"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിദ്യാലയ ചരിത്രം)
വരി 45: വരി 45:
തിരുവല്ല ടൗണിൽ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയിൽ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
തിരുവല്ല ടൗണിൽ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയിൽ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1914-ൽ  ചിത്തിരതിരുന്നാൾ മാഹാരാജാവിന്റെ കാലത്ത് എൽ.പി.സ്ക്കുൾ ആയി  സ്ക്കൾ ആരംഭിച്ചൂ.
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.
1968-ഹൈസ്ക്കുൾ‍  ആരംഭിച്ചു.2014 ൽ ഹയർസെക്കന്ററി സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.കെട്ടിടംപണി വേഗം പൂർത്തിയായതോടെ നാലുക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമപ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായും 1967 ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം '''ഗേൾസ് സ്ക്കൂൾ''' അല്ലാതെയായി.  
പെരിങ്ങര ദേശത്തിന്റെ പഴയ നാമം പെരുംകൂർ എന്നായിരുന്നു. പെരിങ്ങര പ‍ഞ്ചായത്തിൽ പുതുക്കുളങ്ങര ക്ഷേത്രത്തിന് തൊട്ട് പടി‍ഞ്ഞാറായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
 
പെരിങ്ങര ദേശത്തിന്റെ കിഴക്കേ അതിര് പെരിയാറും,പടിഞ്ഞാറ്  ഭാഗത്ത് ചാത്തങ്കേരി ആറുമാണ്.മണിമലയാറിന്റെ കൈവഴിയായി പെരിങ്ങരയാർ ഒഴുകുന്നു.1953-ൽ ജനസംഖ്യ,ആദായം,ഭൂവിസ്തൃൃതി എന്നിവ മാനദണ്ഡമാക്കി പെരിങ്ങര പ‍ഞ്ചായത്ത് രൂപീകരിച്ചു.1914-ൽ സ്ക്കളിന്റെ ആരംഭകാലത്ത് 4 ക്ലാസുകളോട്‍‍ കൂടിയ L.G.E.സ്ക്കൂൾ ആയിരുന്നു.
<ref>കനകജൂബിലി സ്മരണിക</ref>
1967-68-ല് ഇത് ഗേൾസ് ഹൈസ്ക്കൂളായി ഉയർന്നു.പെരിങ്ങര  ഉപഗ്രാമത്തിലെ സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനങ്ങളും,മാധ്യമങ്ങളും വിദ്യാഭ്യാസരംഗത്ത് നിര്ണ്ണായകസ്വാധീനം ചെലുത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:57, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര
വിലാസം
പെരിങ്ങര

ഗവ. ഗേൾസ് ഹൈസ്കൂൾ പെരിങ്ങര,
പെരിങ്ങര.പി.ഒ, തിരുവല്ല,
പത്തനംതിട്ട
,
689108
,
‍പത്തനംതിട്ട ജില്ല
സ്ഥാപിതം05 - 06 - 1914
വിവരങ്ങൾ
ഫോൺ04692607800
ഇമെയിൽgghsperingara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല‍പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി ചന്ദ്രശേഖരൻ നായ‌ർ
അവസാനം തിരുത്തിയത്
12-08-2018Gghsperingara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവല്ല ടൗണിൽ നിന്നും പടിഞ്ഞാറ് മാറി കാവുംഭാഗം കവലയിൽ നിന്നും 1.5കി.മീ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.കെട്ടിടംപണി വേഗം പൂർത്തിയായതോടെ നാലുക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമപ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായും 1967 ൽ ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം ഗേൾസ് സ്ക്കൂൾ അല്ലാതെയായി.

[1]

ഭൗതികസൗകര്യങ്ങൾ

2.85ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി10 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുംകമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകഏേദശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മലയിൽ വർക്കി കെ.കുര്യൻ വി.എം.മത്തായി പി.കെ നാരായണപിള്ള പി.ജി. നാണുപ്പണിയ്ക്കർ ഏ. സഹസ്രനാമയ്യർ കെ.മാധവനുണ്ണിത്താൻ കെ.ദാമോദരൻപിള്ള ജി.രാമൻപിള്ള കെ.കുര്യൻ എം.കെ നാരായണപിള്ള കെ.രാമകൃഷ്ണപിള്ള കെ.നാരായണപിള്ള കെ.കെ.ചാണ്ടി കെ.ജി ബാലകൃഷ്ണപിള്ള BSc, L.T W.J തോമസ് കെ.എം. മാത്യു B.A, L.T ഏ.മാധവൻപിള്ള B.A, L.T പി.കെ.ശ്രീധരൻപിള്ള B.Sc, L.T കെ.നാരായണൻ നായർ B.A, L.T കെ.ജി. കരുണാകരൻനായർ M.A, B.Ed.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.377501, 76.557015| zoom=15}}


  1. കനകജൂബിലി സ്മരണിക