"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഗ്രേഡ് പുതുക്കിനല്കി) |
||
വരി 31: | വരി 31: | ||
പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യൻ കുരിശുങ്കൽ| | പി.ടി.ഏ. പ്രസിഡണ്ട്= സെബാസ്റ്റ്യൻ കുരിശുങ്കൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്= | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=cheenthalar.jpg | സ്കൂൾ ചിത്രം=cheenthalar.jpg | ||
}} | }} |
12:41, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ | |
---|---|
വിലാസം | |
ചീന്തലാർ കാപ്പിപ്പതാൽ. പി.ഒ, , ഏലപ്പാറ.,ഇടുക്കി 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04869246246 |
ഇമെയിൽ | sshsscheenthalar@gmail.com |
വെബ്‍സൈറ്റ് | www.sshsscheenthalar.org |
കോഡുകൾ | |
സ്കൂൾ കോഡ് | 30029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റെജി പി ജെ |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ മേരി പി. റ്റി |
അവസാനം തിരുത്തിയത് | |
26-07-2018 | Sreejithkoiloth |
ചരിത്രം
പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തൻ പുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടി.1958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു .പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.
ഭൗതിക സാഹചര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ'ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.
സീഡ് ക്ളബ്ബ്
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്
Reading Problems? Click here
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പി.ജി ബാലകൃഷ്ണപിള്ള, എം കെ കരുണാകരൻ നായർ, പി അച്യുതൻകുട്ടി നായർ, റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്, ജെയിംസ് ജേക്കബ്ബ്, എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്, മേരി മാത്യു , എം ജോർജ്ജ് ,വി വൈ വർഗ്ഗീസ്‍, പീറ്റർ വി ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തോമസ് ടി അമ്പാട്ട്, ജോയ്സി
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ
സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.
സ്കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
{{#multimaps:9.6768422,76.9756516|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കുട്ടിക്കാനം - കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ. ഏലപ്പാറയിൽ നിന്നും പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഓട്ടോയിലും സ്കൂളിലെത്താം.
|