"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ആർട്സ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ആർട്സ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
22:29, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സഹാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്കൂളിലെ ഒരു ക്ലബ്ബാണ് ആർട്സ് ക്ലബ്ബ്. ഒരോ വർഷവും പുതുതായി സ്കൂളിലെത്തുന്ന വിദ്യാർഥികളിൽനിന്ന് പ്രതിഭകളെ കണ്ടെത്തി അവരെ സബ് ജില്ലാ കലോത്സവത്തിന് തയ്യാറാക്കുക എന്നതാണ് ഈ ക്ലബ്ബ് നിർവഹിക്കുന്ന പ്രധാന ദൗത്യം. 2017-18 അധ്യായന വർഷത്തിലെ ഇതിന്റെ ചുമതല ഏൽപ്പിക്കുപ്പെട്ടിരിക്കുന്നത് ഹബീബ് മാഷാണ്.
സ്കൂൾ കലോത്സവം
2017-18 അധ്യായനവർഷത്തിലെ സ്കൂൾ തല കലോത്സവം വിപുലമായി നടന്നു. ഹയർ സെക്കണ്ടറി-ഹൈസ്കൂൾ വിഭാഗങ്ങൾ സംയുക്തമായി രണ്ട് ദിവസങ്ങളിലായി മത്സര പരിപാടികൾ നടത്തി. അതിന് മുമ്പായി സ്റ്റേജിതര മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു. മികച്ച നിലവാരം പുലർത്തി തെരഞ്ഞെടുക്കപ്പെട്ടവരെ സബ്-ജില്ലാ മത്സരത്തിലേക്ക് അയക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. അറബി കലോത്സവത്തിന്റെ ഇനങ്ങളും അന്ന് നടത്തി വിജയികളെ കണ്ടെത്തി. കലോത്സവം പ്രിൻസിപ്പാൾ അനിൽ മാഷ് ഉദ്ഘാടനം ചെയ്തു. എച്ച്.എം സ്വാഗതപ്രസംഗം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ, സ്കൂൾ പ്രധാനമന്ത്രി അൻഷിദ്, പി.ടി.എ പ്രസിഡണ്ട് മൂസ എന്നിവർ പ്രസംഗിച്ചു.
സബ് ജില്ലാ വിജയികൾക്കുള്ള ആദരം
2017-18 അധ്യായന വർഷത്തിലെ കലാ-കായിക-ശാസ്ത്ര മേഖലകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും സമ്മാനാർഹമായവർക്കുള്ള പി.ടി.എ. വക സമ്മാനദാനവും ആദരവും പതിവുപോലെ ഈ വർഷവും നടന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളും മലപ്പുറം എം.എൽ.എ ഉബൈദുല്ല അവർകളും പങ്കെടുത്തു. അതോടൊപ്പം മലപ്പുറം ജില്ലാ തലത്തിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ട്രോഫി നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. അറബി കലാമേളയിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം. എസ്.എസ്. ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഐ.ടി മേളയിൽ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയങ്ങളോടൊപ്പം കലാമേളയിൽ ഒട്ടേറെ ഇനങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളും എ.ഗ്രൈഡും കരസ്ഥമാക്കുകയുണ്ടായി. ഈ വിദ്യാർഥികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി 11.12.2017 ന് ഒരു സമ്മേളനം സംഘടിപ്പിക്കുകയും വിജയികളെ ആദരിക്കുകയും ചെയ്തു.