"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
| വരി 1: | വരി 1: | ||
[[പ്രമാണം:20042 സർവ്വം AI.jpg|ലഘുചിത്രം|നടുവിൽ|നിർമ്മിതബുദ്ധിബോധവത്കരണം]] | [[പ്രമാണം:20042 സർവ്വം AI.jpg|ലഘുചിത്രം|നടുവിൽ|നിർമ്മിതബുദ്ധിബോധവത്കരണം]] | ||
രക്ഷിതാക്കൾക്ക് Ai പരിശീലനം നൽകി ലിറ്റിൽകൈറ്റ്സ് | രക്ഷിതാക്കൾക്ക് Ai പരിശീലനം നൽകി ലിറ്റിൽകൈറ്റ്സ് | ||
16:04, 5 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷിതാക്കൾക്ക് Ai പരിശീലനം നൽകി ലിറ്റിൽകൈറ്റ്സ്
കുണ്ടുർക്കുന്ന് ടി.എസ്.എൻ.എം. ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 26/2/2026-ന് ‘സർവ്വം AI മയം’ എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. പരിശീലനത്തിൽ ഉൾപ്പടുത്തിയ എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ വളരെ താത്പര്യത്തോടെയും സജീവമായും പങ്കടുത്തു. ഈ പരിപാടി വളരെ ഉപകാരപ്രദമാണെന്ന അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്നുണ്ടായത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടികൾ പ്രധാനാദ്ധ്യാപകൻ ശ്രീ. എ.എം. രവിന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ SRG ശ്രീമതി ലീലാമണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി എ.ആർ. ഉഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ ശ്രീമതി കെ.ആർ. സുജിത ടീച്ചർ, ശ്രീ. അർജുൻ രവി മാസ്റ്റർ തുടങ്ങിയവർ ക്ലാസ്സുകൾക്കു സപ്പോർട്ട് നൽകി. കൈറ്റംഗങ്ങളായ വിസ്മയ, അൻഷിത ഫാത്തിമ, ഹിദ ഫാത്തിമ, അഭിയ ജോസ്, അഭിരാം, ശ്രീറാം എന്നിവരാണ് ക്ലാസുകൾ നയിച്ചത്. എ.ഐ. യുടെ അനന്തസാധ്യതകൾ, അതിലടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, സ്മാർട്ട് ഫോണിന്റെ ഉപയോഗം, ഗൂഗിൾ ജെമിനി, മെറ്റ, ചാറ്റ് ജിപിടി , ഗൂഗിൾ ലെൻസ് എന്നീ വിഷയങ്ങളാണ് ഒന്നര മണിക്കൂർ ക്ലാസ്സിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് . ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിശീലനത്തിൽ എല്ലാവിഷയങ്ങളോടും വളരെ നല്ല അഭിപ്രായമായിരുന്നു രക്ഷിതാക്കൾക്കു പറയാനുണ്ടായിരുന്നത് . അറിയാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കുന്ന രക്ഷിതാക്കളെയും വളരെ ഉത്സാഹത്തോടെ പറഞ്ഞു കൊടുക്കുന്ന കുഞ്ഞദ്ധ്യാപകരെയും ഈ ക്ലാസ്സിൽ കാണാൻ കഴിഞ്ഞു! രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ് 11-30 ന് അവസാനിച്ചു.
പ്രമാണം:20042News October2025 compressed.pdf 20.09.2025-നു മണ്ണാർക്കാട് Inno Roots AI Academy-യുടെ സഹകരണത്തോടെ Roboticks Class ഉണ്ടായി:
https://youtu.be/xJzgVeWOAII?si=RIgawctT-NqVR41F
19.09.2025-നു ശ്രീ. സ്വാനി മാസ്റ്ററുടെ നേതൃത്വത്തിൽ Preliminary Camp നടന്നു:
https://youtu.be/XUA-zX0TqzM?si=QBMEeFO2BvFyfbvp
പ്രമാണം:20042 NewsAug2025 compressed.pdf പ്രമാണം:20042 NewsJune.pdf
| Home | 2024 - 27 | 2025 - 28 | 2026-29 |
ഡിജിറ്റൽ മാഗസിൻ 2019https://schoolwiki.in/images/3/35/20042-pkd-2020.pdf കെ.ആർ. സുജിത, അർജ്ജുൻ രവി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം സജീവമാണ്.


