"കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{കോട്ടയം}}{{കോട്ടയം എഇഒകൾ}}
<!--{{കോട്ടയം}}--> {{KtmFrame}}
{{കോട്ടയം എഇഒകൾ}}
{{Infobox districtdetails|
{{Infobox districtdetails|
<!-- ജില്ലയുടെ പേര് നൽകുക. -->
<!-- ജില്ലയുടെ പേര് നൽകുക. -->

19:01, 3 നവംബർ 2020-നു നിലവിലുള്ള രൂപം

കോട്ടയംഡിഇഒ കടുത്തുരുത്തിഡിഇഒ കാഞ്ഞിരപ്പള്ളിഡിഇഒ കോട്ടയംഡിഇഒ പാലകൈറ്റ് ജില്ലാ ഓഫീസ്
കോട്ടയം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 459
യു.പി.സ്കൂൾ 206
ഹൈസ്കൂൾ 265
ഹയർസെക്കണ്ടറി സ്കൂൾ 135
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 31
ടി.ടി.ഐ 15
സ്പെഷ്യൽ സ്കൂൾ
കേന്ദ്രീയ വിദ്യാലയം 2
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 55
ഐ.സി.എസ്.സി സ്കൂൾ 10

കോട്ടയം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.



"https://schoolwiki.in/index.php?title=കോട്ടയം&oldid=1052885" എന്ന താളിൽനിന്ന് ശേഖരിച്ചത്