"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പുളിന്താനം
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല=എറണാകൂളം
| സ്കൂള്‍ കോഡ്= 28043
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= പുളിന്താനം പി.ഒ., <br/>എറണാകുളം
| പിന്‍ കോഡ്= 686671
| സ്കൂള്‍ ഫോണ്‍= 04852893039
| സ്കൂള്‍ ഇമെയില്‍= sjhs28043@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മുവാറ്റുപുഴ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 150
| പെൺകുട്ടികളുടെ എണ്ണം= 100
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 250
| അദ്ധ്യാപകരുടെ എണ്ണം= 12 
| പ്രധാന അദ്ധ്യാപകന്‍= കുര്യന്‍ വറുഗീസ് 
== പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ ==
== പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ ==
[[ചിത്രം:PULINTHANAM.gif]]
[[ചിത്രം:PULINTHANAM.gif]]

20:12, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= പുളിന്താനം | വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ | റവന്യൂ ജില്ല=എറണാകൂളം | സ്കൂള്‍ കോഡ്= 28043 | സ്ഥാപിതദിവസം= 09 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1982 | സ്കൂള്‍ വിലാസം= പുളിന്താനം പി.ഒ.,
എറണാകുളം | പിന്‍ കോഡ്= 686671 | സ്കൂള്‍ ഫോണ്‍= 04852893039 | സ്കൂള്‍ ഇമെയില്‍= sjhs28043@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=മുവാറ്റുപുഴ | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 150 | പെൺകുട്ടികളുടെ എണ്ണം= 100 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 250 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രധാന അദ്ധ്യാപകന്‍= കുര്യന്‍ വറുഗീസ്


പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍

പ്രമാണം:PULINTHANAM.gif

ആമുഖം

ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന്‌ സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമായിരുന്നു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു. തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം 2189-ല്‍ പരം കുട്ടികള്‍ക്ക്‌ പഠന സൗകര്യം കൊടുത്ത്‌, 11 ക്ലാസ്‌ മുറികളും, ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം കാണുമ്പോള്‍ സംസ്‌കാരവും സൗഹൃദവും ഒപ്പം വളരട്ടെയെന്ന പ്രതിജ്ഞ, ഈ സ്‌കൂളിന്റെ ശ്രേയസ്സിന്‌ ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും തുടര്‍ന്ന്‌ ഹെഡ്‌മാസ്റ്ററായി ചുമതല വഹിക്കുന്ന ശ്രീ.കുര്യന്‍ വര്‍ഗ്ഗീല് വഴി തെളിക്കുമ്പോള്‍ മുന്നോട്ടുതന്നെയെന്ന്‌ ഈ ഗ്രാമം ഏറ്റുപറയുന്നു. പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക്‌ വേദിയൊരുക്കി വിദ്യാഭ്യാസമേഖല പ്രവര്‍ത്തിച്ച 1985-90 കളില്‍, 85 ലെ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ചും തുടര്‍ന്നുള്ള 2 ബാച്ചുകളും ഓരോ കുട്ടികള്‍ മാത്രം പരാജയപ്പെട്ട്‌ പുറത്തിറങ്ങി. എങ്കിലും 90% നു മുകളിലുള്ള റിസല്‍റ്റും, പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവര്‍ത്തനം വഴി 23 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഗ്രാമീണ ചുറ്റുപാടുകള്‍, വിദ്യാഭ്യാസത്തിലും സമ്പത്തിലും പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍, യാത്രാക്ലേശം, മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത എല്ലാം ഞെരുക്കുന്ന ഈ വിദ്യാലയത്തിന്റെ പരിമിതികള്‍ അറിയുന്ന ഇന്നാട്ടിലെ സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഗവണ്‍മെന്റും സഹകരിച്ചതിന്റെ ഫലമായി സ്‌കൂള്‍ ഗ്രൗണ്ടും സി.ഡി. ലൈബ്രറി, എഡ്യൂസാറ്റ്‌ സംവിധാനം, ഐ.റ്റി. പ്രൊജക്‌ട്‌ എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തുടക്കം മുതല്‍ 2007 ഒടുക്കം വരെ 1514 കുട്ടികള്‍ ഈ സ്‌കൂളില്‍ ചേര്‍ന്നതില്‍ 1230 പേര്‍ എസ്‌.എസ്‌.എല്‍.സി. പാസ്സായി പുറത്തിറങ്ങി. അതില്‍ വലിയൊരു ഭാഗം ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു. വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 6 ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ്‌ ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