"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്)/ഒന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div> | |||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | ||
വരി 142: | വരി 143: | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
</div> | |||
<!--visbot verified-chils-> | |||
<div> | |||
{{BoxTop | |||
| തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | |||
}} | |||
'''ഒരു മുതലാളിത്ത കവിത''' | |||
<! | <nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു | ||
തുടുത്ത പ്രഭാതം കൊണ്ട്, | |||
മാനത്ത് നിന്ന് അടർന്ന് വീഴുന്ന | |||
സ്ഫടിക മഴച്ചില്ലുകൊണ്ട്, | |||
പിന്നെ കവിത കൊണ്ടും. | |||
ഞാൻ കച്ചവടം തുടങ്ങിയതോടെ | |||
ഭൂമി വിളിനിർത്തി. | |||
ആദ്യം ഞാൻ | |||
കയറ്റുമതി ചെയ്തത് | |||
എന്റെ ഭാഷയെയായിരുന്നു. | |||
പൊങ്ങച്ചങ്ങൾക്ക് വഴങ്ങാതെ | |||
ആ കുരുത്തംകെട്ട | |||
അമ്പത്തൊന്നെണ്ണത്തിനെ ഞാൻ | |||
നാവിൽ നിന്ന് നാട് കടത്തി. | |||
ഗൗളികൾ മാത്രം എത്തി നോക്കുന്ന | |||
മഞ്ഞച്ച പുസ്തകത്തിന്റെ | |||
ആരും കാണാത്ത മുലയിലേക്ക് | |||
ഞാനവയെ മാറ്റിപ്പാർപ്പിച്ചു. | |||
പിന്നെ ഞാൻ എന്റെ ബ്രാഞ്ച് | |||
ഭൂമിയിലും തുടങ്ങി. | |||
അവിടെ നിന്ന് | |||
ആദ്യം പറഞ്ഞയച്ചത് | |||
ഓർമ്മകളിൽ ഇക്കിളിപ്പെടുത്തുിയ | |||
പുഴയെയായിരുന്നു | |||
കടലും കൂടെയിറങ്ങിപ്പോയി | |||
ഭൂമിയുടെ കവിള് മെലിഞ്ഞു | |||
പിന്നെ മരങ്ങളും പോയി | |||
തണലും മണ്ണും മലയും | |||
കൂടെ പോയി | |||
ഭൂമിയിൽ നിന്ന് ഞാൻ | |||
ഭൂമിയെ ഒഴിപ്പിച്ച, | |||
കച്ചവട ഭീമനായ് | |||
കാലം കഴിച്ചു. | |||
അവസാനം, | |||
സൂര്യനാണ് വിളിച്ചത് | |||
ഭൂമിയുടെ സംസ്കാരച്ചടങ്ങിൽ | |||
പങ്കെടുക്കാൻ | |||
ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു | |||
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി | |||
രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ | |||
കൃത്രിമ സഹതാപം അൽപം പകർന്ന് | |||
കൊടുത്ത് തടി തപ്പാമെന്ന് കരുതി | |||
സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട് | |||
തടഞ്ഞു വച്ചു. | |||
ആ ചൂടിൽ എന്റെ മുടി | |||
ചാരനിറമായി. | |||
എന്റെ മുഖത്തിലൂടെ | |||
കലപ്പ പാഞ്ഞു | |||
എവിടെയെന്റെ വസ്ത്രങ്ങൾ? | |||
ഞാൻ കനി തിന്ന ആദമായി. | |||
ഓർമ്മയുടെ ചതുപ്പിൽ നിന്ന് | |||
നഷ്ടപ്പെട്ടതിന്റെ ആത്മാക്കൾ | |||
തിരിച്ചെത്തി. | |||
അവർ എനിക്കെതിരെ | |||
കുറ്റപത്രം വായിച്ചു. | |||
എന്റെ കഴുത്തിലേക്ക് | |||
ഒരു കയർ നീണ്ടു. | |||
ഒന്നു തല ചായ്ക്കാൻ | |||
ഞാനെന്റെ തിണ്ണ തിരഞ്ഞു | |||
അവയും ഭൂമിയോടൊപ്പം | |||
പോയിരുന്നു! | |||
</nowiki> | |||
{{BoxBottom | |||
| പേര്= AMJATH NIHAL.T | |||
| ക്ലാസ്സ്=10 | |||
| വർഷം=2017 | |||
| സ്കൂൾ= IUHSS Parappur (Malappuram) | |||
| സ്കൂൾ കോഡ്=19071 | |||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്) | |||
| വിഭാഗം= HS | |||
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | |||
| പേജ്=Ssk17:Homepage | |||
}} | |||
</div> |
22:13, 2 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിഷയം : ഭൂമിയുടെ വിളികൾ
മടക്കം 'നെരിപ്പ്സിസ്സേ', ജ്ജ്പൊളിച്ച് മുത്തേ,! ആരോ മനസ്സിലിരുന്ന് ആർപ്പു വിളിക്കുന്നു. പുലിമുരുകൻ ശരണം! അലഞ്ഞുതിരിഞ്ഞുമടുത്ത ക്യൂവിൽ നിന്നും അവൾ പിൻവാങ്ങി. ചിക്കിങ്ങിന്റെ എരിവ് ലയിച്ച ഉമിനീരിലെവിടെയോ അമ്മമ്മയുടെ ദോശരുചി! 'മമ്മി'ത്തരത്തിനാൽ കിട്ടാതെ പോയ വാത്സല്യചൂട്. തന്റെ പൗരുഷത്തിന് ലഭിക്കാതെ പോയ പ്രണയചൂട്. ബുള്ളറ്റ് കിടന്നമറി. 'കൈക്കൂലി'ക്കാരുടെ മടക്കം! ഞാനും ദൈവത്തെ തേടിയിട്ടുണ്ട്. പള്ളികളിൽ അമ്പലങ്ങളിൽ അൾത്താരകളിൽ മിത്തുകൾക്കുമേൽ നാണയകിലുക്കമെന്തിന്? അലർച്ചകളിലുണരാത്തവർക്ക് കാതുപൊട്ടിക്കുന്ന ഉണർത്തുപാട്ടെന്തിന്? 'ബുള്ളറ്റിൽ ഉലകം ചുറ്റുന്ന പെണ്ണ്' ലേഖകന്റെ കരവിരുത്. എഫ്ബിയിൽ ലൈക്ക്, കമന്റ്, ഡിസ്‌ലൈക്ക്. ഇടുക്കിഗോൾഡും ബിയറും ചേർത്തടിക്കുമ്പോൾ നേരിയപുളി ഒാർമ്മക്കെട്ടഴിച്ചു. തറവാട്; തഴപ്പായിലുണങ്ങുന്ന പുളിങ്ങ. ചീനഭരണി നിറക്കുന്ന പുളിയിഞ്ചി. നീറുകൾ കാക്കുന്ന പുളിമാങ്ങ. അല്ലെങ്കിലും പുളിക്ക് വല്ലാത്ത നൊസ്റ്റാൾജിയയാണ് മധുരത്തെക്കാളും. കാറ്റെന്താണ് പറയുന്നത് ശിബിയുടെ, സിൻഡ്രല്ലയുടെ കട്ടുറുമ്പിന്റെ കഥ...? അല്ല, അല്ലേയല്ല. അഴിമതിയും പീഢനവും കുറെ ഗാന്ധിതലകളും വരച്ചിട്ട് അത് എങ്ങോ മറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചത്തിരിക്കുന്നു. ഉള്ളിലൊരാളൽ പിന്നിലിരിക്കുന്നത് സുഹൃത്താണ്! കീറിപഠിക്കാനായി, സ്വശരീരം പോലും വിറ്റ് 'കാളക്കൂറ്റ' നെതേടുന്ന യമപുത്രൻ. രക്ഷതന്നെ ശിക്ഷയാകുന്ന കാലത്ത് ഒരു പക്ഷേ അവനും...? എന്റെ നഖങ്ങൾ നീട്ടിയിട്ടുണ്ട്. ദംഷ്‌ടൃകൾക്ക് മൂർച്ചയുണ്ട്. സുഹൃത്തിനൊരുനനഞ്ഞ വഴുവഴുപ്പ്. കയ്യിലൂടെ അരക്കെട്ടിലൂടെ ശരീരമാകെ അവനിഴയാനാഞ്ഞു. ഹാൻഡിൽ വിട്ട് ബെൽട്ടിൽ ഒരു ടച്ച് 'ഠോ' പുക, തീ, പെട്രോളിന്റെ എരി ചില്ലുകളുടെ ചിലമ്പൽ, സീൽക്കാരങ്ങൾ... അവനെ, 'അവനാ'ക്കുനിടത്ത് ആഞ്ഞുചവിട്ടുമ്പോൾ അവളുടെ കരിഞ്ഞ ചുണ്ടുകൾ ഗൂഡമായി വളഞ്ഞു. ചാവേറുകളുടെ ചരിത്രത്തിലേക്ക് എരിഞ്ഞടങ്ങുന്ന അവളെ ഭൂമിവിളിച്ചു. "മകളേ..." "മകളേ, നീ വരിക. എന്റെ മടിത്തട്ടിലേക്ക് ചായുക. ഞാൻ; നിനക്കായ് വാത്സല്യം ചുരത്താം. എന്നിൽ ലയിച്ച യഥാർത്ഥ ദൈവങ്ങളേ കാട്ടിത്തരാം. എന്നിലെവിടെയോ ഉറങ്ങുന്ന തറവാടും, പുളിയും മാങ്ങയും തിരികെ തരാം. നീ പിച്ചിചീന്തപ്പെടുന്ന, ഊറ്റികുടിക്കപ്പെടുന്ന, വെറും, വെറും ചണ്ഡിയാവുന്ന അവിടെ നിന്നും നീ വരിക; തിരികെ വരിക. എന്റെ മടിത്തട്ടിൽ ചാഞ്ഞുറങ്ങുക" ഭൂമി തന്റെ മാറുപിളർന്ന് അവളെ കോരിയെടുത്തു. തന്റെ പുത്രിയെ, സീതയെ, അഗാധതയിലേക്ക്, അഗാധതയിലേക്ക്... ---------------------------------------------- അലഞ്ഞുതിരിഞ്ഞുമടുത്ത ക്യൂ - എ.ടി.എം കാളക്കൂറ്റൻ - ഷെയർമാർക്കറ്റ് യമപുത്രൻ- യുധിഷ്ഠിരൻ
|
വർഗ്ഗങ്ങൾ:
- 2017ലെ സൃഷ്ടികൾ
- സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
- HS വിഭാഗം സൃഷികൾ
- സംസ്ഥാന സ്കൂൾ കലോത്സവം 2017
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- സംസ്ഥാന സ്കൂൾ കലോത്സവം-2017ൽ HS വിഭാഗം തയ്യാറാക്കിയ രചനകൾ
- HS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ
- മലയാളം കവിതാ രചന (എച്ച്.എസ്)