"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 73: വരി 73:
2000-2013            ഡി. ജയകുമാരി
2000-2013            ഡി. ജയകുമാരി
2013-2016            എസ്. പ്രസന്നകുമാരി
2013-2016            എസ്. പ്രസന്നകുമാരി
2016-2017              പി.എം. ഉഷ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

12:48, 21 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
വിലാസം
പുറക്കാട്

ആലപ്പുഴ ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-06-2017Ashadutt




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ദേശിയപാതയ്ക്കഭിമുഖമായാണ് ശ്രീനാരായണ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.


ചരിത്രം

സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ 1962 ജൂണ്‍ മാസം മൂന്നാം തീയതിയാണ് എസ് എന്‍ എം എച്ച് എസ് പ്രവര്‍ത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തില്‍ പറമ്പില്‍ ശ്രീമാന്‍ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂള്‍ ലൈസന്‍സിന് അംഗീകാരം നല്‍കിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവര്‍കളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആര്‍ ശങ്കര്‍ അവര്‍കളാണ് ഇപ്പോള്‍ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ല്‍ ഹയര്‍സെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. സ്കൂള്‍ മുദ്രയില്‍ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തില്‍ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തില്‍ നല്ലൊരു പങ്ക് വഹിക്കുന്നു. ഇപ്പോള്‍ ഈ സ്കൂളിന്റെ ഭരണ ചുമതല നിര്‍വഹിക്കുന്നത് എസ്. എന്‍. ഡി .പി ബ്രാഞ്ച് നമ്പര്‍ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സര്‍വതോമുഖമായ വികസനത്തിന് കാരണം.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ് മുറികളുണ്ട്. ഹയര്‍സെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്‍. എസ്. എസ്
  • റെഡ്ക്രോസ്

.

  • ക്ലബു പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

എസ്. എന്‍. ഡി. പി ബ്രാ‍ഞ്ച് നമ്പര്‍ 796 ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എ. ഉദയന്‍ മാനേജരായും, സി. രാജു കണ്‍വീനറായും പ്രവര്ഡത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക പി.എം. ഉഷയും ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഇ.പി. സതീശനുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1962-1979 ടി. കെ. ഗോപാലന്‍ 1979-1990 കെ. പ്രഭാവതിയമ്മ 1990-1994 ഡി. രത്നാഭായ് 1994-1998 ജെ. തങ്കമ്മ 1998-2000 ജി. ചന്ദ്രശേഖരകുറുപ്പ് 2000-2013 ഡി. ജയകുമാരി 2013-2016 എസ്. പ്രസന്നകുമാരി 2016-2017 പി.എം. ഉഷ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.337623" lon="76.384077" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.428911, 76.386395 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.