"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേർന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധയിനം ഓർക്കിഡകൾ, അനവധി വർഗ്ഗത്തിൽപെട്ട പായലുകൾ, നീർച്ചാലുകളിൽ മാത്രം വളരുന്ന പലവക സസ്യങ്ങൾ, പുഴയോരങ്ങളിൽമാത്രം വളരുന്ന മരങ്ങൾ, അനേകം മത്സ്യങ്ങൾ, പൂമ്പാറ്റകൾ, പ്രാണികൾ, പക്ഷികൾ, മറ്റ് ജീവജാലങ്ങൾ എന്നിവയാൽ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയിൽ നിന്ന് ഉൽഭവിച്ച് അരിവയൽ മടൂർ വഴിയായി ഒഴുകുന്ന മടൂർ തോട്, ചെതലയം കാട്ടിൽനിന്ന് ഉൽഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂർ വഴി ഒഴുകുന്ന ഒരു കൈത്തോട്, ഇവ ചോയിക്കൊല്ലിയിൽ വച്ച് കൂടിച്ചേർന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയിൽ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകൾ. | വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേർന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധയിനം ഓർക്കിഡകൾ, അനവധി വർഗ്ഗത്തിൽപെട്ട പായലുകൾ, നീർച്ചാലുകളിൽ മാത്രം വളരുന്ന പലവക സസ്യങ്ങൾ, പുഴയോരങ്ങളിൽമാത്രം വളരുന്ന മരങ്ങൾ, അനേകം മത്സ്യങ്ങൾ, പൂമ്പാറ്റകൾ, പ്രാണികൾ, പക്ഷികൾ, മറ്റ് ജീവജാലങ്ങൾ എന്നിവയാൽ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയിൽ നിന്ന് ഉൽഭവിച്ച് അരിവയൽ മടൂർ വഴിയായി ഒഴുകുന്ന മടൂർ തോട്, ചെതലയം കാട്ടിൽനിന്ന് ഉൽഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂർ വഴി ഒഴുകുന്ന ഒരു കൈത്തോട്, ഇവ ചോയിക്കൊല്ലിയിൽ വച്ച് കൂടിച്ചേർന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയിൽ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകൾ. | ||
==പ്രാചീന ചരിത്രം== | ==ചരിത്രം== | ||
വാകേരിയുടെ ചരിത്രത്തെ രണ്ടായി വിധുനിക ഭജിക്കാം. പ്രാചീന ചരിത്രം, ആചരിത്രം എന്നിങ്ങനെ. കൃത്യമായ ചരിത്രത്തെളിവുകളെമുൻനിർത്തയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്. | |||
===പ്രാചീന ചരിത്രം=== | |||
[[പ്രമാണം:15047 33.jpg|thumb|സിസിയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങൾ- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോൾ കോർട്ട് നിർമ്മിക്കുന്നതിനിടയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. മുകൾ ഭാഗം മൂടിവച്ചിരുന്ന കരിങ്കൽപ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കൽപ്പാഴികൾ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയിൽ ഒരുവശത്തെ കൽപ്പാളി പൊട്ടിപ്പോയി. | [[പ്രമാണം:15047 33.jpg|thumb|സിസിയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങൾ- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോൾ കോർട്ട് നിർമ്മിക്കുന്നതിനിടയിൽ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. മുകൾ ഭാഗം മൂടിവച്ചിരുന്ന കരിങ്കൽപ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കൽപ്പാഴികൾ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയിൽ ഒരുവശത്തെ കൽപ്പാളി പൊട്ടിപ്പോയി. | ||
3000 വർഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത്. വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാൻ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്. | 3000 വർഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെട്ടത്. വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാൻ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്. | ||
വരി 20: | വരി 22: | ||
വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. | വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. | ||
മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്. | മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്. | ||
===ആധുനിക ചരിത്രം=== | |||
==കൃഷികൾ== | ==കൃഷികൾ== |
11:22, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ വയനാടൻ ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോൾ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപനങ്ങൾ ഇവിയെയുണ്ട്. പൊടിമില്ല്, ഫർണിച്ചർ നിർമ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ശ്രീ ശങ്കരാ ഇൻഡസ്ട്രിയും വാകേരിയിൽ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്. വാകേരി എസ്റ്റേറ്റ് മാനേജുമെന്റ് പുതുതായി രണ്ടു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചു. ഇവയിൽ പുതിയ വ്യാപാര സംരംഭങ്ങൾ ആരംഭിച്ചിരിക്കുന്നു.
