"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 124: | വരി 124: | ||
== സ്വാതന്ത്രദിനാഘോഷം 2018== | == സ്വാതന്ത്രദിനാഘോഷം 2018== | ||
മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ലളിതമായാണ് പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പൾ ബെനോ തോമസ് പതാക ഉയർത്തി.പ്രധാനാധ്യാപിക ജോജി വർഗ്ഗീസ് ആശംസകൾ പറഞ്ഞു.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു. | മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ലളിതമായാണ് പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പൾ ബെനോ തോമസ് പതാക ഉയർത്തി.പ്രധാനാധ്യാപിക ജോജി വർഗ്ഗീസ് ആശംസകൾ പറഞ്ഞു.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും ഉണ്ടായിരുന്നു. | ||
==കാരുണ്യം കൈനിറയെ....== | |||
♦♦♦♦♦♦♦♦♦ | |||
സുമനസ്സുകൾ കരം കോർക്കുകയാണ്... പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സഹായമെത്തിക്കുന്നതിനായി വസ്തുക്കൾ ശേഖരിച്ചു തുടങ്ങി. പണം,അരി, ഭക്ഷ്യവസ്തുക്കൾ, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറ്, ബിസ്കറ്റ്, റസ്ക്, ഡെറ്റോൾ, പുതുവസ്ത്രങ്ങൾ, പുതപ്പ്, തോർത്ത്, തേങ്ങ, വെളിച്ചെണ്ണ, സാനിറ്റി നാപ്കിൻ തുടങ്ങിയവയെല്ലാം സ്കൂളിലെ പൂർവവിദ്യാർഥികളും നാട്ടുകാരും വിവിധ സംഘടനകളും സ്കൂളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.ഞായർ, തിങ്കൾ, ചൊവ്വ (19, 20, 21 ) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പരിയാപുരം സ്കൂളിൽ അവശ്യവസ്തുക്കൾ അധ്യാപകരുടെ നേതൃത്വത്തിൽ എൻ.എസ്. എസ് വോളണ്ടിയേഴ്സ് സ്വീകരിക്കും. | |||
പുതുവസ്ത്രങ്ങൾ നൽകി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ് വസ്തുശേഖരണം ഉദ്ഘാടനം ചെയ്തു. | |||
ഓർമിക്കാൻ .. | |||
👇👇👇👇👇👇👇 | |||
മേൽപറഞ്ഞ സാധനങ്ങൾക്കൊപ്പം പുൽപ്പായ, പഞ്ചസാര, കാപ്പിപ്പൊടി, ചായപ്പൊടി എന്നിവയും എത്തിച്ചാൽ ഏറെ ഉപകാരമാകും. പഴയ വസ്ത്രങ്ങൾ കൊണ്ടുവരരുതെന്നും പ്രത്യേകം ഓർമിപ്പിക്കുന്നു | |||
ഫോൺ:9961614805,9846943212. | |||
നമ്മൾ ഒപ്പമുണ്ട്... | |||
🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼 | |||
==👉👉 വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകൾ തയാറാകുന്നു..👈👈== | |||
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ കൂട്ടുചേരുന്നു.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് സുമനസ്സുകൾ ഒഴുകിയെത്തുന്നു.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു.തിങ്കൾ, ചൊവ്വ (20, 21) ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. | |||
👉👉 ഇനിയും വേണ്ടത് ? | |||
അരി, ചെറുപയർ, വൻപയർ, കടല, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | |||
👉👉 ഓണക്കിറ്റുകൾ എങ്ങോട്ട്?👈👈 | |||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്ക് ഇവ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിൻ നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം ആശ്വാസമാകും. | |||
♦♦♦♦♦♦♦♦♦ | |||
ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | |||
👉👉 കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. | |||
നാളെ മുതൽ പായ്ക്കിങ് തുടങ്ങും. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം🙏🙏🙏🙏🙏🙏🙏🙏🙏 | |||
==നമുക്ക് കൂടെ നിൽക്കാം== | |||
♦♦♦♦♦♦♦♦♦ | |||
അവശ്യവസ്തുക്കൾ നാളെയെങ്കിലും എത്തിക്കണേ ... | |||
👉👉 വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകളുമായി ബുധനാഴ്ച രാവിലെ ഏഴിന് പുറപ്പെടും.👈👈 | |||
പ്രളയദുരിതത്തെ നേരിടാൻ നാടിന്റെ നന്മ.ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കു വേണ്ട അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാനായി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് അവശ്യവസ്തുക്കൾ ധാരാളമെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്, റസ്ക്, കറിപ്പൊടികൾ, സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്, പേസ്റ്റ്, പുതപ്പ്, പുതുവസ്ത്രങ്ങൾ, നോർത്ത്, ലുങ്കി, നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ, വാഴക്കുല, നോട്ട് ബുക്ക്, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, പുൽപ്പായ തുടങ്ങിയവയെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. നാളെ കൂടി (ചൊവ്വ-21) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ അവശ്യവസ്തുക്കൾ സ്വീകരിക്കും. നാളെ ഉച്ചയ്ക്കു മുൻപു തന്നെ സാധനങ്ങൾ എത്തിച്ചാൽ പായ്ക്കിങ് വേഗം നടത്താൻ കഴിയും. | |||
👉👉 ഇനിയും വേണ്ടത് ? | |||
അരിയും പഞ്ചസാരയും ആണ് അത്യാവശ്യം. വൻപയർ, ചെറുപയർ,കടല, ചായപ്പൊടി, കാപ്പിപ്പൊടി, കറിപ്പൊടികൾ തുടങ്ങിയവ കിറ്റുകൾ തയാറാക്കാൻ ഇനിയും വേണം. ഇവ കൂടുതൽ എത്തിച്ചാൽ 500 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിക്കാൻ നമുക്കു കഴിയും. ഇതിനു പുറമെ ലുങ്കി, നൈറ്റി, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റുകൾ, നോട്ട് ബുക്കുകൾ, കുഞ്ഞുടുപ്പുകൾ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവയും വേണമെന്ന് വയനാട്ടിൽ നിന്നും അറിയിച്ചിട്ടുണ്ട്. | |||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. | |||
👇👇👇👇👇👇👇👇👇 | |||
ഈ സദുദ്യമത്തിൽ എല്ലാവരും പങ്കുചേരണേ... നിങ്ങൾ നൽകുന്ന ഓരോ വസ്തുവും തികച്ചും അർഹരായവർക്ക് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. നാളെത്തന്നെ കൗണ്ടറിലേക്ക് വരൂ ... | |||
👉👉 കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ ...?ഫോണിൽ വിളിക്കാം: 9961614805,984694321. | |||
പായ്ക്കിങ് തുടങ്ങി. പരിയാപുരം സെന്റ് മേരീസ് സ്കൂളിലേക്ക് സ്നേഹപൂർവം സ്വാഗതം🙏🙏🙏🙏🙏🙏🙏🙏🙏 | |||
==കാരുണ്യം കടലോളം;നാടിന്റെ നന്മ നാളെ ചുരം കയറും== | |||
🙏🙏🙏🙏🙏🙏🙏🙏🙏 | |||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശേഖരിച്ചത് ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ | |||
♦♦♦♦♦♦♦♦♦ | |||
