"ഗവ എച്ച് എസ് എസ് വരവൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(വ്യത്യാസം ഇല്ല)

00:58, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവോണ വരവേൽപ്പിന് നിറപകിട്ടേകി വരവൂർ സ്കൂളിന്റെ ആഘോഷങ്ങൾ

വരവൂർ: പരീക്ഷയുടെ ഭീതിയിൽപ്പെട്ടിരിക്കുന്ന കുട്ടികളുടെ മനസ്സിനെ ആനന്ദിപ്പിക്കാൻ വീണ്ടുമൊരു ഓണം വന്നെത്തി. ആ ആനന്ദം വരവൂരിലെ വിദ്യാർഥികൾ ഒരാഘോഷമാക്കി മാറ്റി. എല്ലാ വിദ്യാർഥികൾ കേരളത്തനിമയുള്ള വേഷം ധരിച്ചുകൊണ്ടായിരുന്നു ഓണാഘോഷത്തിൽ പങ്കെടുത്തത്. പി.ടി.എ അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പങ്കുചേർന്ന ഓണാഘോഷം വർണ്ണാഭമാക്കാൻ എച്ച എം രതി ടീച്ചർ നേതൃത്വം നൽകുകയും പഞ്ചായത്ത് പ്രസിഡന്റ് ബാബു ഉദ്ഘാടനം കർമ്മം നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് പുലിക്കളിയും ശിങ്കാരിമേളവും ഓണക്കളികളും പാലടപ്രഥമനോടുകൂടിയ ഗംഭീര ഓണസദ്യയും ഉണ്ടായി. വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന വടംവലി മത്സരം ഒാണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. വിദ്യാർഥികളും അധ്യാപകരും ചേർന്നു പിരിച്ചെടുത്ത ചെറിയതുക സ്കൂൾ പരിസരത്ത് താമസിക്കുന്ന പാവപ്പെട്ട രണ്ടു പേർക്ക് ഓണസദ്യയും ഓണക്കോടിയും നൽകാൻ അവസരമുണ്ടായി. ഓണക്കളികളിൽ വിജയികളായവർക്ക് സമ്മാനവിതരണവും ഉണ്ടായി. രാവിലെ തുടങ്ങിയ ഓണാഘോഷ പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു.