"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 271: | വരി 271: | ||
കുട്ടികളുടെ വേദോപദേശകുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മ)ത )പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു '' ജോമോൻ്റെ സുവിശേഷങ്ങൾ " ആണോ അച്ചോ.... | കുട്ടികളുടെ വേദോപദേശകുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മ)ത )പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു '' ജോമോൻ്റെ സുവിശേഷങ്ങൾ " ആണോ അച്ചോ.... | ||
---- | ---- | ||
'''മലയാളം പരീക്ഷയ്ക് വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് ഒരു മിടുക്കൻ ഇപ്രകാരം എഴുതി :-'' | '''മലയാളം പരീക്ഷയ്ക് വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് ഒരു മിടുക്കൻ ഇപ്രകാരം എഴുതി :-''' | ||
<br/> | <br/> |
14:19, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടി വിജ്ഞാനകോശം
നാട്ടുപാട്ട്, നട്ടുപാചകം, നട്ടുവെദ്യം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതിലൂടെ ഒരു നാടിന്റെ സംസ്ക്കാരം, കല, തുടങ്ങി ഒട്ടനവധി കര്യങ്ങള്‍ നമുക്ക് നാടോടിവിജ്ഞാനത്തിലൂടെ മനസ്സിലാക്കാം. നമ്മുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും അവരവരുടെ അറിവുകള്‍ നമ്മളീലേയ്ക്ക് പകരാനും കഴിയുന്നു. ഇന്നത്തെ യുവതലമുറയ്ക്കായി കിട്ടുന്ന ഒരു നിധികുംഭമാണ് നാട്ടറിവുകള്‍ എന്നു പൊതുവെ പറയാം. ഒരു നാടിന്റെ ഹ്രദയസ്പന്ദനം മുഴുവന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പഴയ കാലത്തെ അറിവുകള്‍ യുവതലമുറയിലേയ്ക് പകരാനയി നട്ടറിവിലൂടെ സാധിക്കും.
നാടോടിപ്പാട്ടുകള്‍
- അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
- കാക്കകൊത്തി കടലിലിട്ടു
- മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
- തട്ടാന്‍പിള്ളേരു തട്ടിയെടുത്തു
കേരളത്തിലെ വിവിധ കലാരൂപങ്ങള്‍
** കാക്കാരിശ്ശി നാടകം :- മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
** കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
** കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
** കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
** കൂടിയാട്ടം :- നടന്മാര്‍ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
** കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
** കോല്‍ക്കളി :- ഒരു വിനോദകലരൂപം.
** ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
** തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
** പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
** പൊരാട്ടുനാടകം :- പാണസമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
** പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
** മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
** മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
** സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.
** തിറയാട്ടം :- തെക്കന്‍മലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളില്‍ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.
** തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
** തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
** തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
** ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
** ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
** അര്‍ജുനനൃത്തം :- ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
** ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
** ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
** ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം.
തൊഴിലുകള്‍ :-
ഓരോ തൊഴിലിനും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കുര്യനാട് ഉണ്ടായിരുന്നു .
കൃഷികള്‍ :- നെല്ലായിരുന്നു ആദ്യ കാലം മുതല്‍ കുര്യനാട് പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളില്‍ വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയര്‍ന്ന ഭാഗങ്ങളിലെ മണ്ണ് എടുത്തുമാറ്റിയും നെല്‍കൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു .കൂടാതെ പാടങ്ങളിലും നെല്ല് കൃഷി ചെയ്തിരുന്നു. തെരുവ , കുരുമുളക് , അടക്കാമരം (കവുങ്ങ്), തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികള്‍ . റബര്‍ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുവര , ഇഞ്ചി , മഞ്ഞള്‍ , കച്ചോലം പടവലം, പൈനാപ്പിള്‍ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകള്‍ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങള്‍ തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട‍് , നേര്യത്, കൈലി തുടങ്ങിയവയായിരുന്നു .
