"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
IMG 222076.jpg|മണ്ണിര കമ്പോസ്റ്റ്
IMG 222076.jpg|മണ്ണിര കമ്പോസ്റ്റ്
22076smartroom.png|സ്മാർട്ട് റൂം
22076smartroom.png|സ്മാർട്ട് റൂം
Saradaprasadam 22076.jpg|ഓഡിറ്റോറിയം
</gallery>
</gallery>

23:38, 18 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതിക സൗകര്യങ്ങൾ

  • മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്
  • ഏകദേശം 2000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്, പാചകപ്പുര, ജല സമൃദ്ധമായ രണ്ട് കിണറുകൾ എന്നിവയുണ്ട്
  • ശുചിത്വത്തിന് പ്രാധാന്യം കൊടുത്തു കുൊണ്ട് അധ്യാപകർക്കും കുട്ടികൾക്കും 40 ബാത്ത്റൂമുകളും തുറസ്സായ ഒരു ബാത്ത്റൂമും ഉണ്ട്. 2004 -2005 അധ്യയന വർ‍ഷത്തിൽ പരിസര ശുചിത്വത്തിന് ഈ വിദ്യാലയത്തിന് പ്രഥമസ്ഥാനം ലഭിച്ചു
  • വിശാലമായ ഒരു കളിസ്ഥലവും അതിനോട് ചേർന്ന് കുട്ടികളാൽ നിർമ്മിതമായ ഒരു ഉദ്യാനവും ഈ വിദ്യാലയത്തെ അലങ്കരിക്കുന്നു.
  • ധാരാളം റഫറൻസ് ഗ്രന്ഥങ്ങളോട് കൂടിയ ലൈബ്രറി, സുസജ്ജമായ ലബോറട്ടറി എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.
  • യു പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ഓരോ കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് യശഃശരീരനായ ശ്രീ വി വി രാഘവൻ എം പി യുടെ വികസന ഫണ്ടും മാനേജ്‌മെന്റുും സഹകരിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു പി വിഭാഗത്തിൽ 6 കമ്പ്യൂട്ടറുകളുണ്ട്.
  • ഏകദേശം നൂറ്റമ്പതു പേർക്കിരിക്കാവുന്ന ഒരു സ്മാർട്ട് റൂം ഉണ്ട്.
  • ഹൈസ്കൂളിലെ 13 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിലെ 6 ക്ലാസ്സ് മുറികളും ഈ വർഷം മുതൽ ഹൈടെക്ആയി. ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • അടുക്കും ചിട്ടയോടും കൂടിയ ഒരു ജീവിതരീതി വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ഹോസ്റ്റൽ ശ്രീ ശാരദാ മഠത്തിൽ പ്രവർത്തിച്ചു വരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറോളം കുട്ടികൾ ഈ ഹോസ്റ്റലിൽ താമസിച്ച് അധ്യയനം നടത്തുന്നു. അവർക്ക് ആധ്യാത്‌മിക ദൃശ്യങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് ഗീതാ ക്ലാസ്സുകളും സത്സംഗങ്ങളും നടത്തി വരുന്നു.അങ്ങനെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്നു.
  • 2018 മാർച്ചിൽ എനർജി മാനേജ്‌മെന്റ് സെന്ററിൽ നിന്നും 2 കിലോവാട്ടിന്റെ സോളാർ പാനൽ ലഭിച്ചു. യു പി കെട്ടിടത്തിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്