"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:


==ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും==
==ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും==
സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെകരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു. റന്യൂജില്ലാതല ഭാസ്കരാചാര്യ സെമിനാറിൽ 2013-14, 2014-15 വർഷങ്ങളിൽ മാസ്റ്റർ ഹരിഗോവിന്ദ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു. റന്യൂജില്ലാതല ഭാസ്കരാചാര്യ സെമിനാറിൽ 2013-14, 2014-15 വർഷങ്ങളിൽ മാസ്റ്റർ ഹരിഗോവിന്ദ് എസ്. ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.


==ഗണിതകലണ്ടർ==
==ഗണിതകലണ്ടർ==

09:41, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ഗീതാദേവി എം. (എച്ച്. എസ്. എ. ഗണിതശാസ്ത്രം)‌

ആമുഖം

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

പ്രവർത്തനരീതി

എല്ലാമാസത്തിലെയും ഒന്നും മൂന്നും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഓരോ ആഴ്ചയിലെയും ക്ലബ്ബ് മീറ്റിംഗിന്റെ ചുമതല ഓരോ ക്ലാസ്സുകൾക്കാണ്. മീറ്റിംഗുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, ഗണിത ക്വിസ്, പസ്സിലുകളുടെ അവതരണം, ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ മുതലായവ അവതരണച്ചുമതലയുള്ള ക്ലാസ്സിലെ കുട്ടികൾ തന്നെ നടത്തുന്നു.‌

ഗണിതമേളകൾ

സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. ഗണിത മാഗസിൻ മത്സരത്തിൽ എല്ലാ വർഷവും ഉപജില്ലാതലത്തിൽ വിജയികളായി റവന്യൂജില്ലാ തലത്തിൽ മത്സത്തിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നുണ്ട്. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്.

ദിനാചരണങ്ങൾ

ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ശ്രീനിവാസരാമാനുജൻ ദിനം, പൈദിനം, റിപ്പബ്ലിക് ദിനം തുങ്ങിയവയോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചനാമത്സരം, ഉപന്യാസരചനാമത്സരം മുതലായവ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു.

ഗണിതക്വിസ്

സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. ഞങ്ങളുടെക്ലബ്ബിന്റെ ശേഖരത്തിൽ ഉപജില്ലാജില്ലാസംസ്ഥാന മത്സങ്ങളിൽ ഉപയോഗിച്ച ഗണിതക്വിസ് ചോദ്യങ്ങൾ ഉണ്ട്. അവ സ്ക്കൂൾ തലത്തിൽ വിജയികളായവർക്കു നൽകി ഉയർന്ന തലത്തിലുള്ള മത്സരത്തിനായി പരിശീലിപ്പിക്കുന്നു. നാലുവർഷം തുടർച്ചയായിഈ സ്ക്കൂളിലെ ഗണിതക്ലബ്ബിനെ പ്രിനിധീകരിച്ച് മാസ്റ്റർ ഹരിഗോവിന്ദ് എസ്. സംസ്ഥാന ഗണിതക്വിസ് മത്സരത്തിൽ പങ്കെടുത്തു.

ഭാസ്കരാചാര്യ സെമിനാറും രാമാനുജൻ പേപ്പർ പ്രസന്റേഷനും

സ്ക്കൂൾ തലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഭാസ്കരാചാര്യ സെമിനാറിലും രാമാനുജൻ പേപ്പർ പ്രസന്റേഷനിലും കുട്ടികളെ ഉപജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ഉപജില്ലാതലത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ ലഭിച്ചുവരുന്നു. റന്യൂജില്ലാതല ഭാസ്കരാചാര്യ സെമിനാറിൽ 2013-14, 2014-15 വർഷങ്ങളിൽ മാസ്റ്റർ ഹരിഗോവിന്ദ് എസ്. ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഗണിതകലണ്ടർ

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ മാസത്തെയും ഗണിതകലണ്ടർ തയ്യാറാക്കി ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആനുകാലികങ്ങളിൽ വരുന്ന ഗണിതസംബന്ധിയായ പംക്തികളും വാർത്തകളും ഈ കലണ്ടറിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസത്തിലും ജനിച്ച ഗണിതശാസ്ത്രജ്ഞരുടെ ചിത്രം പ്രധാനചിത്രമായി വരച്ചുചേർക്കുന്നു.

ഗണിതലാബ്

എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ് ഇവ ഉപയോഗിച്ച് ഒരു ഗണിതലാബ് സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഗണിതലൈബ്രറി

എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ്, ടീച്ചർ ഗ്രാന്റ് ഇവ ഉപയോഗിച്ച് ഒരു ഗണിതലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗണിതശാസ്ത്രസംബന്ധിയായ നൂറിൽ പരം പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്.

ഗണിതമൂല

രസകരങ്ങളായ ഗണിത പ്രശ്നങ്ങൾ എഴുതിപ്രദർപ്പിക്കുന്നതിനും ആതൊരു മത്സരമായി മാറ്റുന്നതിനും ഒരു ഗണിമൂല ഈ ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. ഓരോ ആഴ്ചയും ക്ലബ്ബ് മീറ്റിംഗ് നടത്തുന്ന ക്ലാസ്സിലെ അംഗങ്ങൾ തന്നെയാണ് ഈ മത്സരവും സംഘടിപ്പിക്കുന്നത്. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങളും നൽകിവരുന്നു.

ടാൻഗ്രാം മത്സരം

അംഗങ്ങളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാൻഗ്രാം മത്സരം നടത്തിവരുന്നു. കുട്ടികൾ തയ്യാറാക്കുന്ന ടാൻഗ്രാം ചാർട്ടുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. 2013 ൽ അജിത് ജയകുമാർ ഉപജില്ലാമത്സരത്തിൽ വിജയിയായി.

അക്കാദമിക മികവിന് പ്രോത്സാഹനം

പാദവാർഷിക അർദ്ധവാർഷിക പരീക്ഷകളിൽ ഓരോക്ലാസ്സിൽ നിന്നും ഗണിതശാസ്ത്രത്തിന് ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ക്ലബ്ബ് മീറ്റിംഗിൽ വച്ച് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചുവരുന്നു.

2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക ഹൈപ്പേഷ്യ (വര : സനീഷ് സുകുമാരൻ, 10 ബി 2016-17)

സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ


2002-03 -സൂര്യമോൾ കെ. എസ്.- പസ്സിൽ
2002-03 -അനുമോൾ സത്യൻ, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിൾ പ്രോജക്ട്
2003-04 -നിത്യാമോൾ സജീവൻ - പസ്സിൽ യു. പി.
2003-04 -ദേവിക രാജ് - സിംഗിൾ പ്രോജക്ട്
2005-06 -അഞ്ജിത സത്യൻ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂർണ്ണ ജി. നായർ, നിത്യ സജീവൻ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേർഡ്)
2007-08 -മെറിൻ കെ. ജോർജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2012-13 - ഹരിഗോവിന്ദ് എസ്.(7) - ഗണിത ക്വിസ്
2013-14 - ഹരിഗോവിന്ദ് എസ്.(8) - ഗണിത ക്വിസ്
2014-15 - ഹരിഗോവിന്ദ് എസ്.(9) - ഗണിത ക്വിസ്
2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ്

കുട്ടികളുടെ സൃഷ്ടികൾ
കുട്ടികളുടെ സൃഷ്ടികൾ
കുട്ടികളുടെ സൃഷ്ടികൾ