"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(bg) |
(fgh) |
||
വരി 115: | വരി 115: | ||
04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. | 04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. | ||
13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു. | 13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു. | ||
<gallery> | |||
cde5.jpg| | |||
cde6.jpg| | |||
</gallery> | |||
=== തിരിച്ചറിയൽ കാർഡ് വിതരണം === | === തിരിച്ചറിയൽ കാർഡ് വിതരണം === | ||
19/07/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. കുട്ടികളുടെ തിരിച്ചറിയൽ കാർഡുകളുടെ വിതരണം. ബഹുമാനപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. | 19/07/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. കുട്ടികളുടെ തിരിച്ചറിയൽ കാർഡുകളുടെ വിതരണം. ബഹുമാനപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. |
16:36, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
29040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 29040 |
യൂണിറ്റ് നമ്പർ | LK/2018/29040 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തൊടുപുഴ |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
ഉപജില്ല | അടിമാലി |
ലീഡർ | മന്ന ജോർജ് |
ഡെപ്യൂട്ടി ലീഡർ | ദിയ ഷജീർ |
അവസാനം തിരുത്തിയത് | |
07-09-2018 | SR. SHIJIMOL SEBASTIAN |
ലിറ്റിൽ കൈറ്റ്സ്
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക. വിവര വിനിമയ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാനാശയങ്ങളും അവയുടെ പ്രവർത്തന പദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക. വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക, സംഘ പഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്ക് പ്രദാനം ചെയ്യുക.പഠനപ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പ്പന്നങ്ങൾ നിർമ്മിക്കുക. പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക.പഠനപ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി ഗവേഷണ പ്രവർത്തനങ്ങൾ ചെയ്യാനുള്ള താൽപ്പര്യം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൈറ്റിനു കീഴിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നു. ഈ പദ്ധതിയിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ 35 കുട്ടികൾ പങ്കെടുക്കുന്നു. യൂണിറ്റ് ലീഡറായി കുമാരി മന്ന ജോർജും ഡപ്യൂട്ടി ലീഡറായി ദിയ ഷജീറും പ്രവർത്തിക്കുന്നു.കൈറ്റ് മിസ്‌ട്രസ്സുമാരായി സി.ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ പ്രവർത്തിക്കുന്നു. ചെയർമാൻ - ശ്രീ ബിനു ആന്റണി, കൺവീനർ - സി. ലാലി മാണി, വൈസ് ചെയർമാൻമാരായി ശ്രീമതി ലിജ ജോയിസൺ, ശ്രീ സുനീർ കാരിമറ്റം എന്നിവരും പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളുടെ ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടന്നു. ഹൈടെക് സ്കൂൾ, ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, ഹൈടെക് സ്കൂൾ ഉപകരണങ്ങൾ – ട്രബിൾഷൂട്ടിംഗ്, സ്ക്രാച്ച് സോഫ്റ്റ്‌വെയർ, മൾട്ട് ആപ്പ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്. കുട്ടികൾ ഏറെ സന്തോഷത്തോടെ പുതു അറിവുകൾ നേടുകയും ക്ലാസ്സുകളിലെ മറ്റുകുട്ടികൾക്കായി തങ്ങൾ നേടിയ ശേഷികൾ പങ്ക് വയ്ക്കുകയും ചെയ്തു. ജൂലൈ മാസത്തിൽ നടന്ന രണ്ടാം ഘട്ട പരിശീലനത്തിൽ ഗ്രാഫിക്സ്, ആനിമേഷൻ എന്നീ മേഖലയിലാണ് കുട്ടികൾ പരിശീലനം നേടിയത്. മാനുഷീക മൂല്യങ്ങളോടൊപ്പം സാങ്കേതിക വിദ്യയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനായി കൈറ്റ് ആരംഭിച്ചിരിക്കുന്ന ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്താൻ ഫാത്തിമ മാതയിലെ കുട്ടികൾ പ്രതിജ്ഞാബദ്ധരാണ്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ 35 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 13250 | മന്ന ജോർജ് | 9 C | കളത്തിലെഎഴുത്ത് |
2 | 13207 | മുഹ്‌സിന പി എ | 9 D | കളത്തിലെഎഴുത്ത് |
3 | 13229 | സ്വാലിഹ കെ നാസർ | 9 D | കളത്തിലെഴുത്ത് |
4 | 13340 | ദ്യുതിമോൾ കെ എസ് | 9 C | കളത്തിലെഎഴുത്ത് |
5 | 13173 | ജിനു ശരവണൻ | 9 D | കളത്തിലെഎഴുത്ത് |
6 | 13252 | അനിറ്റ ആന്റണി | 9 C | കളത്തിലെഎഴുത്ത് |
7 | 13278 | എയ്ഞ്ചൽ മരിയ വിൻസെന്റ് | 9 C | കളത്തിലെ എഴുത്ത് |
8 | 15018 | ഷിഫാന ബഷീർ | 9 D | കളത്തിലെ എഴുത്ത് |
9 | 13373 | സ്‌നേഹ മാത്യു | 9 D | കളത്തിലെ എഴുത്ത് |
10 | 13265 | സോന റെജി | 9C | കളത്തിലെ എഴുത്ത് |
11 | 13188 | അനുലക്ഷ്മി പി ജി | 9 A | കളത്തിലെ എഴുത്ത് |
12 | 13251 | നീനമോൾ സെബാസ്റ്റ്യൻ | 9 D | കളത്തിലെ എഴുത്ത് |
13 | 15114 | ദിഷ ഷജീർ | 9 A | കളത്തിലെ എഴുത്ത് |
14 | 13230 | അമീന സി എ | 9 A | കളത്തിലെ എഴുത്ത് |
15 | 14563 | അൻസിയ സിദ്ധിക് | 9 B | കളത്തിലെ എഴുത്ത് |
16 | 15871 | എയ്ഞ്ചൽ തങ്കച്ചൻ | 9 B | കളത്തിലെ എഴുത്ത് |
17 | 13226 | സഖ്‌വ പി സിദ്ധിക് | 9 A | കളത്തിലെ എഴുത്ത് |
18 | 13334 | അലീന സെൽവി | 9 B | കളത്തിലെ എഴുത്ത് |
19 | 13242 | ബീമ ബഷീർ | 9 B | കളത്തിലെ എഴുത്ത് |
20 | 15475 | അനന്തിക കെ വി | 9 A | കളത്തിലെ എഴുത്ത് |
21 | 16307 | അനുമോൾ അബ്രാഹം | 9 A | കളത്തിലെ എഴുത്ത് |
22 | 13271 | അച്ചു അരുൺ | 9 B | കളത്തിലെ എഴുത്ത് |
23 | 15015 | അയന ബി ബിജു | 9 D | കളത്തിലെ എഴുത്ത് |
24 | 13268 | ക്രിസ്റ്റി ടോജൻ | 9 C | കളത്തിലെ എഴുത്ത് |
25 | 13245 | ഫൈഹ ഐമൻ | 9 D | കളത്തിലെ എഴുത്ത് |
26 | 13231 | ഷഹന കെ പി | 9 C | കളത്തിലെ എഴുത്ത് |
27 | 15044 | അലീന ബിനു | 9 B | കളത്തിലെ എഴുത്ത് |
28 | 15009 | ജ്യോതിക രവി | 9 B | കളത്തിലെ എഴുത്ത് |
29 | 15143 | ബിസ്റ്റ ബിജു | 9 A | കളത്തിലെ എഴുത്ത് |
30 | 14302 | എഡ്‌വീന ബിനോജി | 9 B | കളത്തിലെ എഴുത്ത് |
31 | 15868 | സോന തോമസ് | 9 B | കളത്തിലെ എഴുത്ത് |
32 | 14160 | അഞ്ജന കെ അശോക് | 9 B | കളത്തിലെ എഴുത്ത് |
33 | 13183 | മീര സുരേഷ് | 9 A | കളത്തിലെ എഴുത്ത് |
34 | 13223 | റുക്‌സാന ഷാജഹാൻ | 9 C | കളത്തിലെ എഴുത്ത് |
35 | 16236 | നിലാചന്ദന അജി | 9 B | കളത്തിലെ എഴുത്ത് |
പ്രവർത്തനങ്ങൾ
ഏകദിന പരിശീലനം
സ്കാച്ച്, പ്രൊജക്ടർ-ട്രബിൾ ഷൂട്ടിംഗ്, മൾട്ടിപ്പ്ലിക്കേഷൻ ആപ്പ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഏക ദിന ക്യാപ് 09/06/2018 ശനിയാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ സി. ഷിജിമോൾ സെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡറായ മന്ന ജോർജിനെയും ഡപ്യൂട്ടി ലീഡർ ദിയ ഷജീറിനെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സിനെക്കുറിച്ച് സംസാരിക്കുന്നതിന് അവസരം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും പ്രവർത്തന ക്രമങ്ങളും സി. ഷിജിമോൾ സെബാസ്റ്റ്യൻ വിശദമാക്കി. തുടർന്ന് ക്ലാസ്സുകളിലേയ്ക്ക് കടന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രോഗ്രാമിംഗ് അഭിരുചി