👉👉 വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ 500 ഓണക്കിറ്റുകളുമായി വാഹനങ്ങൾ നാളെ രാവിലെ ഏഴിന് പുറപ്പെടും.ഓരോ കിറ്റിലും 1300 രൂപ വിലവരുന്ന അവശ്യവസ്തുക്കൾ. ഓണക്കോടിയും പായസക്കൂട്ടും ഓരോ ബാഗിലും👈👈 | |||
പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യവസ്തുക്കൾ ശേഖരിച്ചു നൽകാൻ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്-ന്റെ നേതൃത്വത്തിൽ ഒരുക്കിയ കൗണ്ടറിലേക്ക് നാടിന്റെ നന്മ ഒഴുകിയെത്തി.പണം, കുപ്പിവെള്ളം, അരി, പലവ്യഞ്ജനങ്ങൾ, ബിസ്കറ്റ്,റസ്ക്, കറിപ്പൊടികൾ,സോപ്പ്, ഡിറ്റർജൻറുകൾ, ഫെനോയിൽ,ബ്രഷ്,പേസ്റ്റ്, പുതപ്പ്,പുതുവസ്ത്രങ്ങൾ, നോർത്ത്,ലുങ്കി,നൈറ്റി, അടിവസ്ത്രങ്ങൾ,തേങ്ങ, വെളിച്ചെണ്ണ, സാനിറ്ററി നാപ്കിൻ,വാഴക്കുല, പച്ചക്കറികൾ,നോട്ട് ബുക്ക്,ചായപ്പൊടി, കാപ്പിപ്പൊടി,പുൽപ്പായ, സേമിയ തുടങ്ങിയവയെല്ലാം കൗണ്ടറിലെത്തി.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂരും എൻ.എസ്.എസ് വൊളന്റിയേഴ്സും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും പ്രവർത്തനങ്ങളിൽ സജീവമായി.പെരിന്തൽമണ്ണ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി സംഘടനകളും വ്യക്തികളും സഹായവുമായെത്തി. പരിയാപുരം സെൻറ് മേരീസ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, നല്ലപാഠം, സൗഹൃദ ക്ലബ്, ബാലജനസഖ്യം, പരിയാപുരം ഇടവകയിലെ പാരിഷ് കമ്മിറ്റി, കെ.സി.വൈ.എം, വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ് ,പുത്തനങ്ങാടി സി.എം.സി കോൺവെൻറ് എന്നീ പ്രസ്ഥാനങ്ങളും സ്നേഹ കൂട്ടായ്മയിൽ കരം കോർത്തു. | |||
ശ്രീ ശ്രദ്ധ കല്യാൺ സർവീസസ് ട്രസ്റ്റ് മലപ്പുറം ടീം, സെന്റ് മേരീസ് ചർച്ച് പാലൂർകോട്ട, ക്രിസ്തുരാജ ദേവാലയം ചീരട്ടാമല, സെന്റ് മേരീസിലെ പൂർവവിദ്യാർഥി കൂട്ടായ്മകൾ, സ്മൃതി ക്ലാസ്മേറ്റ്സ്, എസ്.എൻ.ഡി.പി ചെരക്കാപ്പറമ്പ് ഈസ്റ്റ് ശാഖ, മേച്ചേരിപ്പറമ്പ് ജനകീയ കൂട്ടായ്മ,മഡോണ ഗാർമെന്റ്സ്, കാഞ്ഞിരത്തിങ്കൽ ലാറ്റെക്സ് പാലൂർകോട്ട, എസ്.ബി.ടി അങ്ങാടിപ്പുറം എന്നീ പ്രസ്ഥാനങ്ങളും ഒട്ടേറെ സാധനങ്ങൾ കൗണ്ടറിലെത്തിച്ചു. | |||
ആയിരക്കണക്കിന് നിർധനരായ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന വയനാട് നടവയലിനടുത്തുള്ള പാടിക്കുന്ന്, ചെക്കിട്ട, പാതിരിയമ്പം, അമാനി തുടങ്ങിയ കോളനികളിലേക്കാണ് കിറ്റുകൾ എത്തിക്കുന്നത്. ഇന്നാട്ടിലെ പൊതുപ്രവർത്തകനും സ്കൗട്ട് & ഗൈഡ്സ് ഭാരവാഹിയുമായ എം.നിഥിനും കൂട്ടുകാരും നമുക്ക് വഴികാട്ടിയാകും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്നും സ്വന്തം ഊരുകളിലേക്ക് മടങ്ങുന്ന ഇവർക്ക് നമ്മുടെ സഹായം വലിയ ആശ്വാസമാകും. | |||
ഈ സദുദ്യമത്തിൽ പങ്കുചേർന്ന എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി🙏 | |||
ഫോൺ .. 9961614805,9846943212. | |||
==പെയ്തിറങ്ങി, സ്നേഹമഴ...💦💦== | |||
👉👉 ആറരലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ വയനാട്ടിലെ 500 ആദിവാസി നിർധന കുടുംബങ്ങൾക്കു സമ്മാനിച്ച് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഓണാഘോഷം.എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയാണ് സ്നേഹപ്പൊതികൾ ഒരുക്കിയത്.👈👈 | |||
പ്രളയം തീർത്ത ദുരിതക്കയങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ വെമ്പുന്ന മനസ്സായിരുന്നു, അവർക്ക്. സ്നേഹം പൊതിഞ്ഞു നൽകിയ ഓണക്കിറ്റുകൾ ഏറ്റുവാങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വിതുമ്പലടക്കി നിഷ്കളങ്കമായ ചിരിയോടെ തങ്ങൾക്കു ലഭിച്ച ഓണസമ്മാനം അവർ നെഞ്ചോടുചേർത്തു. | |||
വയനാട് നടവയലിനടുത്തുള്ള 500 ആദിവാസി കുടുംബങ്ങളിൽ ഓണമെത്തിച്ച ആഹ്ലാദത്തിലാണ് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കുളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.ഓരോ കുടുംബത്തിനുമായി തയാറാക്കിയ കിറ്റുകളിൽ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും ഓണക്കോടിയും പായസക്കൂട്ടുമുണ്ടായിരുന്നു. | |||
സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ. | |||
നാലുദിവസം സ്കൂളിലൊരുക്കിയ ദുരിതാശ്വാസ കൗണ്ടറിൽ ആയിരത്തിലധികം സുമനസ്സുകൾ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് നിത്യോപയോഗ സാധനങ്ങളുമായെത്തി.എൻ.എസ്.എസ് വൊളന്റിയേഴ്സിനൊപ്പം സ്കൂൾ മാനേജ്മെന്റും പൂർവവിദ്യാർഥികളും സ്കൗട്ട് & ഗൈഡ്സ്, സൗഹൃദക്ലബ്,പാരിഷ് കൗൺസിൽ,വിൻസന്റ് ഡി പോൾ സൊസൈറ്റി, ഫാ.ഗോൺസാൽവോസ് ട്രസ്റ്റ്, കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻലീഗ് പ്രവർത്തകരും അധ്യാപകരും നാട്ടുകാരും സാധനങ്ങൾ എത്തിക്കുന്നതിനും ക്രമീകരിക്കുന്നതിനും രാപകൽ വ്യത്യാസമില്ലാതെ വിയർപ്പൊഴുക്കി. ശ്രമകരമായ പായ്ക്കിംഗിലും എല്ലാവരും സജീവമായി. | |||
വയനാട്ടിലെ നടവയലിനടുത്തുള്ള പാതിരിയമ്പം,ചക്കിട്ട,കമ്പത്തുംകുന്ന്,ഊരാളിപ്പാടിക്കുന്ന്,അമ്മാനി,പാറവയൽ,അടിയ, ഓണിവയൽ,നഞ്ചറമൂല, കൊട്ടവയൽ ആദിവാസികോളനികളിലാണ് കിറ്റുകൾ എത്തിച്ചത്. | |||
പാതിരിയമ്പം കോളനിയിൽ നടന്ന ലളിതമായ ചടങ്ങിൽ പനമരം ബ്ലോക്ക്പഞ്ചായത്ത് അംഗം വി.എൻ തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് അംഗം ഒ.സി മഹേഷ് ആധ്യക്ഷ്യം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, നിഥിൻ മാത്യു, എൻ.എസ്.എസ് ലീഡർ യു.മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.തദ്ദേശീയരായ പൊതുപ്രവർത്തകർക്കൊപ്പം സി.കെ മാത്യു, സുനിൽ ചക്കുങ്കൽ ,സാബു കാലായിൽ, ജോയ്സി വാലോലിക്കൽ, ഷിജി ഇയ്യാലിൽ, ജോയി നെല്ലിക്കുന്നേൽ, എൻ.എസ്.എസ് പ്രവർത്തകരായ ഒ.പി മുഹമ്മദ് ഷമീൽ, അഖിൽ ആന്റണി, അജ്സൽ ബഷീർ, ജോബ് ഷാജി, അമൽസൺ ആന്റണി, സുഹൈൽ കൊല്ലാരൻ, പീറ്റർ തോമസ്, ജോസഫ് എം.തോമസ്, നെവിൻ ഫ്രാൻസിസ്, അലൻ പാറക്കടവിൽ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ== | |||
⛹♂⛹♂⛹♀⛹♀⛹♀⛹♀⛹♀⛹♂⛹♂ | |||
നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം. | |||
ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു. | |||
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി. | |||
മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി. | |||
മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു. | |||
സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. | |||