വാമനപുരം നദിയിൽ പുളിമൂട്ടിൽക്കടവ് എന്ന സ്ഥലത്ത് എല്ലാ വർഷവും ഓണനാളിൽ ജലോത്സവം സംഘടിപ്പിക്കാറുണ്ട്.
അനുഗ്രഹീത കലാകാരൻമാരാൽ സമ്പുഷ്ടമാണ് ഈ കൊച്ചുഗ്രാമം.ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത് ചിറയിൻകീഴ് താലൂക്കിലാണ്.അതുപോലെ മഹാകവി കുമാരനാശാൻ ജനിച്ചത് ചിറയിൻകീഴ് താലൂക്കിൽ കായിക്കര എന്ന ഗ്രാമത്തിലാണ്.പ്രസിദ്ധ സിനിമാതാരം ശ്രീ.പ്രേംനസീർ, ശ്രീ.ഭരത്ഗോപി,ശ്രീ.ജി.ശങ്കരപ്പിള്ള,ശ്രീ.ജി കെ.പിള്ള, ശ്രീമതി ജസ്റ്റിസ് ഡി ശ്രീദേവി എന്നിങ്ങനെ പ്രശസ്തരായ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് ചിറയിൻകീഴ്.