"ജി എച്ച് എസ്സ് ശ്രീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*ബേബി സ്കറിയ തോട്ടക്കര -അമേരിക്കയില്‍ എഞ്ചിനീയര്‍


==വഴികാട്ടി==
==വഴികാട്ടി==
വരി 74: വരി 74:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും 35 കി.മി. അകലെയായി തളിപ്പറമ്പ്-ആലക്കോട് -മണക്കടവ് റൂട്ടില്‍ മണക്കടവില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  


|}
|}

18:30, 7 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ്സ് ശ്രീപുരം
വിലാസം
മണക്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-04-2010Mathukkutty




തളിപ്പറബ് താലൂക്കില്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശ്രീപുരം. 1957 മുതല്‍ മദ്ധ്യതിരുവിതാംകൂറില്‍നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകര്‍ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളര്‍ത്തുവാനുള്ള ആഗ്രഹം സഫലമാക്കാന്‍ 1959-60 കാലഘട്ടത്തില്‍ മണക്കടവിനടുത്തുള്ള മുക്കടയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡില്‍ രണ്ടു വര്‍ഷത്തോളം കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചു.

ചരിത്രം

1962-ല്‍ ഗവ. അംഗീകാരത്തോടെ ശ്രീപുരം എല്‍.പി.സ്കൂള്‍ എന്ന പേരില്‍ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആര്‍. രാമവര്‍മ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കര്‍ സ്ഥലത്ത് ഷെഡ്ഡ് നിര്‍മ്മിച്ച് നാല് ക്ലാസുകള്‍ക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്കൂള്‍ നിര്‍മ്മാണത്തിനായി രൂപീകരിച്ച വെല്‍ഫയര്‍ കമ്മററിയാണ്. നാലാം തരം പാസായവര്‍ 12 കിലോമീററര്‍ അകലെയുള്ള ആലക്കോടുവരെ നടന്നാണ് തുടര്‍വിദ്യാഭ്യാസം നടത്തിയിരുന്നത്.വെല്‍ഫയര്‍ കമ്മററിയുടെ കഠിനപരിശ്രമത്താല്‍ 1970ല്‍ ഈ സരസ്വതി ക്ഷേത്രം യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഏഴാം തരം പാസായവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി വെല്‍ഫയര്‍ കമ്മററി പ്രവര്‍ത്തനം ആരംഭിച്ചു. തല്‍ഫലമായി 1974ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.സ്ഥലപരിമിതിമൂലം 1975 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. രണ്ട് സെമി പെര്‍മനെന്റ് കെട്ടിടങ്ങളും ഒരു പെര്‍മനെന്റ് കെട്ടിടവും നാട്ടുകാര്‍ നിര്‍മ്മിച്ചതായിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പി.ററി.എ.കമ്മററി രൂപീകൃതമാവുകയും നേതൃത്വം നല്‍കുകയും ചെയ്തു വരുന്നു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ വികസനത്തിന് നേതൃത്വം നല്‍കിയ മഹത് വ്യക്തികള്‍ കാവുങ്കല്‍ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണന്‍, കെ.എം. നാണുപ്പണിക്കര്‍, ജോര്‍ജ്ജ് കാക്കത്തുരുത്തേല്‍,സി.പി.ഗോവിന്ദന്‍ നമ്പ്യാര്‍, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടന്‍നായര്‍ തടത്തില്‍, ജോസഫ് കാഞ്ഞിരത്തുങ്കല്‍, എം.എന്‍. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടില്‍, കെ. പി. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, കെ. എം. ശ്രീധരന്‍നായര്‍ നെല്ലിക്കുന്നേല്‍, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കല്‍, ററി.ഡി. സെബാസ്ററ്യന്‍, എം. എസ് .മാത്യു മൂഴിയില്‍ , എം. എസ് .ഐസക് മൂഴിയില്‍, ഹസന്‍ റാവുത്തര്‍ , പാറയില്‍ കുഞ്ഞൂട്ടി, പാറയില്‍ രാമന്‍, പാറയില്‍ ഗോപാലന്‍ , രാമന്‍ പിണമുണ്ടയില്‍, രാമന്‍ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കല്‍, ആന്‍റണി കടക്കുഴ, ജോസഫ് പന്തപ്ലാക്കല്‍, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേല്‍, പി. കെ. ഗോപാലന്‍നായര്‍, ജോയി മുറിഞ്ഞകല്ലേല്‍, പരമു കളത്തില്‍, കെ. എസ്. ജനാര്‍ദ്ദനന്‍ നായര്‍, മററത്തില്‍ കുര്യന്‍, മാത്യു മണ്ഡപത്തില്‍, മാത്യു കണിയംകാട്ട്.

ഭൗതികസൗകര്യങ്ങള്‍

വെല്‍ഫയര്‍ കമ്മററി വാങ്ങിയ ഒരേക്കര്‍ ഭൂമിയുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്റീ എം.അബ്ദുള്‍വാഹിദ്, കെ.പി.ഭാസ്കരന്‍, പി.പുഷ്പാംഗദന്‍, കെ.കെ.കുട്ടപ്പന്‍, ടി.എന്‍.രാമചന്ദ്രന്‍ നായര്‍, വി. സുകുമാരന്‍ നായര്‍, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരന്‍ നമ്പ്യാര്‍, കെ. സദാനന്ദന്‍, എം. ഭുവനദാസ്, കെ.ആര്‍.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥന്‍ നായര്‍, കെ.കൃഷ്ണന്‍ നാടാര്‍, ശ്രീമതി. എല്‍.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബേബി സ്കറിയ തോട്ടക്കര -അമേരിക്കയില്‍ എഞ്ചിനീയര്‍

വഴികാട്ടി

<googlemap version="0.9" lat="12.22435" lon="75.506887" zoom="16" width="350" height="350" scale="yes" overview="yes" controls="none"> 11.071469, 76.077017, MMET HS Melmuri 12.222914, 75.506831 ghss sreepuram </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്സ്_ശ്രീപുരം&oldid=91856" എന്ന താളിൽനിന്ന് ശേഖരിച്ചത്