"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 84: | വരി 84: | ||
kalolsavam ...subjilla kalolsavam overall 2nd | kalolsavam ...subjilla kalolsavam overall 2nd | ||
social science quis.....district, sub district....1st | |||
maths magacine....sub dist..1st, dist.3rd A grade | |||
15:22, 16 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ | |
---|---|
വിലാസം | |
ചെറുവാണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2018 | 31414 |
ചരിത്രം
1951ജൂൺ 4 നു ചെറുവാണ്ടൂർ സെന്റ് .സെബാസ്ററ്യൻസ് എൽ പി സ്കൂൾ സ്ഥാപിതമായി .1949 ഡിസംബർ 11 നു വടാശ്ശേരി റവ .ഫാ .കുരുവിളയുടെ നേതൃത്വത്തിൽ ചേർന്ന പള്ളി യോഗത്തിൽ വച്ച് പള്ളി ഉടമസ്ഥതയിൽ ഒരു സ്കൂൾ പണിയുന്നതിന് ഗവണ്മെന്റിൽ അപേക്ഷ കൊടുക്കുന്നതിന് തീരുമാനമെടുത്തു .അതിലേക്ക് വേണ്ട പണം മുടക്കിയത് പറേകാട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു.ഗവ .പ്രൊ .ഓ .ന.E D 7 -4915 /51 EHL Dated 10 /5 /51 അനുസരിച് 1951 ജൂൺ 4 നു ഏറ്റുമാനൂർ AEO ,മറ്റു വിശിഷ്‌ട അതിഥികളുടെയും നേതൃത്വത്തില്‍ നിരവധി കതിനാവെടികളുടെയും ബാന്‍ ഡു മേളങ്ങളുടെയും മദ്ധ്യേ ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിന്റെ ഉദ്ഘാടനം തെങ്ങും തയ്യിൽ കുര്യാക്കോസ് ടി ജോസഫിനെ ഒന്നാമത്തെ കുട്ടിയായി അഡ്മിഷനിൽ ലേഖനം ചെയ്തുകൊണ്ട് നിർവഹിച്ചു.ഒന്നാംക്ലാസ്സിൽ 118 കുട്ടികളും രണ്ടാം ക്ലാസ്സിൽ 41 കുട്ടികളും പഠനം ആരംഭിച്ചു . അങ്ങനെ ആദ്യ ബാച്ചിലെ 159 കുട്ടികളെ നയിച്ചത് ശ്രീമതി .എം അന്ന ,ശ്രീ എൻ രാമാനുജൻ ,എം .വി .അമ്മിണി എന്നീ ടീച്ചേഴ്‌സ് ആയിരുന്നു.ശ്രീമതി .എം .അന്ന ടീച്ചർ എൻ ചാർജായി 1954 വരെ സേവനമനുഷ്ഠിച്ചു. 1954 മുതൽ ശ്രീ. എ.സി.അലക്സാണ്ടർ പ്രഥമ അധ്യാപകനായി ഈ സ്കൂളിനെ നയിച്ചു.അദ്ദേഹത്തിന്‍റെ കാലത്ത് സ്കൂള്‍ കെട്ടിടം വലുതാക്കുന്നതിനും സ്കൂള്‍ അനുവദിക്കുന്നതിന് സ്വന്തമായി മുടക്കിയ തുക ശ്രീ. ചാക്കോജോസഫ് പറകാട്ടിലിന് തിരികെ കൊടുക്കുന്നതിനും പള്ളി കമ്മിറ്റി തീരുമാനിച്ചു .1976 -ല്‍ സെന്റ്. സെബാസ്റ്റ്യന്‍സ് എല്‍.പി.സ്കൂളിന്‍റെ രജതജൂബിലി വമ്പിച്ച ആഘോഷങ്ങളോടെ പൂർവ്വ
വിദ്യാര്‍ത്ഥികളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു.അന്നത്തെ മാനേജര്‍ റവ. ഫാ. ജോര്‍ജ്ജ് കൂടത്തിലായിരുന്നു. 2012 -ല്‍ സ്കൂളിന്‍റെ സുവര്‍ണ്ണ ജുബിലീ ആഘോഷിച്ചു . ബഹു . മാനേജർ . ഫാ . ജേക്കബ് തോട്ടനാനി ,പി.ടി.എ. , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ അദ്ധ്യാപകര്‍ തുടങ്ങിയവരുടെ പരിശ്രമ ഫലമായി 50 വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടം പുതുക്കി ഇരുന്നിലകെട്ടിടമാക്കി.ഇതിന്‍റെ ആശീര്‍വ്വാദകര്‍മ്മം മാര്‍. ജോസഫ് പവ്വത്തില്‍ പിതാവ് നിര്‍വ്വഹിച്ചു. 1986 -ല്‍ ആണ് ഈ സ്കൂളിന്‍റെ പി ടി. എ. ആരംഭിച്ചത് .പ്രഥമ പി ടി എ. പ്രസിഡന്റ് ശ്രീ. ജോസ് കോതകുളമായിരുന്നു .
മാനേജ്‍മെന്റ് : കോർപ്പറേറ്റ് മാനേജ്‌മെന്‍റ് ആര്‍ച്ച്ഡയസിസ് ഓഫ് ചങ്ങനാശ്ശേരി .മാനേജര്‍ : റവ. ഫാ. മാത്യു നടമുഖം .ലോക്കല്‍ മാനേജര്‍ ; റവ. ഫാ. റോയി തുമ്പുങ്കല്‍ .ഹെഡ്മിസ്‌ട്രസ് : സിസ്റ്റര്‍.സുമം മേരി ജോസഫ്. .അധ്യാപകർ : ശ്രീമതി.റോസമ്മ. സി. ജെ,സിസ്റ്റര്‍ റാണി തോമസ് ,ശ്രീമതി .ശാലിനി സെബാസ്റ്റ്യന്‍
ഭൗതികസൗകര്യങ്ങള്‍
ക്ലാസ് മുറികൾ എട്ട്.കമ്പ്യൂട്ടര്‍ റൂം , പാചകപ്പുര ,ഓഫീസ് റൂം ,ലൈബ്രറി .
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- എം .അന്ന
- എ.സി . അലക്സാണ്ടർ
- പി.കെ. മത്തായി
- സി. ജോർജ്
- എം.കെ.മത്തായി
- എം.ടി .ജോസഫ്
- തോമസ് സിറിയക്
- വി.സി.ത്രേസ്യ
- എബ്രഹാം പി.വി
- സ്റ്റീഫൻ ജോർജ്
- ലീസാമ്മ ജേക്കബ്
- മാത്യു പി.കെ
- സിസ്റ്റർ .ലൈലമ്മ ജോസഫ്
- സിസ്റ്റർ.സുമം മേരി ജോസഫ്
നേട്ടങ്ങൾ
kalolsavam ...subjilla kalolsavam overall 2nd
social science quis.....district, sub district....1st
maths magacine....sub dist..1st, dist.3rd A grade
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:9.65585,76.561878| width=800px | zoom=16 }} |