"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഹരിതപരിസ്ഥിതി ക്ളബ്) |
|||
വരി 70: | വരി 70: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
[[പ്രമാണം:Rasana.jpg|thumb|painting competition]] | |||
===Karatte&Sports=== | ===Karatte&Sports=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.4868801,75.9111238|width=800px|zoom=12}} | {{#multimaps:11.4868801,75.9111238|width=800px|zoom=12}} |
15:35, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നസ്റത്ത് യു പി എസ് കട്ടിപ്പാറ | |
---|---|
വിലാസം | |
...കട്ടിപ്പാറ............ | |
സ്ഥാപിതം | 24 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി .നാന്‍സി തോമസ് |
അവസാനം തിരുത്തിയത് | |
02-02-2017 | 47472. |
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
ചരിത്രം
മേഘങ്ങളുടെ മടിത്തട്ടില്‍ മയങ്ങുന്ന, മലകളാല്‍ ചുറ്റപ്പെട്ട കട്ടിപ്പാ ഗ്രാമപഞ്ചായത്തിലെ മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ല്‍ ഒരു എല്‍. പി.സ്കൂള്‍ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാല്‍ അന്നത്തെ എല്‍. പി.സ്കൂള്‍ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ ല്‍ അച്ചന്‍റ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂണ്‍ 24 ന് യു.പി.സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. 165 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹു.ഫാ.തോമസ് കൊച്ചുപറ ല്‍ അച്ചന്‍റ നും, പ്രധാന അദ്ധ്യാപകന്‍ ശ്രീ. മാത്യു റ്റി.ജെ. യും ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി ടോമി ജോസഫ് ആണ്. 1977 - 78 ല്‍ 7ാം തരം ആരംഭിച്ചതോടെ ഈ സ്കൂളില്‍ ഒരു പൂര്‍ണ്ണ യു.പി.സ്കൂള്‍ ആയിത്തിര്‍ന്നു. ഇപ്പോള്‍ ഈ സ്കൂളില്‍ 14 അധ്യാപകരും 386 കുട്ടികളും ഉണ്ട്. പ്രസ്തുത സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഡോ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് . കട്ടിപ്പാറ യു. പി. സ്കൂളിന്രെ വിജ്ഞാനപ്രദവും കലാ-കായികവും സന്‍മാര്‍ഗ്ഗികവുമായ സമഗ്രവുമായ പുരോഗതിക്ക് കാരണം അധ്യാപകരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും സഹായസഹകരണങ്ങളുമാണ്. മാനേജ്മെന്‍റും അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഒരു ചങ്ങലയിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നു. ഈ നാടിന്‍റെ പുരോഗതിയും സമൂഹത്തിന്‍റെയും വ്യക്തികളുടെയും സമഗ്ര വളര്‍ച്ചയും ലക്ഷ്്യമാക്കി ഇളംതലമുറയെ വാര്‍ത്തെടുക്കുക എന്ന ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യസാക്ഷാത്കാരത്തിനായി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങളുടെ സഹായവും സഹകരണവും എറെ പ്രചോദനപ്രദമാണ്.
ഭൗതികസൗകരൃങ്ങൾ
പത്ത് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിടം. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്ന വിധത്തില്‍ ഓരോ ക്ളാസ് മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകള്‍ വെച്ചിട്ടുണ്ട് ഏവരുടെയും സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും 1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടുതല്‍ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്.
മികവുകൾ
സ്കൂള്‍ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂര്‍ണ്ണ പിന്തുണയോടെ വൈവിധ്യവും ആകര്‍ഷകവു മായ നിരവധി മികവ് പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം മുന്‍നിര്‍ത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാന്‍മാര്‍ഗ്ഗികമൂല്യവും പൗരധര്‍മ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സര്‍ഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലര്‍ത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകള്‍, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂള്‍ അനുഭവം പഠിതാക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കുന്നതിനായി കുടെനടക്കാം പരിപാടിയും, ഏകദിന ശില്പശാലയും, ലൈബ്രറി പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതി തയ്യാറാക്കലും പഠനയാത്രകളും, ഇംഗ്ലീഷ് പഠന കോച്ചിംഗുകളും , കുട്ടികളില്‍ ഭാഷാപരിജ്ഞാനം വളര്‍ത്തുന്നതിനായി എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം ഉറുദു, മലയാളം, സംസ്ക്കൃതം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളില്‍ കഥ, കവിത, സംഭാഷണങ്ങള്‍, തുടങ്ങിയവ കേള്‍പ്പിക്കുക, ഇംഗ്ലീഷ് അസംബ്ലി രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടത്തുക, എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് നടത്തുന്നു. പൂന്തോട്ടനിര്‍മ്മാണം, പച്ചക്കറി തോട്ടം, ഔഷധതോട്ടം, തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഉത്സാഹത്തോടെ ഏര്‍പ്പെടുന്നു. പഞ്ചായത്ത് തല സ്ഫോട് മത്സരത്തില്‍ മികച്ച സ്കൂളായി നസ്റത്ത് യു.പി.സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 2015 – 2016 വര്‍ഷത്തിലെ നസ്റത്ത് യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു സ്നേഹസംഗമങ്ങള്‍ എന്ന പേരില്‍ കുട്ടികളെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ക്ലാസ്സുകളും വിവിധങ്ങളായ പരിപാടികളും നടത്തി. അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതിന് 3 മാസത്തിലൊരിക്കല്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ കുടുംബ പാശ്ചാത്തലം മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സാജിദ് സി.പി ജോണ്‍സണ്‍ കെ.ടി. നിമ്മി കുുര്യന്‍ ഷിബു കെ.ജി തോമസ് കെ.യു സിമ്മി ഗര്‍വാസിസ് സി. ലൗലി ജോണ്‍ സി.റിന്‍സി തോമസ് സി.ഷെന്‍സി ഒ.റ്റി ഡെല്ല ജോര്‍ജ്ജ് എലിസബത്ത് കെ.എം. ലിനുമോള്‍ തോമസ് ഫെമി കെ.എം
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
Karatte&Sports
വഴികാട്ടി
{{#multimaps:11.4868801,75.9111238|width=800px|zoom=12}}