"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 1: വരി 1:
=='''സ്പോർട്സ് ക്ലബ്'''==
=='''സ്പോർട്സ് ക്ലബ്'''==
''ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ,'' ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ‍ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ  പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.  
''ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ,'' ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ‍ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ  പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.വിദ്യാർത്ഥികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുക,മാനസീകോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ ഊർജ്ജസ്വലതയോടെ കായികക്ളബ് പ്രവർത്തിച്ചു വരുന്നു.


=='''2017 - 2018 വർഷത്തെ പ്രവർത്തനങ്ങൾ'''==
=='''2017 - 2018 വർഷത്തെ പ്രവർത്തനങ്ങൾ'''==

16:20, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബ്

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ, ആരോഗ്യപൂർണമായ ശരീരത്തിനും ആരോഗ്യപൂർണമായ മനസിനും കായികാഭ്യാസം കൂടിയേ തീരൂ. പഠനം സുഗമമായി നടക്കുന്നതിന് ആരോഗ്യമുള്ള ശരീരവും ഒപ്പം ആരോഗ്യമുള്ള മനസും ആവശ്യമാണ്.ഇവിടെയാണ് കായികവിദ്യാഭ്യാസത്തിന്റെ‍ പ്രസക്തി.നാളെ, ലോക കായിക ഭൂപടത്തിൽ ഭാരതത്തെ അടയാളപ്പെടുത്തേണ്ടത് ഇന്നത്തെ കുട്ടികളാണ്. ഊർജസ്വലരായ ആരോഗ്യമുള്ള കുട്ടികളെ സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബാണ് സ്പോർട്സ് ക്ലബ്.വിദ്യാർത്ഥികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുക,മാനസീകോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ ഊർജ്ജസ്വലതയോടെ കായികക്ളബ് പ്രവർത്തിച്ചു വരുന്നു.

2017 - 2018 വർഷത്തെ പ്രവർത്തനങ്ങൾ

ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും കായികപ്രവർത്തനങ്ങൾക്കും കായിക മത്സരങ്ങൾക്കും ഏറെ പ്രാധാന്യം നല്കി. എല്ലാ കുട്ടികളും തന്നെ സ്പോർട്സ് ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളായി.
                   സബ് ജില്ലാതലത്തിൽ ലോൺടെന്നീസ്, ഫുട്ബോൾ, ഹാൻഡ്ബോൾ എന്നിവയ്ക്ക് ഒന്നാം സ്ഥാനവും ഖൊ - ഖൊ , കബഡി എന്നീ ഗെയിംസുകൾക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അത്‌ലറ്റിക്സ് വിഭാഗത്തിൽ ലോംഗ്ജംപ്, ഹർഡിൽസ്, റിലേ എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.
                  റവന്യൂ തലത്തിൽ ലോൺ ടെന്നീസിന് സീനിയർ, ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും  ഫുട്ബോളിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഹാൻഡ് ബോൾ, ഖൊ ഖൊ എന്നീ മത്സരങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. റവന്യൂ തലത്തിൽ 12 കുട്ടികൾ പങ്കെടുക്കുകയും സോണൽ, സംസ്ഥാനതല മത്സരങ്ങൾക്ക് അർഹത നേടുകയും ചെയ്തു.
                  സംസ്ഥാന തല ജൂനിയർ വിഭാഗം ലോൺ ടെന്നീസ് മത്സരത്തിൽ ഗോപിക കമ്മത്ത്, അശ്വിനി, മരിയ ബിജു എന്നിവർ വെള്ളി മെഡൽ നേടുകയും , ഫുട്ബോളിന് ജെയ്സൽ, റോസ് മേരി, ലിയാ ആന്റ‍ണി,ഫിഫാ സിയാദ് എന്നിവർ അഞ്ചാം സ്ഥാനവും അത് ലറ്റിക്സിന് റിലേ മത്സരത്തിൽ പങ്കെടുക്കുകയും മേരി ക്ലോഡിയായ്ക്ക് അ‍ഞ്ചാം സ്ഥാനവും ലഭിച്ചു.
സ്കൂൾ വാർഷികത്തോടനുബന്ധിച്ച വർണ്ണാഭമായ ‍ഡിസ്‌പ്ലേ
സ്കൂൾ അസ്സംബ്ലി