പരിപോഷിപ്പിക്കുന്നതിനും അതൊടൊപ്പം പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനുമായി സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിം പ്രദർശിപ്പിക്കുകയും. സ്കാച്ച് സോഫ്റ്റ്വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് ആക്ടിവിറ്റി നൽകി. പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം തയ്യാറാക്കുന്നതിനുള്ള ആക്ടിവിറ്റിയാണ് നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് നടന്ന സെഷനിൽ ഹൈടെക് ക്ലാസ്സ് മുറികളിലെ പ്രൊജക്ടർ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലകൻ സഹായക വീഡിയോ കുട്ടികൾക്കുമുൻപിൽ പ്രദർശിപ്പിച്ചു.പ്രൊജക്ടറിനുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുകയും കുറിപ്പ് തയ്യാറാക്കുകയും, ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളല്ലാത്ത കുട്ടികൾക്ക് പ്രൊജക്ടറിന്റെ ക്രമീകരണം സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുന്നതിനുള്ള ശേഷി നേടുകയും ചെയ്തു.തുടർന്ന് ഓരോ കമ്പ്യൂട്ടറിലും കോപ്പിചെയ്തിരിക്കുന്ന Multiplication.aiaപ്രോജക്ട് ഫയൽ MIT app Inventer തുറന്ന് കുട്ടികൾ കണ്ടു. ഈ ആപ്ലിക്കേഷനിലെ ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ എന്നിവ കുട്ടികൾ കണ്ട് മനസ്സിലാക്കി. 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ ഗുണനത്തിന്റെ ഇന്ററാക്ടീവ് ആപ്പ് നിർമ്മാണം നടന്നു.ശേഷം 1 മുതൽ 100 വരെയുള്ള രണ്ട് സംഖ്യകളുടെ സങ്കലനത്തിന് യോജിച്ച രീതിയിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തിപ്പിച്ചു. പുതു അറിവുകൾ നേടി കുട്ടികൾ ഏറെ സന്തോഷത്തോടെ ............... അടുത്ത ക്ലാസ്സിനായി ..................
ആനിമേഷൻ സിനിമ നിർമ്മാണ പരിശീലനം
13/06/2018 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.സ്ക്രാച്ച് ആക്ടിവിറ്റിയാണ് കുട്ടികൾ ചെയ്തത്.അടുത്ത ക്ലാസിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയറിലൂടെ കൂടുതൽകാര്യങ്ങൾ പഠിക്കാമെന്ന ശുഭപ്രതീക്ഷയോടെ കുട്ടികൾ പിരിഞ്ഞു. 20/06/2018 ബുധനാഴ്ച് വൈകുന്നേരം 4 മണിയക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു.പച്ച പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ ഇടത്തോട്ടും ചുവപ്പ് പ്രതലത്തിൽ തട്ടുമ്പോൾ പന്തിന്റെ ചലന ദിശ വലത്തോട്ടും മാറുന്നതിനുള്ള ഗെയിം കുട്ടികൾ ഒരിക്കൽകൂടി ചെയ്ത് കുടുതൽ കാര്യങ്ങൾ മനസ്സിലാക്കി. 04/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഗ്രാഫിക്സും ആനിമേഷനും എന്താണെന്ന് വ്യക്തമാക്കിതരുകയും കൈറ്റ് മിസ്ട്രസ് ഓരോ കമ്പ്യൂട്ടറിലും കോപ്പി ചെയ്ത ആനിമേഷൻ വീഡിയോകൾ തുറന്ന് കാണാൻ ആവശ്യപ്പെടുകയും അതിൽ നിന്നും ആനിമേഷനെക്കുറിച്ചുള്ള ധാരണകൾ കുട്ടികൾ നേടുകയും ആനിമേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്ത് ക്ലാസ്അവസാനിപ്പിച്ചു. 13/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. റ്റുപ്പി ട്യൂബ് ഡസ്ക് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിചയപ്പെട്ടു. തന്നിരിക്കുന്ന റിസോഴ്സുകളുപയോഗിച്ച് ഒരു വിമാനം ആകാശത്തിലൂടെ പറക്കുന്നതിന്റെ ആനിമേഷനാണ് കുട്ടികൾ തയ്യാറാക്കിയത്. റ്റുപ്പിയിലെ വിവിധ മോഡുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾ മനസ്സിലാക്കി. FPS, വീക്ഷണ സ്ഥിരത, ട്വീനിംഗ് എന്നിവ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി ക്ലാസ്സുകൾ അവസാനിപ്പിച്ചു.
