"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 687  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 687  
| അദ്ധ്യാപകരുടെ എണ്ണം= 23 | പ്രിന്‍സിപ്പല്‍= '''അനില്‍ പി.എം  ''' | പ്രധാന അദ്ധ്യാപകന്‍=   
| അദ്ധ്യാപകരുടെ എണ്ണം= 23 | പ്രിന്‍സിപ്പല്‍= '''അനില്‍ പി.എം  ''' | പ്രധാന അദ്ധ്യാപകന്‍=   
  '''ഗിരിജ'''  
  '''ഗിരിജ. എൻ.'''  
| പി.ടി.ഏ. പ്രസിഡണ്ട്=  '''കെ.എം. അബ്ദുല്‍ ബഷീര്‍'''
| പി.ടി.ഏ. പ്രസിഡണ്ട്=  '''കെ.എം. അബ്ദുല്‍ ബഷീര്‍'''
| ഗ്രേഡ്=5
| ഗ്രേഡ്=5
വരി 157: വരി 157:
| 30 || എ.പി. കരുണാകരൻ || 03/06/2015 || 31/03/2017
| 30 || എ.പി. കരുണാകരൻ || 03/06/2015 || 31/03/2017
|-
|-
| 31 || ഗിരിജ || 01/06/2017 || ഇന്നുവരെ
| 31 ||എൻ. ഗിരിജ || 01/06/2017 || ഇന്നുവരെ
|}
|}



08:15, 3 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-07-2017CKLatheef




ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡില്‍ തിരൂര്‍-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നില്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളില്‍ നിന്നും അപ്പര്‍ പ്രൈമറി തലം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങല്‍, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങള്‍ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ അവരുടെ കുട്ടികള്‍ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാര്‍ത്ഥമതികളായ ഒരു പറ്റം ആളുകള്‍ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ല്‍ ഇരുമ്പുഴിയില്‍ ഗവ. ഹൈസ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍. പിന്നീട് മൂന്ന് ഏക്കര്‍ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നല്‍കുകയും സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ല്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജെ.ആർ.സി

വിദ്യാര്‍ഥികളിൽ കരുണയും സേവനമനോഭാവവും വ‍ളര്‍ത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ര്‍ത്തനങ്ങൾ ഈ വര്‍ഷവും ജെ.ആര്‍.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവര്‍ഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആര്‍.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ര്‍ത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. 2016-17 അധ്യായന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം 10-06-2016 ന് ഉച്ചക്ക് 1:45 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേര്‍ന്നു. അംഗങ്ങളിൽനിന്ന് ക്ലാസ് കൺവിനറെ തെരഞ്ഞെടുത്തു.
ഈ വർഷത്തെ ക്ലാസ് കൺവിനർമാർ..

  • നന്ദന പവിത്രൻ
  • ആയിഷ സൽഫ കെ.
  • ഹിസാന തസ്നി കെ
  • ഹരിഷ്മ
  • അൻഷിദ്
  • ഷിഫ്ന കെ.പി.
  • അഞ്ജന
  • ഷിഫാന ഷെറിൻ
  • ഷഹാന ഷെറിൻ
  • ഷഹാന

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി വിവിധ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

  • എസ്.എസ് ക്ലബ്
  • ഹെൽത്ത് ക്ലബ്ബ്
  • നാച്ചൊറൽ ക്ലബ്ബ്
  • ഒറേറ്ററി ക്ലബ്ബ്
  • ഗാന്ധിദർശൻ ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ഉർദു ക്ലബ്
  • ഐ.ടി ക്ലബ്ബ്

എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ റിപ്പോർട്ട് സ്കൂൾ ബ്ലോഗിൽ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് അത് വായിക്കാവുന്നതാണ്.

ഒ.ആർ.സി.

മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.

വിജയഭേരി

സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ ഇവിടെ വായിക്കാം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ക്ര.ന. പേര് മുതൽ വരെ
1 കെ.പി.ശ്രീനിവാസൻ 28/08/1974 16/06/1976
2 എൻ.കെ. രാഘവൻ 16/06/1976 24/05/1978
3 വി. നാരായണൻ നായർ 07/06/1978 03/06/1980
4 വി.കെ.സി. നാരായണൻ 01/08/1980 10/10/1980
5 വി.കെ. ശ്രീധരൻ ഉണ്ണി 10/10/1980 27/07/1981
6 കെ. ഇന്ദിര 27/07/1981 30/05/1982
7 ഗ്രേസി മാത്യു 12/08/1982 28/08/1982
8 കെ.ഇ. ഏലിയാമ്മ 24/10/1984 07/06/1985
9 വി.സി. രുദ്രാണി 07/06/1985 31/03/1986
10 പി.ആർ. രാജമ്മ 29/05/1986 09/06/1987
11 ജോർജ് കെ. മത്തായി 27/07/1987 27/05/1989
12 പി.വാണികാന്തൻ 01/06/1989 31/03/1990
13 എൻ.പി.പത്മനാഭൻ നായർ 23/05/1990 25/06/1991
14 പി. അന്നമ്മ 25/06/1991 31/05/1991
15 കെ.സി. വിക്ടോറിയാമ്മ 26/06/1993 19/07/1993
16 പി.ജി. റോസാമ്മ 20/07/1993 22/11/1993
17 കെ.ടി. കല്ല്യാണിക്കുട്ടി 31/01/1994 22/05/1995
18 രാധ കണ്ണേരി 29/07/1995 20/05/1996
19 പി. മുഹമ്മദ് ഹസ്സൻ 31/05/1996 12/05/1997
20 പി. അസൈനാർ 12/05/1997 01/06/1998
21 വി. ചന്ദ്രമതി 04/06/1998 31/03/1999
22 പി. അസൈനാർ 20/05/1999 31/03/2000
23 എ. സരോജിനി 05/05/2000 01/06/2002
24 വി.പി. രത്നകുമാരി 01/06/2002 05/06/2004
25 കെ. യൂസുഫ് 05/06/2004 07/06/2004
26 കെ. കൃഷ്ണകുമാരി 07/06/2006 04/06/2008
27 കെ. ഗോപാലകൃഷ്ണൻ 04/06/2008 22/05/2010
28 പി. വേണുഗോപാലൻ 22/05/2010 31/03/2013
29 കെ. രാധാമണി അമ്മ 04/06/2013 31/03/2015
30 എ.പി. കരുണാകരൻ 03/06/2015 31/03/2017
31 എൻ. ഗിരിജ 01/06/2017 ഇന്നുവരെ

വഴികാട്ടി

{{#multimaps: 11.081145, 76.105926 | zoom=12 }}

  • മലപ്പുറം നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി / കുട്ടിക്കൂട്ടം