"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 113: വരി 113:
കരിപ്പൂർ നെടുമങ്ങാട്<br>
കരിപ്പൂർ നെടുമങ്ങാട്<br>
തിരുവനന്തപുരം
തിരുവനന്തപുരം
== '''സിനിമാസ്വാദനം''' ==
ബ്രിഡ്ജ്
പാലത്തിലൂടെ ഒരു കുട്ടി മാലയുമായി ഓടി വരുന്നതോടെയാണ് കഥയാരംഭിക്കുന്നത്.ഒരേ കാലഘട്ടത്തിൽ രണ്ട് സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിൽ നടക്കുന്ന സന്ദർഭങ്ങളെ ചേർത്തിണക്കിയ സിനിമയാണ് ബ്രിഡ്ജ്.അൻവർ റഷീദാണ് സംവിധാനം. എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന കുട്ടി അവനാഗ്രഹിക്കുന്ന സ്നേഹമൊഴിച്ച്. അവന്റെ പേര് ആകാശ്.10-12 വയസ്സുള്ള കുട്ടി.സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന് തെരുവുവീഥിയിൽ നിന്ന് ഒരു പൂച്ചകുട്ടിയെ കിട്ടുന്നു.അതിന് ആകാശ് ടിമ്മു എന്ന ഓമനപേര് നൽകുന്നു. അതിനെ അച്ഛൻ കാണാതെ വീട്ടുവേലക്കാരി മേരിയുടെ സഹായത്തോടെ വീട്ടിൽ വളർത്തുന്നു.അച്ഛന്റെ കഥാപാത്രം മറ്റൊരു രീതിയിലാണ്. തികച്ചും ഭൗതികപരമായ ഇഷ്ടം മാത്രമുള്ള കഥാപാത്രം.
വീട്ടിൽ മകന് തെരുവിൽനിന്നു കിട്ടിയ പൂച്ചയെ വളർത്തുന്നതിന് വിലക്കു നൽകുന്നു അച്ഛൻ.എന്നാലും തീരാത്ത വാത്സല്യം മകനോടുണ്ട്.പൂച്ചക്കുട്ടിയെ വെറും ഒരു പാഴ്‌വസ്തുവായി കണ്ട് ചവറുകൾക്കിടയിൽ വലിച്ച് എറിയുന്നു.അവൻ കരഞ്ഞ്കരഞ്ഞ് തളരുന്നു. അത്രമാത്രം ആ പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നു.എന്നാൽ ഒടുവിൽ പനിപിടിച്ച് കിടപ്പിലാകുന്നു.തുടർന്ന് വേലക്കാരി മേരിയുടെ ആവശ്യപ്രകാരം അച്ഛൻ ആ പൂച്ചയെ തേടിപ്പോകുന്നു.എന്നാൽ കിട്ടുന്നില്ല.നിരാശനായി തിരികെ വീട്ടിൽ എത്തുന്നു.എന്നാൽ നിസ്സഹായനായി വിദൂരത്തേക്ക് ജനാലവഴി നോക്കിനിൽക്കുകയാണ് ആകാശ്.
എന്നാൽ മറ്റൊരു കുടുംബം ,ദാരിദ്ര്യമുള്ള കുടുംബം.ഇതിലെ മകൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സലിംകുമാറാണ്.എന്നാൽ ഭാര്യാകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അകാലത്തിൽ മറഞ്ഞുപോയ കല്പനചേച്ചിയാണ്.
വാർദ്ധക്യത്തിന്റെ നിഷ്കളങ്കതയും നിസഹായതയും നിറഞ്ഞുനിൽക്കുന്ന മറവിരോഗം ബാധിച്ച അമ്മ മകനെ പോലും തിരിച്ചറിയാൻ ഏറെ പ്രയാസമാണ്.എങ്കിലും തന്റെ ആഗ്രഹങ്ങളെ ചിറകിൽ ഉയർത്താൻ ആഗ്രഹിക്കുന്ന അമ്മ. ഓർക്കാനും ചിന്തിക്കാനും കഴിവുള്ള ചെറുമകൾ അവളുടെ ബാഗ് എടുത്തു എന്നതു കാരണം ഉപദ്രവിക്കാൻ മടിക്കാത്ത ചെറുമകൾ.തന്റെ മകൻ തന്നെ എന്നെങ്കിലും ബോട്ടിൽ കയറ്റി പട്ടണത്തിൽ കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ പ്രത്യാശയോടെ ഓരോ മിനിറ്റിലും ജീവിതം മുന്നോട്ടു നീക്കുകയാണ്.ക്ഷമയുടെ നെല്ലിപലകകടന്ന് ഭാര്യയോട് പൊട്ടിത്തെറിക്കുന്ന ഭർത്താവ്.ഭർത്താവിന്റെ പൊട്ടിത്തെറിയിൽ മനംനൊന്ത് സ്വന്തം വ്യാകുലതകളോട് ഉറക്കെപറഞ്ഞ്കൊണ്ട് പരിഭവം പറയുന്ന ഭാര്യ.എന്നാൽ പരിഭവത്തിന്റെ ദൈർഘ്യം കാരണം ഭർത്താവ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുന്നു.വഴക്ക് ഉണ്ടാക്കരുത് എന്ന് നിസ്സഹായതയുടെ ശബ്ദത്തിൽ അമ്മ പറയുന്നുണ്ട്.എന്നാൽ അമ്മ യെ ഉപേക്ഷിക്കാൻ മകൻ തീരുമാനിക്കുന്നു.‌
പിറ്റേന്ന് രാവിലെ അമ്മയെ പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.പട്ടണത്തിൽ ചെന്നശേഷം വഴിയരികിൽനിന്നും ഭക്ഷണം വാങ്ങിനൽകുകയും ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുന്നു. ഉത്കണ്ഠയോടെ മകൻ കുടിക്കാൻ വെള്ളം കൊടുക്കുന്നു.ഐസ്ക്രീം വാങ്ങി നൽകുകയും ആഴക്കടലിന്റെ തിരകളിൽ പാദം നനയ്ക്കുകയും ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം തിയേറ്ററിൽ പോയി തമിഴ് സിനിമ കാണുകയും ചെയ്യുന്നു.ഇടയ്ക്ക് പരസ്യം ആകുമ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മകൻ തന്റെ കൈയിലിരുന്ന പൊതി അമ്മയുടെ മടിയിൽ വച്ച് പുറത്ത് കടക്കുന്നു.മനസ്സില്ലാമനസ്സോടെയാണ് മകൻ ഇതൊക്കെ ചെയ്യുന്നത്.മകന്റെ മനസ്സിലെ വിഷമം മകൻ ഉറക്കെ കരഞ്ഞുതീർക്കുന്നു.(മകന് അമ്മയോടുള്ള സ്നേഹം പല ദൃശ്യങ്ങളിലും നമ്മൾ മനസിലാക്കുന്നു.)ഒടുവിൽ തിരികെയുള്ള ബസ്സിൽ കയറി മകൻ യാത്രയാകുന്നു.തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മയും പൂച്ചയും ഒരുമിച്ചിരിക്കുന്നു.
മറ്റുള്ളവരെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തവർക്ക് തന്റെ തെറ്റ് മനസ്സിലാക്കാനുള്ള ഒരു അവസരമാണ് ഈ സിനിമ പങ്കുവെക്കുന്നത്.എനിക്ക് വേറെ പ്രിയപ്പെട്ട നല്ല സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്.
കഥയ്ക്കുപറ്റിയ പശ്ചാത്തലമാണ് ആവിഷ്കരിച്ചിരിക്കുന്നത്.കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കതയും, മനുഷ്യനും മൃഗങ്ങൾക്കുമിടയിൽ ഉണ്ടാവുന്ന വാത്സല്യവും അതിതീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു.
മഴയുടെ ശബ്ദദൃശ്യങ്ങളും അനുഭവിച്ചു.സിനിമ കാണുന്നത് പോലെയല്ല കഥ നടക്കുന്നിടത്ത് ഞാൻ നിൽക്കുന്നത് പോലെയാണ് അനുഭവിച്ചത്.
ദൃശ്യാവിഷ്കാരത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കേണ്ടവയാണ് സിനിമ എന്നതിന് ഒരു ഉദാഹരണമാണ് .ഈ സിനിമ മനസ്സിനെ ഏറെ സ്വാധീനിച്ചു.എവിടെയൊക്കെയോ എന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് പങ്കുണ്ട്.
മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളേയും ഈ സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.ചില മനുഷ്യർ ഇങ്ങനെയും ജീവിക്കുന്നുണ്ട്.ഈ ലോകത്തിൽ തന്റെ സഹജീവികളോടു പോലും കരുണയില്ല.എന്നാൽ മറ്റുചിലരുണ്ട് ഇതൊക്കെ ചെയ്യണം എന്നുണ്ട് എന്നാൽ ബന്ധങ്ങളുടെ ബന്ധനം അനുവദിക്കുന്നില്ല.സ്നേഹിക്കുന്നവർക്കു വേണ്ടി ചിലരെ ഉപേക്ഷിക്കേണ്ടി വരുന്നു.മനസ്സില്ലാമനസ്സോടെ.. എങ്കിലും ഒറ്റപ്പെടുന്നവരുടെ വേദന പേറുന്നവരെ ഒന്ന് ഓർക്കാൻ, ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരാൻ, സ്വന്തം തെറ്റു മനസ്സിലാക്കാൻ ഈ സിനിമ ഒരു വഴികാട്ടിയാണ്.ഒടുവിൽ എല്ലാത്തിനും സാക്ഷിയായി ആ പാലവും പ്രകൃതിയും ബാക്കിയായി.
ഈ സിനിമ ഒരു സന്ദേശം നൽകുന്നു.നാമും ഒരുനാൾ വാർദ്ധക്യത്തിലെത്തും.നമുക്കും രോഗം ബാധിക്കും.ചിലപ്പോൾ ഉപേക്ഷിക്കപ്പെടും.എല്ലാറ്റിനും സാക്ഷിയായി ഈ കാലം ബാക്കി.
അശ്വനി എസ് വി
ക്ലാസ് 10

07:55, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കഥ

ചിതലരിച്ച ഹൃദയം

സജിന ആർ എസ്

പരന്നുകിടക്കുന്ന നിശബ്ദതയുടെ മതിൽകെട്ടുകളെ തകർത്തുകൊണ്ട്, ഗതിയില്ലാതെ ദിശതെറ്റി എത്തിയ കാറ്റ് എന്റെ കാർക്കൂന്തലിനെ അതിന്റെ തോഴിയാക്കി, കുസൃതിക്കാറ്റ്! അവശേഷിച്ച നിശബ്ദതയെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് ഇലകൾ നൃത്തച്ചുവടുകൾ വച്ചു. എങ്കിലും എനിക്കു ചുറ്റും സന്തോഷവും സമാധാനവും പരത്തിക്കൊണ്ടചുനിന്ന ആ പ്രകൃതിയെ ഞാൻ ശ്രദ്ധിച്ചില്ല, ആസ്വദിച്ചില്ല എന്റെ ഉള്ളിൽ ഓഖി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ കടന്നു പോകുമ്പോൾ‌ ഞാൻ കൂടുതൽ ഓഖിക്ക് ഇരയാകുന്നു അറിയില്ലാ എനിക്ക് സന്തോഷത്തിന്റെ ഓഖിയാണോ സങ്കടത്തിന്റെ ഓഖിയാണോ വിജയത്തിന്റെ ഓഖിയാണോ പരാജയത്തിന്റെ ഓഖിയാണോ എനിക്ക് വേണ്ടി ആഞ്ഞടിക്കുന്നതെന്ന്.പക്ഷേ ഒന്നറിയാം മനുഷ്യർ ഒരു ചരടിന്റെ അറ്റത്ത് പാറിപ്പറക്കുന്ന പട്ടമാണ്, നിശ്ചയമായും അതിന്റെ അറ്റം ഒരാളുടെ കൈയ്യിലുണ്ട്. ഈശ്വരന്റെ കൈയിൽ. ഞാൻ ഞാനെന്ന അർത്ഥത്തിൽ എന്നിലേക്ക് പോയേക്കാം. സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വിനോദയാത്രയ്ക്ക്. 1999 ഡിസംബർ 5-ന് കിഴക്കേതറവാട്ടിലെ രാധയ്ക്കും സുന്നത്ത് പള്ളിയുടെ പ്രസിഡന്റായ മുഹമ്മദ് ഖാനിനും ഐശ്വര്യലക്ഷി പോലുള്ള ഒരു മകൾ ജനിച്ചു. റേഷൻകടയിൽ അരി വാങ്ങുവാൻ വന്ന രാധ എന്നുപേരുള്ള അതിസുന്ദരവതിയായ യുവതിയെക്കണ്ട് റേഷൻകടയിൽ ഉപ്പയെ സഹായിക്കാൻ നിന്ന ഖാൻ എന്ന മുസല്മാനായ പയ്യന് പ്രണയം.അതാണ് അമ്മയും ഉപ്പയും. അവരുടെ കല്യാണത്തിന് എതിരുകളുണ്ടായിരുന്നെങ്കിലും വടക്കേത്തറവാട്ടിലെ രാമൻകുട്ടി, അവരുടെ വിവാഹം കഴിപ്പിച്ചുകൊണ്ട് കിഴക്കുകാരോടുള്ള പ്രതികാരം സഫലമാക്കി.ഐശ്വര്യലക്ഷ്മിയെപ്പോലുള്ള മകൾക്കവർ ഐശ്വര്യഖാൻ എന്നു പേരിട്ടു.ഉനി ഐശ്വര്യഖാനിന്റെ ജീവിതം അവളുടെ നാളുകൾ. കുട്ടിക്കാലത്തെ സൗഹൃതക്കൂട്ടുകളെ താഴിട്ട് പൂട്ടിയ നാളുകൾ. ജാതിയുടെ പേരിൽ കളിയാക്കലുകൾ നിറഞ്ഞ സ്കൂൾ ദിനങ്ങൾ. ജീവിതത്തോട് മടുപ്പുളവാക്കുന്ന രാവുകൾ.2016-ൽ ഞാൻ സ്വാതന്ത്യത്തിന്റെ ചിറകുയർത്തി പറക്കാൻ കൊതിക്കുകയാണ്. എന്റെ നാട് വിട്ട് പഠനാവശ്യമായി,തമിഴ്നാട്ടിലേക്ക്. നാട്ടിൽനിന്ന് മാറാനോ ,അമ്മയെയും, ഉപ്പയെയും പിരിഞ്ഞിരിക്കാനുള്ള ശക്തികൊണ്ടോ അല്ല എനിക്ക് സന്തോഷം തോന്നിയത്. പുതിയ നാടാകുമ്പോൾ എന്നെ പറ്റിയറിയില്ലായിരിക്കും.കളിയാക്കലിന്റെ മുഖംമൂടാൻ സാധിച്ചേക്കും.അത് മാത്രമായരുന്നു മനസ്സിൽ. അങ്ങനെ തിങ്കളാഴ്ച്ച വൈകുന്നേരം 5.00 മണിയ്ക്കുള്ള ട്രെയിനിൽ ഞാൻ പരിചയമില്ലാത്ത തമിഴ്നാട്ടിൽ എത്തി.ജീവിതത്തിന്റെ പല പേജുകളും കടന്നെങ്കിലും സന്തോഷത്തിന്റെ ആദ്യ പേജായിരുന്നു അത്. ആതിരയുമായി ചങ്ങാത്തത്തിലാവാൻ അത്രപാടില്ലായിരുന്നു. ഞങ്ങൾ രാവിലെ ഒരുമിച്ചായിരുന്നു കോളേജിൽ പോയത്. ഞാൻ ഏതോ ഒരു ജന്മത്തിൽ അനുഭവിച്ച സുഖം. കാറ്റുകൾ മുടിയിഴകളെ തഴുകുന്നു. നിശബ്ദത തെല്ലുമില്ലെങ്കിലും ഞാൻ പൂർണ്ണ നിശബ്ദത അനുഭവച്ചു.ആരുടെയോ മായാവലയത്തിൽ കുടുങ്ങിയതുപോലെ. ആതിര ആദ്യം തന്നെ കാന്റീനിൽ സ്വാഗതം ചെയ്കതു. നീണ്ടു പൊക്കം കുറഞ്ഞ ആ കാന്റീനെക്കാളും ഞാൻ അതിന്റെ പുറകിലുള്ള പച്ച മൈതാനത്തെ ആകർഷണത്തിലാക്കി.ആ സുന്ദര ലോകത്തേക്കുള്ള എന്റെ ആഗമനകത്തെ തടഞ്ഞെന്നവണ്ണം ആതിര പറഞ്ഞു. ‍ഡോണ്ട് ഗോ ദാറ്റ്സ് സൂയിസൈട് പോയിന്റ് എങ്കിലും കിളിപോയ മട്ടിൽ മുന്നോട്ടു ഗമിച്ചു. ആ ആഗമനം എന്റെ ജീവിതത്തിൽ നഷ്ടം വിതച്ചു. എന്നെ ജീവനോടെ കൊന്നു. കൈയിറക്കമുള്ള ഷർട്ടും തീരെ ചെറുതെന്ന് തോന്നുന്ന തൊപ്പിയും കാലുകൾ കഴിഞ്ഞ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ച പാന്റ്സും ധരിച്ച ഒരാൾ. ഒരു വെള്ള കടലാസ് ഇടയ്ക്കിടക്ക് പൊക്കിനോക്കി നെടുവീർപ്പിട്ടു കണ്ണുനീർമുത്തുകൾ പൊഴിക്കുന്നുണ്ട്. വസ്ത്രങ്ങൾ പോയ ശരീരത്തോടിണങ്ങാത്ത അയാൾക്ക് ഏകദേശം എന്റെ പ്രായം കാണും. അയാൾ കണ്ണുുതുടച്ചുകൊണ്ട് വലിയ പോക്കറ്റിൽ ആ കടലാസിട്ട് ഒരു സ്ത്രീയുടെ ഫോട്ടോ നോക്കി ആഞ്ഞുകരഞ്ഞു. അത് നെഞ്ചോടു ചേർത്ത് രണ്ടടി മുന്നോട്ടു പാദങ്ങൾ ചലിപ്പിച്ചു. ഇത്രയൊക്കെയായപ്പോൾ ഞാൻ വിളിച്ചു. ഹലോ വാട്ട് ആർ യൂ ഡൂയിങ് ഹിയർ? അയാൾ തിരിഞ്ഞു ആകാംഷയോടെ നോക്കി. അയാളുടെ പനിനീർ പൂ പോലെ ചുവന്ന ചുണ്ടുകൾ കുറച്ചുകൂടി ചുവക്കാൻ തുടങ്ങി. മേഘനിറമുള്ള അയാൾ ഒരു തമിഴനല്ലായിരുന്നു. മലയാളിയാണ്.പിന്നെ സിനിമാകഥ പോലെ ഞാനും അയാളും അവിടെ ഇരുന്നു.ഞാനൊന്നും അങ്ങോട്ടു ചോദിക്കാതെ തന്നെ ഇങ്ങോട്ട് ധാരധാരയായി പറയുവാൻ തുടങ്ങി. എന്റെ പേര് അർജ്ജുൻ അമ്മ ആവണി .. മുത്തശ്ശി കുറുമ്പിയാ........................................................ അങ്ങനെ ഒരുപാടൊക്കെ അർജ്ജുൻ പറഞ്ഞെങ്കിലും അവന്റെ അച്ഛൻ അതിലൊന്നുമില്ല . അവൻ മരണത്തിന്റെ വാതിൽ കൊട്ടിയതെന്തിനെന്നും പറഞ്ഞില്ല. ഞാനാ വിഷയം സൂചിപ്പിച്ചു. അർജ്ജുന്റെ അച്ഛൻ? അവന്റെ വെളുത്ത മുഖം ചുവന്നുതുടുത്തു. അച്ഛൻ ആ പേരിനൊരു അർത്ഥമില്ലേ? ആ സ്ഥാനം ആഗ്രഹിക്കാത്ത ആളുകളെ എന്തു വിളിക്കണം. ചതിയൻ! അതെ എന്റെ പാവം അമ്മയെ ചതിച്ചു നീചൻ!എന്നെപ്പോലെത്തന്നെ ചതിയന്റെ മകൻ കള്ളന്റെ കുഞ്ഞ് അങ്ങനെ ഒരുപാട് കേട്ട അവന്റെ ജീവിതം മടുത്തതാണ്. ഞാനും നിന്നെപ്പോലെയാണ് എന്നു തുടങ്ങി ഞാൻ വിസ്തരിച്ചു. ദിവസങ്ങൾ കഴിയുന്തോറും ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് കടന്നുപോയി. നേരം പുലർന്നു. സൂര്യനന്ന് നേരത്തെ വന്നുണർത്തി . മുറ്റത്തിറങ്ങിയ ഞാൻ കണ്ടത് ജെൻസ് ഹോസ്റ്റലിൽ നിന്നൊരു മ‍ൃതദേഹം ആംബുലൻസിൽ കയറ്റുന്നതാണ്.എന്റെ അർജ്ജുന്റെ ഫോട്ടോ ചുമരിൽ. അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീർപൂവ്, സമീപത്ത് പനിനീർപൂ ഹാരവും. കൂടിനിന്നവർ‌ പിറുപിറുത്തു. രാത്രി സ്വർണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അർജ്ജുൻ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സിൽ വിലങ്ങുവച്ചു.ഇപ്പോൾ ഞാൻ ഈ കടൽത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാൻ ആരുമില്ല,കടലമ്മയൊഴികെ.ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തിൽ ചിതകൂട്ടിയ നേരം,ചില ഒാർമ്മകൾ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി...... സജ്ന .ആർ .എസ്

കവിത

ഹൃദയം

ശ്രീരാഗ്

കാറ്റിനോടൊപ്പം പറക്കും

ഒരു ഇലയാണെന്റെ ഹൃദയം

ചിറകുകൾ തൊഴിഞ്ഞ

തുമ്പി പോലാണെന്റെ ഹൃദയം

ഇന്ദ്രദേവൻ ദർശിക്കാത്തൊരു

കുഞ്ഞുചെടിയാണെൻ ഹൃദയം

കാലത്തിനോടൊപ്പം ഒഴുകി

വന്ന കാറ്റായിരുന്നല്ലോ നീ

അത് ഇലകളെ തഴുകും

പോലെ നീയും എന്നെ തഴുകിയില്ലെ

കണ്ണീർ മഴയത്ത് നനഞ്ഞ

ഒരു ചെടിയല്ലേ നീ

ഉരുകിത്തീർന്ന തീ

ആയി ഞാൻ

ചിതലരിച്ച സ്വപ്നങ്ങൾ

ചിതകൂടിയ നേരം

ചില ഓർമ്മകൾ ബാക്കിയായി

ഞാൻ ഒറ്റക്കായ്
ശ്രീരാഗ് 8.സി

യാത്രാനുഭവം


മഴ പ്രതീക്ഷിച്ച് ഒരു നടത്തം

14-7-2018 രാവിലെ ഞാൻ വളരെയധികം പ്രതീക്ഷകളോടെ ഉറക്കം ഉണർന്നു. ട്യൂഷന് പോകാൻ പോലും ഞാൻ അമ്മയുടെ വഴക്ക് ഭയന്നാണ് എഴുന്നേൽക്കുന്നത്.ഇന്ന് ആരും പറയാതെ ആരും വിളിക്കാതെ എല്ലാരും എളുന്നേൽക്കുന്നതിന് മുമ്പ് ഞാൻ എഴുന്നേറ്റു.പൊൻമുടി എന്ന് പറയുന്നത് ഒരു തേയിലത്തോട്ടം എന്നതിനപ്പുറം മറ്റൊന്നും എനിക്കറിയില്ലായിരുന്നു.മറ്റുള്ളവർ പറയുന്നതിനപ്പുറം പൊൻമുടുിയെന്ന സത്യത്തെ ഞാൻ ശരിക്കും അനുഭവിക്കുകയായിരുന്നു.മഞ്ഞുകൊണ്ട് മൂടുന്ന വമ്പൻ പാറകൾ ദൂരെ നിന്ന് നോക്കുമ്പോൾ ഒരു കല്ലിനുമുകളിലെ ഉറുമ്പുകളെപ്പോലെ അപരിചിതരായ കുറേ മനുഷ്യരെ കാണാമായിരുന്നു.വീട്ടിൽ നിന്നും സ്കൂളിലേക്കും പിന്നെ മൃഗശാല, സിനിമാപുരയിലേക്കും ഇതുകഴിഞ്ഞ് ഒരുപാട് ബന്ധുവീട് ഇവിടെയൊന്നുമല്ലാതെ സ്കൂളിൽനിന്ന് കൂട്ടുകാരുമായുള്ള ഈ യാത്ര നഷ്ടപ്പെട്ടുപോയ നിമിഷങ്ങളെ വീണ്ടും എന്നിലേക്ക് കൊണ്ടവരാൻ പോന്നതായിരുന്നു.ഓരോ വളവ് കഴിഞ്ഞ് മുകളിലേക്ക് പോകുന്തോറും മഞ്ഞ് കൂടിക്കൊണ്ടേ ഇരുന്നു.എന്റെ കൂട്ടുകാർ തൊപ്പിയും തോർത്തും എടുത്ത് മഞ്ഞ് തടയുമ്പോൾ എനിക്ക് ആ മഞ്ഞ് വളരെയധികം ആസ്വദിക്കാൻ കഴിയുഞ്ഞു.ഇടയ്ക്കുവച്ച് ചെവിയും മൂക്കും അടയുകയും തൊണ്ട വല്ലാതെ വേദനിക്കുകയും ചെയ്തു.ഇത് എപ്പോഴുെ ഉണ്ടാകുന്നതല്ലേ എന്ന് കരുതി സമാധാനിക്കുകയായിരുന്നു.ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിലെ സഹപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഈ മഴനടത്തം എന്റെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായിരുന്നു.പദമശ്രീ ലക്ഷ്മിക്കുട്ടിവൈദ്യർ ഉദ്ഘാടനം ചെയ്ത ഈ മഴനടത്തം പലകുട്ടികളുടെയും മനസ്സിൽ പല ആഗ്രഹങ്ങളായിരുന്നു.മഴനടത്തം എന്ന് പറയുമ്പോൾ പറയുവാൻ മാത്രം ഉള്ളതാകരുത് ,മറിച്ച് ശക്തിയായ മഴയും കാറ്റും ഞാൻ പ്രതീക്ഷിച്ചു.പക്ഷെ എന്റെ കൂട്ടുകാരിൽ ചിലർ മഴ പെയ്യരുതെന്നും ആഗ്രഹിക്കന്നവർ ഉണ്ടായിരുന്നു.പൊന്മുടിയിലെ ഈ നടന്നുള്ള യാത്രയിൽ നമ്മുടെ കൂടെ മഴയും ഉണ്ടായിരുന്നെങ്കിൽ എന്നാണ് ഞാൻ അതിയായി ആഗ്രഹിച്ചത്.മനസ്സിലെ പ്രതീക്ഷപോലെ മഴ ചെറുതായി പൊടി‍ഞ്ഞപ്പോൾ മഴ ഉച്ചത്തിൽ പെയ്യാൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.ബസിൽ നിന്ന് ഓരോ വളവ് തിരിയുമ്പോഴും മനോഹരമായ മഞ്ഞ് മൂടിയ ഭാഗങ്ങൾ അങ്ങോട്ടു ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു.അതിനിടയിൽ ഞാൻ പെട്ടന്ന് ഒരു കാര്യം കണ്ടു.പകുതി ഒടിഞ്ഞ് ഒരാളോളം പൊക്കമുള്ള ഒരു മരം അതിനുമുകളിൽ ഒരു കരിമ്പൂച്ച.ശരിക്കും അതൊരു പൂച്ചയായിരുന്നില്ല ഒടിഞ്ഞുപോയ ഭാഗത്തിന്റെ ബാക്കിയായിരുന്നു.ബസ് തിരിഞ്ഞ് പോയപ്പോഴും ഞാൻ ശ്രദ്ധിച്ചു. അപ്പോഴും അതിന് ആ രൂപം തന്നെയായിരുന്നു.ശക്തമായ കാറ്റിനു പോലും അകറ്റാൻ കഴിയാത്ത രണ്ടു മരങ്ങൾ പരസ്പരം തന്റെ ശിഖരങ്ങൾ കൊണ്ട് കെട്ടിപ്പുണർന്ന് നിന്നിരുന്നു.രണ്ടുമൂന്നു മരങ്ങൾ അതിനുതാഴെ, അതിനുതാഴെ പടുകൂറ്റൻ പാറ ,അതിനു താഴെയായി ഒരു വലിയ വിടവ് ആ വിടവി ലൂടെ വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു. വളവുകൾ തിരിയുന്ന ഭാഗത്ത് ചേർത്ത് കെട്ടിയ കല്ലുകളുടെ ഇടയിലൂടെ വെള്ളം ഒഴുകിവരുന്നുണ്ടായിരുന്നു.ഒറ്റ നോട്ടത്തിൽ എവിടെനിന്നാണ് ഇങ്ങനെ വരുന്നതെന്ന് തേന്നിപ്പോകുന്ന ഒരു കാഴ്ചയായിരുന്നു അത്.ബസ്സിൽ ഞങ്ങളോടൊപ്പം ആർത്തുവിളിക്കുകയും കൂട്ടുകൂടുകയുംചെയ്ത കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു ബാലചന്ദ്രൻസാർ. രൂപത്തിൽ വലിയ ഒരു സാറും സ്വഭാവത്തിൽ ചെറിയ ഒരു കുട്ടിയും ആയിരുന്നു.നമ്മളെ കൂവിത്തോൽപ്പിച്ച ആൺക്കുട്ടികൾക്കു നേരെ എതിർത്തുനിൽക്കുവാൻ മുദ്രാവാക്യം പറഞ്ഞുതന്ന് യാത്ര രസകരമാക്കിയ ബാലചന്ദ്രൻ സാറിനെ മഴനടത്തം ആരംഭിച്ചപ്പോൾ കാണാനില്ലായിരുന്നു.ആ ഒരു കാര്യത്തിൽ എനിക്ക് നിരാശ തോന്നിയിരുന്നു. മുടിയഴിച്ചിട്ട് തോർത്താനായി കാറ്റ് കൊള്ളുന്ന പുല്ലുകൾ.അവയെ തഴുകി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിച്ചപ്പോൾ മൂടൽമഞ്ഞ് ഞങ്ങൾക്കായി വഴിമാറിത്തരുരകയായിരുന്നു.നടത്തത്തിനിടയിൽ നേരിയ വെയിലും അവയ്ക്കിടയിലൂടെ ചെറുതായി ചാറ്റൽ മഴയും ഉണ്ടായിരുന്നു.വരുന്ന വാഹനങ്ങൾക്ക് വഴിമാറികൊണ്ട് നടക്കുമ്പോൾ ചില നിലവിളികൾ ഞങ്ങൾക്കിടയിൽ നിന്ന് ഉണ്ടായി.അട്ട കടിച്ചേ......അട്ട കടിച്ചേ...... എന്ന ഈ വിളിക്ക് കാതോർത്ത് കുറച്ചുപേർ ഉപ്പുമായി നിൽപ്പുണ്ടായിരുന്നു.കുളയട്ടയെ ഭയന്ന് മാറിയ പലരുടേയും കാലിലും കൈയിലും കുളയട്ട പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.പിന്നീടത് ഞങ്ങൾക്കിടയിൽ ഒരു രസകരമായ സംഭവമായി മാറുകയായിരുന്നു. സമയം ഉച്ചയോളം അടുത്തപ്പോൾ ഉച്ചഭക്ഷണം കഴിക്കാനായി പോയി.പോയ വഴിയിൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വഴികൾ കണ്ട്പിടിച്ച് പോകുന്ന ഒരു കളിയിലും ഞങ്ങളേർപ്പെട്ടു.പൊന്മുടി വിദ്യാലയം ​എത്തുന്നതിനു മുമ്പേ പാറകളിൽ നിന്ന് മുകളിലേക്ക് പൊങ്ങി നിൽക്കുന്ന ഒരു വലിയ തേയിലമരം മരത്തിലെ വേരുകൾ എന്തോ ഒരു നിധികിട്ടിയതുപോലെ പാറകളെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു. വഴിതെറ്റുന്ന താറാവുകൾ അങ്ങനെ സംഭവിക്കാതിരിക്കാൻ മുന്നിൽ കാണുന്ന താറാവിന്റെ പിന്നാലെ നടക്കുന്നതുപോലെ സ്വയം തേയിലകൾക്കിടയിലൂടെ വഴി കണ്ടുപിടിച്ച് മുകളിലേക്കുപോകുന്നവുടെ പിറകെ മറ്റു കൂട്ടുകാരും പോകുന്നത് കാണാം.താഴെ വിദ്യാലയം എത്തുന്നതിനുമുമ്പ് കമ്പിമുടിയിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച് നിൽക്കുന്നതുപോലെ ഒരു മരം.അതുകഴിഞ്ഞ് കുറച്ചു നടക്കുമ്പോൾ ഒരു പാലം പാലത്തിനുതാഴെ പാറകളിൽ കൂടി ഒഴുകുന്ന അരുവി.ഐസ് വെള്ളത്തിനേക്കാൾ തീവ്രമായ തണുപ്പായിരുന്നു.അതിലെ വെള്ളത്തിന്.കുളയട്ട കടിച്ച വേദനപോലും അറിയാൻ കഴിയാതെ മരവിപ്പിക്കുന്ന തണുപ്പായിരുന്നുഅതെന്ന് എനിക്ക് തോന്നി .എന്നെ കുളയട്ട കടിക്കാത്തതിനാൽ എനിക്കത് അനുഭവിച്ചറിയാൻ കഴിഞ്ഞില്ല.അഹാരം കഴിഞ്ഞ് വീണ്ടും വെള്ളത്തിൽ കളിച്ചിട്ട് പാലത്തിൽ കൂടി കയറി കരയ്ക്കുവന്നു.അവിടെ നിന്ന് അത്രയ്ക്കും ബഹളം കാണിച്ച എന്നെ എന്തുകൊണ്ട് കുളയട്ടയ്ക്ക് കടിക്കാൻ തോന്നിയില്ല എന്ന സംശയവും എനിക്കുണ്ടായിരുന്നു.ഒരു റോഡിൽ നിന്ന് മറ്റേ റോഡുവരെ നടക്കാൻ കഴിയാത്തതുകൊണ്ട് അവിടത്തെ റോഡിൽ കയറി ഇരുന്നുംപിന്നെ അവിടെന്ന് തേയിലത്തോട്ടത്തിനരികിലൂടെ എളുപ്പന്ന് റോഡിൽ എത്തി.പിന്നെ എല്ലാസ്കൂളിലെ കുട്ടികളും നമ്മുടെ സ്കൂളിലെ ടീച്ചറും കുട്ടികളും കൂടി എത്തിയതിനു ശേഷം വളരെ വളരെ പെട്ടന്ന് യാത്ര അവസാനിപ്പിക്കുകയായിരുന്നു.നന്ദിപറഞ്ഞ് യാത്ര അവസാനിപ്പിച്ചെന്നറിഞ്ഞപ്പോൾ വളരെ നിരാശ തോന്നി.തീരുന്നതിനു മുമ്പ് പൊന്മുടിയെന്ന സുന്ദരി പൊട്ടി കരയുന്നതുപോലെ എനിക്ക് തോന്നി.മാനം കറുത്ത് ചെറുതായി കണ്ണുനീർ പൊലിച്ചിട്ട് പൊട്ടിക്കരയുരകയായിരുന്നു.ഞങ്ങൾ യാത്ര കഴിഞ്ഞ് മടങ്ങുന്നതിന്റെ സങ്കടമായിരിക്കും.മഴയായിപ്പൊഴിഞ്ഞത് പൊന്മുടിവിട്ട് ഇറങ്ങുന്നതുവരെ മഴ ആർത്ത് പെയ്യുകയായിരുന്നു.ഞാൻ പ്രതീക്ഷിച്ചതുപോലെ മഴ പെയ്തതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു.ഒരു പക്ഷേ മഴനടത്തത്തിന് പേരുകൊടുക്കാത്തവർക്കും സമയമായപ്പോൾ വരാത്തവർക്കും ഇതൊരു വലിയ നഷ്ടമായിരിക്കും.കഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളേയും തിരിച്ചുപിടിക്കാൻ കൊതിപ്പിക്കുന്നതാണ് പ്രകൃതിയിലെ പച്ചപ്പ്.അത് അനുഭവിച്ചാലേ അതിന്റെ തീവ്രത മനസ്സിലാവൂ.ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ പ്രവർത്തകർക്ക് നൂറു നൂറു നന്ദി.

