"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
കോഴിക്കോട് ബി.ആർ.സി.യിൽ വെച്ചുനടന്ന പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടി
കോഴിക്കോട് ബി.ആർ.സി.യിൽ വെച്ചുനടന്ന പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടി
പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
പ്രൈമറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഗണിത ശേഷികൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് മെട്രിക് മേള സംഘടിപ്പിച്ചത്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ പഴയകാല അളവുതൂക്ക ഉപകരണങ്ങളായ പറ, ഇടങ്ങഴി, നാഴി, വിവിധ തരം ത്രാസ്സുകൾ, ക്ലോക്കുകൾ, ഗണിത ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.
=== 2016-17 ===
==== 84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ====
ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു.
കുട്ടികളുടെ ആകാശവാണിയുടെ മാതൃക സഫിയ മിൻഹ, നിരജ്ഞന മോഹൻ, ഫാത്തിമ നേഹ, അനുശ്രീ, ഫാത്തിമ റിഫ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.
സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബീന മൻസൂർ നിർവഹിച്ചു. കുട്ടികളുടെ ആകാശവാണി പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.നുസ്റത്തും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറയക്ടർ പ്രഭാകരൻ, എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ ടി.മൂസമാസ്റ്റർ , ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബി.പി.ഒ പി.പി.സൈതലവി, കലാ പരിപാടികളിലെ സമ്മാനങ്ങൾ കൗൺസിലർമാരായ പി.ബിജു, അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു.


==== ചിത്ര രചനാ ക്യാമ്പ് ====
വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
==== ഓസോൺ ദിനാചരണം ====
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു.
പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു.  അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു.
മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ  വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു.
==== യുറീക്കാ വിജ്ഞാനോത്സവം ====
പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.
==== മുൻസിപ്പാലിറ്റി തല വായനാവസന്തം ====
കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു.
==== പരിസ്ഥിതി പ്രദർശനം ====
വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു.
==== സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ====
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ  പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു.
==== ഫസ്റ്റ് എയിഡ് ബോക്സ് ====
പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്.
കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കാൻ അവരുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും ക്വിറ്റിൽ പരമാവധി മരുന്നുകൾ ശേഖരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ക്ലാസ് പ്രവർത്തനത്തിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചത് ഭാവി പൗരൻമാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്.
വാഹനാപകടത്തിൽ പെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത നിർവഹിക്കാൻ തയ്യാറായിരിക്കുകയാണ് ഈ കൊച്ചു വിദ്യാർത്ഥികൾ.
നേരത്തെ സ്കൂളിൽ ഒഴിവു സമയത്ത് സംസ്ഥാന കൃഷിവകുപ്പിൻറെ സഹകരണത്തോടെ കൃഷിത്തോട്ടം ഒരുക്കുകയും അതിൽ നിന്നും മികച്ച വിളവെടുപ്പ് നടത്തി മാതൃക കാണിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവരാണ് ഇവർ. അത് മാതൃകയാക്കി പലരും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം വീടുകളിലും പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്.
ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
==== കാശുണ്ടോ കീശയിൽ ====
ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു.
=== വിജയികളെ ആദരിച്ചു ===
=== വിജയികളെ ആദരിച്ചു ===


1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448727" എന്ന താളിൽനിന്ന് ശേഖരിച്ചത്