"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 132: | വരി 132: | ||
[[പ്രമാണം:Unnamednew.jpg|thumb|'Chena, vilaveduppe...]] | [[പ്രമാണം:Unnamednew.jpg|thumb|'Chena, vilaveduppe...]] | ||
[[പ്രമാണം:Sasthrolsavam.jpg|thumb|Sasthrolsavam]] | [[പ്രമാണം:Sasthrolsavam.jpg|thumb|Sasthrolsavam]] | ||
[[പ്രമാണം:Footall2.jpg|thumb| | [[പ്രമാണം:Footall2.jpg|thumb| vallyball traniing]] |
09:48, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് ചെറുകുന്ന് | |
---|---|
വിലാസം | |
ചെറുകുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 16469 |
................................
ചരിത്രം
ഗവ .യു .പി. സ്കൂള്‍ ചെറുകുന്ന്
കോഴിക്കോട് ജില്ലയില്‍പെട്ട വടകര താലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാല്‍ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പില്‍ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാല്‍,കേളംകണ്ടി,മൂശാരിക്കണ്ടി എന്നിവയാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ച മറ്റ് സ്ഥലങ്ങള്‍.പില്‍ക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാന്‍ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാന്‍ സൗജന്യമായി നല്‍കിയ72 സെന്റെ് സ്ഥലത്ത് ഒരു ഓലഷെഡ്ഡില്‍ ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആരംഭകാലത്ത് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്ഥലത്തെ പഴമക്കരായ മഹദ് വ്യക്തികള്‍ അവരുടെ ഗദകാലസ്മരണകളില്‍ നിന്നും നല്‍കിയതാണ് മേല്‍പറഞ്ഞ വിവരങ്ങള്‍. ഈ വ്യക്തികള്‍ തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യശശരീരനായ ശ്രീ പവ്വലത്ത് രാമന്‍ ഗുരിക്കള്‍ ,ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു. അധ്യാപകര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,അഡ്വക്കറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്ന അനേകം വിദ്യാലയം സംഭാവന നല്‍കിയിറ്റുണ്ട് ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാന്‍ കഴിഞ്ഞെങ്കിലും,വിദ്യാര്‍ത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടി വന്നു. അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ, 1999 ഒക്ടോബര്‍ 4 ന് നാടിനെ നടുക്കിയ ഇടി മിന്നല്‍ ദുരന്തം ഈ സ്കൂളിലുണ്ടായി. ഒരു ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും 5 അധ്യാപകരും ഈ ദുരന്തത്തിന് ഇരയായി.അതില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയും മൃതിയടക്കുകയും ചെയ്തു.ശ്രീമതി കാര്‍ത്തിയാനി ടിച്ചര്‍ മുത്തു,രജിത്ത്,മുഹമ്മദ് അസ്ലം,മുഹമ്മദ് നസീര്‍, ജസീ എന്നിവരാണ് മൃതിയടഞ്ഞ ഹതഭാഗ്യര്‍. ഈ ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് ഈ നാടും വിദ്യാലയും ഇനിയും മോചിതരായിട്ടില്ല. വേര്‍പിരിഞ്ഞുപേയവരുടെ പാവനസ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ഇടിമിന്നല്‍ ദുരന്തത്തെ തുടര്‍ന്ന് അധികൃതരുടെ സത്വരശ്രദ്ധ ഈ വിദ്യാലയത്തിന്‍മേല്‍ പതിക്കുകയും,അന്നത്തെ റവന്യുമന്ത്രിയായിരുന്ന ശ്രി കെ ഇ ഇസ്മായില്‍, ജില്ലാപഞ്ചായത്ത് എന്നിവര്‍ ഫണ്ടുകള്‍ അനുവദിക്കുകയും ആ ഫണ്ടുപയോഗിച്ച് കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. അന്ന് സ്ഥലം എം .