കാർത്തിക എൽ

സെമിനാർ റിപ്പോർട്ട്

വിഷയം :സ്ത്രീശാക്തീകരണം

എക്കാലത്തും അവഗണിക്കപ്പെടുന്ന സമൂഹമാണ് സ്ത്രീ സമൂഹം.പത്താം തരത്തിലെ 'ഇരുചിറകുകളൊരുമയിലങ്ങനെ' എന്ന യൂണിറ്റിനെ ആസ്പദമാക്കികൊണ്ട് സമൂഹത്തിലെ വിവിധ രംഗങ്ങളിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു . സ്കൂൾ ഹാളിൽ വച്ചു നടത്തിയ സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംഘടിപ്പിച്ചിരുന്നു.

സ്ത്രീ അമ്മയാണ് , എന്നാൽ എപ്പോഴും സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ സ്ത്രീ സമൂഹത്തിനു മേൽ ചുമത്തികൊടുത്തിരിക്കുന്നു . സെമിനാറിന്റെ ഉദ്ഘാടനം വിദ്യാർത്ഥിയായ ഗോപി കൃഷ്ണൻ നിർവഹിച്ചു. അദ്ധ്യക്ഷ അൽഫിനയും സ്വാഗതം ഉണ്ണിക്കുട്ടനും ,ആശംസ ശ്രീറാം ,സാന്ദ്ര തുടങ്ങിയ വിദ്യാർത്ഥികളും നിർവഹിച്ചു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിലുടനീളം മോഡറേറ്ററായി വിഷ്ണു സജീവമായിരുന്നു.ആദ്യത്തെ പ്രബന്ധം 'കേരളവും വനിതാമുനേറ്റവും 'എന്നവിഷയംസംബന്ധിച്ചുള്ളതായിരുന്നു. ലക്ഷ്മിയായിരുന്നു പ്രബന്ധാവതാരക. കേരളത്തിലെ വിവിധ മേഖലകളിലെ വനിത മുന്നേറ്റത്തെകുറിച്ച് ചർച്ചചെയ്തു. പ്രബന്ധാവതാരണത്തിനു ശേഷം അതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിക്കുകയും തികച്ചും വ്യക്തമായ മറുപടികൾ അവതാരക നൽകുകയും ചെയ്തു.മാധ്യമങ്ങളിൽ ഏതൊക്കെ രംഗങ്ങളിലാണ് സ്ത്രീ സാന്നിധ്യം എന്നതിനെ സംബന്ധിച്ച് ചർച്ച ചെയ്യപ്പെട്ട സെമിനാറായിരുന്നു അത്.ഒരോ സെമിനാറിനു ശേഷം ചോദ്യോത്തരങ്ങൾ ഉണ്ടായിരുന്നു. 'സ്ത്രീ ശാക്തീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ അപർണ എച്ച്.എസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം വൻതോതിൽ വികാസം പ്രാപിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുകളിൽ അവ സ്ത്രീ ശാക്തീകരണത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ പ്രബന്ധത്തിലെ ചർച്ചാവിഷയം. അപർണ വിനോദ് അവതരിപ്പിച്ച സെമിനാറായിരുന്നു 'ഗാർഹിക പീഡന നിരോധന നിയമം 'സ്ത്രീകൾ ഭർതൃഗ്രഹത്തിലും മറ്റും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും അവയ്കെതിരെയുള്ള നിയമത്തെയും കുറിച്ച് ചർച്ചചെയ്യപ്പെട്ടു.അവസാനത്തെ പ്രബന്ധം 'സ്ത്രീ സംരക്ഷണ നിയമങ്ങൾ 'കുറിച്ചായിരുന്നു.ഗായത്രിയായിരുന്നു പ്രബന്ധാവതാരക.സ്ത്രീ സംരക്ഷണത്തിനു വേണ്ടി പുറത്തിറക്കിയിട്ടുള്ള നിയമങ്ങളെക്കുറിച്ചായിരുന്നു ഇത്. 5 പ്രബന്ധങ്ങളിലൂടെ ഒരു സെമിനാർ ആവിഷകരിക്കുക എന്നതിലുപരി സമൂഹത്തിലെ സ്ത്രി സാന്നിധ്യത്തെകുറിച്ച് ഞങ്ങളടങ്ങുന്ന പുതുതലമുറബോധവാന്മാരായിരിക്കണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. വിജയലക്ഷമിയുടെ' മഴയ്ക്കപ്പുറം' എന്ന കവിതയ്ക്ക് 8ാംക്ലാസിലെ ഗോപികയും കൂട്ടുകാരും ചേർന്ന് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്.