ചരിത്രത്തിൽ
കേരളത്തിൽ രചിക്കപ്പെട്ട ചരിത്രകൃതികളിലൊന്നുംതന്നെ വാകേരി സ്ഥാനം പിടിച്ചിട്ടില്ല. ഇതിനർത്ഥം ചരിത്രം വാകേരിക്കില്ല എന്നല്ല മുഖ്യധാരാ ചരിത്രത്തിൽ ഇടം നേടത്തക്കവിധത്തിലുള്ള ചരിത്രപരമായ സംഭവങ്ങളോ വ്യക്തികളോ വാകേരിയിൽ ഉണ്ടായിരുന്നില്ലന്നെതാണ് കാരണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ബ്രട്ടീഷ് വിരുദ്ധ സമരം, ജൻമിത്വത്തിനെതിരായ സമരം ഇവയിലൊന്നുംതന്നെ വാകേരിയുടെ സംഭാവനകൾ ഇല്ലെന്നു പറയാം. അതേസമയം പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനവധിതെളിവുൾ ഉണ്ടുതാനും. അവ പുതിയ ഗവേഷണത്തിനു വിധേയമാക്കേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.
പേരിനു പിന്നിൽ
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാൽ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി കിഴക്ക് കാട് (രണ്ടാംനമ്പർ) എന്നിവിടങ്ങളിൽ നിന്നുവരുന്ന വഴികൾ സംഘമിക്കുന്ന നാൽക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള പ്രദേശത്തെ താമസക്കാരായിരുന്നു ദോത്രവർഗ്ഗക്കാരായ മുള്ളക്കുറുമർ അവരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോൾ അതിനകത്ത് മണിയുടെ ആകൃതിയിൽ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്." ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവൻ മൂപ്പൻ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂർണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ജൈവ വൈവിധ്യം
വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേർന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങൾ, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധയിനം ഓർക്കിഡകൾ, അനവധി വർഗ്ഗത്തിൽപെട്ട പായലുകൾ, നീർച്ചാലുകളിൽ മാത്രം വളരുന്ന പലവക സസ്യങ്ങൾ, പുഴയോരങ്ങളിൽമാത്രം വളരുന്ന മരങ്ങൾ, അനേകം മത്സ്യങ്ങൾ, പൂമ്പാറ്റകൾ, പ്രാണികൾ, പക്ഷികൾ, മറ്റ് ജീവജാലങ്ങൾ എന്നിവയാൽ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയിൽ നിന്ന് ഉൽഭവിച്ച് അരിവയൽ മടൂർ വഴിയായി ഒഴുകുന്ന മടൂർ തോട്, ചെതലയം കാട്ടിൽനിന്ന് ഉൽഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂർ വഴി ഒഴുകുന്ന ഒരു കൈത്തോട്, ഇവ ചോയിക്കൊല്ലിയിൽ വച്ച് കൂടിച്ചേർന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയിൽ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകൾ.
