ഉള്ളടക്കത്തിലേക്ക് പോവുക

"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreedurga (സംവാദം | സംഭാവനകൾ)
No edit summary
Sreedurga (സംവാദം | സംഭാവനകൾ)
വരി 136: വരി 136:
|}
|}


==<font color=0000ff> സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പാള്‍മാര്‍ </font>==
==<font color=0000ff> സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍ </font>==


{| class="wikitable sortable"
{| class="wikitable sortable"

21:24, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
വിലാസം
പളളിപ്പാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-07-2017Sreedurga



                                                  "വിത്തമെന്തിന്നുമര്‍ത്ത്യനു
വിദ്യ കൈവശമാവുകില്‍"

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്ടു നിന്നും 3.5 കി.മീ.കിഴക്ക് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലാണ് നടുവട്ടം.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ സ്ഥിതിചെയ്യുന്നത്.പള്ളിപ്പാട് ഗ്രാമത്തിന്റെ വിദ്യാഭ്യസ മണ്ഡലത്തിലെ തിലകക്കുറിയാണ് അനേകായിരങ്ങള്‍ക്ക് അക്ഷരപുണ്യം പകര്‍ന്ന് നല്‍കിയ ഈ സരസ്വതീ ക്ഷേത്രം


ചരിത്രം

വിദ്യാഭ്യാസം മാനുഷികമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവര്‍ത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെസാമൂഹ്യചരിത്രത്തിന്റെ നാള്‍വഴിയില്‍ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെപുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അനേകം പുണ്യാത്മാക്കള്‍ ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ സ്വയം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകള്‍ക്ക് മുന്‍പില്‍ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാര്‍ക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേല്‍”സ്ക്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട നായര്‍സമാജം പ്രൈമറി സ്ക്കൂള്‍സ്ഥാപിക്കപ്പെടുന്നത്. 1947 ല്‍ഇതിന്റെ എല്‍.പിവിഭാഗം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കയും യു.പിവിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവര്‍ത്തിച്ചിരുന്നതായിചരിത്രത്തില്‍രേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂള്‍1966-ല്‍ഹൈസ്ക്കൂളായും1997-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായുംഉയര്‍ത്തപ്പെട്ടു.2002 മുതല്‍ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

നടുവട്ടം 98-ാംനമ്പര്‍ N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥര്‍.കരയോഗാഗംങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രസിഡന്‍റ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാന്‍ജി എന്നിവരടങ്ങിയ ഒന്‍പതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡന്‍റ് ആണ് സ്ക്കൂള്‍ മാനേജരായി വരുന്നത്.

സ്കൂളിന്റെസാരഥികള്‍

എം.എസ്.മോഹനന്‍ (മാനേജര്‍)
ഗീതാകുമാരി.സി.എസ് (ഹെഡ് മിസ്ട്രസ്)
കെ.ബി.ഹരികുമാര്‍ (പ്രിന്‍സിപ്പാള്‍)

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യു.പി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ സ്മാര്‍ട്ട് ക്ലാസ്റൂമും സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്രമനമ്പര്‍ ഓര്‍ഗനൈസേഷന്‍/ക്ലബ്ബ് ടീച്ചര്‍ ഇന്‍-ചാര്‍ജ്
01 എന്‍.സി.സി (Girls) എല്‍.ബിന്ദു
02 എന്‍.സി.സി (Boys) വി.ശ്രീകുമാര്‍
03 ജൂനിയര്‍ റെഡ്ക്രോസ് മഞ്ജു.വി.കുമാര്‍
04 നാഷണല്‍ സര്‍വ്വീസ് സ്കീം സലില്‍
05 വിദ്യാരംഗം കലാ സാഹിത്യ വേദി. മഞ്ജു.വി.കുമാര്‍
06 സയന്‍സ് ക്ലബ്ബ് രാധാമണിയമ്മ.പി
07 ഗണിത ക്ലബ്ബ് & എസ്.ആര്‍.ജി മായാദേവി.കെ
08 സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഗിരി അരവിന്ദ്
09 ഐ.ടി.ക്ലബ്ബ് ജയപ്രകാശ്.സി.ജി
10 ഹെല്‍ത്ത് ക്ലബ്ബ് നീത.ആര്‍.നായര്‍
11 മാതൃഭൂമി സീഡ് സി.ജി.സന്തോഷ് കുമാര്‍
12 ഉൗര്‍ജ്ജസംരക്ഷണ ക്ലബ്ബ് ആര്‍.ജയശ്രീ
13 പരിസ്ഥിതി ക്ലബ്ബ് രാജശ്രീ & ജയശ്രീ
14 ലഹരിവിരുദ്ധ ക്ലബ്ബ് കുമാരി സുജാത
15 ഗാന്ധിദര്‍ശന്‍ ഗിരി അരവിന്ദ്
16 സ്കൂള്‍സുരക്ഷ ക്ലബ്ബ് വി.ശ്രീകുമാര്‍
17 ആര്‍ട്സ് ക്ലബ്ബ് ജയലക്ഷ്മി.ടി.പി
18 സ്പോര്‍ട്സ് ക്ലബ്ബ് ഗോവിന്ദന്‍ നമ്പൂതിരി.വി.എം

സ്കൂളിന്റെ മുന്‍ പ്രഥമാദ്ധ്യാപകര്‍

ക്രമ നമ്പര്‍ പേര് വര്‍ഷം
1 കെ.ആര്‍.കൃഷ്ണകുറുപ്പ് 1952-1983
2 പി.കെ.ഭാസ്ക്കരന്‍ നായര്‍ 1983-1990
3 എന്‍.ശാന്തകുമാരി 1990-1994
4 സി.കെ.ശ്രീകുമാരിയമ്മ 1994-1999
5 ബി.വിജയലക്ഷ്മിയമ്മ 1999-2001
6 എസ്.സുഹാസിനിദേവി 2001-2002
7 ആര്‍.വിജയകുമാരി 2002-2004
8 ജി.മോഹന്‍ദാസ് 2004-2005
9 എന്‍.രാജശേഖരന്‍ നായര്‍ 2005-2006
10 കുമാരി ചിത്ര.കെ 2006-2010
11 എസ്.രാധിക 2010-2013
12 എല്‍.രാജലക്ഷ്മി 2013-2014

സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍

ക്രമ നമ്പര്‍ പേര് വര്‍ഷം
1 സി.കെ.ശ്രീകുമാരിയമ്മ 1997-1999
2 ബി.വിജയലക്ഷ്മിയമ്മ 1999-2001
3 എസ്.സുഹാസിനിദേവി 2001-2002
4 ആര്‍.വിജയകുമാരി 2002-2004
5 ജി.മോഹന്‍ദാസ് 2004-2005
6 എന്‍.രാജശേഖരന്‍ നായര്‍ 2005-2006
7 കുമാരി ചിത്ര.കെ 2006-2010
8 എസ്.രാധിക 2010-2013
9 എല്‍.രാജലക്ഷ്മി 2013-2014
10 ബി.രമേശ് കുമാര്‍ 2014-2016

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ക്രമനമ്പര്‍ പേര്
1 എ.പി.ഉദയഭാനു
2 പള്ളിപ്പാട് കുഞ്ഞികൃഷ്ണന്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.