ആസ്വാദനക്കുറിപ്പ്.

കിണറ്റുവെള്ളത്തിന്റെ വീർപ്പുമുട്ടലുകൾ പെണ്ണിന്റെയും.....

വിജയലക്ഷമിയുടെ' മഴയ്ക്കപ്പുറം' എന്ന കവിതയ്ക്ക് 8ാംക്ലാസിലെ ഗോപികയും കൂട്ടുകാരും ചേർന്ന് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ്.

കിണറ്റുവെള്ളത്തിന് ആറ്റിൽ പതിക്കാനുള്ള അവസരം ലഭിക്കുന്നില്ല.ഇത് തീർത്തും കിണറ്റുവെള്ളത്തിന്റെ മാത്രം വീർപ്പുമുട്ടലല്ല.അതിനുപരിയായി ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയും ഇതു തന്നെയാണ് എന്നു നമുക്ക് മനസിലാക്കാം.ഇഷ്ടമുള്ള കാഴ്ചകൾ കാണാനും ,സ്വയം ജീവിക്കാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ കിണറ്റുവെള്ളത്തെപ്പോലെ ഇരുട്ടിൽ ഒതുങ്ങിക്കൂടാനാണ് അവൾക്ക് സമൂഹം വിധിച്ചിരിക്കുന്നത്. എന്തൊക്കെയോ ആഗ്രഹിക്കുകയുംകഴിയാതെ വരുകയും ചെയ്യുന്ന സ്ത്രീയെ സമുദ്രത്തിൽ എത്താൻ കഴിയാത്ത കിണറ്റുവെള്ളമായി ഉപമിക്കാം.കായൽജലം പോലെ ഒഴുകി നടക്കാനോ പഴയ ഓർമകൾ അയവിറക്കാനോ അതിൽ ആനന്ദം കണ്ടെത്താനോ കിണറ്റുവെള്ളത്തിന്സാധിക്കുന്നില്ല.ഇടക്കിടെ തനിക്ക് കാണാൻ സാധിക്കുന്ന പ്രകാശകിരണങ്ങളെ ഒന്നടുത്തറിയാൻ അവളും ആഗ്രഹിക്കുന്നുണ്ട്.പക്ഷേ അതിലേക്കുയർന്നെത്താൻ അവൾക്കു സാധിക്കുന്നില്ല.ഒരോ സ്ത്രീയുടെയും അവസ്ഥ ഇതു തന്നെയാണ്.എത്ര ആനന്ദമുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കാനാണ് അവളുടെ വിധി.അത് പ്രകടിപ്പിക്കുമ്പോൾ അവൾക്ക് ലഭിക്കുന്നത് പുച്ഛവും പരിഹാസവും മാത്രമായിരിക്കും.സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാനോ പ്രശ്നങ്ങളെ തരണം ചെയ്യാനോ ഭൂരിഭാഗം സ്ത്രീകൾക്കും അവസരം ലഭിക്കുന്നില്ല.ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളോ പുഞ്ചിരികളോ അവളുടെ ജീവിതത്തിന് തിളക്കം നൽകുന്നില്ല. തന്റെ കൊച്ചു ജീവിതത്തിലെ ഓരോ വിലപ്പെട്ട നിമിഷവും നാല് ചുവരുകൾക്കുള്ളിൽ ഒതുക്കിവയ്ക്കാനാണ് അവളുടെ വിധി.ഇതുപോലുള്ള ചുവരുകൾക്കുളിൽ തന്നെയല്ലേ കിണറ്റുവെള്ളവും അകപ്പെട്ടിരിക്കുന്നത്?സമൂഹം കൽപ്പിക്കുന്ന ഈ ഇരുട്ടറയിൽ താളമില്ലാതെ ,ഇളക്കമില്ലാതെ ജീവിച്ചുതീർക്കുക എന്നതാണ് കിണറ്റുവെള്ളത്തിന്റെ അതിനുപരി സ്ത്രീയുടെ വിധി.ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും ഓരോ മഴത്തുള്ളിയും ഭൂമിയിലേക്ക് പതിക്കുന്നത്.എന്നാൽ കിണറ്റിൽ അകപ്പെട്ടു പോകുന്നതോടെ അവയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അസ്തമിക്കുന്നു.ഇതുപോലെ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും നിറഞ്ഞ മനസുമായാണ് ഓരോ സ്ത്രീയും തന്റെ ജീവിതം ആരംഭിക്കുന്നത്.എന്നാൽ തന്നോടൊപ്പം തന്നെ ഒരു ഇരുട്ടു മുറിയിൽ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുംഎരിഞ്ഞടങ്ങുന്നു.നീരൊഴുക്കിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്.എന്നാൽ കിണറ്റുവെള്ളത്തിന്റെ കാര്യത്തിൽ ഈ സൗന്ദര്യം പ്രത്യക്ഷമാകുന്നില്ല.ഒഴുകുന്ന ജലത്തിൽ മാത്രമേ പാറക്കെട്ടുകളും കയങ്ങളും ഉണ്ടാകുകയുള്ളൂ.അതുപോലെ എത്ര പ്രതിസന്ധികൾ ഉണ്ടായാലും ജീവിതം തന്റേതാക്കിമാറ്റാൻഏതൊരാളെയും പോലെ ഓരോ സ്ത്രീക്കും ആഗ്രഹമുണ്ടാകും.വെള്ളാരങ്കല്ലും തുള്ളിനീങ്ങുന്ന പരൽ മീനുകളും സന്തോഷത്തിന്റെ പ്രതീകം തന്നെയാണ്.എന്നാൽ കിണറ്റിലേക്ക് എത്തുന്ന മഴത്തുള്ളികൾക്ക് ഇത്തരത്തിലൊന്നും കിണറ്റിൽ കാണാൻ കഴിയുകയില്ല.സ്ത്രീയുടെ ജീവിതത്തിലും മനസിലും ഇത്തരം വെള്ളാരം കല്ലിന്റെ സാന്നിദ്ധ്യമില്ല.

പ്രിയപ്പെട്ട സുധീഷ്സാറിന്.....................

ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾ V R സുധീഷിന് അദ്ദേഹത്തിന്റെ 'വംശാനന്തര തലമുറ' എന്ന കഥവായിച്ച് എഴുതിയ രണ്ടു കത്ത്.....

സാർ എഴുതിയ കഥയായ വംശാനന്തര തലമുറ ഞാൻ വായിച്ചു.എനിക്ക് വളരെ സങ്കടം തോന്നി.ആ തവളയുടെ ത്യാഗവും കൊണ്ട് ഈ കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു.ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണ് ഇത്.ജീവ ശാസ്ത്ര് ക്ലാസിൽ കീറിമുറിക്കപ്പെടുകയും പിന്നീട് തുന്നിചേർത്ത ശരീരവുമായി കുളത്തിന്റെ ആഴങ്ങളിവൂടെ ആവും വിധം നീന്തിപോവുകയും ചെയ്യുന്ന തവളയുടെ കഥ വളരെ വേദനയോടെമാത്രമേ എനിക്ക് വായിക്കാൻ കഴിഞ്ഞുള്ളു. ആ തവള മനുഷ്യവംശത്തിന്റെ നന്മക്കായി തന്റെ ജീവിതവും ശരീരവും സന്തോഷപൂർവം ബലിയായി നൽകുന്നു.താൻ ചെയ്ത പ്രവർത്തിയുടെ മഹത്വം ഓർത്ത് ഒരുതുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ അത് മരിക്കുമന്ന. ഈ കഥ വളരെയധികം വേദനാജനകമാണ്.ഈ കഥയുടെ പ്രധാന കഥാപാത്രം അച്ഛൻ തവളയാണ്.പണ്ടുമുതലെ മനുഷ്യർ ജന്തുക്കളിലൂടെയാണ് പരീക്ഷണം ചെയ്യുന്നത്.നമ്മെ ആരെങ്കിലും ആക്രമിച്ചാൽ നമ്മുടെ പ്രിയതമയും മക്കളും കരയും.അതുപേലെയാണ് ഇവിടെയും തവള ചെയ്തത് ഏറ്റവും നല്ല കർമനിർവഹണമാണ് എന്നത് തവള ഇതിൽ പറയുന്നുണ്ട്.ഈശ്വരപൂർണമായ ഒരു നന്മയിൽ എന്റെ ശരീരമാകെ കുതിർന്നിരിക്കുകയാണ്.ഈശ്വരനാണ് ജന്തുജാലങ്ങളെല സൃഷ്ടിക്കുന്നത്.നന്മ ചെയ്യാനുള്ള മനസ് ആ തവളക്കുണ്ടെന്ന് ഈ കഥയിലൂടെ മനസിലാക്കാം.തവളയുടെ ജീവിതം വളരെയധികം മഹത്തായ ദാനവും ത്യാഗവുമാണ്.തവളയുടെ ജീവിതം വ്യർത്ഥമായില്ല. ജീവിതം എല്ലാവർക്കും വിലപ്പെട്ടതാണ്.അങ്ങനെ ആ തവളയും ഇതുകേട്ടുകൊണ്ടിരുന്ന തവളയുടെ ഭാര്യയും മരിക്കുന്നു.ഏറെ ദുഖത്തോടെയാണ് നാം ഈ കഥ ക്ലാസിൽ ചർച്ചചെയ്തത്.എത്ര ചെറിയ ജീവിയായാലും വലിയജീവിയായാലും ചിലർ മറ്റുള്ളവർക്കായി ജീവിതം സമർപ്പിക്കുന്നു.കീറിമുറിച്ചിട്ടും തവള ഒന്നും പറയുന്നില്ല.തന്റെ കാര്യം മഹത്തരമായ ദാനമെന്നോർത്ത് തവള സന്തോഷിക്കുന്നു.ഒരാൾക്കുനൽകാൻ കഴിയുന്ന ഏറ്റവും മഹത്തരമായ ത്യാഗം സ്വന്തം ജീവൻ തന്നെ.എല്ലാജീവികളെയും പേലെ ആ തവളക്കും ജീവൻ വിലപ്പെട്ടതാണ്.എങ്കിലും കുട്ടികൾക്കുവേണ്ടി പഠിക്കാൻ തവള സ്വന്തം ജീവൻതന്നെ കൊടുത്തു ഇതിൽ തവളയുടെ മുഖം എന്നിൽ വികാരമണർത്തി.ഇതിൽ തവളക്ക് ദുഖമില്ല.അതൊരു മഹത്തരമായ ദാനമായാണ് തവള കാണുന്നത്.അവർ പടിച്ച വസ്തുതകൾ ഓർമിക്കുന്നതിലൂടെ ആ തവളയെയും കുട്ടികൾ ഓർമിക്കും.തവളക്ക് ഒരുപാട് ത്യാഗം ,സഹിക്കേണ്ടി വന്നെങ്കിലും അതിനെക്കൊണ്ട് മനുഷ്യർക്ക് പ്രയോജനമുണ്ടായി.അതോടെ ആ തവളയുടെ ജീവിതം വളരെയർത്ഥമുള്ളതായി എന്നു നമുക്കു പറയാം, സാറിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
ആരോമൽ.വി

ബഹുമാനപ്പെട്ട സുധീഷ് സാറിന്,
വംശാനന്തരതലമുറ എന്ന കഥ പാഠപുസ്തകത്തിലൂടെ പരിചയരിചയപ്പെട്ടു.എന്തുഹൃദയസ്പർശിയായ കഥ .സ്വന്തം ജീവിതം ബലികൊടുത്തു കൊണ്ടുള്ള തവളയുടെ ത്യാഗമനോഭാവം ഞങ്ങളുടെ ക്ലാസിലെ പ്രധാന ചർച്ചാ വിഷയമായി .താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ഏവരെയും പോലെ ആകാംക്ഷാഭരിതരാണ് .ഈ കഥയിൽ പകുതിയും താങ്കളുടെ അനുഭവമാണെന്ന്ഞങ്ങൾ മനസ്സിലാക്കി ഈ കഥ പഠിച്ചതു കൊണ്ടാണോ എന്നറിയില്ല ഒരു ജീവിയെപ്പോലും ക്ലാസ്സിൽ പഠന വിഷയമാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ആ തവളയുടെ നിസ്സഹായത വർണിക്കുന്ന വരികളിൽ ഏതൊരാളെയും പോലെ എന്റെ കണ്ണുംനിറഞ്ഞു പോയി.അത് താങ്കളുടെ കഴിവുതന്നെയാണ്.ഈ തവളയുടെ ജീവൻ ഏറ്റു വാങ്ങിക്കൊണ്ട് ക്ലാസ്സിൽ അവർ ശരീരഭാഗങ്ങൾ മനസ്സിലാക്കി.എന്നാൽ മാനവികമൂല്യങ്ങൾ മനസ്സിലാക്കാൻ മനുഷ്യൻ ഇനിയും വൈകുന്നതെന്താണ്?വംശാനന്തര തലമുറ പഠിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.ഇപ്പോൾ ഞങ്ങൾ ഓരോരുത്തരും താങ്കളുടെ ആരാധകരാണ്.തവളയ്ക്ക് ഇത്തരത്തിൽ ഒരു കുടുംബമുള്ളതായും തവളയുടെ ത്യാഗമനോഭാവവും മനുഷ്യന് മാതൃകയാകേണ്ടതാണെന്നും ഉള്ള ഈ മികച്ച ആശയം യഥാർത്ഥ കഥാകാരന്റെ ഉയർച്ചയിലേക്കുള്ള വെളിച്ചമാണ് താങ്കഴുടെ കഴിവിനും ആശയസൃഷ്ടിക്കും മുന്നിൽ ഞങ്ങൾ ഈ കത്ത് സമർപ്പിക്കുകയാണ്. ഈ തവള ഞങ്ങൾക്കെന്നും മാതൃകതന്നെയാണ്
എന്ന്
8A വിദ്യാർത്ഥികൾ
ഗവ.എച്ച.എസ്.കരിപ്പൂർ,
കരിപ്പൂർ നെടുമങ്ങാട്
തിരുവനന്തപുരം

സിനിമാസ്വാദനം

ബ്രിഡ്ജ് പാലത്തിലൂടെ ഒരു കുട്ടി മാലയുമായി ഓടി വരുന്നതോടെയാണ് കഥയാരംഭിക്കുന്നത്.ഒരേ കാലഘട്ടത്തിൽ രണ്ട് സാഹചര്യങ്ങളിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിൽ നടക്കുന്ന സന്ദർഭങ്ങളെ ചേർത്തിണക്കിയ സിനിമയാണ് ബ്രിഡ്ജ്.അൻവർ റഷീദാണ് സംവിധാനം. എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന കുട്ടി അവനാഗ്രഹിക്കുന്ന സ്നേഹമൊഴിച്ച്. അവന്റെ പേര് ആകാശ്.10-12 വയസ്സുള്ള കുട്ടി.സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന് തെരുവുവീഥിയിൽ നിന്ന് ഒരു പൂച്ചകുട്ടിയെ കിട്ടുന്നു.അതിന് ആകാശ് ടിമ്മു എന്ന ഓമനപേര് നൽകുന്നു. അതിനെ അച്ഛൻ കാണാതെ വീട്ടുവേലക്കാരി മേരിയുടെ സഹായത്തോടെ വീട്ടിൽ വളർത്തുന്നു.അച്ഛന്റെ കഥാപാത്രം മറ്റൊരു രീതിയിലാണ്. തികച്ചും ഭൗതികപരമായ ഇഷ്ടം മാത്രമുള്ള കഥാപാത്രം. വീട്ടിൽ മകന് തെരുവിൽനിന്നു കിട്ടിയ പൂച്ചയെ വളർത്തുന്നതിന് വിലക്കു നൽകുന്നു അച്ഛൻ.എന്നാലും തീരാത്ത വാത്സല്യം മകനോടുണ്ട്.പൂച്ചക്കുട്ടിയെ വെറും ഒരു പാഴ്‌വസ്തുവായി കണ്ട് ചവറുകൾക്കിടയിൽ വലിച്ച് എറിയുന്നു.അവൻ കരഞ്ഞ്കരഞ്ഞ് തളരുന്നു. അത്രമാത്രം ആ പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നു.എന്നാൽ ഒടുവിൽ പനിപിടിച്ച് കിടപ്പിലാകുന്നു.തുടർന്ന് വേലക്കാരി മേരിയുടെ ആവശ്യപ്രകാരം അച്ഛൻ ആ പൂച്ചയെ തേടിപ്പോകുന്നു.എന്നാൽ കിട്ടുന്നില്ല.നിരാശനായി തിരികെ വീട്ടിൽ എത്തുന്നു.എന്നാൽ നിസ്സഹായനായി വിദൂരത്തേക്ക് ജനാലവഴി നോക്കിനിൽക്കുകയാണ് ആകാശ്. എന്നാൽ മറ്റൊരു കുടുംബം ,ദാരിദ്ര്യമുള്ള കുടുംബം.ഇതിലെ മകൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സലിംകുമാറാണ്.എന്നാൽ ഭാര്യാകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അകാലത്തിൽ മറഞ്ഞുപോയ കല്പനചേച്ചിയാണ്. വാർദ്ധക്യത്തിന്റെ നിഷ്കളങ്കതയും നിസഹായതയും നിറഞ്ഞുനിൽക്കുന്ന മറവിരോഗം ബാധിച്ച അമ്മ മകനെ പോലും തിരിച്ചറിയാൻ ഏറെ പ്രയാസമാണ്.എങ്കിലും തന്റെ ആഗ്രഹങ്ങളെ ചിറകിൽ ഉയർത്താൻ ആഗ്രഹിക്കുന്ന അമ്മ. ഓർക്കാനും ചിന്തിക്കാനും കഴിവുള്ള ചെറുമകൾ അവളുടെ ബാഗ് എടുത്തു എന്നതു കാരണം ഉപദ്രവിക്കാൻ മടിക്കാത്ത ചെറുമകൾ.തന്റെ മകൻ തന്നെ എന്നെങ്കിലും ബോട്ടിൽ കയറ്റി പട്ടണത്തിൽ കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ പ്രത്യാശയോടെ ഓരോ മിനിറ്റിലും ജീവിതം മുന്നോട്ടു നീക്കുകയാണ്.ക്ഷമയുടെ നെല്ലിപലകകടന്ന് ഭാര്യയോട് പൊട്ടിത്തെറിക്കുന്ന ഭർത്താവ്.ഭർത്താവിന്റെ പൊട്ടിത്തെറിയിൽ മനംനൊന്ത് സ്വന്തം വ്യാകുലതകളോട് ഉറക്കെപറഞ്ഞ്കൊണ്ട് പരിഭവം പറയുന്ന ഭാര്യ.എന്നാൽ പരിഭവത്തിന്റെ ദൈർഘ്യം കാരണം ഭർത്താവ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുന്നു.വഴക്ക് ഉണ്ടാക്കരുത് എന്ന് നിസ്സഹായതയുടെ ശബ്ദത്തിൽ അമ്മ പറയുന്നുണ്ട്.എന്നാൽ അമ്മ യെ ഉപേക്ഷിക്കാൻ മകൻ തീരുമാനിക്കുന്നു.‌ പിറ്റേന്ന് രാവിലെ അമ്മയെ പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.പട്ടണത്തിൽ ചെന്നശേഷം വഴിയരികിൽനിന്നും ഭക്ഷണം വാങ്ങിനൽകുകയും ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുന്നു. ഉത്കണ്ഠയോടെ മകൻ കുടിക്കാൻ വെള്ളം കൊടുക്കുന്നു.ഐസ്ക്രീം വാങ്ങി നൽകുകയും ആഴക്കടലിന്റെ തിരകളിൽ പാദം നനയ്ക്കുകയും ഒടുവിൽ അമ്മയുടെ ആഗ്രഹപ്രകാരം തിയേറ്ററിൽ പോയി തമിഴ് സിനിമ കാണുകയും ചെയ്യുന്നു.ഇടയ്ക്ക് പരസ്യം ആകുമ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മകൻ തന്റെ കൈയിലിരുന്ന പൊതി അമ്മയുടെ മടിയിൽ വച്ച് പുറത്ത് കടക്കുന്നു.മനസ്സില്ലാമനസ്സോടെയാണ് മകൻ ഇതൊക്കെ ചെയ്യുന്നത്.മകന്റെ മനസ്സിലെ വിഷമം മകൻ ഉറക്കെ കരഞ്ഞുതീർക്കുന്നു.(മകന് അമ്മയോടുള്ള സ്നേഹം പല ദൃശ്യങ്ങളിലും നമ്മൾ മനസിലാക്കുന്നു.)ഒടുവിൽ തിരികെയുള്ള ബസ്സിൽ കയറി മകൻ യാത്രയാകുന്നു.തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മയും പൂച്ചയും ഒരുമിച്ചിരിക്കുന്നു. മറ്റുള്ളവരെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്തവർക്ക് തന്റെ തെറ്റ് മനസ്സിലാക്കാനുള്ള ഒരു അവസരമാണ് ഈ സിനിമ പങ്കുവെക്കുന്നത്.എനിക്ക് വേറെ പ്രിയപ്പെട്ട നല്ല സന്ദർഭങ്ങൾ ഈ സിനിമയിലുണ്ട്. കഥയ്ക്കുപറ്റിയ പശ്ചാത്തലമാണ് ആവിഷ്കരിച്ചിരിക്കുന്നത്.കുട്ടികളുടെ മനസ്സിലെ നിഷ്കളങ്കതയും, മനുഷ്യനും മൃഗങ്ങൾക്കുമിടയിൽ ഉണ്ടാവുന്ന വാത്സല്യവും അതിതീവ്രമായി ആവിഷ്കരിച്ചിരിക്കുന്നു. മഴയുടെ ശബ്ദദൃശ്യങ്ങളും അനുഭവിച്ചു.സിനിമ കാണുന്നത് പോലെയല്ല കഥ നടക്കുന്നിടത്ത് ഞാൻ നിൽക്കുന്നത് പോലെയാണ് അനുഭവിച്ചത്. ദൃശ്യാവിഷ്കാരത്തിനും അപ്പുറം മനുഷ്യന്റെ ചിന്തകളെ സ്വാധീനിക്കേണ്ടവയാണ് സിനിമ എന്നതിന് ഒരു ഉദാഹരണമാണ് .ഈ സിനിമ മനസ്സിനെ ഏറെ സ്വാധീനിച്ചു.എവിടെയൊക്കെയോ എന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് പങ്കുണ്ട്. മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറികളേയും ഈ സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്.ചില മനുഷ്യർ ഇങ്ങനെയും ജീവിക്കുന്നുണ്ട്.ഈ ലോകത്തിൽ തന്റെ സഹജീവികളോടു പോലും കരുണയില്ല.എന്നാൽ മറ്റുചിലരുണ്ട് ഇതൊക്കെ ചെയ്യണം എന്നുണ്ട് എന്നാൽ ബന്ധങ്ങളുടെ ബന്ധനം അനുവദിക്കുന്നില്ല.സ്നേഹിക്കുന്നവർക്കു വേണ്ടി ചിലരെ ഉപേക്ഷിക്കേണ്ടി വരുന്നു.മനസ്സില്ലാമനസ്സോടെ.. എങ്കിലും ഒറ്റപ്പെടുന്നവരുടെ വേദന പേറുന്നവരെ ഒന്ന് ഓർക്കാൻ, ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരാൻ, സ്വന്തം തെറ്റു മനസ്സിലാക്കാൻ ഈ സിനിമ ഒരു വഴികാട്ടിയാണ്.ഒടുവിൽ എല്ലാത്തിനും സാക്ഷിയായി ആ പാലവും പ്രകൃതിയും ബാക്കിയായി. ഈ സിനിമ ഒരു സന്ദേശം നൽകുന്നു.നാമും ഒരുനാൾ വാർദ്ധക്യത്തിലെത്തും.നമുക്കും രോഗം ബാധിക്കും.ചിലപ്പോൾ ഉപേക്ഷിക്കപ്പെടും.എല്ലാറ്റിനും സാക്ഷിയായി ഈ കാലം ബാക്കി. അശ്വനി എസ് വി ക്ലാസ് 10