വീട് :- പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . എന്നാല്‍ ചില വീടുകള്‍ പുല്ലുകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ഇല്ലിക്കണിയാരം , ചെറുമരത്തിന്റെ കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.
പ്രധാന കുടുംബങ്ങള്‍ :-
നാട്ടറിവുകള്‍ :- നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.
പഴഞ്ചൊല്ലുകള്‍ :-
- ചുട്ടയിലെ ശീലം ചുടല വരെ
- വിത്തുഗുണം പത്തുഗുണം
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- വേലി തന്നെ വിളവുതിന്നുക
- വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും
- അറിയാത്തപിള്ളക്കു ചൊറിയുമ്പോള്‍ അറിയും.
- കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
- ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു
- ഇരുന്നുണ്ടവന്‍ രുചിയറിയില്ല
- കരിമ്പിനു കമ്പുദോഷം
- കര്‍ക്കിടമാസത്തില്‍ പത്തുണക്കം
- വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം
കടങ്കഥകള്‍ :-
- കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല - പാവക്ക
- ഒരമ്മ പെറ്റ മക്കളെല്ലാം തഒപ്പിക്കാര് - അടക്ക
- ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാന്‍ മധുരക്കട്ട - മുന്തിരി
- കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തേല്‍ ചത്തിരിക്കും - താക്കോല്‍
- ചെറു കുരു, കുരു കുരു ചാരനിറക്കാരന്‍ ചാറില്‍ ചേര്‍ക്കാന്‍ കെങ്കേമന്‍ - കുരുമുളക്
- വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല ഉപയോഗിക്കുന്നവന്‍ വാങ്ങുന്നില്ല – ശവപ്പെട്ടി
- അമ്മയെ കുത്തി മകന്‍ മരിച്ചു - തീപ്പെട്ടി കമ്പ്
- വലിക്കുംതോറും കുറയും - സിഗററ്റ്
- മുറ്റത്തെ ചെപ്പിന് അടപ്പില്ല – കിണര്‍
- കാലടുപ്പിച്ചാല്‍ വയ് പൊളിക്കും - കത്രിക
- കാടുവെട്ടി തോടുവെട്ടി പാറവെട്ടി വെള്ളം കണ്ടു - തേങ്ങവെള്ളം
- കണ്ടാല്‍ കുരുടന്‍ കാശിനു മിടുക്കന്‍ - കുരുമുളക്
- എടുത്തിട്ട് പുറത്തുകയറി മാക്ക് മാക്ക് - ചിരവ
- ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്‍മാര്‍ - തേങ്ങ
- വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ ഒാടും - സൈക്കിള്‍
- ഒാടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര - ചെരുപ്പ്
- മുള്ളൊണ്ട് മുരിക്കല്ല കൈപ്പുണ്ട് കാഞ്ഞിരമല്ല - പാവക്ക
- കണ്ണോളം വള്ളമുണ്ട് മുങ്ങികുളിക്കാന്‍ വെള്ളമില്ല - കരിക്ക്
- തോടു വെട്ടി കാടു വെട്ടി പാറ വെട്ടി വെള്ളം കണ്ടു - തേങ്ങ വെള്ളം
- കഴുത്തുണ്ട് കാതില്ല കൈയുണ്ട് കാലില്ല - കുപ്പായം
- കറിക്കുവേണ്ടവനെ ഇലക്കു വേണ്ട - കറിവേപ്പില
- കൈയ്യില്ലാത്തവന്‍ ആറു നീന്തി കയറി - വഞ്ചി
നാടോടിപ്പാട്ടുകള്‍ :-
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാന്‍പിള്ളേരു തട്ടിയെടുത്തു.
