"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:
             അന്നുമീ ചില്ലയിൽ
             അന്നുമീ ചില്ലയിൽ
             കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ
             കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ
             അത് ഞാനും നീയും മാത്രം സഖീ...
             അത് ഞാനും നീയും മാത്രം സഖീ...<br />
കെ. ഷീല
                                    കെ. ഷീല<br />
  (മലയാള ഭാഷാധ്യാപിക)
                                മലയാള ഭാഷാധ്യാപിക
         
=== മഴ===  
=== മഴ===  


വരി 117: വരി 118:
               എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ
               എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ
               ഇവളെന്റെ അഴലിന്റെ ആശ്വാസമായി
               ഇവളെന്റെ അഴലിന്റെ ആശ്വാസമായി
               അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..
               അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..<br />
      -കെ. ഷീല
                                    കെ. ഷീല<br />
        (മലയാള ഭാഷാധ്യാപിക)
                                മലയാള ഭാഷാധ്യാപിക

12:54, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വിദ്യാലയം

       അമ്മ എന്നെഴുതുവാൻ  വിദ്യാലയം,
       അച്ഛനെന്നോതുവാൻ  വിദ്യാലയം,
       കൂട്ടുകാർക്കൊത്ത് അറിവുകൾ നേടാനും,
       നന്മ പുലർത്താനുമെൻ  വിദ്യാലയം.
                തുഞ്ചനും കു‍ഞ്ചനും ചെറുശ്ശേരിയും
                തുയിലുണർത്തും മലയാളമാണെന്റെ 
                വിദ്യാലയം  എന്റെ വിദ്യാലയം...! 
                                        ആര്യ.എ.എസ്, 9C  



മിന്നാമിന്നിയും പാഠ്യങ്ങളും

         മിനുങ്ങും  മിന്നിത്തിളങ്ങും
       വിടരും  പൂക്കളെപ്പോലെ
       അന്തിതൻ വെട്ടവുമായി
       അകലെ കുന്നിൻ മുകളിൽ
       പാറിപ്പാറി  വന്നെത്തുമെൻ
       മിന്നാമിന്നിക്കൂട്ടങ്ങളെ...!
             അരികത്തു  വന്നൊന്നു
             കൺകുളിർപ്പിച്ചാലേയെൻ
             നിദ്രയൊക്കെപ്പോവൂ......
             നാളെ നമുക്കെല്ലാം  പാഠ്യങ്ങളെ
             യൊക്ക. ഔഷധമാക്കിടേണ്ടേ ?
             ഈ ഔഷധവും പേറി
             ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ?
             മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം
             നീ തന്നെ വേണമല്ലോ ?
       നീ തന്നെ പാഠവും,  നീ തന്നെ കുട്ട്യോളും,
       നീ തന്നെ പാഠ്യങ്ങളും ...!
                               ആര്യ.എ.എസ്,9C

സ്കൂളിലെ മരം

                        എന്റെ സ്കൂളിൻ മുറ്റത്ത്,                                                                     
                        ചില്ലവിടർത്തിയ പ്ലാവുണ്ട്.
                        മണം തരുന്നൊരു പൂമരം,
                        മഴ പെയ്യിയ്ക്കും വന്മരവും,
                        കായ് തരുന്നൊരു കനിമരവും,
                        കരുത്തു നല്ക്കും മാമരനും,
                        നന്മകൾ വിളയും മണ്ണിന്റെ,
                        മനസ്സ് നിത്യം സുരാഭിലമേ,
                        പോയ് മറഞ്ഞ കാലങ്ങൾ,
                        ഓർത്തിരിക്കാൻ എന്തു സുഖം.
                                                       അർച്ചന. എസ്. എം, 9 സി.

ആലയം

                         ദേവ൯ വാഴിന്നിടം ദേവാലയം
                         അറിവിന്റെ  കലവറ വിദ്യാലയം
                         വ൪ണ്ണപകിട്ടാർന്ന വ‍സത്രാലയം
                         കുതിരക്കുപാ൪ക്കൂവാൻ കുതിരാലയം
                         വായിച്ചുവളരുവാ൯ ഗ്രന്ഥാലയം
                         നാളയെ വാ൪ത്തിടും കലാലയം
                         തെരുവിന്റ മക്കൾക്കനാഥാലയം
                         കേൾവിയില്ലാത്തോരുടെ ബധിരാലയം
                         കാരുണ്യം ചൊരിയുന്ന കാരുണാലയം
                         വാർദ്ധക്യം പുഴുതിന്നും വൃദ്ധാലയം
                                                                  ആകാശ്,6-ബി

പുഴ

               ഉൾച്ചുഴി കാട്ടാതെ,
               അടിയൊഴുക്കൊളിപ്പിച്ച്,
              നിറഞ്ഞും, ഒഴിഞ്ഞും
               കലങ്ങിത്തെളിഞ്ഞും
               കിലുങ്ങിക്കുലുങ്ങി
               ഒഴുകി... ഒഴുകി... ഒഴുകി
               പുഴയും ഞാനും.
                                                      കവിത 
                                                   അധ്യാപിക

സമയം

                    ഇത്തിരി നേരമേയുള്ളൂ
                    നമുക്കിനിയിവിടെ
                    ഇളവേല്ക്കാൻ.
                    ഇത്തിരി മാത്രയേയുള്ളൂ
                    നമുക്കിവിടെ
                    കൈകോർത്തു നീങ്ങാൻ
                    വരിക സഖീ,
                    നീയെൻ കുടക്കീഴിലായ്
                    അത്രമേൽ അരികത്ത്
                    ചേർന്നു നിൽക്കൂ.
                                               കവിത .
                                           അധ്യാപിക

കാലം

              വിരഹിണിയായ കാലം
              വിദൂരതയെ നോക്കി വിതുമ്പുമ്പോൾ 
               വിജനതയിലെ പ്രതീക്ഷയായി
               മാറുക മാനവരെ.
കെ. ഷീല
മലയാള ഭാഷാധ്യാപിക

ആത്മ സഖി

               ഒരുപാടു പേ൪ വരും
              കൂട് കൂട്ടും
              ഇളവെയിലേല്ക്കുമീ ചില്ലയിൽ
             പിന്നെ ഒരു ന‍ാൾ
             അകലേയ്ക്കകലേയ്ക്കകന്നു പോകും 
            മൽ സഖീ
            അന്നുമീ ചില്ലയിൽ
            കൊക്കുകൾ ചേ൪ത്ത് രണ്ടിണക്കിളികൾ
            അത് ഞാനും നീയും മാത്രം സഖീ...
കെ. ഷീല
മലയാള ഭാഷാധ്യാപിക

മഴ

                പ്രണയ പ്രവാഹമായ് എ൯
               നോവിന്റെ ആഴങ്ങളിൽ ആശ്വാസമായ്
               പെയ്തിറങ്ങുന്നവൾ
               കുളിരുള്ള രാഗമായ് അലിയുന്നു.
             എ൯ നിറമുള്ള സ്വപ്നങ്ങളിൽ
              നനവുള്ള കൈയാൽ തഴുകുന്നു
             എ൯ വിറയാ൪ന്ന തനുവിന്റെ തന്ത്രികളിൽ
             ഇവളെന്റെ അഴലിന്റെ ആശ്വാസമായി
             അരികത്തണഞ്ഞവൾ -എ൯ പ്രിയസഖി..
കെ. ഷീല
മലയാള ഭാഷാധ്യാപിക