ചരിത്രം
വാകേരിയുടെ ചരിത്രത്തെ രണ്ടായി വിധുനിക ഭജിക്കാം. പ്രാചീന ചരിത്രം, ആചരിത്രം എന്നിങ്ങനെ. കൃത്യമായ ചരിത്രത്തെളിവുകളെമുൻനിർത്തയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
പ്രാചീന ചരിത്രം
വാകേരിക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുൾ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും രണ്ടു വർഷങ്ങൾക്കു മുമ്പാണ് വാകേരി സിസി യിൽ കളിസ്ഥലം നിർമ്മിച്ചപ്പോൾ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളിൽ മുനിയറകൾ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകൾ ധാരാളമുണ്ട്. കല്ലൂർകുന്ന് ഭാഗങ്ങളിൽ മരിച്ചവരെ കുടങ്ങളിൽ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികൾ ധാരാളമുണ്ട്. പലരുടേയും പറമ്പുകളിൽ നിന്ന് നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയിൽ അതി പ്രാചീന കാലം മുതൽക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കൽ ഗുഹയിലെ ശിലാ ചിത്രങ്ങൾ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികൾ. ഇവയിൽ ശ്രദ്ധിക്കേണ്ടത് എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ എന്നിവയാണ്. എന്തെന്നാൽ ഇവയിൽ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരൻ കെ. എൻ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങൾ ഉള്ള സ്ഥലനാമങ്ങൾക്ക് 2000 വർഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കൽ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആർ രാഘവവാര്യർ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോൾ ഇടക്കൽ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവർണ്ണകാലമാണ്. വാകേരിക്കടുത്ത് കൽപ്പന എസ്റ്റേറ്റിൽ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയൽ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങൾ പാർത്തിരുന്നു എന്നതിന്റെ തെളിവുകൾ വാകേരിയിൽ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിൻമുറക്കാരിൽ പ്രധാനികൾ ഇന്നത്തെ ആദിവാസികളാണ്.
ആധുനിക ചരിത്രം
കൃഷികൾ
ഇവിടുത്തെ സ്ഥിരതാമസക്കാരായിരുന്ന മുള്ളക്കുറുമർ, ചെട്ടിമാർ എന്നീവിഭാഗങ്ങൾ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയിൽ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമർ ബ്രട്ടീഷുകാർക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെൽകൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും മുള്ളക്കുറുമർ കൃഷിചെയ്തിരുന്നു. അക്കാലത്ത് കാട്ടുനായ്ക്കർ ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികൾ. ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തിൽ കാപ്പികൃഷിയാണ് ആദ്യം വാകേരിയിൽ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതിൽ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റിൽ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകൾ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബർ, എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോൾ വാകേരിയിലെ പ്രധാന കൃഷി കാപ്പി, അടക്ക, റബർ, എന്നിവയാണ്. നെൽകൃഷി തീരെ ഇല്ല എന്നു പറയാം. വിശാലമായ നെൽവയലുകൾ വാഴകൃഷിക്കും കവുങ്ങുകൃഷിക്കുമായി മാറ്റപ്പെട്ടു.
വാകേരിയിൽ ആദ്യം
- വൈദ്യുതി - 1994 സെപ്തംബർ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജൻ സ്വിച്ചോൺ ചെയ്തു. വയറിംഗ് പൂർത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി.
- ടെലഫോൺ കണക്ഷൻ -
- ആദ്യ ബസ്സ് സർവീസ് - ബത്തരി -വാകേരി കെ എസ് ആർ ടി സി ബസ് 1984ൽ സർവ്വീസ് ആരംഭിച്ചു.
- ആദ്യ സ്കൂൾ - ഗവൺമെന്റ് എൽ പി സ്കൂൾ വാകേരി 1962
- ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി -
- ആദ്യമായി പത്താം തരം പാസ്സായ വനിത-
- ആദ്യ ബിരുദധാരി-
- ആദ്യ നോവലിസ്റ്റ്- ഗിരീഷ്
പ്രധാന സ്ഥാപനങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ
- ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
- ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
പൊതുമേഖല സ്ഥാപനം
- വാകേരിടെലഫോൺ എക്സ്-ചേഞ്ച്
- വാകേരി ക്ഷീരോൽപാദകക സഹകരണ സംഘം
- കേരള ഗ്രാമിൺ ബാങ്ക് വാകേരി
- സാന്ത്വനം ഹോസ്പിറ്റൽ വാകേരി
ബാങ്കിങ് സ്ഥാപനങ്ങൾ
കേരള ഗ്രാണീണ ബാങ്ക് വാകേരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെന്റ് വൊക്കോഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വാകേരി
സാംസ്കാരിക സ്ഥാപനങ്ങൾ
- പുലരി ലൈബ്രറി മൂടക്കൊല്ലി,
- നാഷണൽ റിക്രിയേഷൻ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂർകുന്ന്.