ഒറ്റമൂലി :- [ എട്ടുകാലി കടിച്ചാല്‍ ]
- കണ്ണിവെറ്റില
- കൂഞ്ഞിലിക്ക
- പച്ച മഞ്ഞള്‍
- തുളസി ഇല
ഇവ സമം ഇടിച്ചു പിഴിഞ്ഞ് സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് വെറും വയറ്റില്‍ ഒരുതുടം മരുന്നെങ്കിലും കുടിക്കുക. ഇടിച്ചു പിഴിഞ്ഞതിന്റെ ബാക്കിയുള്ളത് അരകല്ലില്‍ അരച്ച് ചൊറിച്ചിലുള്ള ഭാഗത്ത് ഇടുക. ഇങ്ങനെ 5 അല്ലെങ്കില്‍ 7 ദിവസം ചെയ്യുക. പത്ഥ്യം ഒന്നും ഇല്ല.
നാട്ടറിവുകള്‍ :- ആദിവാസിവൈദ്യം
പഴുതാര കുത്ത് :-
പഴുത്ത അടക്കാതൊണ്ട് ഇടിച്ചുപിഴിഞ്ഞ നീര് പഴുതാര കുത്തിയഭാഗത്ത് തേക്കുക.
ഓര്‍മ്മക്കുറവ് :-
കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.
കഫം :-
ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.
കരപ്പന്‍ :-
അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.
തീപ്പൊള്ളല്‍ :-
ചെമ്പരത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.
കുസൃതി ചോദ്യങ്ങള്‍ :-
- വേരുകളും ഇലകളും ഇല്ലാത്ത മരമേത് ? - കൊടിമരം
- ആബുലന്‍സ് എന്ന് തിരിച്ച് എഴുതിയിരിക്കുന്നതെന്തുകൊണ്ട് ? - പെയിന്റ് കൊണ്ട്
- നമ്മുടെ തലസ്ഥാനം ഏത് ? - കഴുത്തിനു മുകളില്‍
- സ്ത്രീകള്‍ പിന്നോട്ട് നടക്കുന്നത് എപ്പോള്‍ ? - ഞാറു നടുമ്പോള്‍
- മീനുകള്‍ക്ക് ഏറ്റവും പേടിയുള്ള ദിവസം ? - ഫ്രൈഡേ
- വെള്ളം കുടിക്കുന്നതെന്തുകൊണ്ട് ? - ചവച്ചിറക്കാന്‍ പറ്റാത്തതുകൊണ്ട്
- ലൈസന്‍സ് ആവശ്യമില്ലാത്ത ഡ്രൈവര്‍ ഏത് ? - സ്കൂഡ്രൈവര്‍
- ഞെട്ടിക്കുന്ന സിറ്റി ഏത് ? - ഇലക്ട്രിസിറ്റി
- വെള്ളത്തിലുള്ള മീനിനെ പിടിച്ച് മണ്ണിലിട്ടാല്‍ എന്തു പറ്റും ? - മണ്ണ് പറ്റും
- എല്ലാ ആളുകളും തല കുനിക്കുന്ന സ്ഥലമേത് ? - ബാര്‍ബര്‍ ഷോപ്പ്
സദ്യയിലെ ആരോഗ്യം :-
- സദ്യയിലെ വിഭവങ്ങള്‍ രുചിയും ഏമ്പൊക്കവുമല്ലാതെ ശരീരത്തിന് മറ്റു പലതും തരുന്നുണ്ട്. A മുതല്‍ Z വരെയുള്ള വൈറ്റമിനുകളും ധാധുക്കളും തുടങ്ങി ശരീരത്തിനുവേണ്ടതെല്ലാം ഒരിലയില്‍ വിളമ്പുന്ന ഭകഷണത്തില്‍ നിന്നും കിട്ടും. അതാണ് സത്യത്തില്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സമീകൃതാഹാരം.
ഇല :-
- വാഴയിലയിലേക്കു ചൂടുചോറു വിളമ്പുമ്പോള്‍തന്നെ ഒരു മണം വരും. വാഴയില വാടുന്ന മണവും വെന്ത തുമ്പപ്പൂ ചോറിന്റെ മണവും ചേര്‍ന്ന്. ചൂട് ചോറ് വീണ് വാഴയില ചൂടാകുമ്പോള്‍, മനുഷ്യശരീരത്തിനു ഹീമോഗ്ളോബിന്‍പോലെ സസ്യങ്ങള്‍ക്കു പ്രധാനമായ ക്ളോറോഫിന്‍ നമുക്കും കിട്ടുന്നു.
ഇഞ്ചിക്കറി :-
- ഇഞ്ചിക്കറി 100 കറിക്കു തുല്യമെന്നു പറഞ്ഞതെത്ര ശരിയാണ് ! നിറയെ നാരുകള്‍. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിന്‍ സി യും ആന്റി ഒാകസിഡന്റുകളും. പരിപ്പും കൂട്ടുകറികളുമൊക്കെയുള്ള സദ്യയില്‍ ഇഞ്ചിക്കറിയാണ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
അച്ചാര്‍ :-
- നരരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൈറ്റമിന്‍ സി യുടെ ചെറിയൊരംശമുണ്ടാകും. കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത, എണ്ണഅധികം ഉപയാഗിക്കാത്ത അച്ചാറുകളാണ് ഉത്തമം.
കിച്ചടി :-
- 90 ശതമാനവും വെള്ളമായ വെളളരിക്കാകിച്ചടി ആഹാരപ്രിയരെ നന്നായി സഹായിക്കുന്നുണ്ട്. ഒരു ദാഹശമനിയുടെ റോള്‍കൂടിയുണ്ട് കിച്ചടിക്ക്. ചെറിയ അളവില്‍ വൈറ്റമിന്‍ എ യും സി യും വെള്ളരിക്കയിലുമുണ്ട്.
കൂട്ടുകറി :-
- സസ്യഭുക്കുകളുടെ മാംസാഹാരം എന്നുവിളിക്കാവുന്ന ഉരുളകിഴങ്ങാണ് കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടുതന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയില്‍ കൂടുതലായിരിക്കും. 100 ഗ്രാമില്‍ 90 ഗ്രാം കലറി. പ്രമേഹരോഗികള്‍ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണ് കൂട്ടുകറിയിലെ കൂട്ടുകാരന്‍.
പച്ചടി :-
- പൈനാപ്പിള്‍ പച്ചടിയാണെങ്കില്‍ വൈറ്റമിന്‍ സി യും ബി യും. ബീറ്റ്റൂട്ടാണെങ്കില്‍ നൈട്രേറ്റിന്റെ കലവറ. ഒാരോ രക്തകുഴലിനേയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണ് ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട് പച്ചടിയില്‍. ഒമേഗ ത്രീ ഫാറ്റി ആസ്ഡ് അടങ്ങിയ കടുകാണു മറ്റൊരു വീരന്‍. കടുക് അരച്ച് ചേര്‍ക്കുന്ന പച്ചടിയില്‍നിന്നു ഗുണങ്ങള്‍ ഒന്നും ചോര്‍ന്നുപോവില്ല.
തോരന്‍ :-
- കാബേജ്, ഇല, പയര്‍ എന്നിങ്ങനെ തോരനിലെ കൂട്ട് എന്തായാലും ആന്റി ഒാക്സൈഡുകളും വൈറ്റമിനുകളും ഉറപ്പ്.
അവിയല്‍ :-
- പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക,…. വൈറ്റമിനുകളുടെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റാണ് അവിയല്‍. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയര്‍ കേടാകാതെ നോക്കുന്നതില്‍ വലിയ പങ്ക് അവിയലിനുമുണ്ട്. വയര്‍ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകള്‍ ഏറ്റവും കൂടുതലും അവിയലില്‍ തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലില്‍ ചേര്‍ക്കുന്നുണ്ട്.
