ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


===എന്റെ  വിദ്യാലയം===
===എന്റെ  വിദ്യാലയം===
      <font color="green"> അമ്മ എന്നെഴുതുവാൻ  വിദ്യാലയം,
അമ്മ എന്നെഴുതുവാൻ  വിദ്യാലയം,
         അച്ഛനെന്നോതുവാൻ  വിദ്യാലയം,
         അച്ഛനെന്നോതുവാൻ  വിദ്യാലയം,
         കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
         കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
വരി 8: വരി 8:
                 തുയിലുണർത്തും മലയാളമാണെന്റെ  
                 തുയിലുണർത്തും മലയാളമാണെന്റെ  
                 വിദ്യാലയം  എന്റെ വിദ്യാലയം...!  
                 വിദ്യാലയം  എന്റെ വിദ്യാലയം...!  
                                        <font color="red">ആര്യ.എ.എസ്, 9C
                                      ആര്യ.എ.എസ്, 9C
 
 
 


===മിന്നാമിന്നിയും  പാഠ്യങ്ങളും===
===മിന്നാമിന്നിയും  പാഠ്യങ്ങളും===

21:46, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വിദ്യാലയം

അമ്മ എന്നെഴുതുവാൻ വിദ്യാലയം,

       അച്ഛനെന്നോതുവാൻ  വിദ്യാലയം,
       കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
       നന്മ പുലർത്താനുമെൻ  വിദ്യാലയം.
                തുഞ്ചനും കു‍ഞ്ചനും ചെറുശ്ശേരിയും
                തുയിലുണർത്തും മലയാളമാണെന്റെ 
                വിദ്യാലയം  എന്റെ വിദ്യാലയം...! 
                                     ആര്യ.എ.എസ്, 9C

മിന്നാമിന്നിയും പാഠ്യങ്ങളും

        മിനുങ്ങും  മിന്നിത്തിളങ്ങും
       വിടരും  പൂക്കളെപ്പോലെ
       അന്തിതൻ വെട്ടവുമായി
       അകലെ കുന്നിൻ മുകളിൽ
       പാറിപ്പാറി  വന്നെത്തുമെൻ
       മിന്നാമിന്നിക്കൂട്ടങ്ങളെ...!
             അരികത്തു  വന്നൊന്നു
             കൺകുളിർപ്പിച്ചാലേയെൻ
             നിദ്രയൊക്കെപ്പോവൂ......
             നാളെ നമുക്കെല്ലാം  പാഠ്യങ്ങളെ
             യൊക്ക. ഔഷധമാക്കിടേണ്ടേ ?
             ഈ ഔഷധവും പേറി
             ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ?
             മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം
             നീ തന്നെ വേണമല്ലോ ?
       നീ തന്നെ പാഠവും,  നീ തന്നെ കുട്ട്യോളും,
       നീ തന്നെ പാഠ്യങ്ങളും ...!
                               ആര്യ.എ.എസ്,9C

