"നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Nallur East A. U. P. S. Perumugham എന്ന താൾ നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടല...)
(വ്യത്യാസം ഇല്ല)

19:17, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ
വിലാസം
കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth





വിദ്യാലയ ചരിത്രം നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ , പെരുമുഖം ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ 151/4 ഇൽ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ,പെരുമുഖം എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1930 ഇൽ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായത്.ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു 24.1.1982 ലും സ്ഥിരംഗികരം ലഭിച്ചു.

തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .1943 ഇൽ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അദ്ദേഹത്തിൽ നിന്നും ശ്രി മലയില്‍ വേലായുധന്‍ എന്നവര്‍ക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവര്‍ക്കും തുടര്‍ന്ന് അവരുടെ മകനായ ഇന്നത്തെ മാനേജര്‍ ശ്രി എം ശശിധരന്‍ എന്നവര്‍ക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവര്‍- അഡ്വക്കേറ്റ് കെ.വി സച്ചിദാനന്ദന്‍ ചാലപ്പുറം ഇല്‍ നിക്ഷിപ്തമായിരുന്നു.

1-1-1956 മുതല്‍ ഈ വിദ്യാലായത്തെ ജൂനിയര്‍ ബേസിക് സ്കൂള്‍ ആയി പരിവര്‍ത്തനം ചെയ്തു. 1959 ജൂണ്‍ മുതല്‍ കേരള എഡ്യൂക്കേഷൻ സിലബസ് തുടരുകയും അച്ചടിപാഠ പുസ്തകങ്ങള്‍ നടപ്പ്പാക്കുകയും ഉണ്ടായി.1962 ഇല്‍ ഗവണ്മെന്റ് ഉത്തരവ് Edn.E.Go(Rt) 557/62 dt 5.3.62 പ്രകാരം അഞ്ചാം തരം എടുത്തു കളയുവാന്‍ ഉത്തരവ് വന്നു എങ്കിലും പരപ്പനങ്ങാടി A.E.O യുടെ ref-C-449/61 dt 21.5.62 കല്പന പ്രകാരം അഞ്ചാം തരം നില നിര്‍ത്താന്‍ കല്പന കിട്ടി.(DDI യുടെ order no 1-1-149392 dt 17.5.1962).1964 മുതല്‍ നിലവിലുള്ള\ വിദ്യാലയത്തില്‍ Go (MS) 220/64 പ്രകാരം ആറാം തരം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞാപ്പു മാസ്റെര്‍ക്ക് ശേഷമാണ് പിന്നീട് നീണ്ട 21 വര്ഷം പ്രധാനാദ്ധ്യാപക പദ്ധവിയിലിരുന്നു കൊണ്ട് ഈ വിദ്യലയതെയും പ്രദേശത്തെയും പുരോഗതിയിലേക്ക് നയിച്ച കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ആയ ശ്രി K.V അച്യുതന്‍ മാസ്റ്റര്‍ ആ പദവിയില്‍ എത്തുന്നത്.തുടര്‍ന്ന് തേഞ്ഞിപ്പലം സ്വദേശി ആയ ശ്രി വി പി വേലായുധന്‍ മാസ്റ്റര്‍ പ്രധാനാദ്ധ്യാപകനായി നിയമിതനായി. 1.3.66നു ഒരു ഗ്രജുവറ്റ് ട്രെയിന്‍ട് ടീച്ചര്‍ ആയ ശ്രി K.N ബാലന്‍ നിയമിതനായെങ്കിലും ദൌര്‍ഭാഗ്യവശാല്‍ അദ്ദേഹം 16.11.66 അകാലചരമം പ്രാപിക്കുകയും തുടര്‍ന്ന് അഴിഞ്ഞിലം സ്വദേശി ആയ ശ്രി എ ദാമോദരന്‍ മാസ്റ്റര്‍ ആ പദവിയില്‍ നിയമിതനാവുകയും ചെയ്തു.മലപ്പുറം DEO ഉടെ R-DISB/4-29804/66 dt 9-11-66 എന്ന ഉത്തരവ് പ്രകാരം 21-11-66 നു ഈ വിദ്യാലയത്തില്‍ V1,V11 ക്ലാസ്സുകള്‍ക്കു സ്ഥിരന്ഗികാരം ആയി.24-6-68 ശ്രി എ ദാമോദരന്‍ മാസ്റ്റര്‍ പി എസ സി നിയമനം കിട്ടി പോവുകയാല്‍ 25-6.68 ശ്രി പി.പി ഗോപാലന്‍ മാസ്റ്റര്‍ പ്രധനാദ്യപകാനായി നിയമിക്കപ്പെട്ടു. കാല്‍നൂറ്റാണ്ടില്‍ അധികം പ്രധാനാദ്ധ്യാപക പദവിയില്‍ ഇരുന്ന ഇദേഹത്തിന്റെ ഭരണത്തിനിടക്ക്(1978-79) ആണ് ഈ വിദ്യാലയം എണ്ണൂറിലധികം വിദ്യാര്‍ത്ഥികളും 20 ഡിവിഷനകളുമായി സ്പെഷ്യലിസ്റ് അദ്ധ്യാപകർ അടക്കമുള്ള 27 ജീവനക്കാരുമായി അതിന്റെ സര്‍വൈശ്വര്യ പദവിയില്‍ വിരജിച്ചിരുന്നത്.1986-87 ഇലെ സംസ്ഥാന കലാമേളയില്‍ ഈ വിദ്യാലയത്തിലെ എം ടി ഭാവന എന്ന വിദ്യാര്‍ത്ഥിനി മലയാളം പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനം കാരസ്ഥമാക്കി കൊണ്ട് സ്കൂളിന്റെ കീര്‍ത്തി സംസ്ഥാന തലത്തിലേക്ക് ഉയര്‍ത്തുക ഉണ്ടായി.ശ്രി വി പി ഗോപാലൻ മാസ്റ്റർക്ക് ശേഷം 1-6-94 ൽ ശ്രി പി.വേലായുധൻ മാസ്റ്ററും 1-4-96 ൽ ശ്രിമതി എം. സത്യഭാമ ടീച്ചറും 1 -4 -97 ൽ ശ്രി എ.ജയരാജൻ മാസ്റ്ററും പ്രധാനാധ്യാപകപദവിയിൽ ഇരുന്നുകൊണ്ട് ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിച്ചു. തുടർന്ന് 1 -4 -2002 ൽ ഇപ്പോഴത്തെ പ്രധാനാധ്യാപകനായ ശ്രി .എം വാസുദേവൻ മാസ്റ്റർ തലസ്ഥാനത് നിയമിതനായി തുടർന്ന് കെ സുഭാഷിണി,ഗീത,ഷേർളി വർക്കി എന്നിവരും ഇപ്പോൾ പി .കാഞ്ചനയും ഈ സ്‌ഥാനം വഹിക്കുന്നു.

ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി എം.അപ്പുക്കുട്ടി S /O മലയിൽ ഉണ്ണിചുണ്ടൻ നല്ലൂർ ആയിരുന്നു ആദ്യത്തെ P.T.A പ്രസിഡണ്ട് ശ്രി കാട്ടിരി അപ്പുണ്ണിയുമായിരുന്നു അദ്ദേഹത്തിന് ശേഷം ശ്രി എം .ടി .വേലായുധൻ ,ശ്രി എം .തുളസീധരൻ മാസ്റ്റർ, ശ്രി എം .കുട്ടൻ, ശ്രി സി.ബാലകൃഷ്‌ണൻ,ശ്രി ഓ ചാത്തുക്കുട്ടി,ശ്രി സി.ശിവദാസൻ,ശ്രി പി.രവി, പി.കൃഷ്ണൻ, ഉണ്ണികൃഷ്‌ണൻ,ബാബുരാജ് എന്നിവർ പ്രസിഡന്റുമാരായി വന്നു . നിലവിലുള്ള പി.ടി .എ പ്രസിഡന്റ് ശ്രി പി .പ്രവീൺ കുമാർ പ്രശംസാർഹമാംവിധം തൽസ്ഥാനത്തു പ്രശോഭിക്കുന്നു സ്കൂളിലെ ആദ്യത്തെ മാതൃസംഗമം ചെയർപേഴ്സൺ ശ്രിമതി ടി .പി.സുഹ്റയായിരുന്നു തുടർന്ന് ടി.ഗിരിജ, ടി.ഇന്ദിര,കെ.സുജാത എന്നിവർക്കു ശേഷം ഇപ്പോൾ ശ്രിമതി സുമതി തൽസ്ഥാനം അലങ്കരിക്കുന്നു . വാർഡു കൗൺസിലർ ശ്രീമതി അനിലകുമാരി ചെയർപേഴ്സൺ ആയികൊണ്ടുള്ള സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് വിദ്യാലയത്തിന്റെ ഉയർച്ചക്കുവേണ്ടി അധ്യാപകരോടൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ,വാർഡ്‌മെമ്പർ എന്നിവരുടെ രക്ഷാകർതൃത്ത്വത്തിലും പി .ടി .എ പ്രസിഡന്റ് ചെയർമാനായും രൂപീകരിക്കുന്ന സ്കൂൾ കലാമേള സ്വഗതപ്രസംഘം വർഷംതോറും നടക്കുന്ന സ്കൂൾകലാമേള കായികമേളകൾ മിഴിവുറ്റതും മികവുറ്റതും ആക്കാൻ സഹായിക്കുന്നു ഇതിന്റെ ഫലമായി സബ് ജില്ലാതല മത്സരങ്ങളിൽ സ്ഥിരമായി സമ്മാനങ്ങൾ വാങ്ങാറുണ്ട്