പഴം :-
- അമ്ളഗുണമുള്ള ഭക്ഷണങ്ങള്‍ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാല്‍ ഇതു സന്തുലിതമാകും. പ്രോട്ടീന്‍ വളരെ കുറവ്.
ഉപ്പേരി :-
- എല്ലാ വൈറ്റമിനുകളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ, പക്ഷേ, എണ്ണയില്‍ വറുക്കുമ്പോള്‍ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായിലെ പ്രോട്ടീന്‍ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവുകൂടാതെ സന്തുലിതമാക്കുന്നതിനാണ് വളരെ കുറച്ചുമാത്രം ഉപ്പേരി വിളമ്പുന്നത്.
ശര്‍ക്കരവരട്ടി :-
- നേന്ത്രക്കായയ്കൊപ്പം ശര്‍ക്കരയുടെ അമ്ളഗുണവുംകൂടി ചേര്‍ന്നതാണ് ശര്‍ക്കരവരട്ടി. ശര്‍ക്കരയിലെ നാരുകള്‍ ദെഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങള്‍കൂടിയാണ്.
പപ്പടം :-
- രണ്ടു മിനിറ്റില്‍ കൂടുതല്‍ എണ്ണയില്‍ വറൂത്താല്‍ത്തന്നെ എന്തിന്റെയും ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നുമാത്രമല്ല, ദോഷങ്ങള്‍ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതുമാത്രമാണ് പപ്പടത്തിലെ നേട്ടം.
ചോറ് :-
- വളരാന്‍ സഹായിക്കുന്ന, ഉൗര്‍ജം നല്‍കുന്ന കാലറി തരുന്നതാണ് ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണങ്കില്‍ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ചോറില്‍ ബി കോപ്ളക്സിന്റെ സാന്നിദ്ധ്യവും ഉണ്ട്.
പരിപ്പും നെയ്യും :-
- പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീന്‍ കലവറയാണ് പരിപ്പ്. മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ കുര്‍കുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കല്‍സ് എന്നു വിളിക്കുന്ന വിഷ വസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഒാക്സിഡന്റുകളാണ് കുര്‍കുമിനുകളിലുള്ളത്. സദ്യയിലൂടെ നല്ല അളവില്‍ ആന്റി ഒാക്സിഡന്റുകള്‍ ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാല്‍ അതില്‍ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഒാക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കില്‍ കൊഴുപ്പ് കൂടിയേ തീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇന്‍വെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഉൗണ്. പായസത്തില്‍കൂടി നെയ്യ് എത്തുമ്പോള്‍ കഴിച്ചതൊന്നും വേസ്റ്റാവില്ല എന്ന ഉറപ്പും കിട്ടും.
സാമ്പാര്‍ :-
- മറ്റൊരു ഫൈബര്‍ കലവറയാണ് സാമ്പാര്‍. വൈറ്റമിനുകളുടെ കൂമ്പാരം. അമരപ്പയര്‍ ഇട്ട സാമ്പാര്‍ പ്രമേഘരേഗികള്‍ക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചുകളയുന്ന ലൈക്കോപീന്‍ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാന്‍ കായവും.
പുളിശ്ശേരി :-
- മത്തങ്ങപുളിശ്ശേരിയാണെങ്കിലും കായമാണെങ്കിലും മാമ്പഴമാണെങ്കിലും സമൗദ്ധം, സമീകൃതം. പ്രമേഘത്തേയും, കൊളസ്ട്രോളിനേയും, അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്.
മോര് :-
- മധുരമുള്ള പായസവും പുളിയുള്ള തൈരും ക്ഷാരഗുണങ്ങളും അമ്ളഗുണങ്ങളും സംയോജിച്ച് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. കൂടാതെ ദഹന പ്രക്രിയയേയും മോര് സഹായിക്കുും.
രസം :-
- ചെറിയൊരു ഔഷധക്കട- അതാണു രസം. ഗ്യാസ് ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്.