- അഗ്നിച്ചിറകു് വായനശാല വാകേരി.
മത സ്ഥാപനങ്ങൾ
- ഹയർ സെക്കണ്ടറി മദ്രസ വാകേരി
- വാകേരി ദറസ്
സഹകരണ സ്ഥാപനം
- വാകേരി ക്ഷീരോൽപാദക സഹകരണ സംഘം
ആരാധനാലയങ്ങൾ
- വാകേരി ഗുരുമന്ദിരം
- വാകേരി ജുമാമസ്ജിത്
- സെന്റ് ആന്റണീസ് പള്ളി, കല്ലൂർകുന്ന്.
- സെന്റ് മേരീസ് പള്ളി, ചേമ്പുംകൊല്ലി
- മടൂർ ഭഗവതികാവ്, മടൂർ
- എടയൂർ ഭഗവതിക്കാവ്, എടയൂർ
- താഴത്തങ്ങാടി ജുമാമസ്ജിത്
- മൂടക്കെല്ലി ശിവക്ഷേത്രം
- കൂടല്ലൂർ അമ്പലം
- കല്ലൂർ ഭഗവതി കാവ്
- വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രം
പ്രധാന ഉത്സവങ്ങൾ
- മടൂർ ഭഗവതി കാവ് തിറമഹോത്സവം
- എടയൂർ ഭഗവതി കാവ് തിറമഹോത്സവം
പഴയകാലത്തെ പ്രധാന വ്യക്തികൾ
പ്രധാന സ്ഥലങ്ങൾ
- വാകേരി
- കല്ലൂർകുന്ന്
- മൂടക്കൊല്ലി
- മടൂർ
- എടയൂർ
- സിസി
- കക്കടം
പ്രധാന വയലുകൾ
- എടയുർ,
- മടൂർ
- പാലക്കുറ്റി
- കല്ലൂർ
- ഞാറ്റാടി
പ്രധാന തോട്ടങ്ങൾ
- വാകേരി കാപ്പി എസ്റ്റേറ്റ്
- വാലി ഏലം എസ്റ്റേറ്റ്
പ്രധാന ആദിവാസി കോളനികൾ
വാകേരിയിലെ ആദിമ നിവാസികൾ മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, പണിയർ, ഊരാളിക്കുറുമർ, വയനാടൻ ചെട്ടിമാർഎന്നീ ജനവിഭാഗങ്ങളാണ്.
മുള്ളക്കുറുമർ
വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി.
മുള്ളക്കുറുമരുടം സാമൂഹിക ജീവിതം ഇങ്ങനെ വിശേഷിപ്പിക്കാം. നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)
ഊരാളിക്കുറുമർ
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമർ. ഊരിന്റെ അധിപതികൾ എന്ന അർത്ഥത്തിലാണ് ഊരാളികൾ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദരാണിവർ. ഇരുമ്പുപകരണങ്ങളുടെ നിർമ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിർമ്മാണമാണിവരുടെ തൊഴിൽ. വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്നു. പഴയ പല്ലവരുടെപിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവർ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകൾ
കാട്ടുനായ്ക്കർ
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു.
കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.
പണിയർ
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.
വാകേരിയുടെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ
- കല്ലൂർകുന്ന്
- കക്കടം
- മൂടക്കൊല്ലി
- കൂടല്ലൂർ
സാംസ്കാരിക രംഗം
സാമൂഹികാവസ്ഥ
കല -സാംസ്കാരിക സംഘങ്ങൾ
പ്രധാന രാഷ്ട്രീയ പാർട്ടികൾ
- ഭാരതീയ ജനതാ പാർട്ടി (BJP)
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)
സമുദായ സംഘടനകൾ