തിരിച്ചറിയൽ കാർഡ് വിതരണം
19/07/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. കുട്ടികളുടെ തിരിച്ചറിയൽ കാർഡുകളുടെ വിതരണം. ബഹുമാനപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലാലി മാണി നിർവ്വഹിച്ചു. തുടർന്ന് ജിമ്പ് ഇമേജ് എഡിറ്റർ സോഫ്റ്റ്‌വെയറിൽ കുട്ടികളുടെ ഭാവനയ്ക്കനുസരിച്ചുള്ള ഒരു പശ്ചാത്തല ചിത്രം വരക്കുന്നതിനുള്ള പ്രവർത്തനമാണ്നൽകിയത്. കുട്ടികൾ ഏരെ കൗതുകത്തോടെ, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങൽ വരച്ചു..ഇത്തരം ക്ലാസ്സുകൾ കുട്ടികൾ ആസ്വദിക്കുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. 26/07/2018 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഇങ്ക്സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ചിത്രരചനയാണ് കുട്ടികൾ പരിശീലിച്ചത്.വരച്ച ചിത്രങ്ങൾ എക്സ്പോർട്ട് ചെയ്യാനും പഠിച്ചു. 01/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു കുട്ടികൾ ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കി. തുടർന്ന് പോം അസൈൻമെന്റായി സ്റ്റോറി ബോർഡ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം നൽകി. 08/08/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജിമ്പിലും ഇങ്ക്സ്കേപ്പിലും തയ്യാറാക്കിയ ചിത്രങ്ങൾ ഉപയോഗിച്ച് റ്റുപ്പി ട്യൂബ് ഡസ്കിൽ ആനിമേഷൻ തയ്യാറാക്കുകയും തുടർന്ന് അവയെ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിലേയ്ക്ക് ഇംപോർട്ട് ചെയ്യാനും, ഓപ്പൺഷോട്ടിൽ പലതരത്തിലുള്ള ടൈറ്റിലുകൾ തയ്യാറാക്കുന്നതിന് പഠിക്കുകയും ചെയ്തു. ഇവയെല്ലാമുപയോഗിച്ച് വളരെ മനോഹരങ്ങളായ വീഡിയോകൾ കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. 05/09/18 ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടന്നു. എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ പ്രവർത്തനഘട്ടത്തിലാണ് കുട്ടികൾ. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ശാസ്ത്ര കുറിപ്പുകൾ, അഭിമുഖങ്ങൾ, യാത്രാവിവരണങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ എന്നിവ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്താമെന്ന് കൈറ്റ് മിസ്ട്രസ് സി. ഷിജിമോൾ സെബാസ്റ്റ്യൻ പറഞ്ഞു.കുട്ടികളുടെ കലാമികവ് വർദ്ധിപ്പിക്കുന്നതിന് സഹായകരമായ ഡിജിറ്റൽ മാഗസിൻ നിർമ്മാണം കുട്ടികൾക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും കൈറ്റ് മിസ്ട്രസ് ശ്രീമതി റീന ജെയിംസ് അഭിപ്രായപ്പെട്ടു.