പായസം :-
- പ്രോട്ടീന്‍ സമൃദ്ധമാണ് പരിപ്പ് പായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോള്‍ ഒട്ടുമില്ല. ശര്‍ക്കരയില്‍ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം, തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും, നെയ്യും, അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയുംകൂടി ചേരുമ്പോള്‍ എല്ലാമായി.
പാലട :-
- സമീകൃതാഹാരമായ പാല്‍ പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ ആമിനോ ആസിഡുകള്‍ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല.
വെള്ളം :-
- സദ്യക്കിടെ വെള്ളം കുടിക്കരുത്. സദ്യക്കു ശേഷവും ഒരു ഗ്ലാസ് വെള്ളവും മുന്‍പ് അര ഗ്ലാസ് വെളഅള്ളവും. സന്തുലിതാവസ്ഥ നിലനിര്‍ത്താമും കൃത്യമായ ദഹനപ്രക്രിയ നടക്കാനുമാണിത്.
നിഗമനങ്ങള്‍ :-
- നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.
- നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളില്‍ പ്രതിഫലിക്കുന്നുണ്ട്.
- സാമൂഹ്യവിമര്‍ശനത്തിന്റെ അംശങ്ങള്‍ നാടോടിക്കലകളിലുണ്ട്.
- ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകള്‍ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്.
- നാടന്‍ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം.
- പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു.
- ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്.
- നാട്ടറിവുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.
സ്തലപ്പേരുകള്‍ ഉണ്ടായ കഥ അറിയാമോ...
കുര്യനാട് -
കോട്ടയം ജില്ലയില്‍ കോഴായ്ക്കും മോനിപ്പള്ളിയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുത്യനാട്. ചെറിയ നാടായതിനാല്‍ ആദ്യ കാലങ്ങളില്‍ ഇത് കുറിയ നാട് എന്നറിയപ്പെട്ടു. പിന്നീട് ഈ പേര് ചെറുതായി കുര്യനാട് എന്നായി. ധാരാളം കുര്യന്‍മാര്‍ ഈ നാട്ടില്‍ താമസിച്ചിരുന്നത് ഈ പേര് ലഭിക്കാന്‍ കാരണമായി എന്നും പറയപ്പെടുന്നു.
കടുത്തുരുത്തി -
ഒരിക്കല്‍ ഖരമഹര്‍ഷിക്ക് മൂന്ന് ശിവലിംഗങ്ങള്‍ ലഭിക്കുകയുണ്ടായി. വില്ലുമംഗലം സ്വാമിയുടെ നിര്‍ദേശപ്രകാരം അവ മൂന്നു സ്തലങ്ങളിലായി പ്രതിഷ്ടിക്കുവാന്‍വേണ്ടി ഒന്നു വലതു കൈയ്യിലും മറ്റൊന്ന് ഇടതു കൈയ്യിലും മൂന്നാമത്തേത് കഴുത്തില്‍ ഇടുക്കി വയ്ക്കുകയും ചെയ്തു. വലത്തു കൈയ്യിലേത് ഏറ്റുമാനൂരുമാണ് പ്രതിഷ്ഠിച്ചത്. കഴുത്തില്‍ ഇരുത്തിയത് നടുഭാഗത്തും പ്രതിഷ്ഠിച്ചു. കഴുത്തിരിത്തി പിന്നീട് കടുത്തുരുത്തി എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നു.
ചങ്ങനാശ്ശേരി -
അതിഥിസല്‍ക്കാരത്തില്‍ പേരുകേട്ട ഭവനമായിരുന്നു മന്നത്തുപത്മനാഭന്റേത്. ഒരിക്കല്‍ ചാങ് എന്ന സായിപ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. ഉച്ചയൂണിന് വിഭവസമൃദ്ധമായ സദ്യതന്നെയായിരുന്നു. എരിശ്ശേരിയും, പുളിശ്ശേരിയും, അവിയലുമൊക്കെയായി രുചിയുടെ മേളം തന്നെ. ഉച്ചയൂണിനുശേഷം മിച്ചംവന്ന കറികളൊക്കെകൂടി ആനക്ക് ചോറു കൊടുക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് കൂടുതലായി ഉണ്ടായിരുന്ന എരിശ്ശേരിയും ചോറും കൂടി കുഴച്ച് ആനക്ക് കൊടുക്കാനായി വാല്യക്കാരന്‍ എത്തിയപ്പോള്‍, ആനക്ക് ചോറ് താന്‍ കൊടുത്തോളമെന്നായി ചാങ്. അങ്ങനെ ചാങ് എരിശ്ശേരി കൂടുതല്‍ ചേര്‍ന്ന ചോറ് ആനക്ക് കൊടുക്കുകയും ചെയ്തു. ചാങ് ആനക്ക് എരിശ്ശേരി നല്‍കുകയും ചെയ്തതിനാല്‍ ചാങ് ആന എരിശ്ശേരി അങ്ങനെ ചങ്ങനാശ്ശേരി ആയി.
തോമസ് ആൽവാ എഡിസൻ - വൈദ്യുത ബൾബ് കണ്ടു പിടിച്ച വ്യക്തി.
ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത്.
അതിന്റെ ആദ്യ പരീക്ഷണത്തിന് തന്റെ സുഹൃത്തുക്കളെക്കൂടി പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എഡിസൻ.
കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ ബൾബ് തന്റെ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു
നിർഭാഗ്യവശാൽ സുഹൃത്തിന്റെ കയ്യിൽ നിന്നും ബൾബ് നിലത്ത് വീണടഞ്ഞു പോയി.
എഡിസൺ നിരാശനാകാതെ മറ്റൊരു ബൾബുണ്ടാക്കി.
പിറ്റേ ദിവസവും അതേ സുഹൃത്തിന്റെ കയ്യിൽ ബൾബ് പിടിക്കാൻ കൊടുത്തത് കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു.
ഇന്നലെ ബൾബ് ഉടച്ച ഇയാളുടെ കയ്യിൽ തന്നെയാണോ വീണ്ടും കൊടുക്കുന്നതെന്ന് അവർ ചോദിക്കുകയും ചെയ്തു.
ഇത് കേട്ട എഡിസൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
ഇന്നലെ ഇയാളുടെ ഭാവം നിങ്ങൾ കണ്ടതല്ലേ...
ബൾബിനൊപ്പം ഇയാളുടെ മനസ്സും ആത്മവിശ്വാസവും തകർന്നു പോയിട്ടുണ്ട്...
എനിക്ക് ഈ ബൾബ് വീണ്ടും നിർമിക്കാൻ 24 മണിക്കൂർ മതി..
എന്നാൽ ഞാനിത് ഇയാൾക്ക് വീണ്ടും നൽകിയില്ലെങ്കിൽ ഇയാളുടെ മനസ്സിലെ ആത്മവിശ്വാസം വീണ്ടെടുക്കാൻ 24 വർഷം പോലും മതിയാകില്ല...
- ഗുണപാഠം:*
- തളർത്താനെളുപ്പമാണ് വളർത്താൻ
പഞ്ചസാര ഉണ്ടാക്കുന്ന വിധം :-
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല.
പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്.
നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.
സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ്ടതുണ്ട്.
അത് ഒരു പക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.
എന്താണ് പഞ്ചസാര..?
കരിമ്പില്‍ നിന്നും ജ്യൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചെയ്ത് വെളുപ്പ് നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പദാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര.
ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റീവ് ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ.
ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ് ജ്യൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളു.
ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.
എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്.
ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല്, എല്ല്, ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു.
പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ.
ഈ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും.
ഡിജിറ്റൽ ആകുന്നതിനു മുൻപേ നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ... 2017 :-
- പ്ലാസ്റ്റിക് ഉപയോഗം കുറക്കുക.
- കുപ്പിവെള്ളം ഉപേക്ഷിക്കുക
- മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ സംസ്കരിക്കുക
- ജനവാസകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കൽ ഒഴിവാക്കുക
- റോഡിൽ തുപ്പരുത്
- കാൽനടക്കു നടപ്പാത ഉപയോഗിക്കുക
- സിഎബ്രാ ലൈൻ ക്രോസ്സ് ചെയ്യാൻ നിൽക്കുന്നവരെ മാനിക്കുക
- Yellow സിഗ്നൽ മാനിക്കുക
- ഗ്രീൻ സിഗ്നൽ ഹോൺ മുഴക്കാനുള്ളതല്ല
- കാൽനട സിഗ്നൽ മാനിക്കുക.
- ഓടുന്ന വാഹനങ്ങളിൽ ചാടിക്കയറരുത്.
- വാഹനങ്ങളിൽനിന്നും സാധനങ്ങൾ വലിച്ചെറിയരുത്
- പാർക്കിംഗ് മര്യാദകൾ പാലിക്കുക.
- റോഡിലെ പിഴവുകൾ പരസ്പരം ക്ഷമിക്കുക
- ക്യൂ പാലിക്കുക. തള്ളിക്കയറരുത്.
- വ്യായാമം ശീലമാക്കൂ
- ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുക
- വീട്ടിൽ ഒരു ചെറിയ ജൈവകൃഷിത്തോട്ടം
- അനാവശ്യ മരുന്നുകൾ ഒഴിവാക്കു
- ജോലിയും കുടുബജീവിതവും സന്തുലിതാവസ്ഥയിൽ ആക്കുക
- ഊർജം, ജലം, ആഹാരം പാഴാക്കരുത്
- സ്ത്രീകളെ ബഹുമാനിക്കുക, കുട്ടികളെ സ്നേഹിക്കുക മാതാപിതാക്കളെ സംരക്ഷിക്കുക.
- വിശ്വാസം കപടമാക്കരുതു്.. അന്ധമാക്കരുത്.
- ദാനം ശീലമാക്കുക.
- അർഹമായ വേതനം നൽകുക.
- മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക
- കഠിനാധ്വാനികളാകു.
- യഥാർത്ഥ രാജ്യ സ്‌നേഹി ആകൂ!
കുട്ടികളുടെ വേദോപദേശകുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മ)ത )പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു ജോമോൻ്റെ സുവിശേഷങ്ങൾ " ആണോ അച്ചോ....
മലയാളം പരീക്ഷയ്ക് വാക്യത്തിൽ പ്രയോഗിക്കാൻ നൽകിയ വാക്കുകൾക്ക് ഒരു മിടുക്കൻ ഇപ്രകാരം എഴുതി :-
- ഒന്നരക്കോടി* - ഒന്നേമുക്കാലിനുള്ള ബസ്സ് കിട്ടാനായി ഞാൻ ഒന്നരക്കോടി.
- വിമ്മിഷ്ടം* - ഇന്നലെവരെ എക്സോഡിഷ് വാഷ് ബാർ ഉപയോഗിച്ച് മടുത്ത എന്റെ അമ്മയ്ക്ക് ഇന്നുമുതൽ വിമ്മിഷ്ടമായി.
- എട്ടുംപൊട്ടും* - എട്ടു മുട്ടകൾ തറയിലിട്ടപ്പോൾ എനിക്ക് മനസ്സിലായി എട്ടും പൊട്ടും.
- പൊട്ടിച്ചിരിക്കുന്നു* - അച്ഛൻ കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ബിസ്കറ്റിന്റെ പായ്ക്കറ്റ് ഞാൻ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു.
- അഴിമതി* - വീടുപണിയുമ്പോൾ സിറ്റൗട്ടിൽ ജനലിനു പകരം അഴിമതി എന്ന് അമ്മ പറഞ്ഞു.
- സദാചാരം* - അടുപ്പിൽ നിന്നും അമ്മ സദാചാരം വാരും.