ഉറങ്ങൂ നീ

ഉറങ്ങുക നീ ഉറങ്ങൂ നീ

സൂര്യൻ പോകുകയാണോമനേ

ഇടവഴികൾ താണ്ടി, പല വഴികൾ താണ്ടി


സൂര്യൻ പോകുകയാണോമനേ

സൂര്യനെ വണങ്ങി നീ

ഭൂമിയെ വണങ്ങി നീ

ആയിരം ദീപനാളങ്ങളെ വണങ്ങി നീ

ശലഭങ്ങൾ പാറിപ്പറക്കുന്ന നേരത്ത്

പക്ഷികൾ പാടുന്ന നേരത്ത്

നീയിന്നു പാറിപ്പറന്നു നടന്നൊരാ

ശലഭ വർണ്ണക്കനവു നിറയുന്ന നേരത്ത്

ആയിരമായിരം സ്വപ്നങ്ങളുയരുന്ന

മനോഭംഗികൾ ആകുന്ന നേരത്ത്

സ്വപ്നങ്ങൾ ഉയർത്തുവാൻ‌ നീ തേടുന്നേരം

ഞാൻ ഒരു മാലാഖയെപ്പോലെ ഉയരവെ

കല്ലിനും മണ്ണിനും ഉറക്കമായി പുഴയ്ക്കും കാട്ടരുവിക്കും പക്ഷിയ്ക്കും മൃഗങ്ങൾക്കും ഉറക്കമായി. സന്ധ്യാ ദീപം തെളിയിച്ചു നീ അക്ഷരത്താളുകൾ തുറക്കൂ എന്തിനും ഒന്നായിരിക്കേണമേ നീ അമ്മയ്ക്കു കാണാൻ കൊതിയാണേ ഏതൊരു തിരി പോലെയും നീ സത്യത്തിൻ തിരിയാകട്ടെ നാളത്തെ വെളിച്ചമായി മാറട്ടേ നീ ഒരു ദീപം പോലെ സൂര്യൻ മയങ്ങി നീ, നീ ഉറങ്ങുക നാളത്തെ വെളിച്ചമാകാൻ കാണാക്കാഴ്ചകൾ കാണുവാൻ പാറുക, നീ പാറുക കാണാക്കാഴ്ചകൾ തേടി നാം ദൂരെയെങ്ങും പോകുവാൻ അമൃതായ് പടരുന്ന സംഗീതമായ് തെളിവായ്.......... പാർവ്വതി എസ്സ്. എസ്സ് ( 7 ബി)

സ്കൂളിലെ മരം

                        എന്റെ സ്കൂളിൻ മുറ്റത്ത്,                                                                     
                        ചില്ലവിടർത്തിയ പ്ലാവുണ്ട്.
                        മണം തരുന്നൊരു പൂമരം,
                        മഴ പെയ്യിയ്ക്കും വന്മരവും,
                        കായ് തരുന്നൊരു കനിമരവും,
                        കരുത്തു നല്ക്കും മാമരനും,
                        നന്മകൾ വിളയും മണ്ണിന്റെ,
                        മനസ്സ് നിത്യം സുരാഭിലമേ,
                        പോയ് മറഞ്ഞ കാലങ്ങൾ,
                        ഓർത്തിരിക്കാൻ എന്തു സുഖം.
                                                       അർച്ചന. എസ്. എം, 9 സി.

ആലയം

                         ദേവ൯ വാഴിന്നിടം ദേവാലയം
                         അറിവിന്റെ  കലവറ വിദ്യാലയം
                         വ൪ണ്ണപകിട്ടാർന്ന വ‍സത്രാലയം
                         കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം
                         വായിച്ചുവളരുവാ൯ ഗ്രന്ഥാലയം
                         നാളയെ വാ൪ത്തിടും കലാലയം
                         തെരുവിന്റ മക്കൾക്കനാഥാലയം
                         കേൾവിയില്ലാത്തോരുടെ ബധിരാലയം
                         കാരുണ്യം ചൊരിയുന്ന കാരുണാലയം
                         വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം
                                                                  ആകാശ്,6-ബി

പുഴ

               ഉൾച്ചുഴി കാട്ടാതെ,
               അടിയൊഴുക്കൊളിപ്പിച്ച്,
              നിറഞ്ഞും, ഒഴിഞ്ഞും
               കലങ്ങിത്തെളിഞ്ഞും
               കിലുങ്ങിക്കുലുങ്ങി
               ഒഴുകി... ഒഴുകി... ഒഴുകി
               പുഴയും ഞാനും.
                                                      കവിത 
                                                   അധ്യാപിക

സമയം

                    ഇത്തിരി നേരമേയുള്ളൂ
                    നമുക്കിനിയിവിടെ
                    ഇളവേല്ക്കാൻ.
                    ഇത്തിരി മാത്രയേയുള്ളൂ
                    നമുക്കിവിടെ
                    കൈകോർത്തു നീങ്ങാൻ
                    വരിക സഖീ,
                    നീയെൻ കുടക്കീഴിലായ്
                    അത്രമേൽ അരികത്ത്
                    ചേർന്നു നിൽക്കൂ.
                                               കവിത .
                                           അധ്യാപിക

കാലം

              വിരഹിണിയായ കാലം
              വിദൂരതയെ നോക്കി വിതുമ്പുമ്പോൾ 
               വിജനതയിലെ പ്രതീക്ഷയായി
               മാറുക മാനവരെ.
കെ. ഷീല
മലയാള ഭാഷാധ്യാപിക

ആത്മ സഖി

               ഒരുപാടു പേ൪ വരും
              കൂട് കൂട്ടും
              ഇളവെയിലേല്ക്കുമീ ചില്ലയിൽ
             പിന്നെ ഒരു ന‍ാൾ
             അകലേയ്ക്കകലേയ്ക്കകന്നു പോകും 
            മൽ സഖീ
            അന്നുമീ ചില്ലയിൽ
            കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ
            അത് ഞാനും നീയും മാത്രം സഖീ...
കെ. ഷീല
മലയാള ഭാഷാധ്യാപിക

മഴ

                പ്രണയ പ്രവാഹമായ് എ൯
               നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ്
               പെയ്തിറങ്ങുന്നവൾ
               കുളിരുള്ള രാഗമായ് അലിയുന്നു.
             എ൯ നിറമുള്ള സ്വപ്നങ്ങളിൽ
              നനവുള്ള കൈയാൽ തഴുകുന്നു
             എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ
             ഇവളെന്റെ അഴലിന്റെ ആശ്വാസമായി
             അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..
കെ. ഷീല
മലയാള ഭാഷാധ്യാപിക

അപ്പൂപ്പൻ താടി

          തോട്ടത്തിൽ അന്നും പൂക്കൾ വിടർന്നു.
          ചെമന്ന പൂവ് മറ്റുള്ളവരെ
          പുച്ഛിച്ചു നോക്കി.
         'ചെമപ്പ് അപകടമെന്നത്രേ ചൊല്ല് 'അപ്പൂപ്പൻ താടി
          അവളെ നോക്കിപ്പറഞ്ഞു.
           പൂവില്പനക്കാരൻ,
            പൂക്കളെല്ലാം കുട്ടയിലാക്കി.
           ചന്തയിൽ മുന്തിയ വിലയ്ക്ക് വിറ്റത്
           ചെമപ്പു പൂക്കളായിരുന്നു.
            പിറ്റേന്ന്,
            ജാഥയ്ക്ക് നേതാക്കളുടെ
            നെഞ്ചത്ത്,
            ചെമന്ന പൂക്കൾ ഇക്കിളി കൂട്ടി.
           വൈകിട്ട്,
           ചതഞ്ഞരഞ്ഞ ചെമന്ന പൂക്കൾ,
         തെരുവിന്റെ മുറിപ്പാടുകളായി.
         'വിപ്ലവം ജയിയ്ക്കട്ടെ'
          അപ്പൂപ്പൻ താടി പറഞ്ഞ് 
         പറന്നു.

കവിത

വിഷയം സന്ധ്യ മയങ്ങും നേരം

ഉണ്ണിക്കിനാവിന് നേരമായി

സൂര്യൻ മറയുന്നു കടലിൻ അലകളിൽ

ഇനിയൊന്നു വിശ്രമിക്കാനായ്,

അമ്മതൻ നെറ്റിയിലെ സിന്ധൂരപ്പൊട്ടുപോൽ

ഭൂമിയെ സുന്ദരിയാക്കാൻ.

പണി ചെയ്തലഞ്ഞ കരുത്തുറ്റ കൈകൾക്ക്

ഇനിയാണ് വിശ്രമസമയം.

കിളികളും കൂടണയാറായി,

എല്ലാരും മേടണയാറായി.

മുത്തശ്ശിതൻ സന്ധ്യാനാമത്തിനാരവം

എങ്ങും പടർന്നുപോയി

കടലിന്നിറമ്പലും കായലിൻ അലകളും

ഇനി ഒന്നു ശമിക്കാറായി.

വീട്ടിൽ പണിയെടുക്കും പെണ്ണുങ്ങൾ

തൻ ജോലിക്കു ശമനമുണ്ടാകാറായി.

മലകളും മാങ്ങയും അമ്മതൻ

മാറത്തു പറ്റിക്കിടന്നുറങ്ങുന്നു.

ഇരുളിന്റെ ഉസ്താദ് വന്നു,

കരിം കൊമ്പനെപ്പോലെ

അമ്പിളിപ്പൊൻതിടമ്പേന്തി

താരാട്ടുപാട്ടിൻ നിറവിൽ

ആദിത്യ നീയൊന്നു മറയുന്ന നേരം

അമ്പിളി തൻ ആഗമനം.

ജീവജന്തുക്കളെല്ലാം മയങ്ങുന്നു,

എന്നാലും താരാട്ടു പാടി ഉറക്കുന്നു;

അമ്പിളിമാമൻ!