1996 നവംബർ മുതൽ ഈ സ്കൂളിൽ J R C യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു 1997 ജൂൺ മുതൽ വിദ്യാലയത്തിൽ പബ് സെറ്റും മോട്ടോറും സ്ഥാപിക്കപ്പെട്ടു കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാൻ ഉതകുംവിധം കലാപരിപാടികൾ അവതരിപ്പിക്കുവാൻ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു സ്റ്റേജ് കം ക്ലാസ്സ്‌റൂം 1998 ൽ മാനേജർ സ്കൂളിനുവേണ്ടി നിർമിച്ചു. 2003 ജനുവരിയിൽ മാനേജർ,പി.ടി .എ, സ്കൂൾ സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ മൈക്ക് സെറ്റ് സ്ഥാപിച്ചു.1-8-2001 ൽ സ്കൂളിൽ നാല് സെറ്റ് കംപ്യൂട്ടറുകളും ഉള്ള ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു നേരത്തെ നിലവിൽ ഉണ്ടായിരുന്നതും പിന്നീട് നിന്നു പോയതുമായ വിജയാസമ്പാദ്യപദ്ധതിക്കുശേഷം ഇപ്പോൾ കുട്ടികളുടെ സമ്പാദ്യ പരിപാടി കരുവൻ തിരുത്തി സഹകരണ ബാങ്കാണ് കൈകാര്യം ചെയുന്നത് 1 -8 -2002 ൽ സഞ്ചയികാസമ്പാദ്യപദ്ധതി പ്രവർത്തനം ആരംഭിച്ചു. ഒമ്പതു കെട്ടിടങ്ങളിലായി ഇരുപത്തഞ്ച് ക്ലാസ്സുകൾക്ക് ആവശ്യമായ സ്ഥാലസൗകര്യമുള്ള ഈ വിദ്യാലയത്തിലെ പ്രീ - കെ -ഇ ആറും കെ.ഇ ആറും അനുസരിച്ചുള്ള കെട്ടിടങ്ങൾ ഒമ്പതും പെര്മനെന്റ് ആണ്. ഇപ്പോൾ പതിമൂന്ന് ഡിവിഷനുകളിൽ ആയി മുന്നൂറ്റിഇരുപത്തിനാല് വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകനു പുറമേ എട്ട് വീതം എൽ.പി. ,യു പി അധ്യാപകരും അഞ്ചു ഭാഷാ അധ്യാപകരും ഒരു പ്യൂൺ അടക്കം ഇരുപത്തിമൂന്നു പേർക്ക് സ്ഥിരംഗീകാരം ഉണ്ട്. അധ്യാപകരോടൊപ്പം സേവനോത്സുകരായ പി.ടി.എ ,എം.പി.ടി.എ,എസ്.എസ്.ജി ,അംഗങ്ങളും ശക്തമായ മാനേജ്‍മെന്റും നല്ലവരായ നാട്ടുകാരും ചേർന്ന് പുരോഗതിയിലേക്ക് നയിക്കുന്ന ഈ വിദ്യാലയത്തെ സമീപഭാവിയിൽ തന്നെ ഒരു ഹൈസ്കൂളാക്കി മാറ്റണമെന്നാണ് വിദ്യാലയധികൃതരോടൊപ്പം ഗ്രാമവാസികളും ആഗ്രഹിക്കുന്നത്


ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി