ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 27: വരി 27:


ചെണ്ടമേളങ്ങളുടെ അകമ്പടി വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്കൂളിൻറെ പൊതുവായ ഡിസിപ്ലിൻ, മുതലായ കാര്യങ്ങളെ കുറിച്ചുള്ള പൊതു ധാരണ വിദ്യാർത്ഥികൾക്ക് നൽകി. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.പ്രവേശനോത്സവ പരിപാടികൾക്ക് സഹായിക്കുന്നതിനായി കൗണ്ട് ഗൈഡ് ജെ ആർ പി എൻ സി സി എസ് പി സി എന്നീ സംഘടനകൾ തയ്യാറായി നിന്നിരുന്നു എൻസിസിയുടെ പ്രത്യേകമായ സല്യൂട്ടോടുകൂടിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് ചടങ്ങിൽ മുൻസിപ്പൽ വാർഡ് കൗൺസിലർ മുഖ്യാതിഥിയായിരുന്നു.
ചെണ്ടമേളങ്ങളുടെ അകമ്പടി വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്കൂളിൻറെ പൊതുവായ ഡിസിപ്ലിൻ, മുതലായ കാര്യങ്ങളെ കുറിച്ചുള്ള പൊതു ധാരണ വിദ്യാർത്ഥികൾക്ക് നൽകി. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.പ്രവേശനോത്സവ പരിപാടികൾക്ക് സഹായിക്കുന്നതിനായി കൗണ്ട് ഗൈഡ് ജെ ആർ പി എൻ സി സി എസ് പി സി എന്നീ സംഘടനകൾ തയ്യാറായി നിന്നിരുന്നു എൻസിസിയുടെ പ്രത്യേകമായ സല്യൂട്ടോടുകൂടിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് ചടങ്ങിൽ മുൻസിപ്പൽ വാർഡ് കൗൺസിലർ മുഖ്യാതിഥിയായിരുന്നു.
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോൽസവം/കൂടുതൽ ചിത്രങ്ങൾ ...........|കൂടുതൽ ചിത്രങ്ങൾ ...........]]


വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക.....
വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക.....

11:12, 7 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ -2026-27

പ്രവേശനോൽസവം 2026-27

അസംപ്ഷൻ ഹൈസ്കൂളിൽ പ്രവേശനോൽസവം
പ്രവേശനോൽസവം 2026-27

ജൂൺ 1

അസംപ്ഷൻ ഹൈസ്കൂളിൽ പ്രവേശനോൽസവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തേ തന്നെ നടത്തിയിരുന്നു. അധ്യപകരും പിടി എ യും പ്രവേശനോൽസവത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 8 -ാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾ രക്ഷിതാകളോടൊപ്പം രാവിലെ 8.30 ന് തന്നെ സ്കൂളിൽ എത്തി. തുടർന്ന് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിനു തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വിജ്ഞാനകവാടം

വിജ്ഞാനകവാടം

പ്രവേശനോത്സവത്തിന് വിജ്ഞാനകവാടം ഒരുക്കി സ്കൂൾ. പ്രവേശനോത്സവത്തിന് കൊഴുപ്പ് കൂട്ടാനായി വിജ്ഞാന കവാടം പ്രത്യേകമായി തയ്യാറാക്കുകയായിരുന്നു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ പ്രത്യേകമായി ഈ കവാടത്തിലൂടെ പ്രവേശിപ്പിക്കുകയും വിജ്ഞാനത്തിന്റെ പുതിയ ലോകത്തേക്ക് അവരെ ആനയിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമായാണ് ഇത്തരം ഒരു കാര്യം സംഘടിപ്പിച്ചത്.

വിദ്യാർഥികൾക്ക് കൗതുകമായി അറിവിന്റെ വർണ്ണച്ചിറകുകൾ

വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച പൂമ്പാറ്റയെ പതിപ്പിക്കുന്നു .

ഇപ്രാവശ്യത്തെ പ്രവേശനോത്സവത്തിന് പ്രത്യേകമായി തയ്യാറാക്കിയ ഒരു പരിപാടിയാണ് അറിവ് വർണ്ണച്ചിറകുമായി പരിപാടി .ഇവിടെ വലിയ ബോർഡിൽ അറിവ് എന്നെഴുതിയ പ്രതലത്തിൽ വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച പൂമ്പാറ്റയെ പതിപ്പിക്കുന്നു. അങ്ങനെ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ അറിവ് എന്ന് എഴുതിയ വാക്ക് പൂമ്പാറ്റകളാൽ പൂർണ്ണമാക്കുന്നു. വർണ്ണ മനോഹരമായ പൂമ്പാറ്റകൾ നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു. ഇത് വിദ്യാർഥികൾക്ക് നൽകുകയും അവ ബോർഡിൽ പതിക്കുന്നതിന് പ്രത്യേകമായി നിർദ്ദേശം നൽകുകയും ആയിരുന്നു വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയൊരു കൗതുകമായിരുന്നു.

വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക..

https://www.facebook.com/reel/1771901897378471

https://www.facebook.com/reel/2054295825498157

പൂമ്പാറ്റയും പെൻസിലും സമ്മാനം

വിദ്യാർഥികൾക്ക് പൂമ്പാറ്റയും പെൻസിലും സമ്മാനം

ഈ വർഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്കൂളിൽ നിന്നും പേനയും ഒപ്പം പൂമ്പാറ്റയുടെ ചിത്രവും സമ്മാനമായി നൽകി വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച പൂമ്പാറ്റയെ അറിവ് എന്നെഴുതിയ പ്രതലത്തിൽ പതിപ്പിക്കുകയും കണ്ട് ആസ്വദിക്കുകയും ചെയ്തു.നേരത്തെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർഥികളെ സ്കൂളിൻറെ പ്രവേശന കവാടത്തിൽ നിന്നും സ്വീകരിച്ചത്.

ചെണ്ടമേളങ്ങളുടെ അകമ്പടി വിദ്യാർത്ഥികളെ ആവേശഭരിതരാക്കി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്കൂളിൻറെ പൊതുവായ ഡിസിപ്ലിൻ, മുതലായ കാര്യങ്ങളെ കുറിച്ചുള്ള പൊതു ധാരണ വിദ്യാർത്ഥികൾക്ക് നൽകി. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.പ്രവേശനോത്സവ പരിപാടികൾക്ക് സഹായിക്കുന്നതിനായി കൗണ്ട് ഗൈഡ് ജെ ആർ പി എൻ സി സി എസ് പി സി എന്നീ സംഘടനകൾ തയ്യാറായി നിന്നിരുന്നു എൻസിസിയുടെ പ്രത്യേകമായ സല്യൂട്ടോടുകൂടിയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് ചടങ്ങിൽ മുൻസിപ്പൽ വാർഡ് കൗൺസിലർ മുഖ്യാതിഥിയായിരുന്നു.

കൂടുതൽ ചിത്രങ്ങൾ ...........

വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക.....

https://www.facebook.com/reel/1411301344088151

ജൂൺ : സ്കൂൾ പ്രവേശനത്തോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ .

ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്ന വിദ്യാർത്ഥികൾ .

സ്കൂൾ പ്രവേശനത്തോടൊപ്പം പ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്. ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും.സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് പ്രത്യേക ശ്രദ്ധനൽകി നടപ്പിലാക്കുന്ന പരിപാടിയാണിത് .

വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക........

https://www.facebook.com/reel/1302596851203398

"ഓപ്പപറേഷൻ തൂഫാൻ ".

"ഓപ്പപറേഷൻ തൂഫാൻ ".

