"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു | വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാര്‍ എഫ്രേം''' | [[പ്രമാണം:33056 ephrem.jpg|ലഘുചിത്രം|'''മാര്‍ എഫ്രേം''' | ||
|ഇടത്ത്]] | |ഇടത്ത്]] | ||
22:21, 23 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം | |
|---|---|
| വിലാസം | |
മാന്നാനം കോട്ടയം ജില്ല | |
| സ്ഥാപിതം | 19 - മെയ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 23-08-2017 | 033056 |
വിശുദ്ധ ചാവറഅച്ചന്റെ കര്‍മ്മഭൂമിയും അദ്ദേഹത്തിന്റെ ഭൗതീക അവശിഷ്ടത്താല്‍ പവിത്രീകൃതവുമായ സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം കേരളത്തിലെ ഏറ്റവും പുരാതന വിദ്യാലയങ്ങളില്‍ ഒന്നാണ്. ഈ വിദ്യാലയം മദ്ധ്യ കേരളത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു.കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു
ചരിത്രം

1831-ല്‍ തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മല്‍പാന്‍, പാലയ്ക്കല്‍ തോമ്മാ മല്‍പാന്‍, ചാവറ കുര്യാക്കോസ് അച്ചന്‍ എന്നീ ത്രിമൂര്‍ത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നില്‍ വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ആശ്രമം സ്ഥാപിച്ചുകൊണ്ട് പുവണിയുന്നു. 1833 വൈദീക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തേടെ സെമിനാരി കെട്ടിടം പണി ആരംഭിക്കുന്നു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ല്‍ ആരംഭിക്കുന്നു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചന്‍ സെന്റ് .ജോസഫ് പ്രസ്സിനു 1835 ല്‍ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുല്‍കൃഷ്ട കര്‍മ്മമായി കരുതി മാന്നാനത്ത് ഒരു സംസ് കൃത വിദ്യാലയത്തിനു 1846 ല്‍ രൂപം നല്‍കുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ 1881 ല്‍ മാന്നാനത്ത് സമാരംഭിക്കുന്നു. പ്രതിഭാശാലികളായ കട്ടക്കയത്തില്‍ വലിയ ചാണ്ടി അച്ചനും കണ്ണം പള്ളി ജരാര്‍ദ് അച്ചനും അതിനു നേതൃത്വം നല്‍കി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുള്‍ കെട്ടിടം പണികഴിപ്പിച്ചത്.സ്കുള്‍ 1885 ല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യന്‍ കൊല്ലംപറമ്പില്‍ അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു. ശ്രീ പി.സി.കുര്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ . ആദ്യം വിദ്യാര്‍ത്ഥിയായി ഒരാള്‍ മാത്രമേ ചേര്‍ന്നിരുന്നുള്ളു.ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തില്‍ സ്കൂളിനോടനുബന്ധിച്ച് സെന്‍റ് അലോഷ്യസ് ബോര്‍ഡിംഗ് 1887 ല്‍ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ല്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.1936 ല്‍ കനക ജൂബിലി ആഘോഷിച്ചു..1947 ല്‍ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ല്‍ സ്കുളില്‍ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു2010 ല്‍ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു
ഭൗതികസാഹചര്യങ്ങള്‍
ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 12 ക്ലാസ് മുറികളും ഉണ്ട്. ഓഡിയോ വിഷ്വല്‍ ലാബ് ,കംമ്പ്യൂട്ടര്‍ ലാബ് , ഓഫീസ് മുറികള്‍ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, ലാഗ്വേജ് ലാബ് , സയന്‍സ് ലാബ് , സോഷ്യല്‍ സയന്‍സ് ലാബ് ഇവ നൂതനമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നു. ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് , ക്രിക്കറ്റ് കോര്‍ട്ട് , വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയം , പ്ലേഗ്രൗണ്ട് എന്നിവ കുട്ടികളില്‍ കായികക്ഷമത ഉളവാക്കുന്നു.നാലേക്കര്‍ സ്ഥലത്ത സ്ഥിതിചെയ്യുന്ന മൂന്ന് നിലകെട്ടിടങ്ങളുള്ള ബ്രഹത്തായ സ്ഥാപനമാണിത്.സ്കൂള്‍ അഡ്മിനിസ് ട്രേറ്ററായി റവ.ഫാ.റോയി മാളിയേക്കല്‍ സി.എം.ഐ.സേവനം അനുഷ്ഠിക്കുന്നു. സ്കൂളില്‍ പ്രവൃത്തിക്കുന്ന സെന്റ്.അലോഷ്യസ് ബോര്‍ഡിങ്ങില്‍ 200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നു.റവ.ഫാ.സജി പാറക്കടവില്‍ സി.എം.ഐ.ആണ് ഇപ്പോഴത്തെ ബോര്‍ഡിങ്ങ് റെക്ടര്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കൂള്‍ പി.റ്റി.എ യുടെയും ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സൗമ്യ വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോണ്‍ ചേരിക്കല്‍, ബാബു തോമസ്,ബെന്നി സ്കറിയ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീന്‍ പ്രോട്ടോക്കള്‍ നടപ്പിലാക്കാനും വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.
