"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ്  പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

സ്മാർട് ക്‌ളാസ്സുകളുടെ ഉത്‌ഘാടനം
'''സ്മാർട് ക്‌ളാസ്സുകളുടെ ഉത്‌ഘാടനം'''
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ 12 ക്ലാസ് മുറികളുടെ ഉത്‌ഘാടനം ബഹുമാനപെട്ട ലോക്കൽ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി നിർവഹിച്ചു.

എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി . ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം പി തന്നെ നിർവഹിക്കുകയുണ്ടായി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ 12 ക്ലാസ് മുറികളുടെ ഉത്‌ഘാടനം ബഹുമാനപെട്ട ലോക്കൽ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി നിർവഹിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം പി തന്നെ നിർവഹിക്കുകയുണ്ടായി

'''ലഹരിവിരുദ്ധ ദിനം'''
'''ലഹരിവിരുദ്ധ ദിനം'''

10:46, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം

2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.

പരിസ്‌ഥിതി ദിനം

ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ  കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ്  പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

സ്മാർട് ക്‌ളാസ്സുകളുടെ ഉത്‌ഘാടനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ചുകിട്ടിയ 12 ക്ലാസ് മുറികളുടെ ഉത്‌ഘാടനം ബഹുമാനപെട്ട ലോക്കൽ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി നിർവഹിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .ഈ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട എം പി തന്നെ നിർവഹിക്കുകയുണ്ടായി

ലഹരിവിരുദ്ധ ദിനം

ഈ വർഷത്തെ ലഹരിവിരുദ്ധ ദിനം 26/6/2018 SPC, Guides , Redcross , വിവിധ ക്ലബ്ബ്കൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സ്കൂൾ മുതൽ പൂന്തുറ ജംഗ്ഷൻ വരെ ഒരു ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂന്തുറയിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തെരുവ് നാടകം അവതരിപ്പിച്ചു. ബഹുമാനപ്പെട്ട പൂന്തുറ ഇടവക വികാരി ഫാദർ ബിബിൻസൺ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വായനാമാസം

വ്യക്തിഗത മാഗസിൻ
വായനാമണിക്കൂർ

ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19  വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി  വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.

ക്ലബ്ബുകളുടെ ഉദ്ഘാടനം

കുട്ടികളുടെ വൈജ്ഞാനിക സഹ വൈജ്ഞാനിക മേഖലയ്ക്ക് ഏറ്റവും കൂട്ടാകുന്ന ഒന്നാണ് ക്ലബ്ബുകൾ. ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം  06 -07 -2018 വെള്ളിയാഴ്ച്ച 2 മണിക്ക് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സിസ്റ്റർ ജിജിയും സീനിയർ അസിസ്റ്റന്റ്  ടെസ്സ് ടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്

പഠന മികവിനും വ്യക്തിവികാസത്തിനും ഉതകുന്ന ഒരു പഠനക്ലാസ്  പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ശ്രീ ബേബി പ്രഭാകറും ശ്രീ തോമസ് വിൽസനും നൽകി. അധ്യാപകർക്കായി ഫാദർ വിജി കോയിൽപ്പള്ളിയും വേൾഡ് വിഷന്റെ നേതൃത്വത്തിൽ "ഗുഡ്  ടച്ച്  ആൻഡ് ബാഡ് ടച്ച് " , ഈ വിഷയത്തെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ഒരു ബോധവൽക്കരണ ക്‌ളാസും നടത്തി

സ്വാതന്ത്ര്യ ദിനം
എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചു അവബോധമുളവാക്കുന്ന ഒരു ലഘു ചലച്ചിത്രം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയും അത് എല്ലാ കുട്ടികൾക്കും കാണാൻ അവസരമൊരുക്കുകയും ചെയ്തു, സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ലീല മാപ്പിളശ്ശേരി തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു. .
പ്രത്യേക അംഗീകാരങ്ങൾ

• 2017 - 2018 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
• 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
• തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡു2018
• 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
• കഴിഞ്ഞ കൊല്ലം എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം