ഗവ എൻ എച്ച് എസ് എസ് കീഴ്പ്പുള്ളിക്കര (മൂലരൂപം കാണുക)
19:57, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
1958-59 | 1958-59 അധ്യയനവര്‍ഷത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍ ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന് എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന് സെക്രട്ടറിയുമായിരുന്നു. വിദ്വാന് പി.ശങ്കരന് ,ശ്രീ. കെ. ഈശന് , ശ്രീ. കെ.വി. ഗോവിന്ദന് കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന് ആണ്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |