"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
'''നമ്മുടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായിരിക്കാനും സഹായിക്കുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.''' | '''നമ്മുടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായിരിക്കാനും സഹായിക്കുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.''' | ||
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന എക്കോ ക്ലബ്ബ്അംഗങ്ങൾ,സീഡ് ക്ലബ്ബംഗങ്ങൾ, 4 എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സൂംബാ ഡാൻസ് അവതരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചുതുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.<gallery> | പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന എക്കോ ക്ലബ്ബ്അംഗങ്ങൾ,സീഡ് ക്ലബ്ബംഗങ്ങൾ, 4 എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സൂംബാ ഡാൻസ് അവതരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചുതുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:43240 ED2026 6.jpg | പ്രമാണം:43240 ED2026 6.jpg | ||
പ്രമാണം:43240 ED2026 1.jpg | പ്രമാണം:43240 ED2026 1.jpg | ||
പ്രമാണം:43240 ED2026 4.jpg | പ്രമാണം:43240 ED2026 4.jpg | ||
പ്രമാണം:43240 ED2026 2.jpg | |||
</gallery> | </gallery> | ||
13:33, 6 ജൂൺ 2026-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2026-27 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 1, തിങ്കളാഴ്ച്ച വളരെ വ്യത്യസ്തമായും മികച്ചതായും ആഘോഷിച്ചു .അക്ഷരലോകത്തേക്ക് നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് വാർഡ് കൗൺസിലർ ശ്രീമതി സജീന ടീച്ചർ ഉദ്ഘടാനം ചെയ്തു . എസ് എം സി വൈസ് ചെയർമാൻ ഷംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമ അധ്യാപകൻ ശ്രീ സുരേഷ് കുമാർ സാർ സ്വാഗതം ആശംസിച്ചു. മുൻ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ മുഖ്യാതിഥിയായിപങ്കെടുത്തത് ചടങ്ങിന്റെ മാറ്റുകൂട്ടി. ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ ജബ്ബാർ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.ബാദുഷ സൈനി, സീനിയർ അധ്യാപിക ശ്രീമതി മീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
കഴിഞ്ഞവർഷത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരുക്കിയ ചെണ്ടമേളവും പാട്ടരങ്ങും ഡോൾ ഷോയും കുട്ടികളെ സന്തോഷത്തോടെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ ആനയിക്കാൻ പ്രതീകാത്മകമായി തയ്യാറാക്കിയ സെൽഫി പോയിന്റ് ഏറെ ആകർഷണീയമായിരുന്നു.
കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ്- യുഎസ്എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിക്കുകയും. അവർ പകർന്നു നൽകിയ അക്ഷരദീപം ഉപയോഗിച്ച് കുഞ്ഞു മക്കൾ അക്ഷര തിരി തെളിയിച്ചു.കിന്നരി തൊപ്പിയും മധുരവും പഠനോപകരണങ്ങളും നൽകി പ്രവേശനോത്സവം മികവുറ്റതാക്കി.
ലോകപരിസ്ഥിതി ദിനാഘോഷം
ജൂൺ 5 നു ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടുകൂടി എക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി .
പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബഹുമാനപ്പെട്ട പ്രഥമ അധ്യാപകൻ സുരേഷ് കുമാർ സാർ അവതരിപ്പിച്ചു.
നമ്മുടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായിരിക്കാനും സഹായിക്കുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന എക്കോ ക്ലബ്ബ്അംഗങ്ങൾ,സീഡ് ക്ലബ്ബംഗങ്ങൾ, 4 എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സൂംബാ ഡാൻസ് അവതരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചുതുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.