ലഹരിക്കതിരെ സന്ധിയില്ലാ സമരവുമായി സർക്കാർ. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന പരിപാടിയാണ് "ഓപ്പറേഷൻ തുഫാൻ ". ഇതിനായി പൊലീസിൻ്റെ ഭാഗത്ത് നിന്ന് പ്രത്യേകമായ നടപടികളുണ്ടാവും. അതിനോട് സഹകരിച്ച് കൊണ്ട് സ്കൂൾ അസംബ്ലിയിൽ പ്രത്യേകമായ ലഹരിവിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകപ്പെട്ടു. പുതുതലമുറയിലെ വിദ്യാർത്ഥികൾ ലഹരിയുടെ കിണിലാക്കപ്പെടാതിരിക്കാൻ കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കും. കഴിഞ്ഞവർഷത്തേതു പോലെ തന്നെ സ്കൂളിൽ കൂടുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും ഇതിനായി സ്കൗട്ട് ഗൈഡ് എൻസിസി ജെ ആർ സി ലിപ്സ്റ്റിക് ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ പ്രാഥമികവും ഉറപ്പാക്കും. അധ്യാപകരും രക്ഷിതാക്കളും ഇതിന് പ്രത്യേകമായ നേതൃത്വം നൽകും. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഇതിനാവശ്യമായ സർവവിധ പിന്തുണയും ലഭ്യമാക്കും.

വീ‍ഡിയോ കാണാം താഴെ ക്ലിക്ക് ചെയ്യുക....

https://www.facebook.com/reel/1520892919632383

സൈബർ സുരക്ഷാ പ്രതിജ്ഞ

സൈബർ സുരക്ഷാ പ്രതിജ്ഞ

ഈ വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ജൂൺ ഒന്നിന് വിദ്യാർഥികൾ സൈബർ സുരക്ഷ പ്രതിജ്ഞ ഏറ്റുചൊല്ലി. വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും ഇൻറർനെറ്റിന്റെ ഉപയോഗവും സുരക്ഷിതമായിരിക്കുന്നതിനും ഉത്തരവാദിത്വപൂർണ്ണമായ രീതിയിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനും വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിജ്ഞ ചൊല്ലിക്കുന്നത് . ഇതോടനുബന്ധിച്ച് ക്ലാസുകളിലും വിദ്യാർഥികൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകും.

മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക് .

മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്‌ക്

2025 -2026 വർഷത്തെ എസ്.എസ് . എൽ. സി . ബാച്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും മിഷൻ പ്ലസ് വൺ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ലറ്റിൽ കൈറ്റ്സ്  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നു. പ്ലസ് വൺ ആപ്ലിക്കേഷൻ നൽകാൻ വിദ്യാർത്ഥികളെ സഹായിക്കുക , വിവിധങ്ങളായ കോഴസുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സാമാന്യ വിവരം നൽകുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നു. നേരത്തേ വിവിധ കവബ്ബുകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.

ലോക പരിസ്ഥിതിദിനം 2026

ജൂൺ 5: ലോക പരിസ്ഥിതിദിനം 2026 .

പരിസ്ഥിതി ദിനാശംസകൾ .

അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ.

സ്കൗട്ട് ആൻഡ് ഗൈഡ്സ് .

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്കൂളും പരിസരവും ശുചിയാക്കി. സ്കൂളിനോട് ചേർന്ന് പ്രദേശത്ത് തൈകൾ നട്ടു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി. വിദ്യാർഥികൾ യൂണിഫോമിലാണ് ഇന്നേദിവസം സ്കൂളിൽ ഹാജരായത് .

എൻ.സി .സി  .

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എസ് പി സി .

സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം  അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ ശ്രമിക്കും.

ജൂൺ 5:പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം.

പരിസ്തിതിദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേകമായ പ്രവർത്തനമായിരുന്നു  പാഴ്‌വസ്തുക്കളിൽനിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം. ഇത് ഒരു മത്സര പരിപാടിയായാണ് നടത്തിയത്. വിദ്യാർത്ഥികൾ ഇതിൽ തൽപര്യത്തോടെ പങ്കെടുത്തു. ചിരട്ട, കുപ്പി എന്നിവ ഉപയോഗിച്ച് അവർ മനോഹരമായ വസ്തുക്കൾ നിർമ്മിച്ചു.

എസ് പി സി വിദ്യാർത്ഥികൾ തൈകളുമായി
പാഴ്‌വസ്തുക്കളിൽ നിന്നും ഉപയോഗമുള്ള വസ്തുക്കളുടെ നിർമ്മാണം



photo size 450