ക്ലബ് പ്രവര്‍ത്തനങ്ങള്‍
- എന്‍എസ്എസ്,
- സെന്റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്
- കെ.സി.എസ്.എല്‍
- എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
- സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റല്‍
- സെന്റ് . അലോഷ്യസ് ബോര്‍ഡിങ്
നേട്ടങ്ങള്‍
- ചിത്രശാല
- സ്കൂളിന്റെ പ്രിന്‍സിപ്പല്‍മാര്‍
- സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍
- മാനേജര്‍മാര്‍
- ഹൈസ്കൂള്‍ അധ്യാപകര്‍
- ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകര്‍
- ഹൈസ്കൂള്‍ അനധ്യാപകര്‍
- ഹയര്‍സെക്കണ്ടറി സ്കൂള്‍ അനധ്യാപകര്‍
- പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സെന്റ്.എഫ്രേംസ് വീരപുത്രന്‍മാര്‍
- 1. സി.എം.ഐ. മാണി കത്തനാര്‍(ഉജ്ജ്വല പ്രതിഭ)
- 2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
- 3..ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)
റിസള്‍ട്ട്
2016-17 അധ്യയന വര്‍ഷത്തില്‍ SSLC പരീക്ഷയ്ക്ക് 100% റിസള്‍ട്ട് ലഭിച്ചു.221 കുട്ടികള്‍ പരീക്ഷ എഴുതി.SSLC യ്ക്ക് ഫുള്‍ A+ 5 , 9 A+ 7 കുട്ടികള്‍ക്കും ലഭിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93% വിജയം ലഭിച്ചു. ഫുള്‍ A+ 11 കുട്ടികള്‍ക്കും 5 A+ 12 കുട്ടികള്‍ക്കും ലഭിച്ചു.
പ്രവേശനോത്സവം 2017
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുകുട്ടി സി.വി അദ്ധ്യക്ഷത വഹിച്ചു.സമ്മേളനോദ്ഘാടനം നിര്‍വ്വഹിക്കുകയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്ലാസുകള്‍ നയിക്കുകയും ചെയ്തത് എംജി സര്‍വ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രഫസര്‍ ഡോ.ലിജി ജേക്കബ് ആയിരുന്നു.പി.റ്റി.എ പ്രിസിഡന്റ് ശ്രീമതി. ദീപാ ജോസ് ,സ്കൂള്‍ അഡ്‌മിനിസ്ട്രേറ്റര്‍ റവ.ഫാദര്‍ റോയി മാളിയേക്കല്‍ സി.എം.ഐ എന്നിവര്‍ ആശംസകള്‍ നിര്‍വ്വഹിച്ചു.നവാഹതരായ വിദ്യാര്‍ത്ഥികള്‍ ചിരാത് തെളിച്ചു.കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബു തോമസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന് ചാരുതയേകി.
അധ്യാപക രക്ഷാകര്‍ത്തൃ യോഗം 2017- 18
പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ,പ്രതിഭകളെ ആദരിക്കല്‍, അധ്യാപക രക്ഷകര്‍ത്തൃ യോഗം 2017-18 അദ്ധ്യയന വര്‍ഷത്തെ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം , എസ്. എസ് എല്‍ .സി , ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അനുമോദനം , പ്രഥമ അധ്യാപക രക്ഷാകര്‍ത്തൃ സമ്മേളനം എന്നിവ 2017 ജൂണ്‍ 23-ാം തിയതി 1.30 p.m ന് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ വച്ച് നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സ്‌കറിയ എതിരേറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം ഡോ. കുര്യാസ് കുമ്പളക്കുഴി നിര്‍വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. തോമസുകുട്ടി സി.വി സ്വാഗതവും ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോജി ഫിലിപ്പ് കൃതജഞതയും പ്രകാശിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ടപങ്കിനെക്കുറിച്ച് ഡോ. കുര്യാസ് കുമ്പളക്കുഴി വിശദമായി ക്ലാസ് നയിച്ചു.പുതിയ പി. ടി.എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഹയര്‍ സെക്കണ്ടറി ,S.S.L.Cപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും നടത്തി.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:|9.646278,76.520010|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* കോട്ടയത്തിനു വടക്കുപടിഞ്ഞാറായി 12 കി.മീ.അകലെ ആര്‍പ്പൂക്കര,കൈപ്പൂഴ,അതിരംമ്പുഴ എന്നീ കരകളാല്‍ പരിസേവ്യമായി കിടക്കുന്നു
* മാന്നാനം ജംഗ്ഷനില്‍ നിന്നും തെക്കുഭാഗത്ത് 300 മീറ്റര്‍ അകലെ സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്നു .