എല്‍ .എ ആയിരുന്ന പരേതനായ ശ്രി എ കണാരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ശ്രി പി മോഹനന്‍ മാസ്റ്റര്‍ എന്നിവരും സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തിന് കാര്യമായ സംഭാവനനല്‍കിയവരാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വക ലഭിച്ച കെട്ടിടം,രണ്ട്ക്ലാസ്മുറികളോട് കൂടിയത്,ഉദ്ഘാടനം ചെയ്തത് മന്ത്രി ശ്രി എം. കെ മുനീര്‍ ആണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാകലക്ടറുടെ ഉത്തരവിന്‍ പ്രകാരം മിന്നല്‍ രക്ഷാചാലകവും സ്ഥാപിച്ചിറ്റുണ്ട്. വേളം ഗ്രാമപഞ്ചായത്തും,കുന്നുമ്മല്‍ ബ്ലോക്ക് പ‍്ഞ്യത്തും കൂടി 2002-03ലെ കാഘട്ടത്തില്‍ കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, വൈദ്യുതികരണത്തിന് ഫണ്ട് അനുവദിച്ചതിന്റെ പേരില്‍ കെ. എസ്. ഇ .ബി യുടെ പ്രത്യേക താല്‍പര്യപ്രകാരം വിദ്യാലയത്തിന് വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ഇന്ന് ഈ വിദ്യാലയത്തില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികളും 29 അധ്യാപകരും ഉണ്ട് .എസ്.എസ്.എ പദ്ധതി പ്രകാരം വേളം പഞ്ചായത്തിലെ ലീഡിംഗ് സ്കൂള്‍ ചെറുകുന്ന് ഗവണ്‍മെന്റെ് യുപി സ്കൂളാണ്.
ഭൗതികസൗകര്യങ്ങള്‍
വേളം പഞ്ചായത്തില്‍ 5ാം വാര്‍ഡില്‍ ചെറുകുന്നില്‍ ഒരേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാര്‍ട്ട്റൂമും ഇവിടെയുണ്ട്. സ്മാര്‍ട്ട്റൂമില്‍ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ല്‍ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയന്‍സ്, സാമൂഹ്യ, ഗണിതലാബുകളും പ്രവര്‍ത്തിക്കുന്നു.
കുുട്ടികള്‍ക്ക് വിശാലമായ ഒരു കളിസ്ഥലവും ഭക്ഷണശാലയും ഒരു പോരായ്മയായി നിലനില്‍ക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ സി കുഞ്ഞമ്മദ്
- ടി സുലോചന
- എന്‍ പി രാമചന്ദ്രന്‍
- കുെ സി ചന്ദ്രന്‍
- കെ കെ മധുസൂധനന്‍
- ഹംസ
- വാസുദേവന്‍
- ഗോപി
- തങ്കമ്മ
- മഹ്മൂദ്
- ബാലകൃഷ്ണകുറുപ്പ്
- കെ ടി രാജന്‍മാസ്റ്റര്‍
- ചന്ദ്രന്‍
നേട്ടങ്ങള്‍
സബ്ജില്ലാപ്രവര്‍ത്തിപരിചയമേള
- ത്രഡ്പാറ്റേണ്‍- രണ്ടാംസ്ഥാനം
- കയര്‍ഉല്‍പ്പന്നം-രണ്ടാംസ്ഥാനം
- പനയോലഉല്‍പ്പന്നം-മൂന്നാംസ്ഥാനം
- പേപ്പര്‍ക്രോഫ്റ്റ്-മൂന്നാംസ്ഥാനം
എല്‍ പി വിഭാഗം
- ചിത്രതുന്നല്‍-മൂന്നാംസ്ഥാനം
- കയര്‍ഉല്‍പ്പന്നം-മൂന്നാംസ്ഥാനം
- ജില്ലാതലപ്രവര്‍തത്തിപരിചയമേള'
- ത്രഡ്പാറ്റേണ്‍ - എ ഗ്രേഡ്
- കയര്‍ഉല്‍പ്പന്നം -എ ഗ്രേഡ്
- സ്വാതന്ത്ര്യദിനക്വിസില്‍ പഞ്ചായത്ത് ,സബ്ജില്ലാതലത്തില്‍ മികച്ചനേട്ടം കൈരിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡേ ശാഹിദ് ,
- പറമ്പത്ത് അബൂക്കര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.6256027, 75.7386027 |width=*1 zoom=16}}